കൃത്യവും വ്യക്തവുമായ വാക്കുകൾ….. ഇതാണ് മുഖ്യമന്ത്രി വിജയ്| ജനങ്ങൾ ഒരുമയോടെ പറയുന്നു|TN

Share News

കൃത്യവും വ്യക്തവുമായ വാക്കുകൾ….. ഇതാണ് മുഖ്യമന്ത്രി ജനങ്ങൾ ഒരുമയോടെ പറയുന്നു 👍👍👍👍👍

സൗജന്യ വൈദ്യുതി-സംസ്ഥാനത്തെ എല്ലാ ഗാർഹിക ഉപഭോക്താക്കൾക്കും 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി

സ്ത്രീ സുരക്ഷക്ക് പ്രത്യേക സേന ;

1.കുടുംബനാഥകളായ 60 വയസ്സുവരെയുള്ള സ്ത്രീകൾക്ക് 2500 രൂപ ധനസഹായം

2.വർഷത്തിൽ 6 സൗജന്യ LPG സിലിണ്ടറുകൾ

(അന്നപൂരണി സൂപ്പർ സിക്സ് പദ്ധതി).

3.സംസ്ഥാനത്തെ മുഴുവൻ സർക്കാർ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര.

4.പെൺകുട്ടികളുടെ വിവാഹത്തിന് ഒരു പവൻ (8 ഗ്രാം) സ്വർണ്ണവും പട്ടുസാരിയും സമ്മാനമായി നൽകും.

5.ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും സർക്കാരിന്റെ വക സ്വർണ്ണമോതിരവും ‘ബേബി വെൽകം കിറ്റും’.

6.സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ ബോഡി ക്യാമറകൾ ധരിച്ച, മഫ്തിയിലുള്ള ‘റാണി വേലുനാച്ചിയാർ സേന’.

📌വിദ്യാഭ്യാസവും യുവജന ക്ഷേമവും:

6.കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ, സ്കൂൾ വിദ്യാർത്ഥികളുടെ അമ്മമാർക്ക് പ്രതിവർഷം 15,000 രൂപയുടെ ധനസഹായം.

7.തൊഴിലില്ലാത്ത ബിരുദധാരികൾക്ക് മാസം 4,000 രൂപയും, ഡിപ്ലോമക്കാർക്ക് 2,500 രൂപയും തൊഴിലില്ലായ്മാ വേതനമായി നൽകും.

8.വിദ്യാർത്ഥികൾക്ക് ഈടില്ലാതെ 20 ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പ.

📌കർഷകർക്കും ആരോഗ്യമേഖലയ്ക്കും താങ്ങ്:

1.നെല്ലിന് ക്വിന്റലിന് 3,500 രൂപയും കരിമ്പിന് ടണ്ണിന് 4,500 രൂപയും കുറഞ്ഞ താങ്ങുവില (MSP) ഉറപ്പാക്കും

2. 5 ഏക്കർ വരെയുള്ള കർഷകരുടെ സഹകരണ കാർഷിക കടങ്ങൾ പൂർണ്ണമായും എഴുതിത്തള്ളും.

3.എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ.

📌മയക്കുമരുന്ന് മുക്ത തമിഴ്‌നാട്:

4.മയക്കുമരുന്ന് മാഫിയയെ വേരോടെ പിഴുതെറിയാൻ കർശന നിയമങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബോധവൽക്കരണ പരിപാടികളും.

ആദ്യ തീരുമാനങ്ങളില്‍ ഒപ്പിട്ട് മുഖ്യമന്ത്രി വിജയ്..

മുഖ്യമന്ത്രിയായി സ്ഥാനമേറ്റതിന് പിന്നാലെ ആദ്യ തീരുമാനങ്ങളില്‍ ഒപ്പിട്ട് മുഖ്യമന്ത്രി വിജയ്..

200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി , സ്ത്രീ സുരക്ഷക്ക് പ്രത്യേക സേന , ലഹരിക്കെതിരായ നടപടികള്‍ക്കായി പ്രത്യേക പട്രോള്‍ സംഘം എന്നിവയാണ് മുഖ്യമന്ത്രിയുടെ ആദ്യ തീരുമാനങ്ങള്‍..

500 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗമുള്ള ഉപഭോക്താക്കള്‍ക്കാണ് 200 യൂണിറ്റ് സൗജന്യമെന്നാണ് റിപ്പോര്‍ട്ടുകള്‍..

സത്യപ്രതിജ്ഞക്ക് പിന്നാലെ വിജയ് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി ചുമതലയേറ്റു..

പൊതുഭരണം , ആഭ്യന്തരം , പൊലീസ് വകുപ്പുകളാണ് വിജയ് കൈകാര്യം ചെയ്യുക..

തമിഴ്‌നാട്ടില്‍ സുതാര്യമായ സര്‍ക്കാരാണ് ഭരണം നടത്തുകയെന്ന് വിജയ് പറഞ്ഞു..

താന്‍ തെറ്റു ചെയ്യില്ല.. തെറ്റു ചെയ്താല്‍ ആരെയും വെറുതെ വിടില്ല.. അത് കൂടെയുള്ളവരായാല്‍ പോലും..

വ്യാജ വാഗ്ദാനങ്ങളിലൂടെ ജനങ്ങളെ വഞ്ചിക്കില്ല.. സാധ്യമായ കാര്യങ്ങള്‍ മാത്രമേ പറയൂ..

കോടിക്കണക്കിന് ജനങ്ങള്‍ എനിക്ക് ഒപ്പം നിന്നാല്‍ എന്തും സാധ്യമാക്കാമെന്ന് ഞാന്‍ വിശ്വസിക്കുന്നു.. എനിക്ക് ആ ആത്മവിശ്വാസമുണ്ട് മുഖ്യമന്ത്രി വിജയ് പറഞ്ഞു..

തമിഴ്‌നാടിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച്‌ ദവളപത്രം ഇറക്കുമെന്ന് മുഖ്യമന്ത്രി വിജയ് പറഞ്ഞു..

സംസ്ഥാനത്തിന്റെ കടം 10 ലക്ഷം കോടി രൂപ കവിഞ്ഞിരിക്കുകയാണ്..

സര്‍ക്കാരിന്റെ ഖജനാവ് പൂര്‍ണ്ണമായും ശൂന്യമായിരിക്കുകയാണ്..

വലിയ ഭാരമാണ് സര്‍ക്കാരിനുള്ളത്..

ഇത്തരം സാഹചര്യത്തിലാണ് ഞങ്ങള്‍ ഈ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്..

ഉത്തരവാദിത്വം ഏറ്റെടുത്ത ശേഷമേ യഥാര്‍ഥ അവസ്ഥയെക്കുറിച്ച്‌ അറിയാന്‍ കഴിയൂ..

അത് വിലയിരുത്തിയ ശേഷം ദവളപത്രം പുറത്തിറക്കും..

ജനങ്ങളോട് യഥാര്‍ഥ അവസ്ഥ തുറന്നു പറയുകയും അവിടെ നിന്ന് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്ന സുതാര്യമായ ഭരണമാണ് ഞാന്‍ ആഗ്രഹിക്കുന്നത്..

അത് തന്നെയാണ് എന്റെ ആദ്യ ഉത്തരവാദിത്വം – മുഖ്യമന്ത്രി വിജയ് പറഞ്ഞു..

തമിഴ്നാട് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. ജോസഫ് വിജയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

ജനാധിപത്യ സംവിധാനത്തിൽ ജനങ്ങൾ നൽകുന്ന വിധി വലിയ ഉത്തരവാദിത്വമാണ്. തമിഴ്നാട്ടിലെ ജനങ്ങൾ താങ്കളിൽ അർപ്പിച്ച വിശ്വാസം, സാമൂഹ്യനീതി, മതനിരപേക്ഷത, ജനക്ഷേമം എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഭരണമായി മാറുമെന്ന് പ്രത്യാശിക്കുന്നു.

കേരളവും തമിഴ്നാടും ദീർഘകാല സൗഹൃദവും സഹകരണവും പങ്കിടുന്ന സംസ്ഥാനങ്ങളാണ്. ഫെഡറൽ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്നതിനും ഇരു സംസ്ഥാനങ്ങളിലെ ജനങ്ങൾക്കും ഒരുമിച്ച് പ്രവർത്തിക്കാനാകുമെന്ന് വിശ്വസിക്കുന്നു.

ആശംസകൾ.

Share News