ഇപ്പോൾ ഞങ്ങളുടെ കുടുംബത്തിലെ വളരെ പ്രിയപ്പെട്ട ഒരംഗമാണ് ആർച്ചിയെന്ന് ഞങ്ങൾ സ്നേഹപൂർവ്വം വിളിക്കുന്ന പഗ്. | മുൻ മന്ത്രി കെ വി തോമസ്
ഇപ്പോൾ ഞങ്ങളുടെ കുടുംബത്തിലെ വളരെ പ്രിയപ്പെട്ട ഒരംഗമാണ് ആർച്ചിയെന്ന് ഞങ്ങൾ സ്നേഹപൂർവ്വം വിളിക്കുന്ന പഗ്. അവൻ ഞങ്ങളോടൊപ്പം കൂടിയിട്ട് 6 മാസമായി. രാവിലത്തെ യാത്രയിലും പിന്നീടുള്ള യോഗയിലും അവൻ ഒരു പങ്കാളിയാണ്. ഞങ്ങൾക്ക് സന്തോഷവും ആനന്ദവും പകരുന്നവനായി ആർച്ചി മാറി KV Thomas Member of Indian Parliament in 8th, 9th, 10th, 15th and 16th Lok SabhaMember of Kerala Legislative Assembly from 2001 to 2009Minister of State for […]
Read Moreവിനു വി ജോണിനൊപ്പം.നിർഭയ മാധ്യമപ്രവർത്തനത്തിനു വേണ്ടിയുള്ള അവകാശത്തിനൊപ്പം.
കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ഞാൻ നാട്ടിലുണ്ടായിരുന്നില്ല. നാട്ടിലെത്തിയ ശേഷം ഇന്ന് വിനു വി ജോണിനെ വീട്ടിലെത്തി സന്ദർശിച്ചു. നരേന്ദ്രമോദി സർക്കാരിൻ്റെ ജനദ്രോഹ നിലപാടുകൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് അഖിലേന്ത്യാതലത്തിൽ നടത്തിയ പണിമുടക്ക് നിർഭാഗ്യവശാൽ കേരളത്തിൽ ചിലരുടെ കുൽസിതതാൽപര്യങ്ങളുടെ പുറത്ത് ലക്ഷ്യത്തിൽ നിന്നും വ്യതിചലിക്കുകയുണ്ടായി. തങ്ങൾക്ക് അനഭിമതരായുള്ളവരെയും തങ്ങളെ വിമർശിക്കുന്നവരെയും ഒപ്പം പൊതുജനത്തെയും ശത്രുപക്ഷത്ത് നിർത്തികൊണ്ട് അവർക്കെതിരായ പ്രതിഷേധമാക്കി പണിമുടക്കിനെ മാറ്റുകയായിരുന്നു സിപിഎമ്മും പോഷക സംഘടനകളും. മോദിയ്ക്കെതിരെയായിരുന്നു സമരം ആഹ്വാനം ചെയ്തതെങ്കിലും […]
Read Moreവിജയപഥങ്ങൾ | ലോകത്ത് ഏതെങ്കിലും ഭർത്താവ് ഭാര്യയെ ഇന്റർവ്യൂ ചെയ്യുമോ.? | സംഗീത അദ്ധ്യാപിക ജോസ്ഫിൻ
ലോകത്ത് ഏതെങ്കിലും ഭർത്താവ് ഭാര്യയെ ഇന്റർവ്യൂ ചെയ്യുമോ? പട്ടത്താനം വിമലഹൃദയ സ്കൂളിലെ സംഗീത അദ്ധ്യാപികയും ബൃഹസ്പതി സംഗീത ( ഹിന്ദുസ്ഥാനി ) വിദ്യാപീഠം വിദ്യാർത്ഥിനിയും ഗസൽ ഗായികയും അഞ്ച് മക്കളുടെ അമ്മയുമായ ജോസ്ഫിൻ( ആശ) സംസാരിക്കുന്നു. വിജയപഥങ്ങൾ ep 12അവതരണം: ജോർജ്.എഫ്. സേവ്യർ വലിയവീട്അതിഥി : ജോസ്ഫിൻസാങ്കേതിക സഹായം: അഖിൽ എ എസ്
Read Moreനാൽപ്പത് രൂപയ്ക്ക് രണ്ടാളുടെ ആലപ്പുഴ ബോട്ടിംഗ്
കഴിഞ്ഞാഴ്ച ഞങ്ങൾ – എന്നു വച്ചാൽ ഞാനും ഭാര്യ ഫിംലയും രണ്ടു മൂന്നു ദിവസം എവിടെയെങ്കിലും യാത്ര പോകാം എന്നു വിചാരിച്ചിരുന്നു. രണ്ടു ദിവസം ദേശീയ പണിമുടക്ക്. അതിന് മുമ്പത്തെ ശനി , ഞായർ. വലിയ പ്ലാനായ രാമേശ്വരത്തിൽ തുടങ്ങി , അത് മധുര , കോയമ്പത്തൂർ , നമ്മുടെ സ്ഥിരം വഴിയായ അതിരപ്പള്ളി വഴി വാൽപ്പാറ ഒക്കെ നോക്കി. യാത്ര ഒന്നും നടക്കാതെ തന്നെ ശനിയാഴ്ച കടന്നു പോയി. പണിമുടക്ക് ദിനങ്ങളിൽ യാത്രകൾ ഒഴിവാക്കുക എന്ന […]
Read Moreഅടുത്ത മാസം മുതൽ ഐക്യരാഷ്ട്ര സഭയുടെ ബോൺ (ജർമ്മനി) ഓഫീസിലേക്ക് മാറുകയാണ്.| ദുരന്ത നിവാരണ രംഗത്ത് പ്രവർത്തിച്ചതിനു ശേഷം പരിസ്ഥിതിയുടെ പുനഃസ്ഥാപനവും സംരക്ഷണവും ലക്ഷ്യമാക്കിയുള്ള പ്രവർത്തനമാണ് ഇനി |മുരളി തുമ്മാരുകുടി
സുഹൃത്തേ, ഏകദേശം ഇരുപത് വർഷം ജനീവയിൽ ഐക്യ രാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത നിവാരണ രംഗത്ത് ജോലി ചെയ്തതിന് ശേഷം ഞാൻ അടുത്ത മാസം മുതൽ ഐക്യരാഷ്ട്ര സഭയുടെ ബോൺ (ജർമ്മനി) ഓഫീസിലേക്ക് മാറുകയാണ്. മാറ്റം സ്ഥലത്തിൽ മാത്രമല്ല തൊഴിലിന്റെ സ്വഭാവത്തിലും ഉണ്ട്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി ദുരന്ത നിവാരണ രംഗത്ത് പ്രവർത്തിച്ചതിനു ശേഷം പരിസ്ഥിതിയുടെ പുനഃസ്ഥാപനവും സംരക്ഷണവും ലക്ഷ്യമാക്കിയുള്ള പ്രവർത്തനമാണ് ഇനി വരുന്നത്. 2040 ആകുന്നതോടെ ലോകത്ത് ഏതെങ്കിലും വിധത്തിൽ നാശം സംഭവിച്ച ആവാസ വ്യവസ്ഥകളുടേയും […]
Read Moreആദ്യം മൂലമ്പിള്ളിക്കാർക്ക് നീതി നടത്തിക്കൊടുക്കുക. ശേഷം, അടുത്ത വികസനകാര്യം ചർച്ച ചെയ്യാം. അതല്ലേ സാമൂഹ്യനീതിയും സാമാന്യമര്യാദയും?|ഫാ. ജോഷി മയ്യാറ്റിൽ
*ആ ‘തീവ്രവാദി’ചാപ്പ വീണ്ടും!* തീവ്രവാദികളാണ് കെ. റെയിലിനെതിരേ ജനങ്ങളെ ഇളക്കിവിടുന്നതെന്ന് മന്ത്രി സജി ചെറിയാൻ! വല്ലാർപാടം ടെർമിനലിലേക്ക് ചരക്കുതീവണ്ടി എത്താനായി റെയിൽ പാളം പണിയുന്നതിൻ്റെ ഭാഗമായി 14 വർഷം മുമ്പ് – കൃത്യമായി പറഞ്ഞാൽ, 2008 ഫെബ്രുവരി ആറിന് – മൂലമ്പിള്ളിയിൽനിന്നു കുടിയിറക്കപ്പെട്ട പത്തു കുടുംബങ്ങൾ തികച്ചും സമാധാനപരമായി ന്യായമായ സമരം ചെയ്തപ്പോൾ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സഖാവ് വി.എസ്. അച്യുതാനന്ദൻ ചെയ്ത പ്രസ്താവനയിൽനിന്ന് ഇതിന് അല്പം വ്യത്യാസമേയുള്ളൂ. അന്ന് ‘നക്സലുകൾ’ ആയിരുന്നു പ്രശ്നക്കാർ! വൈപ്പിൻ LNG സമരത്തിലും […]
Read Moreകൊറോണയുടെ ആദ്യപാദം പച്ചക്കറിയിലൂടെ വിശ്രമവേളകൾ എങ്ങിനെ ആനന്ദകരമാക്കുവാൻ സാധിക്കും എന്നത് ആയിരുന്നു ബിന്ദുവിന്റേയും അമ്മയുടെയും പ്രധാനശ്രമങ്ങൾ.
കൊറോണയുടെ ആദ്യപാദം പച്ചക്കറിയിലൂടെ വിശ്രമവേളകൾ എങ്ങിനെ ആനന്ദകരമാക്കുവാൻ സാധിക്കും എന്നത് ആയിരുന്നു ബിന്ദുവിന്റേയും അമ്മയുടെയും പ്രധാനശ്രമങ്ങൾ. അതിനു വേണ്ടി കുട്ടീസിനെയും കൂടെ കൂടെ കൂട്ടി എന്നുള്ളത് യാഥാർഥ്യം. മുറ്റം നിറയെ പച്ചക്കറി വളരുന്നത് കാണുവാൻ സാധിക്കുന്നത് മനസിന് ഇമ്പം നൽകുന്നത് ആണെങ്കിലും , സംഗതി അടുക്കളയിൽ എത്തുമ്പോൾ വീട്ടിലെ സ്വഭാവം മാറും. പ്രത്യേകിച്ച് കുട്ടീസിന്റെ. ഈ വളർത്തുന്ന പച്ചക്കറി മുഴുവൻ അടുക്കളയിൽ വരികയും എന്നും നോമ്പുകാലമാണോ ഇവിടെ എന്നുള്ള ചോദ്യം ഉയർന്നപ്പോൾ എങ്കിൽ ഒന്ന് മാറി ചിന്തിക്കാം […]
Read Moreനമ്മുടെ കുട്ടികൾ കാനഡക്ക് പോകുന്പോൾ|മുരളി തുമ്മാരുകുടി
നമ്മുടെ കുട്ടികൾ കാനഡക്ക് പോകുന്പോൾ ഇന്ത്യക്ക് പുറത്തേക്ക് വിദ്യാഭ്യാസത്തിനായി പോകുന്ന മലയാളികളുടെ എണ്ണം അതിവേഗം വർദ്ധിക്കുകയാണ്. എത്ര മലയാളി വിദ്യാർഥികൾ കേരളത്തിന് പുറത്തുണ്ട്, അല്ലെങ്കിൽ ഇന്ത്യക്ക് പുറത്തേക്ക് പോയിട്ടുണ്ട് എന്നുള്ളതിന്റെ ഒരു കണക്കും ആരുടേയും കയ്യിലില്ല. പത്രങ്ങളിൽ കാണുന്ന വിദേശ വിദ്യാഭ്യാസ കൺസൾട്ടൻസികളുടെ പരസ്യത്തെ ഒരു പ്രോക്സി ആയി എടുത്താൽ തന്നെ ഏകദേശ രൂപം കിട്ടും. കേരളത്തിൽ ഇപ്പോൾ ഇത്തരത്തിൽ മൂവായിരത്തോളം സ്ഥാപനങ്ങൾ ഉണ്ടെന്നാണ് അടുത്തയിടെ ഒരു റിപ്പോർട്ട് കണ്ടത്. അഞ്ചു വർഷം മുൻപ് ഇത് മുന്നൂറുപോലും […]
Read Moreസ്വയം തുലയരുതേ കോണ്ഗ്രസേ!|പ്രിയങ്കയുടെ ഭാവി തകർത്തു
കോണ്ഗ്രസ് പ്രവർത്തകർക്കു രാജ്യത്താകെ ആവേശം നൽകുമായിരുന്ന സഹോദരി പ്രിയങ്ക വദ്രയെ രാഷ്ട്രീയമായി തകർത്തതാകും രാഹുൽ ചെയ്ത മറ്റൊരു അപരാധം. തോൽക്കുമെന്ന് ഉറപ്പുണ്ടായിരുന്ന യുപിയിൽ മാത്രമായി പ്രിയങ്കയെ തളച്ചിടാനുള്ള തീരുമാനം പാടെ തെറ്റാണ്. എഐസിസി ജനറൽ സെക്രട്ടറിയെന്ന നിലയിൽ മഹിളാ, യൂത്ത് കോണ്ഗ്രസുകളുടെ ചുമതല പ്രിയങ്കയ്ക്കു നൽകിയിരുന്നെങ്കിൽ അവർക്കു വലിയ സ്വീകാര്യത കിട്ടുമായിരുന്നു. ഇക്കാര്യം സോണിയയെ താൻ നേരത്തെ അറിയിച്ചിരുന്നതാണെന്നു പ്രഫ. പി.ജെ. കുര്യൻ പറയുന്പോഴാണ് പ്രിയങ്കയുടെ കാര്യത്തിലെ വീഴ്ച തെളിയുന്നത്. പഞ്ചാബിൽ ക്യാപ്റ്റൻ അമരീന്ദർ സിംഗിനെ മാറ്റിയ […]
Read More