ആനക്കാംപൊയിൽ റിട്ട.അധ്യാപകൻ അടപ്പൂർ പുത്തൻപുരയിൽ എ.യു.പീറ്റർ (80) അന്തരിച്ചു.

Share News

തിരുവമ്പാടി (കോഴിക്കോട്): ആനക്കാംപൊയിൽ റിട്ട.അധ്യാപകൻ അടപ്പൂർ പുത്തൻപുരയിൽ എ.യു.പീറ്റർ (80) അന്തരിച്ചു. സംസ്കാരം വ്യാഴം (03/08/2023) രാവിലെ 11.00 മണിയ്ക്ക് ആനക്കാംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ . ഭാര്യ: റോസമ്മ ആനക്കാംപൊയിൽ ഈറ്റക്കകുന്നേൽ കുടുംബാംഗം. മക്കൾ: ബാബു, ബിജു, ബീന. മരുമക്കൾ: ഷൈല കരിക്കണ്ടത്തിൽ, ഷേർളി ചെട്ടിപ്പറമ്പിൽ, രാജു കൊന്നക്കൽ. ഇപ്പോൾ മോർച്ചറിയിലുള്ള ഭൗതികദേഹം, നാളെ ബുധൻ (02/08/23) ഉച്ചയോടു കൂടി ആനയ്ക്കാംപോയിലിലുള്ള വസതിയിൽ കൊണ്ടുവരുന്നതാണ്..

Share News
Read More

60 ന്റെ ചിരി .|പ്രിയ ശിഷ്യൻ ഡോ. സാബു .ഡി. മാത്യുഇന്ന് അറുപതിന്റെ പടിവാതിൽ ചവിട്ടിയത് ആരേയും തോല്പിക്കുന്ന — സർവ്വരെയും നിരായുധരാക്കുന്ന – – ഹൃദ്യമായചിരിയോടെയാണ്.

Share News

60 ന്റെ ചിരി . പ്രിയ ശിഷ്യൻ ഡോ. സാബു .ഡി. മാത്യുഇന്ന് അറുപതിന്റെ പടിവാതിൽ ചവിട്ടിയത് ആരേയും തോല്പിക്കുന്ന — സർവ്വരെയും നിരായുധരാക്കുന്ന – – ഹൃദ്യമായചിരിയോടെയാണ്. ആ ചിരിയിൽ എല്ലാo ഉണ്ടെന്നു വിശ്വസിക്കുവാനാണു എനിക്കിഷ്ടം. ജീവിതത്തിലുണ്ടായ ദൈവപ്രസാദത്തിനുളള നന്ദിയും തന്റെമനസ്സിന്റെ യൗവ്വനത്തെ തോല്പിക്കാൻപോയിട്ടു മങ്ങലേല്പിക്കുവാൻ പോലുംഒരറുപതൊന്നുo ഒന്നുമല്ലെന്നു അറുപതിനോടു പറയാതെ പറയുന്ന വെല്ലുവിളിയും മകളുടെ കല്യാണ ദിവസം സാബുവറിയാതെ ഫോട്ടോഗ്രാഫർഅരുൺ പകർത്തിയ ചിത്രത്തിലെചിരിയിലുണ്ടെന്നു തോന്നുന്നു. പാലാകോളജിൽ വിദ്യാർത്ഥിയായിരിക്കുന്നകാലം മുതൽ സാബുവങ്ങനെയാണ്.എന്തു വന്നാലും ഒരു കൂസലുമില്ല.നേവൽ […]

Share News
Read More

പത്തനംതിട്ട ജില്ലാ കലക്ടര്‍ ദിവ്യ എസ് ഐയ്യര്‍ തന്റെ പിഞ്ചുകുഞ്ഞുമായി പരിപാടിയില്‍ പങ്കെടുത്തതിനെ അഭിനന്ദിക്കുന്നതിന് പകരം അവരെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തത് പൊറുക്കാനാവാത്ത തെറ്റാണ്.

Share News

പത്തനംതിട്ട ജില്ലാ കലക്ടര്‍ ദിവ്യ എസ് ഐയ്യര്‍ തന്റെ കുഞ്ഞിനെയുംകൊണ്ട് പൊതുപരിപാടിയില്‍ പങ്കെടുത്തതിനെ ചിലര്‍ വിമര്‍ശിച്ചതായി അറിഞ്ഞു. ഇത്രമാത്രം മനുഷ്യത്വ രഹിതമായി കാര്യങ്ങള്‍ കാണാന്‍ ആര്‍ക്കാണ് കഴിയുന്നത്. പിഞ്ചുകുഞ്ഞുമായി പരിപാടിയില്‍ പങ്കെടുത്തതിനെ അഭിനന്ദിക്കുന്നതിന് പകരം അവരെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തത് പൊറുക്കാനാവാത്ത തെറ്റാണ്. ജോലിക്കും സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം പോകുന്ന സ്ത്രീകള്‍ക്ക് രണ്ട് പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കേണ്ടിവരുന്നുണ്ട്. ഒന്ന് അമ്മയെന്ന നിലയില്‍ കുഞ്ഞിന് ആവശ്യമായ സംരക്ഷണം കൊടുക്കുകയെന്നതാണ് ഒപ്പം തന്നെ പൊതുജനങ്ങളുടെ വിഷയത്തില്‍ ഇടപെടുന്നതിലും ശ്രദ്ധിക്കേണ്ടതുണ്ട്. സ്ത്രീകള്‍ ഈ […]

Share News
Read More

“സഖാവ് കോടിയേരി ബാലകൃഷ്ണൻ വിട പറഞ്ഞു എന്നു വിശ്വസിക്കാൻ സാധിക്കുന്നില്ല. തീവ്രമായ വേദനയാണത് സൃഷ്ടിക്കുന്നത്. സോദരതുല്യം എന്നല്ല, യഥാർത്ഥ സഹോദരർ തമ്മിലുള്ള ബന്ധമാണ് ഞങ്ങളുടേത്. ഒരേ വഴിയിലൂടെ ഒരുമിച്ചു നടന്നവരാണ് ഞങ്ങൾ.|മുഖ്യമന്ത്രി

Share News

അസുഖത്തിൻ്റെ യാതനകൾ തീവ്രമായിരുന്ന നാളുകളിലും പാർട്ടിയെക്കുറിച്ചുള്ള കരുതൽ എല്ലാത്തിനും മേലെ മനസ്സിൽ സൂക്ഷിച്ച നേതാവാണ് ബാലകൃഷ്ണൻ. പാർട്ടിയെക്കുറിച്ചും പാർട്ടി നേരിടുന്ന ആക്രമണങ്ങളെ ചെറുക്കേണ്ടതിനെക്കുറിച്ചും പാർട്ടിയെ സർവ്വവിധത്തിലും ശക്തിപ്പെടുത്തേണ്ടതിനെക്കുറിച്ചും ഒക്കെയുള്ള ചിന്തകൾ ആയിരുന്ന അവസാന നാളുകളിലും ബാലകൃഷ്ണനുണ്ടായിരുന്നത്. തനിക്കു ചുമതലകൾ പൂർണ്ണ തോതിൽ നിർവ്വഹിക്കാനാവില്ല എന്ന് വന്നപ്പോൾ പാർട്ടിക്കു വേണ്ടി സെക്രട്ടറി സ്ഥാനത്തു നിന്ന് മാറിനിൽക്കാൻ സ്വയം സന്നദ്ധനായി മുന്നോട്ടു വരിക മാത്രമല്ല, അതിനു നിർബന്ധം പിടിക്കുക കൂടിയായിരുന്നു. അസുഖം തളർത്തിയ ഘട്ടത്തിലും ഏതാനും നാൾ മുമ്പ് വരെ […]

Share News
Read More

വെറുമൊരു വാക്കിന് ഇത്രയും ശക്തിയുണ്ടെന്ന് അറിയുക!!! | Rev Dr Vincent Variath

Share News
Share News
Read More

കെ.കെ. ഭാസ്കരൻ കർത്ത അനുസ്മരണ സമ്മേളനം|12-06-2022 |മാർ ജോസഫ് കല്ലറങ്ങാട്ട്

Share News
Share News
Read More

എ കെ എന്ന മനുഷ്യൻ |എ കെ ആന്റണി എന്ന മനുഷ്യനുമായി വ്യക്തിപരമായി ഞാൻ ശ്രദ്ധിച്ച ചില വ്യക്തി ഗുണങ്ങളാണ് താഴെ.

Share News

എ കെ എന്ന മനുഷ്യൻ പലപ്പോഴും ഞാൻ ഒരാളുമായി സംവേദിക്കുമ്പോൾ ആദ്യം നോക്കുന്നത് ആ വ്യക്തിയുടെ പോസിറ്റീവ് ഗുണങ്ങളെയാണ്. സമൂഹത്തിലും രാഷ്ട്രീയത്തിലും പ്രവർത്തിക്കുന്നവർക്ക് പലതരം ഇമേജ് ഉണ്ട്‌. അതു മാധ്യമ നിർമ്മിതി. പൊതു ധാരണകൾ. പലപ്പോഴും പലരും പരത്തുന്ന സ്റ്റീരിയോടൈപ്പ് വാർപ്പ് മാതൃക.പലരും ഇങ്ങനെ മീഡിയേറ്റഡ് ദൂരകാഴ്ചകൾ ആവർത്തിക്കും. ചിലർ വേറെ ആരെങ്കിലും പറയുന്നത് കേട്ട് ആ സ്റ്റീരിയോ ടൈപ്പ് ആവർത്തിക്കും.. പക്ഷെ ആ വാർപ്പ് മാതൃകകളിൽ നിന്നും വ്യത്യസ്തമായിരിക്കും ആ വ്യക്തിയെ നേരിട്ടു അറിയാവുന്നവരുടെ ധാരണകൾ.ഇവിടെ […]

Share News
Read More

42 വർഷം മതസൗഹാർദത്തിന്റെ കണക്കെഴുതിയ പള്ളിമേനോൻ|ഇടയപുറത്ത് വീട്ടിൽ ഉണ്ണികൃഷ്ണമേനോനാണ് ഞായറാഴ്ച അന്തരിച്ചു |പള്ളിമേനോന്റെ ആത്മാർത്ഥത കണ്ട് കർദിനാൾ മാർ ജോർജ്‌ ആലഞ്ചേരി പൊന്നാടയണിയിച്ച് ആദരിച്ചിരുന്നു.

Share News

42 വർഷം മതസൗഹാർദത്തിന്റെ കണക്കെഴുതിയ പള്ളിമേനോൻ താഴെക്കാട് സെയ്‌ന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിലെ കണക്കുകൾ കൈകാര്യം ചെയ്തിരുന്ന ഉണ്ണികൃഷ്ണമേനോൻ വിടവാങ്ങുമ്പോൾ ബാക്കിയാകുന്നത് മതസൗഹാർദത്തിന്റെയും മനസ്സാക്ഷി സൂക്ഷിപ്പിന്റെയും പൈതൃകമാണ്. 42 വർഷക്കാലം പള്ളിയിലെ കണക്കുകളെല്ലാം എഴുതി സൂക്ഷിച്ചിരുന്ന പോട്ട സ്വദേശി ഇടയപുറത്ത് വീട്ടിൽ ഉണ്ണികൃഷ്ണമേനോനാണ് ഞായറാഴ്ച അന്തരിച്ചത്. കൃത്യനിഷ്ഠയുടെ കാര്യത്തിൽ മാതൃകയായിരുന്നു പള്ളിമേനോൻ എന്ന് അറിയപ്പെട്ടിരുന്ന ഉണ്ണിമേനോൻ. അമ്പത് വർഷത്തോളം കണക്കെഴുത്തുകാരനായിരുന്ന പിതാവ് അച്യുതമേനോന്റെ മരണശേഷം 1977 ജൂലായ്‌ 24-നാണ് പള്ളിയിലെ കണക്കെഴുത്തുകാരനായി ചുമതലയേറ്റത്. പള്ളിയിൽ കണക്കെഴുത്തിനായി 55 പേർ […]

Share News
Read More

സാധു ഇട്ടിയവിര: ദൈവത്തിന്റെ തീർത്ഥാടകൻ|മാർച്ച് 18 ന് 100 വയസ്സ്

Share News

സാധു ഇട്ടിയവിര: ദൈവത്തിന്റെ തീർത്ഥാടകൻ ആത്മീയചിന്തകനും എഴുത്തുകാരനുമായ മഹാപ്രതിഭയാണ് സാധു ഇട്ടിയവിര എന്ന ശ്രദ്ധേയനാമധാരിയായ ഈ മാർച്ച് 18 ന് 100 വയസ്സ് തികയുന്ന വന്ദ്യവയോധികൻ.ദൈവത്തിന്റെ വഴിയേ മാത്രം സഞ്ചരിക്കുന്ന ഒരു സാധുവിന്റെ അസാധുവാകാത്ത ജീവിതമാണ് സാധു ഇട്ടിയവിരയുടേത്.കോതമംഗലം കുറ്റിലഞ്ഞിക്കടുത്ത്‌ ഇടുപ്പക്കുന്നിലെ ജൈവസമ്പന്നതയുടെ നടുവിൽ ഒരു പൂങ്കാവനം പോലെയുള്ള വിശാലതയിലാണ് പ്രകൃതിബന്ധുവായി സഞ്ചരിക്കുന്ന സുവിശേഷക്കാരനായ സാത്വികൻ ഉല്ലാസവാനായി ജീവിക്കുന്നത്. പാലാ കൊല്ലപ്പള്ളി പെരുമാട്ടിക്കുന്നേല്‍ മത്തായിയുടെയും അന്നമ്മയുടെയും മകനായി 1922 ലാണ് ഇട്ടിയവിരയുടെ ജനനം.ഇ.എസ്.എല്‍.സി പാസായപ്പോള്‍ പഠനം മതിയാക്കി […]

Share News
Read More

കേരളത്തിനൊരു പ്രചോദന പാഠം | അഡ്വ ചാർളി പോൾ

Share News
Share News
Read More