കൊച്ചി നഗരത്തിൽ വഴിയോരത്ത് അന്തിയുറങ്ങുന്നവർക്ക് തണലൊരുക്കാൻ ജില്ലാ ഭരണകൂടവും കൊച്ചി നഗരസഭയും ജിസിഡിഎയും തീരുമാനിച്ചു.

Share News

വഴിയോരത്ത് വിശ്രമിക്കുന്നതിൽ രോഗികളും ആശരണരുമായിട്ടുള്ള കുറച്ചുപേരുണ്ട്. വഴിയോരത്ത് അന്തിയുറങ്ങുന്നവരെ കുറിച്ച് രണ്ട് ഘട്ടങ്ങളിലായി ജില്ല കളക്ടറും കൊച്ചി മേയറും മുൻകൈയെടുത്ത് ചർച്ചകൾ സംഘടിപ്പിച്ചിരുന്നു. സന്നദ്ധ സംഘടനയായ പീസ് വാലി ഫൗണ്ടേഷനാണ് ജില്ലാ കളക്ടറുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ വഴിയോരത്ത് അന്തിയുറങ്ങുന്നവരുടെ ലിസ്റ്റ് തയ്യാറാക്കിയത്. ഇതിൽ രോഗികളായിട്ടുള്ള മുഴുവൻ പേരെയും സംരക്ഷിക്കണമെന്ന കൊച്ചി മേയറുടെ അഭ്യർത്ഥന അഭിവന്ദ്യനായ വരാപ്പുഴ അതിരൂപത മെത്രാൻ ഡോ. ജോസഫ് കളത്തി പറമ്പിൽ അംഗീകരിച്ചിരുന്നു. വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള എല്ലാ ശരണാലയങ്ങളിലും ഇങ്ങനെയുള്ളവരെ പ്രവേശിപ്പിക്കാം എന്ന് […]

Share News
Read More

കൊച്ചിയുടെ അവസ്ഥ|നഗരം പുഴയാകുന്ന കാഴ്ച്ച|ഏറെ ജാഗ്രതയോടെ ഈ വിഷയം ഏറ്റെടുക്കണം, ചർച്ച ചെയ്യണം|ഉമ തോമസ് MLA

Share News

ഉമ തോമസ് MLA യുടെ ഫേസ്ബുക്കിൽ കൊച്ചിനഗരത്തിൻെറ അവസ്ഥ വ്യക്തമാക്കുന്നു . അറബിക്കടലിന്റെ റാണിയായ മനോഹരിയായ കൊച്ചി. പടിഞ്ഞാറ് അറബിക്കടലും; കിഴക്ക്‌ പെരിയാറും,പിന്നെ നെടുകെയും കുറുകേയുമായി മനോഹരമായി ഒഴുകുന്ന നദികളും ഇതാണ് കൊച്ചിയെ സുന്ദരിയാക്കുന്നത്.ചരിത്രമുറങ്ങുന്ന ഈ മണ്ണ് നമുക്ക് നഷ്ടപ്പെടുമോ എന്ന് ഒരു ഉൾകിടലം; നമ്മൾ പോലും അറിയാതെ ചില ചിന്തകൾ മനസ്സിലേക്ക് വരുന്നു കണ്മുന്നിലെ ഈ കാഴ്ചകൾ കാണുമ്പോൾ. മാർച്ചും, ഏപ്രിലും, മെയ് പകുതി വരെയും ചൂട് കൊണ്ട്‌ നമ്മൾ പൊള്ളി. അന്തരീക്ഷത്തിലെ ഈർപ്പം 93% […]

Share News
Read More

പണ്ട് കൊച്ചിയില്‍ ഒരു സിനിമാശാല യുണ്ടായിരുന്നു. ആ സിനിമാശാലയ്ക്ക്‌ വളരെയേറെ പ്രത്യേകതയുണ്ടായിരുന്നു.

Share News

പണ്ട് കൊച്ചിയില്‍ ഒരു സിനിമാശാല യുണ്ടായിരുന്നു. ആ സിനിമാശാലയ്ക്ക്‌ വളരെയേറെ പ്രത്യേകതയുണ്ടായിരുന്നു. ഓലകൊണ്ടോ മറ്റോ മറച്ച ഒരു സിനിമാ കൊട്ടക ആയിരുന്നില്ല അത്. അക്കാലത്ത്‌ ഡാമുകള്‍ നിർമ്മിക്കുവാന്‍ ഉപയോഗിച്ചിരുന്ന സുർക്ക മിക്‌സ്‌ ചെയ്ത് കല്ലുകൾ കൊണ്ട്‌ ഉണ്ടാക്കിയ കൊട്ടാരസദൃശമായ വലിയൊരു മണിമാളിക ആയിരുന്നു ആ കെട്ടിടം. കേരളത്തില്‍ ആദ്യമായി ട്യൂബ്‌ലൈറ്റ്‌ കത്തിക്കുന്നത്‌ ഈ തിയേറ്ററില്‍ ആയി രുന്നു. വാഴപ്പിണ്ടി വിളക്ക്‌ എന്നാണ്‌ ഇതിനെ നാട്ടുകാർ വിളിച്ചിരുന്നത്‌. കേരളത്തിലെ തന്നെ മികച്ച ഒരു കലാസൃ ഷ്ടിയായിരുന്ന ഈ കെട്ടിടത്തിന്റെ, […]

Share News
Read More

ജനകീയ ഡോക്ടർ സഫിയ ബീവിക്ക് യാത്രയയപ്പ് നൽകി.

കാരണക്കോടം 44- ലാം ഡിവിഷൻ തമ്മനം, നഗര കുടുംബാരോഗ്യ കേന്ദ്രത്തിൽ നീണ്ട ഏഴു വർഷക്കാലം സേവനം ചെയ്ത് സ്ഥലം മാറിപ്പോകുന്ന ജനകീയ ഡോക്ടർ സഫിയ ബീവിക്ക് യാത്രയയപ്പ് നൽകി.യോഗത്തിൽ കൗൺസിലർ ജോർജ് നാനാട്ട് അധ്യക്ഷനായിരുന്നു, കൗൺസിലർ ജോജി കുരീക്കോട്, ഡോക്ടർ ആര്യ, പി എസ് സതീഷ് തുടങ്ങിയവർ സംസാരിച്ചു ചടങ്ങിൽ ഡോക്ടർക്ക് പൊന്നാട അണിയിച്ച് ആദരിക്കുകയും മെമന്റോ നൽകുകയും. ചെയ്തു..

Read More

106 വയസ്സ് പ്രായമായ ഫിലോമിന മുത്തശ്ശിയേ ആദരിച്ചു..

Share News

അന്താരാഷ്ട്ര വയോജന ദിനമായ ഒക്ടോബർ 1 ന് 106 വയസ്സ് പ്രായമായ ഫിലോമിന മുത്തശ്ശിയേ ആദരിച്ചു. പൊന്നൂരുന്നി വൈറ്റില കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കൊച്ചിൻ ബ്ലഡ്‌ ഡോണേഴ്സ് ഫോറവും ലാൽസലാം റസിഡന്റ്‌സ് അസോസിയേഷനും സംയുക്തമായി 2023 ഒക്ടോബർ 1ന് രാവിലെ 10 മണിക്ക് സംഘടിപ്പിച്ച ചടങ്ങിൽ ആരാധ്യയായ ഡെപ്യൂട്ടി മേയർ ആൻസിയ ഉദ്ഘടനം ചെയ്തു. ഡെപ്യൂട്ടി മേയർ മുത്തശ്ശിയേ പൊന്നാട അണിയിക്കുകയും മുഖ്യഥിതി ഡോ. ജുനൈദ് റഹ്മാൻ ഉപഹാരം സമർപ്പണം നടത്തുകയും ചെയ്തു. ഡിവിഷൻ കൗൺസിലർ സി ഡി […]

Share News
Read More

മെട്രോ നഗരമായ കൊച്ചിയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായ മറൈൻ ഡ്രൈവ് വോക്ക്-വേ രാത്രികാലങ്ങളിൽ അടച്ചിടേണ്ടി വരുന്നത് പോലീസിന്റെ വീഴ്ച : ടി.ജെ വിനോദ് എം.എൽ.എ

Share News

ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടല്ല ക്രമസമാധാന പാലനം ഉറപ്പ് വരുത്തേണ്ടത്. രാത്രി കാലങ്ങളിൽ മറൈൻ ഡ്രൈവ് വോക്ക് വേ ലഹരി -കൊട്ടേഷൻ സംഘങ്ങളുടെ പിടിയിലാവാൻ കാരണം പോലീസും എക്സൈസ് വകുപ്പും കാണിക്കുന്ന അലംഭാവം മാത്രമാണ്. ലഹരി സംഘങ്ങളെ തടയാൻ കഴിയാത്ത പോലീസ് തങ്ങളുടെ ദൗർബല്യം മറച്ചു വയ്ക്കാൻ സാധാരണ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുകയാണ് ഇപ്പോൾ ചെയുന്നത്. ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല എന്ന് ടി ജെ വിനോദ് എം.എൽ.എ പറഞ്ഞു. ഐ.ടി സ്ഥാപനങ്ങൾ ഉൾപ്പടെ പ്രവർത്തിക്കുന്ന […]

Share News
Read More

ബ്രഹ്മപുരം പ്രശ്നത്തിന് ശേഷം നിരവധി നൂതനമായ ആശയങ്ങൾ മാലിന്യസംസ്ക്കരണ രംഗത്ത് നഗരസഭ അവതരിപ്പിച്ചിട്ടുണ്ട്.

Share News

ബ്രഹ്മപുരം പ്രശ്നത്തിന് ശേഷം നിരവധി നൂതനമായ ആശയങ്ങൾ മാലിന്യസംസ്ക്കരണ രംഗത്ത് നഗരസഭ അവതരിപ്പിച്ചിട്ടുണ്ട്. ഹീൽ പദ്ധതിയുടെ ഭാഗമായി കൊണ്ട് വന്നതാണ് പ്ലാസ്റ്റിക് കളക്ഷൻ ബൂത്തുകൾ. ആദ്യത്തെ ബൂത്ത്‌ സുഭാഷ് ചന്ദ്ര ബോസ് പാർക്കിന് മുൻപിൽ, ഞാനാണ് ഉദ്ഘാടനം ചെയ്തത്. 5 സ്ഥലത്ത് നഗരസഭ ഇത്തരം ബോട്ടിൽ കളക്ഷൻ ബൂത്തുകൾ സ്ഥാപിച്ചു. ശുചിത്വമിഷനാണ് ഈ ആശയം നമുക്ക് തയ്യാറാക്കി നൽകിയത്. മേനകയിൽ എഡ്രാക്കിന്റെ നേതൃത്വത്തിൽ ഒരെണ്ണം സ്ഥാപിച്ചു.ഗ്രീൻ കൊച്ചിൻ മിഷൻ, ലയൺസ് ക്ലബ്, എസ് ജി എഫ് , […]

Share News
Read More

തമ്മനം പ്രാഥമിക ആരോഗ്യ കേന്ദ്രം

Share News

കൊച്ചി നഗരസഭ കാരണക്കോടം 44-ലാം ഡിവിഷനിൽ തമ്മനം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കൗൺസിലറുടെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് പുനർനിർമിച്ച ലാബിന്റെ ഉദ്ഘാടനം നിർവഹിച്ചു.തമ്മനം U F H C മെഡിക്കൽ ഓഫിസർ ഡോക്ടർ : സഫിയ ബീവി ,JPHN വിനു എസ് ശങ്കർ,ആശാവർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു…

Share News
Read More

കൊച്ചി നഗരത്തിൽ നേരത്തെ ഭക്ഷണ മാലിന്യം വളമാക്കുന്ന സംവിധാനങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

Share News

കൊച്ചി നഗരത്തിൽ നേരത്തെ ഭക്ഷണ മാലിന്യം വളമാക്കുന്ന സംവിധാനങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. വികേന്ദ്രീകൃത സംവിധാനങ്ങൾ ഫലപ്രാപ്തിയിലെത്തിയ കുന്നുംപുറം ഡിവിഷൻ മാതൃക നമ്മൾ ഇതിനുമുമ്പ് അഭിമാനപൂർവ്വം ചർച്ച ചെയ്തിരുന്നു. ഇപ്പോൾ കൗൺസിലർ പത്മജ എസ് മേനോൻ എറണാകുളം സൗത്തിൽ സ്വന്തമായി ഒരു തുമ്പൂർമൂഴി മോഡൽ മാലിന്യ സംസ്കരണ സംവിധാനം സ്ഥാപിച്ചു. ചെറിയ രൂപത്തിലാണ് തുടങ്ങുന്നത്. അവിടെ കുറച്ചു വീടുകളിലെ ഭക്ഷണ മാലിന്യം മാത്രം വളമാക്കുന്ന പദ്ധതി. ജിയോജിത്താണ് സ്പോൺസർ ചെയ്തിരിക്കുന്നത്. ഹെൽത്ത് കമ്മറ്റി ചെയർമാൻ ടി കെ […]

Share News
Read More

കൊച്ചിയിൽ തയ്യൽ മിച്ചങ്ങൾ ഇനി മാലിന്യമല്ല. ഭംഗിയുള്ള കളിപ്പാവകൾ

Share News

കുട്ടികൾ ഉപയോഗിക്കുന്ന കളിപ്പാട്ടങ്ങൾ പലപ്പോഴും അവരുടെ ആരോഗ്യത്തിനെ മോശമായി ബാധിക്കുന്നതാണ്. മാത്രമല്ല പ്രകൃതിയ്ക്ക് വിനാശകരവുമാണ്. അത്തരം ഉൽപ്പന്നങ്ങൾ ഒഴിവാക്കി പൂർണ്ണമായും തുണി മിച്ചം വൃത്തിയാക്കി ശാസ്ത്രീയമായി പാവകൾ ആക്കി മാറ്റുക എന്ന നഗരസഭയുടെ ലക്ഷ്യം ഇന്ന് സാക്ഷാത്കരിച്ചിരിക്കുകയാണ്. കൊച്ചി നഗരസഭയുടെ നേതൃത്വത്തിൽ സെൻ്റ് തെരേസാസ് കോളേജിന്റെയും ഭൂമി വുമൺസ് കളക്ടീവ് എന്ന വനിതകളുടെ കൂട്ടായ്മയുടെയും സഹകരണത്തോടെ തയ്യൽ മിച്ചങ്ങൾ കൊണ്ട് കളിപ്പാവ നിർമ്മിക്കുവാനുള്ള ഒരു യൂണിറ്റ് ഇന്ന് പ്രവർത്തനം ആരംഭിച്ചു. കൊച്ചി നഗരസഭയുടെ ഹീൽ (Health Environment […]

Share News
Read More