മൂന്നാറിലേക്ക് ഒരു എൻട്രി ഫീ വക്കേണ്ട സമയം അതിക്രമിച്ചു. പ്രവർത്തി ദിവസവും അവധി ദിവസവും ഒക്കെ വേണമെങ്കിൽ വ്യത്യസ്തമായ റേറ്റ് വക്കാം.

Share News

മൂന്നാർ – വെനീസിൽ നിന്നും ഒരു പാഠം ഞാൻ ഇപ്പോൾ മൂന്നാറിലേക്ക് പോകാറില്ല. പടയപ്പയെ പേടിച്ചിട്ടൊന്നുമല്ല, ഹൈറേഞ്ചിലേക്ക് പോകുമ്പോൾ കാട്ടാന എതിരെ വന്നേക്കും എന്നൊരു പേടി എനിക്ക് എപ്പോഴും ഉണ്ടെന്നത് സത്യമാണ്. പക്ഷെ അതല്ല പ്രധാന കാരണം. മൂന്നാറിലെ അനിയന്ത്രിതമായ തിരക്കാണ്. പ്രത്യേകിച്ചും അവധി ദിവസങ്ങളിൽ മണിക്കൂറുകൾ വേണം അടിമാലിയിൽ നിന്നും മൂന്നാറിൽ എത്താൻ. മൂന്നാർ ടൌൺ മുറിച്ചു കടന്നു പോകാൻ രണ്ടോ മൂന്നോ മണിക്കൂർ എടുക്കുന്നതും അപൂർവ്വമല്ല. ഒരു വർഷം മുൻപാണ് ഞാൻ മൂന്നാർ വഴി […]

Share News
Read More

ചിലപ്പോഴെങ്കിലും മരം വച്ച് പിടിപ്പിക്കുന്നതല്ല അധിനിവേശ സസ്യങ്ങൾ പിഴുതുമാറ്റുന്നതാണ് ശരിയായ പരിസ്ഥിതി പ്രവർത്തനം എന്ന് നമ്മൾ മനസ്സിലാക്കേണ്ടത് ഉണ്ട്.|മുരളി തുമ്മാരുകുടി

Share News

മരം പിഴുതെടുക്കുന്നതും പരിസ്ഥിതി പ്രവർത്തനം ആകാം ഇന്ന് ലോക പരിസ്ഥിതി ദിനമാണ്. Land Restoration, Desertification, and Drought Resilience ആണ് ഈ വർഷത്തെ മുഖ്യ വിഷയം. പ്രധാന ആഘോഷങ്ങൾ സൗദി അറേബിയയിലെ റിയാദിൽ ആണ്. അതിൽ പങ്കെടുക്കാൻ കൂടിയാണ് ഇന്ന് റിയാദിൽ എത്തിയിരിക്കുന്നത്. ലോകത്തെവിടെയും പരിസ്ഥിതി ദിനം ആഘോഷിക്കപ്പെടുന്നുണ്ട്. ചർച്ചകൾ ആയി, വെബ്ബിനാർ ആയി, പരിസ്ഥിതി സിനിമാ പ്രദർശനം ആയി, പെയിന്റിംഗ് മത്സരങ്ങൾ ആയി. പക്ഷെ ഏറ്റവും കൂടുതൽ നടക്കുന്നത് മരം നടുന്നത് തന്നെയാണ്. കേരളത്തിലും […]

Share News
Read More

മാലയുടെ വില, ജീവന്റെ വില?|കള്ളൻ നമ്മളെ നേരിടുന്നത് അവർ തീരുമാനിക്കുന്ന സ്ഥലത്തും സമയത്തുമാണ്.

Share News

മാല പൊട്ടിച്ചെടുത്ത മോഷ്ടാവിനെ സ്‌കൂട്ടറിൽ നിന്നും വലിച്ചു താഴെയിട്ട യുവതിയുടെ വാർത്തയും ചിത്രവുമാണ്. മാല തിരിച്ചു കിട്ടി, വലിയ പരിക്കൊന്നും പറ്റിയതുമില്ല. ശുഭം! ഇതേക്കുറിച്ച് മുൻപും പറഞ്ഞിട്ടുള്ളതാണ്, ഒരിക്കൽ കൂടി പറയാം. ഒരാൾ നമ്മുടെ മാലയോ പേഴ്‌സോ തട്ടിയെടുക്കാൻ വന്നാൽ അല്ലെങ്കിൽ ഒഴിഞ്ഞ സ്ഥലത്തോ എ.ടി.എം. കൗണ്ടറിലോ വന്നു ഭീഷണിപ്പെടുത്തി വാങ്ങാൻ ശ്രമിച്ചാൽ അവരോട് മല്ലുപിടിക്കാനാണ് നമ്മുടെ സ്വാഭാവിക പ്രതികരണം. എന്നാൽ ഇതല്ല ഏറ്റവും ശരിയായ പ്രതികരണം. കള്ളൻ നമ്മളെ നേരിടുന്നത് അവർ തീരുമാനിക്കുന്ന സ്ഥലത്തും സമയത്തുമാണ്. […]

Share News
Read More

ആരാണ് കേരളത്തിൽ നിന്നും പുറത്തേക്ക് പണമയക്കുന്നത്?|അമിതാഭ് ബച്ചൻ നമ്മളോട് പറയുന്നത്| മുരളി തുമ്മാരുകുടി

Share News

അമിതാഭ് ബച്ചൻ നമ്മളോട് പറയുന്നത് ഇത്തവണ നാട്ടിൽ വന്നപ്പോൾ റോഡിലെങ്ങും ‘വിദേശത്തേക്ക്’ പണം അയക്കുന്നതിൻറെ പരസ്യങ്ങൾ ആണ്. അതും ചെറിയ പരസ്യങ്ങൾ അല്ല. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബ്രാൻഡ് ആയ അമിതാഭ് ബച്ചൻ ഉൾപ്പടെയുള്ളവരാണ് പരസ്യത്തിൽ. റോഡു നിറഞ്ഞു നിൽക്കുന്ന ബിൽബോർഡുകൾ. അറുപത് വർഷത്തെ ജീവിതത്തിൽ ഇന്നുവരെ കേരളത്തിൽ വിദേശത്തേക്ക് പണമയക്കാനുള്ള പരസ്യം കണ്ടിട്ടില്ല. ലോകത്ത് പലയിടത്തുതിന്നും ഇന്ത്യയിലേക്ക് പണമയക്കാനുള്ള ഏജൻസികളുടെ പരസ്യങ്ങൾ കണ്ടിട്ടുണ്ട്. അങ്ങനെ വന്ന പണമാണ് കേരള സന്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായത്. ആ കാലം […]

Share News
Read More

നിർമ്മിത ബുദ്ധി – ദുബായിൽ നിന്നും പഠിക്കാവുന്ന കാര്യങ്ങൾ|മുരളി തുമ്മാരുകുടി

Share News

2019 ഡിസംബറിൽ യു.എ.ഇ. യിലെ നിർമ്മിതബുദ്ധി വകുപ്പ് മന്ത്രിയായ ഡോക്ടർ ഒമർ അൽ ഒലാമയെ പരിചയപ്പെട്ട വിശേഷം അന്ന് തന്നെ എഴുതിയിരുന്നു. നിർമ്മിതബുദ്ധിയുടെ രംഗത്ത് വന്നുകൊണ്ടിരുന്ന മാറ്റങ്ങൾ അതിന് മുൻപേ ശ്രദ്ധിച്ചിരുന്നെങ്കിലും നിർമ്മിതബുദ്ധി എന്ന സാങ്കേതികവിദ്യയെ യു.എ.ഇ. യുടെ ഭാവിയുടെ നെടുംതൂൺ ആയി കരുതി അതിനനുസരിച്ച് നയങ്ങൾ, നിയമങ്ങൾ, സ്ഥാപനങ്ങൾ, മാനവശേഷി വികസനം ഒക്കെ നടത്താനുള്ള അവരുടെ വിഷൻ എന്നെ ഏറെ ചിന്തിപ്പിച്ചു. 2020 മുതൽ നാട്ടിൽ സംസാരിക്കുന്പോൾ നിർമ്മിതബുദ്ധി ആയിരിക്കും പ്രധാന വിഷയം എന്ന് അന്നേ […]

Share News
Read More

2010 ലെ കണക്കനുസരിച്ച് കേരളത്തിലും പത്തു ലക്ഷം വീടുകൾ ഒഴിഞ്ഞു കിടക്കുന്നുണ്ട്. 2030 ആകുന്പോഴേക്ക് പല കാരണങ്ങളാൽ അത് ഇരട്ടിയെങ്കിലും ആകും.

Share News

ജപ്പാനിലെ ഒഴിഞ്ഞ വീടുകൾ, കേരളത്തിലെ ഒഴിയുന്ന വീടുകൾ… ജപ്പാനിൽ 90 ലക്ഷത്തോളം ഒഴിഞ്ഞ വീടുകൾ, എന്താണ് ജപ്പാനിൽ സംഭവിക്കുന്നത് എന്നാണ് ചോദ്യം? റാഡിക്കൽ ആയ സംഭവം ഒന്നുമല്ല. ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് കുറയുന്ന പ്രദേശങ്ങളിൽ പുറത്തു നിന്നും കുടിയേറ്റം സംഭവിച്ചില്ലെങ്കിൽ ഇത് സ്വാഭാവികമാണ്. ഇതാണ് ഇപ്പോൾ ജപ്പാനിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ജപ്പാനിൽ 1960 കളിൽ തന്നെ ഫെർട്ടിലിറ്റി റേറ്റ് രണ്ടിന് താഴെ ആയി. എന്നിട്ടും ജപ്പാൻ കുടിയേറ്റത്തിന്റെ കാര്യത്തിൽ കർശനമായ നിയന്ത്രണങ്ങൾ നിലനിർത്തി. ജപ്പാനിലെ ആളുകളുടെ ശരാശരി ആയുസ്സ് […]

Share News
Read More

ചൂടുകാലത്തെ തരണം ചെയ്യുമ്പോൾ|ഈ സാഹചര്യത്തിൽ നമുക്ക് എന്താണ് ചെയ്യാൻ കഴിയുന്നത് ?, ചില നിർദ്ദേശങ്ങൾ |മുരളി തുമ്മാരുകുടി

Share News

“ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിന് മുൻപ് ഉണ്ടായിട്ടില്ല” എന്ന് നാം പലപ്പോഴും പറയുമെങ്കിലും ഈ വർഷം സംഗതി സത്യമാണ്. നമ്മൾ മുൻപ് അനുഭവിച്ചിട്ടില്ലാത്ത നമുക്ക് പരിചയമില്ലാത്ത ചൂടിലേക്ക് കാര്യങ്ങൾ നീങ്ങിയിരിക്കുകയാണ്. രാത്രിയിൽ പോലും ചൂട് ഇരുപത്തി അഞ്ചിന് താഴെ വരുന്നില്ല. പകൽ ആകട്ടെ താപനില മുപ്പത്തി അഞ്ചോ മുപ്പത്തി ആറോ ആണെങ്കിലും ഹ്യൂമിഡിറ്റിയും കൂടെ കൂടുമ്പോൾ നാല്പതിന് മുകളിൽ എത്തുന്നു. ഇത് പഴയത് പോലെ പാലക്കാടോ, ഏതെങ്കിലും നഗരത്തിലോ മാത്രം ഉള്ള കാര്യമല്ല, കേരളം ഒട്ടാകെ […]

Share News
Read More

കൊക്കോ കുരുവിൻ്റെ വിലയും സ്വർണ്ണവിലയും തമ്മിൽ എന്ത് ?|മുരളി തുമ്മാരുകുടി

Share News

ഏറെ നാളുകൾക്ക് ശേഷം കൊക്കോ കൃഷി വീണ്ടും വാർത്തയിൽ നിറയുകയാണ്. കൊക്കോക്കുരുവിൻ്റെ വില ദിനം പ്രതി കൂടുന്നു. ഈ വർഷം തുടങ്ങിയതിൽ പിന്നെ വില ഇപ്പോൾ ഇരട്ടിയിൽ അധികമായി. ബിറ്റ് കോയിന്റെ വിലയേക്കാൾ വേഗത്തിലാണ് കൊക്കോക്കുരുവിന്റെ വില കൂടുന്നത്. അന്താരാഷ്ട്ര വിപണിയിൽ കൊക്കോക്കുരുവിന്റെ വില സർവ്വകാല റെക്കോർഡ് ആണ്. ടണ്ണിന് പതിനായിരം ഡോളറിന് മുകളിൽ ! എന്തുകൊണ്ടാണ് കൊക്കോക്കുരുവിൻ്റെ വില ഇത്തരത്തിൽ ഉയരുന്നത്?, ഇനി ഈ വില ഇത്തരത്തിൽ നിലനിൽക്കുമോ? കേരളത്തിൽ ഇനി കൊക്കോ കൃഷിയിലേക്ക് ഇറങ്ങുന്നത് […]

Share News
Read More

നിർമ്മിതബുദ്ധി|അദ്ധ്യാപകർക്ക് മാത്രമായി മാതൃഭൂമിയുമായി ചേർന്ന് ഒരു പരിശീലനം സംഘടിപ്പിക്കുന്നു. അദ്ധ്യാപകസുഹൃത്തുക്കൾ പങ്കെടുക്കുക|മുരളി തുമ്മാരുകുടി

Share News

അദ്ധ്യാപകസുഹൃത്തുക്കളോട് നിർമ്മിതബുദ്ധി നമ്മുടെ തൊഴിൽജീവിതത്തിൻറെ സർവ്വമേഖലകളിലേക്കും കടന്നുവരുമെന്ന് ഞാൻ പറയാറുണ്ടല്ലോ. ഇത് തൊഴിൽ നഷ്ടം ഉണ്ടാക്കുമോ എന്ന ആശങ്ക ഏറെ ആളുകളിൽ ഉണ്ട്. AI ടീച്ചർമാർ വരുന്നു എന്നൊക്കെ വാർത്ത കേൾക്കുന്നത് കൊണ്ട് അദ്ധ്യാപന രംഗത്തുള്ളവരിലും ഈ പേടി ഉണ്ട്. എന്നാൽ അടുത്ത പത്തുവർഷത്തേക്കെങ്കിലും നിർമ്മിതബുദ്ധി അദ്ധ്യാപകരുടെ തൊഴിൽ ഏറ്റെടുക്കുന്നതല്ല പ്രധാനവെല്ലുവിളി. മറിച്ച് നിർമ്മിതബുദ്ധിയിൽ വരുന്ന വിപ്ലവകരമായമാറ്റങ്ങളും അവ പഠനരംഗത്ത് എങ്ങനെ ഉപയോഗിക്കാം എന്നതും മനസ്സിലാക്കാത്ത അദ്ധ്യാപകർ തൊഴിൽ രംഗത്ത് പിന്നോട്ട് പോകും എന്നതാണ്. ഇത് അനുവദിക്കരുത്. […]

Share News
Read More

വെങ്ങോല കവലയിലെ അപകടങ്ങൾ

Share News

എറണാകുളം ജില്ലയിൽ പെരുന്പാവൂരിനടുത്തുള്ള വെങ്ങോല ആണ് എന്റെ ഗ്രാമം എന്ന് എന്റെ വായനക്കാർക്കൊക്കെ അറിയാമല്ലോ. നിങ്ങൾ എല്ലാവരേയും പോലെ ഞാനും നാട്ടിലെ പല വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും അംഗമാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകൾ ആയി വെങ്ങോലയിൽ ഉണ്ടാകുന്ന വാഹന അപകടങ്ങളെ കുറിച്ച് എപ്പോഴും വാർത്ത വരുന്നു. വർഷത്തിൽ അന്പതിനായിരം അപകടങ്ങൾ ഉണ്ടാകുന്ന കേരളത്തിൽ വെങ്ങോലയിൽ കുറച്ച് അപകടങ്ങൾ ഉണ്ടാകുന്നത് അത്ര വലിയ സംഭവമല്ല. ഇതുവരെ ഉണ്ടായ അപകടങ്ങളിൽ ആളുകൾക്ക് പരിക്ക് പറ്റിയത് മാത്രമേ ഉള്ളൂ. മരണങ്ങൾ ഉണ്ടായില്ല. പക്ഷെ […]

Share News
Read More