ഈ മുഷിഞ്ഞ വസ്ത്രം ധരിച്ച് റോഡിലൂടെ മെല്ലെ നീങ്ങുന്ന ഇവർ ദമ്പതികളാണ്. |പണമോ ഭക്ഷണമോ നൽകിയാൽ, അവർ അത് മാന്യമായി നിരസിക്കും| സംഭാഷണം ഭൂരിഭാഗവും ബ്രിട്ടീഷ് ഇംഗ്ലീഷിലാണ്?!
ഈ മുഷിഞ്ഞ വസ്ത്രം ധരിച്ച് റോഡിലൂടെ മെല്ലെ നീങ്ങുന്ന ഇവർ ദമ്പതികളാണ് പക്ഷേ ഇവർ യാചകരാണെന്ന് കരുതിയാൽ നിങ്ങൾക്ക് തെറ്റി.അവർക്ക് പണമോ ഭക്ഷണമോ നൽകിയാൽ, അവർ അത് മാന്യമായി നിരസിക്കും. നമ്മൾ അവരോട് എന്തിനാ ഇങ്ങനെ അലയുന്നത് എന്ന് ചോദിച്ചാൽ ഇവർ അവരുടെ ജീവിതകഥ പറയും. ഞങ്ങൾ 2200 കി.മീ. ദൂരത്തോളം സഞ്ചരിച്ചു.ഞങ്ങളുടെ ജന്മനാടായ ദ്വാരകയിൽ നിന്ന്.മഹാരാഷ്ട്രയിലെ പണ്ഡരീപുരയും, ആന്ധ്രയിലെ തിരുപ്പതിയും സന്ദർശിച്ചു.വർഷങ്ങൾക്ക് മുമ്പ് ഈ സ്തീയുടെ ഭർത്താവിന്റെ കണ്ണുകൾ തകരാറിലായി കാഴ്ച നഷ്ടപ്പെടുകയും ചെയ്തു.അപ്പോൾ അവരുടെ […]
Read Moreമധുവും വിശ്വനാഥനുമെല്ലാം പ്രതീകങ്ങളാണ്. |മാറേണ്ടത് നമ്മളാണ്! നാമുൾപ്പെടുന്ന സമൂഹമാണ്! നമ്മുടെ ചിന്താഗതികളാണ്.!
2018 ഫെബ്രുവരി 22 ന് പ്രബുദ്ധ മലയാളിയെന്ന കിന്നരി തലപ്പാവ് അഴിച്ചു വച്ച് ഓരോ മലയാളിയും ലജ്ജയോടെ തല കുനിച്ചു നിന്നത് ഒരു അനക്കമറ്റ ശവശരീരത്തിനു മുന്നിലായിരുന്നു. മനസ്സിൽ ലേശം കരുണയും മനുഷ്യത്വവും ബാക്കിനിന്ന വളരെ കുറച്ചു മനുഷ്യർ മാത്രം ദൈന്യതയാർന്ന കണ്ണുകളോടെ പകച്ചു നിന്ന ഒരു പാവം മനുഷ്യനെയോർത്ത് കരഞ്ഞു. മധു എന്ന കാടിൻ്റെ മകന് വേണ്ടി കരഞ്ഞത് അവൻ്റെ അമ്മയായ പ്രകൃതി മാത്രമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അവനു നേരെ പ്രബുദ്ധരായ ഇരുകാലി മൃഗങ്ങൾ നടത്തിയ […]
Read Moreവിശ്വനാഥൻ എന്ന ആദിവാസി യുവാവ് സമൂഹത്തിന്റെ ഒടുവിലത്തെ ഇര മാത്രം. |പിറന്നുവീണ പിറ്റേദിവസം തന്നെ അച്ഛനെ നഷ്ടപ്പെട്ട ആ കുഞ്ഞ് വളർന്നു വരുമ്പോൾ ഈ സമൂഹത്തെയും ഇവിടത്തെ നിയമങ്ങളെയും എങ്ങനെയാണ് കാണുക. ?
വിവാഹം കഴിഞ്ഞു എട്ടു വർഷത്തിന് ശേഷം ആദ്യമായി ഗർഭിണിയായ ഭാര്യയുടെ പ്രസവത്തിനായാണ് ആ ആദിവാസി യുവാവ് വയനാട്ടിൽ നിന്ന് കോഴിക്കോട് നഗരത്തിലെ മെഡിക്കൽ കോളേജിലേക്ക് വന്നത്. ആറ്റുനോറ്റുണ്ടായ കുഞ്ഞിനെ അയാൾ ഒന്ന് കണ്ണു നിറയെ കാണുകയോ ഓമനിക്കുകയോ ചെയ്തിട്ടില്ല. മോഷണം ആരോപിച്ച് ആളുകൾ അയാളെ ചോദ്യം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തപ്പോൾ ഭയപ്പെട്ട് കരഞ്ഞ് ഓടിപ്പോയ ആ മനുഷ്യൻ തൂങ്ങിമരിച്ചതായാണ് പിന്നീട് കാണുന്നത്. ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ സമയത്താണ് ഒട്ടും പ്രതീക്ഷിക്കാതെ അയാൾ കള്ളനെന്ന് മുദ്രകുത്തപ്പെടുന്നതും അപമാനവും […]
Read Moreഹിറ്റ്ലർ…..?|20 നിരീക്ഷണങ്ങൾ
ഹിറ്റ്ലർ….. ഹിറ്റ്ലർ വിവാഹം കഴിച്ചിരുന്നില്ല. 2.ഹിറ്റ്ലർ ഒരു പ്രത്യേക മത വിഭാഗത്തെ രാജ്യത്തിൻറെ ശത്രുക്കളായി കണ്ടിരുന്നു. 3.ഹിറ്റ്ലറുടെ ആരാധകർക്ക് അയാൾക്കെതിരെയുള്ള വിമർശനങ്ങൾ അസഹനീയമായിരുന്നു. 4.ഹിറ്റ്ലർ തന്റെ കുട്ടിക്കാലത്തു പെയിന്റിങ്ങിലും, പെയിന്റ് വിൽക്കുന്ന ജോലിയിലും ഏർപ്പെട്ടിരുന്നു. 5.എല്ലാ മാധ്യമങ്ങളും ഹിറ്റ്ലർ ക്കുവേണ്ടി പ്രചാരണം നടത്തിക്കൊണ്ടിരുന്നു. 6.ഹിറ്റ്ലർ അന്ന് നടന്ന എല്ലാ തൊഴിലാളി സമരങ്ങളെയും അടിച്ചമർത്തിയിരുന്നു. 7.ഹിറ്റ്ലർ തന്റെ വിരോധികളെ രാജ്യദ്രോഹികളായി മുദ്രകുത്തിയിരുന്നു. 8.ഹിറ്റ്ലർ നാസി പാർട്ടിയിൽ ഒരു സാധാരണ അംഗമായി ചേർന്ന് ഒടുവിൽ തന്റെ പ്രതിയോഗികളെ നിഷ്കാസനം ചെയ്തു […]
Read Moreആർത്തവ അവധി ആദ്യം വേണ്ടത് കെഎസ്ആർടിസിയിലെ വനിതാ കണ്ടക്ടർമാർക്ക്; ദുരിത യാത്രയുടെ ടിക്കറ്റ് പേറുന്ന വനിതകളുടെ ജീവിതം ഇങ്ങനെ.
തിരുവനന്തപുരം: വെളുപ്പിനെ നാലുമണിക്കും അഞ്ചുമണിക്കും തുടങ്ങുന്ന സർവീസുകൾ.. മണിക്കൂറുകൾ നീളുന്ന യാത്രകൾ… ഒന്ന് മൂത്രമൊഴിക്കാനോ ഒരുതുള്ളി വെള്ളം കുടിക്കാനോ കഴിയാത്ത സാഹചര്യം. ആർത്തവ നാളുകളിൽ പോലും യാതൊരു ഇളവുകളുമില്ല. ആ ദിവസങ്ങളിലും സർവീസ് പതിവുപോലെ നടക്കും. ഏതെങ്കിലും ഡിപ്പോയിൽ ബസെത്തിയാൽ കംഫർട്ട് സ്റ്റേഷനിലേക്ക് ഒരോട്ടമാണ്. രക്തത്തിൽ കുതിർന്ന പാഡ് മാറ്റി അത് കടലാസിൽ പൊതിഞ്ഞ് ബാഗിൽ സൂക്ഷിക്കും. ഉപയോഗിച്ച പാഡുകൾ കളയാൻ ഒരു വേസ്റ്റ് ബോക്സ് പോലും ഒരു ഡിപ്പോയിലുമുണ്ടാകില്ല. കേരളത്തിലെ പൊതുഗതാഗത സംവിധാനത്തിന്റെ നട്ടെല്ലായ കെഎസ്ആർടിസിയിലെ […]
Read Moreരാജാക്കന്മാരെ കടലെടുക്കുമ്പോൾ |നാടകത്തിലെ മനോഹരമായ ചമയങ്ങൾ ഇട്ടു നിൽക്കുമ്പോളും നിത്യജീവിതത്തിലെ യാഥാർഥ്യമായ വെള്ളത്തിൽ നിസ്സഹായമായി നിൽക്കേണ്ടി വരുന്ന മനുഷ്യരുടെ ചിത്രങ്ങൾ ആണ്.| മുരളി തുമ്മാരുകുടി
രാജാക്കന്മാരെ കടലെടുക്കുമ്പോൾ ഒരു ഫേസ്ബുക്ക് മെസ്സേജിൽ കൂടിയാണ് സുനിലിനെ പരിചയപ്പെടുന്നത്. കേരളത്തിലെ പേരുകേട്ട ഫോട്ടോഗ്രാഫർമാരിൽ ഒരാളാണ്. കാലാവസ്ഥ വ്യതിയാനത്തെപ്പറ്റി ഒരു ചിത്രപ്രദർശനം മട്ടാഞ്ചേരിയിൽ നടത്തുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ അവിടെ ചെല്ലാം എന്ന് സമ്മതിച്ചു. ഞാൻ നാട്ടിൽ വരുന്ന ദിവസവും പറഞ്ഞിരുന്നു.ഞാൻ നാട്ടിൽ എത്തിയ അന്ന് തന്നെ സുനിലിന്റെ വിളി വന്നു. പിറ്റേന്ന് തന്നെ മട്ടാഞ്ചേരിയിൽ Kashi Hallegua ഹൗസിൽ ആണ് എക്സിബിഷൻ. Sea: A Boiling Vessel എന്നതാണ് എക്സിബിഷന്റെ തീം. കടലുമായി ബന്ധപ്പെട്ട അനവധി ചിത്രങ്ങൾ […]
Read Moreസംസ്ഥാന സർക്കാരിന്റെ ആർത്തവ അവധി നന്മയിലേയ്ക്കോ …?|സർവ്വകലാശാലയിലെ വിദ്യാർത്ഥിനികൾക്ക് മാത്രം ആർത്തവ അവധി നൽകുന്നതിന് പിന്നിൽ മറഞ്ഞിരിക്കുന്ന ചിലന്തി വലകൾ കണ്ടില്ല എന്ന് നടിക്കാനാവില്ല…
ആർത്തവം ഒരു ജൈവപ്രക്രിയ ആണ് എന്നതിൽ ആർക്കും ഒരു സംശയവും ഉണ്ടാവില്ല. ഭൂമിയിൽ സ്ത്രീത്വത്തിന് എന്ന് അസ്തിത്വം ഉണ്ടായോ അന്ന് മുതൽ സ്ത്രീകളുടെ സന്തത സഹചാരിയാണ് ആർത്തവം. ആർത്തവത്തിന്റെ പേരിൽ നൂറ്റാണ്ടുകളോളം ലോകം ഒത്തിരി വേദനകളും നൊമ്പരങ്ങളും സ്ത്രീകൾക്ക് വെച്ചു വിളമ്പിയിട്ടുണ്ടെങ്കിലും അവയെ എല്ലാം ശക്തമായി അതിജീവിച്ചാണ് ഈ 21-ാം നൂറ്റാണ്ടിൽ അവൾ എത്തി നിൽക്കുന്നത്. ഈറ്റുനോവ് പോലെ തന്നെ ഈ വേദനയേയും നിശബ്ദം സഹിക്കാൻ സ്ത്രീക്ക് ജന്മനാൽ ഒരു വരം ലഭിച്ചിട്ടുണ്ട്. ആർത്തവം വേദനാജനകം ആണെങ്കിൽ […]
Read Moreപ്രണയം പകയിലേക്കും പ്രതികാരത്തിലേക്കുമെല്ലാം വഴിവയ്ക്കുന്ന പുതിയ കാലത്ത് കാഞ്ചനമാലയും അവരുടെ ജീവിതവും ഒരു തിരുത്താണ്.
മുക്കത്ത് ഗൃഹ സന്ദര്‍ശനത്തിനിടെയാണ് കാഞ്ചനമാലയെ സന്ദര്‍ശിച്ചത്. ഷാജഹാന്റെ താജ്മഹല്‍ പോലെ മലയാളികള്‍ നിത്യഹരിതമായ പ്രണയത്തിനൊപ്പം ചേര്‍ത്ത് വായിക്കുന്ന പേരാണ് കാഞ്ചനമാലയുടേത്. പ്രണയം പകയിലേക്കും പ്രതികാരത്തിലേക്കുമെല്ലാം വഴിവയ്ക്കുന്ന പുതിയ കാലത്ത് കാഞ്ചനമാലയും അവരുടെ ജീവിതവും ഒരു തിരുത്താണ്. സഫലമാകാതെ പോയ പ്രണയത്തിന്റെ ഓര്‍മകളെ ഊര്‍ജ്ജമാക്കി പ്രിയപ്പെട്ടവന്റെ പേരില്‍ വായനശാലയും സന്നദ്ധ പ്രവര്‍ത്തന കേന്ദ്രവുമെല്ലാം ആരംഭിച്ച് സജീവ സാമൂഹ്യ പ്രവര്‍ത്തകയായി നമുക്കിടയില്‍ ഇപ്പോഴുമുള്ള കാഞ്ചനമാല പുതിയകാലത്തെ യുവതലമുറയ്ക്ക് ഒരു പാഠപുസ്‌കമാണ്. പ്രിയപ്പെട്ട കാഞ്ചനമാലയുമൊത്ത് മുക്കത്തെ ബി പി മൊയ്തീന്‍ സ്മാരക […]
Read Moreനന്മയുള്ളവരായിരിക്കുന്നത് അപകടമെന്ന് ചൊല്ലുന്ന ഈ സിനിമക്ക് കുട്ടികളെ കൊണ്ട് പോലും കൈയ്യടിപ്പിക്കുകയാണ്.
തിന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ചലച്ചിത്രമാണ് മുകുന്ദനുണ്ണി അസോസിയേറ്റ്സ്. നന്മ അതി ദയനീയമായി പരാജയപ്പെടുന്നതായും ചിത്രീകരിച്ചിട്ടുണ്ട്. നല്ല ജഡ്ജിയും, നല്ല ഡോക്ടറും, നല്ല പോലീസ് ഓഫിസറും, നല്ല വക്കീലുമൊക്കെ തോറ്റ് തൊപ്പിയിടുന്നു. കഷ്ടപ്പെടുന്നു. ഇതാണ് എപ്പോഴും സംഭവിക്കുന്നതെന്ന മൈൻഡ് സെറ്റിലേക്ക് പോകുന്ന ഒരു പൊതു ബോധത്തെ കുറിച്ച് ആലോചിച്ച് നോക്കുക. ഇതൊക്കെ സിനിമയല്ലേയെന്ന ന്യായം പറയാം. ആവിഷ്‌ക്കാര മികവ് കൊണ്ട് മുകുന്ദനോട് തോന്നേണ്ട വെറുപ്പ് , ആരാധനയായി മാറിയാൽ അപകടമാണ്. നല്ലവനായ ഡോക്ടറിലല്ല, കാശുണ്ടാക്കാൻ എന്ത് തിന്മയും ചെയ്യുന്ന […]
Read More