മാതൃസ്നേഹത്തിന്റെ കൈയൊപ്പ്: |ഉദരത്തിലെ ശിശുവിനുവേണ്ടി ജീവൻ സമർപ്പിച്ചവിശുദ്ധ ജാന്ന ബെറെത്ത മൊള്ള

Share News

ഉദരത്തിലെ ശിശുവിനുവേണ്ടി ജീവൻ സമർപ്പിച്ച ഈ കാലഘട്ടത്തിലെ വിശുദ്ധ ജീവിതത്തെക്കുറിച്ച് ശ്രീ സിബി മൈക്കിൾ സംസാരിക്കുന്നു. വിശുദ്ധ ജാന്നയുടെ കുടുംബവുമായി സൗഹൃദമുള്ള അദ്ദേഹം എഴുതിയ “മാതൃസ്നേഹത്തിന്റെ കൈയൊപ്പ് ” എന്ന വിശിഷ്ട ഗ്രന്ഥം അനേകം ജീവിതങ്ങളെ സ്വാധിനിച്ചു. പ്രൊ ലൈഫ് ശുശ്രുഷകളെ ശക്തമാക്കുന്ന സന്ദേശം ശ്രദ്ധിക്കുകയും, അനേകർക്ക് അയച്ചുകൊടുക്കുവാനും അഭ്യർത്ഥിക്കുന്നു.

Share News
Read More

ഭീകരപ്രവർത്തകരെ മറ്റെന്ത് പേര് വിളിക്കും?|മനുഷ്യജീവനെ മാനിക്കാത്ത, മനുഷ്യാവകാശത്തിനും, മതസ്വാതന്ത്ര്യത്തിനും വിലകല്പിക്കാത്ത പ്രസ്ഥാനങ്ങൾ,എതിർക്കപ്പെടേണ്ടത് തന്നെയാണ്.

Share News

ഭീകരപ്രവർത്തകരെ മറ്റെന്ത് പേര് വിളിക്കും? മനുഷ്യജീവനെ മാനിക്കാത്ത, മനുഷ്യാവകാശത്തിനും, മതസ്വാതന്ത്ര്യത്തിനും വിലകല്പിക്കാത്ത പ്രസ്ഥാനങ്ങൾ, അത് ഏത് മതത്തിന്റെയോ വർഗ്ഗത്തിന്റെയോ പേരിലുള്ളതായാലും എതിർക്കപ്പെടേണ്ടത് തന്നെയാണ്. ലോകത്തിൽ നാശം വിതയ്ക്കുന്ന എണ്ണപ്പെട്ട ഭീകരസംഘടനകളിൽ ഒന്നാണ് ഹമാസ് എന്നതിൽ ലോകസമൂഹത്തിന് സംശയമില്ല. അവർക്ക് ഒരു പ്രത്യേക മതവിഭാഗത്തിന്റെ പിന്തുണയുണ്ട് എന്നതിനാൽ, ഇസ്രായേൽ പലസ്തീൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അവരെ വെള്ള പൂശാനുള്ള ശ്രമങ്ങളെ സഹതാപത്തോടെയേ കാണാൻ കഴിയൂ. ബൗദ്ധിക കേരളത്തിന്റെ ഇരട്ടത്താപ്പിനുള്ള പ്രഹരമാണ് ദീപികയുടെ ഈ എഡിറ്റോറിയൽ. ഭീകരപ്രവർത്തകരെ മറ്റെന്ത് പേര് വിളിക്കും? […]

Share News
Read More

മുല്ലപ്പെരിയാർ; ഈ ചർച്ച കേട്ടിട്ടും ഇനിയും കേരളത്തിൽ ഉള്ളവർക്ക് ഉറക്കം നടിക്കാൻ കഴിയുമൊ?|MULLAPERIYAR Dam

Share News

മുല്ലപെരിയാർ അണക്കെട്ടിന്റെ സുരക്ഷ സർക്കാർ ഉറപ്പുവരുത്തണം.- പ്രൊ -ലൈഫ് അപ്പോസ്തലേറ്റ്. കൊച്ചി. ലിബിയായിൽ അണക്കെട്ട് തകർന്ന് പതിനൊന്നായിരത്തോളം മനുഷ്യജീവൻ നഷ്ട്ടപ്പെട്ട സാഹചര്യത്തിൽ മുല്ലപെരിയാർ ഡാമിന്റെ സുരക്ഷ ഉറപ്പുവരുത്തുവാൻ കേന്ദ്രസർക്കാരും കേരള തമിഴ്നാട് സംസ്ഥാന സർക്കാരുകളും അടിയന്തിരമായി ആത്മാർഥമായി പരിശ്രമിക്കണമെന്ന് പ്രൊ -ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു. ലിബിയായിലെ ഡാം തകർന്ന സംഭവം കേരളത്തിലെ ആറ് ജില്ലകളിലെ ലക്ഷക്കണക്കിന് ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഈ സംഭവം ഉണ്ടായിട്ടും അടിയന്തര നടപടികൾ സ്വീകരിക്കേണ്ട ബന്ധപ്പെട്ടവർ മൗനം തുടരുന്നത് പ്രതിഷേധാർഹമാണ്. നൂറ്റിഇരുപത്തിയാറ് വർഷങ്ങൾ […]

Share News
Read More

ആരാണ് പരിശുദ്ധാത്മാവ് ? എന്താണ് മതം ? – ഹെഗൽ . |Prof. K. M. Francis PhD.

Share News

https://youtu.be/rQkNA7sSF3I

Share News
Read More

മനുഷ്യജീവൻ സംരക്ഷിക്കണോ? | ഹുമാനെ വിത്തെ -2023|പ്രോലൈഫ് പഠന ശിബിരം – നാളെ പാലാരിവട്ടം പി.ഒ.സി.യിൽ

Share News

കൊച്ചി : മനുഷ്യജീവന്റെമൂല്യത്തെക്കുറിച്ചുള്ള പഠന പരിശീലനങ്ങൾ ക്കായി കെ.സി.ബി. സി. പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രോലൈഫ് നേതൃത്വ പരിശീലന പഠനശിബിരം “ഹുമാനെ വിത്തെ -2023 “നാളെ പാലാരിവട്ടം പി.ഒ.സി.യിൽ .ആഗസ്റ്റ് മാസം ആറാം തീയതി ഞായറാഴ്ച രാവിലെ 9.30 ന് സീറോ മലബാർ കൂരിയ ബിഷപ്പ് അഭിവന്ദ്യ മാർസെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ ഉദ്ഘാടനം നിർവഹിക്കും. കെ.സി.ബി.സി. ഫാമിലി കമ്മീഷന്റെയും പ്രോ ലൈഫ് സമിതിയുടെയും ചെയർമാൻ മോസ്റ്റ് റവ: ഡോ.പോൾ ആൻറണി മുല്ലശ്ശേരി ദിവ്യബലി അർപ്പിക്കും.സംസ്ഥാന പ്രസിഡൻറ് ജോൺസൺ […]

Share News
Read More

സുരക്ഷിതമല്ലാത്ത ഇടത്തേക്ക് കുട്ടിയെ കൊണ്ട്‌ പോകുന്നത് അപ്പനായാലും തടയണം. |ഈ ജാഗ്രത ഇല്ലായ്മക്ക്‌ നല്‍കിയ വിലയാണ് ആ കുഞ്ഞിന്റെ ജീവൻ.| ഡോ .സി ജെ ജോൺ

Share News

അഞ്ചു വയസ്സുള്ള കൂട്ടി ക്രൂരമായി ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത ഇടം മാർക്കറ്റിലെ അനാശാസ്യ കോർണറായിരുന്നുവെന്ന് അറിയാത്തവർ ആരുമില്ല . അവിടെ എന്ത് നടന്നാലും നോക്കില്ലെന്ന മട്ട് അധികാരികൾക്കും ഉണ്ടായിരുന്നോ? ഈ ജാഗ്രത ഇല്ലായ്മക്ക്‌ നല്‍കിയ വിലയാണ് ആ കുഞ്ഞിന്റെ ജീവൻ. ഒരു കുട്ടിയെ മദ്യപിച്ച ഒരാൾ ഇത്തരം കേന്ദ്രത്തിലേക്ക് കൊണ്ട് പോകുമ്പോൾ അത് ഉടൻ പോലീസിനെ അറിയിക്കേണ്ട ബാധ്യത പൊതു ജനത്തിനുണ്ട്. സുരക്ഷിതമല്ലാത്ത ഇടത്തേക്ക് കുട്ടിയെ കൊണ്ട്‌ പോകുന്നത് അപ്പനായാലും തടയണം. മാതാ പിതാക്കൾക്ക് കുട്ടിയെ ഉപദ്രവിക്കാനോ […]

Share News
Read More

സ്വന്തം ജീവൻ കവരാൻ സാധ്യതയുണ്ടെന്ന് കാണുന്ന തിരമാലകളെ പോലും അത്യധികം വാശിയോടെ മാത്രം നേരിടുന്ന മത്സ്യതൊഴിളി സമൂഹത്തിന് ഈ പ്രതികരണങ്ങളിൽ അതുപോലെതന്നെ തിരിച്ചു പ്രതികരിക്കാനേ അറിയൂ…

Share News

കേരളത്തിലെ ആരാലും തിരസ്കരിക്കപ്പെട്ട ഒരു ജനവിഭാഗമാണ് മത്സ്യത്തൊഴിലാളി എന്നുള്ള തോന്നൽ ആ ജനത്തിനുണ്ട്. പതിറ്റാണ്ടുകളായി പ്രസംഗങ്ങളിൽ ഒഴുകുന്ന തേനൊഴുകുന്ന വാക്കുകൾക്കപ്പുറം പ്രവർത്തി പദത്തിൽ എത്തുമ്പോൾ അവരെ ശത്രുക്കളും അനാവശ്യ വൈകാരികത പ്രകടിപ്പിക്കുന്ന നികൃഷ്ടരുമായി കാണുന്ന ഭരണകർത്താക്കളെയാണ് അവർ കണ്ടിട്ടുള്ളത്. ഉപയോഗിച്ച ശേഷം വലിച്ചെറിയപ്പെട്ട പാഴ് വസ്തുക്കൾ പോലെ അവരുടെ ആവാസവ്യവസ്ഥയിൽ നിന്ന് പോലും തൂത്തെറിയപ്പെടുന്നു എന്ന യാഥാർത്ഥ്യത്തെ നേരിടുന്നവരാണ് മത്സ്യത്തൊഴിലാളി സമൂഹം. വികാരത്തിന് അടിമപ്പെടാറുള്ളത് സ്വാഭാവികമാണ്. അതിനവരെ മാത്രം എങ്ങനെ കുറ്റം പറയാൻ ആകും. കേരളത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട […]

Share News
Read More

ഒപ്പുമുണ്ടായിരുന്നവർ കൺമുന്നിൽ ഇല്ലാതായി തീരുമ്പോൾ നിങ്ങൾക്കു നേരെ ഉയരുന്ന പ്രതിഷേധവും അമർഷവും മനുഷ്യത്വം നിറഞ്ഞ ഷോ തന്നെയാണ്……

Share News

ഷോയാണ്………അതേ ഷോ തന്നെയാണ്……. .കൺമുന്നിൽ അശാസ്ത്രീയതയിൽ തീർത്ത കുരുതിക്കളത്തിൽ കുറച്ച് നിമിഷം മുൻപ് വരെ ഒപ്പം സംവദിച്ചിരുന്ന മനുഷ്യരുടെ ജീവൻ പൊലിയുന്നത് കണ്ടു നിൽക്കുന്ന ഏതൊരു “മനുഷ്യനും” തീർക്കുന്ന വേദനങ്ങളുടെ അമർഷം പ്രകടിപ്പിച്ചാൽ അത് നിങ്ങൾക്ക് ഷോയാണെങ്കിൽ നിങ്ങളുടെ അധികാര മേലാളന്മാരുടെ അന്ധതതന്നെയാണ്. മുതലപ്പൊഴിയെന്ന മരണപ്പൊഴിയിൽ അന്നത്തിനായി വള്ളത്തിലേറി പോകുമ്പോൾ ആ ഹാർബർ കുരുതിക്കളമായി മത്സ്യത്തൊഴിലാളികളാകുന്ന മനുഷ്യർ മരണപ്പെട്ടുകൊണ്ടിരിക്കുമ്പോൾ അതിൻമേൽ സകലതും പരിഹരിക്കപ്പെടുമെന്ന സ്ഥിരം പല്ലവി കേട്ടുമടുത്തവർ പ്രതികരിക്കുക തന്നെ ചെയ്യും……. ഒരു മത്സ്യബന്ധന തുറമുഖമെന്നാൽ ഒരു […]

Share News
Read More

മനുഷ്യജീവൻ അപഹരിക്കുന്ന കലാപത്തിൽ പ്രതിഷേധിച്‌കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി പ്രതിഷേധ കുട്ടായ്‌മ നടത്തി

Share News

പ്രൊ ലൈഫ് സമിതിയുടെ പ്രതിഷേധ കുട്ടായ്‌മ .കൊച്ചി. മണിപ്പുരിൽ മനുഷ്യജീവൻ അപഹരിക്കുന്ന കലാപത്തിൽ പ്രതിഷേധിച്ചും, കേരളത്തിൽ മലയോര മേഖലയിൽ വന്യജീവികളുടെ കടന്നുകയറ്റത്തിലും , തെരുവോരങ്ങളിൽ നായകൾ മനുഷ്യരെ ആക്രമിക്കുന്നതിലും പ്രതിഷേധിച്ചു കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി പ്രതിഷേധ കുട്ടായ്‌മ നടത്തി. കൊച്ചിയിൽ പാലാരിവട്ടം പാസ്ട്രൽ സെന്ററിന് സമീപം നടന്ന  പ്രാർത്ഥന പ്രതിഷേധ കൂട്ടായ്‌മക്കു കെസിബിസി പ്രൊ ലൈഫ് സമിതി പ്രസിഡന്റ്‌ ജോൺസൻ സി എബ്രഹാം, ആനിമേറ്റർ സാബു ജോസ്, സിസ്റ്റർ മേരി ജോർജ്,ജനറൽ സെക്രട്ടറി ജെയിംസ് […]

Share News
Read More

തെരുവിലെ നായകൾക്ക് മനുഷ്യജീവൻ വിട്ടുകൊടുക്കരുത്: പ്രൊ ലൈഫ്

Share News

കൊച്ചി:കൊച്ചുകുട്ടികളുടെ ജീവൻ അടക്കം തെരുവിൽ അലയുന്ന നായ്ക്കളുടെ ആക്രമത്തിൽ നഷ്ടപ്പെടുമ്പോൾ മനുഷ്യസ്നേഹികൾക്കെല്ലാം വലിയ ആശങ്കയുണ്ടെന്ന്‌ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് വിലയിരുത്തി. ആരോഗ്യപരിപാല നത്തിന്റെയും സാമൂഹ്യ വികസനത്തിന്റെയും ടുറിസത്തിന്റെയും പേരിൽഒക്കെ അന്തർദേശിയ തലത്തിൽ മികവിന്റെ സന്ദേശങ്ങളും പ്രചരണവും നടക്കുമ്പോൾ തന്നെ തെരുവിൽ കൂട്ടമായി അലയുന്ന നായ്ക്കൾ ആക്രമിച്ചു മനുഷ്യജീവൻ നഷ്ട്ടപെടുമ്പോൾ നാടിന്റെ സത്പേരിനു കളങ്കം വരുത്തുകയാണ്. തെരുവോരങ്ങളിൽ അലഞ്ഞുതിരിയുന്ന മുഴുവൻ നായ്ക്കളെയും സമയബന്ധിതമായി വന്ധികരിച്ചു സംരക്ഷണകേന്ദ്രത്തിൽ എത്തിക്കുവാൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് […]

Share News
Read More