യുകെയിൽ പഠനത്തിന് പോയ നാട്ടുകാരൻ പയ്യന് പാർട്ട്ടൈം ജോലി മക്ഡൊണാൾഡ്സിൽ വെയിറ്റർ…

Share News

യുകെയിൽ പഠനത്തിന് പോയ നാട്ടുകാരൻ പയ്യന് പാർട്ട്ടൈം ജോലി മക്ഡൊണാൾഡ്സിൽ വെയിറ്റർ… നാട്ടിലെ ഏറ്റവും വലിയ ധനിക കുടുംബത്തിലെ കുട്ടി ബ്രിട്ടനിൽപ്പോയി പാത്രം കഴുകുന്നു..!! നാട്ടിൽ അവന്റെ വീട്ടിൽ മൂന്നോ നാലോ ജോലിക്കാരുണ്ടത്രേ..!! ഇതുപോലേയാണ് നാട്ടിൽനിന്നും വിദേശത്ത് പഠിയ്ക്കാൻ പോകുന്ന മിക്ക കുട്ടികളുടെ കാര്യവും…!! മിക്ക കുടുംബങ്ങളിലേയും നല്ല വിദ്യാഭ്യാസവും, ജീവിയ്ക്കാൻ മാർഗ്ഗവുമുള്ള കുട്ടികൾ വിദേശത്തേയ്ക്ക് പോകുന്നു…. പോകുന്നത് പഠിയ്ക്കാനാണ്…. ഒപ്പം ജോലിയും ചെയ്യാം…. ഒന്നോ രണ്ടോ മണിക്കൂർ പഠനം… ബാക്കി സമയം ജോലി… കൂടുതൽ കുട്ടികളും […]

Share News
Read More

” ലോകത്ത് എവിടെയായാലും മലയാളി നന്നായി അദ്ധ്വാനിക്കും. പക്ഷെ കേരളത്തിൽ തിരിച്ചെത്തിയാൽ അതിനൊരു സാധ്യതയുമില്ല. ഇവിടെ മേലനങ്ങി ജോലി ചെയ്യാൻ മലയാളി ഒരുക്കമല്ല.|സി. രാധാകൃഷ്ണൻ

Share News

” ലോകത്ത് എവിടെയായാലും മലയാളി നന്നായി അദ്ധ്വാനിക്കും. പക്ഷെ കേരളത്തിൽ തിരിച്ചെത്തിയാൽ അതിനൊരു സാധ്യതയുമില്ല. ഇവിടെ മേലനങ്ങി ജോലി ചെയ്യാൻ മലയാളി ഒരുക്കമല്ല. വയലിലിറങ്ങി ഒരു വെണ്ട നടാൻ തയ്യാറല്ല. കൈക്കോട്ടും മറ്റും എടുക്കുന്നത് ആരെയെങ്കിലും കുത്തിക്കൊല്ലാനല്ലാതെ പണിയെടുക്കാൻ ഉപയോഗിക്കില്ല. ഇങ്ങനെ ഒരു ജനസമൂഹം ലോകത്ത് മറ്റൊരിടത്തും കാണില്ല. ” – മലയാളികളെ കുറിച്ച്, കേരളീയ സമൂഹത്തെ കുറിച്ച് ഈ വിശേഷണങ്ങൾ കേൾക്കാനിടയായത് മലയാളത്തിന്റെ പ്രിയ എഴുത്തുകാരിൽ ഒരാളായ സി. രാധാകൃഷ്ണനിൽ നിന്നാണ്. കൊച്ചിയിൽ ചാവറ കൾച്ചറൽ […]

Share News
Read More

സോളാർ മിഷൻ’ വിജയിക്കട്ടെ!|എന്നിട്ടും മതിയാകാതെ രാപ്പകൽ സോളാർ വിഷയത്തിന്റെ താപോർജം ഊറ്റിക്കുടിച്ചു രസിക്കുകയാണ് ‘പ്രബുദ്ധ’ മലയാളി സമൂഹം!

Share News

2010 ലാണ് നാഷണൽ സോളാർ മിഷനു കേന്ദ്ര സർക്കാർ തുടക്കമിട്ടത്. സംസ്ഥാനങ്ങളുടെ സഹകരണത്തോടുകൂടി, പൊതു മേഖലയിലും സ്വകാര്യ മേഖലയിലും, പ്രകൃതിയോട് ഇണങ്ങിയതും നിലനിൽക്കുന്നതുമായ ഊർജ്ജ ഉത്പാദന മാർഗ്ഗങ്ങൾക്കു പ്രോത്സാഹനം നൽകുക, 2022 ഓടെ രാജ്യത്തു സോളാർ എനർജി ഉൽപാദനം 20,000 മെഗാവാട്ടായി വർധിപ്പിക്കുക, 2030 ആകുമ്പോഴേക്കും ഊർജ്ജ ഉത്പാദനം 280 ജിഗാ വാട്ടിലേക്ക് എത്തിക്കുക, എന്നിവയായിരുന്നു ലക്ഷ്യങ്ങൾ! രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങി പല സംസ്ഥാനങ്ങളും രാജ്യത്തിന്‌ അഭിമാനകരമായ ഈ പദ്ധതിയിൽ മാതൃകാപരമായ വളർച്ചയും മുന്നേറ്റവുമുണ്ടാക്കി! രാജ്യം ഇപ്പോഴും […]

Share News
Read More

യഥാർത്ഥ മലയാളി |ഒരു ലക്ഷം കൊടുത്തു ആ തമിഴനെ റോക്കറ്റിൽ കേറ്റി അയച്ചു. ബാക്കി ഒരു ലക്ഷം എന്റെ പോക്കറ്റിൽ ഭദ്രം”.

Share News

യഥാർത്ഥ മലയാളി ഇന്ത്യ പരീക്ഷണാർത്ഥം ഒരു റോക്കറ്റ് വിക്ഷേപിക്കാൻ തീരുമാനിച്ചു, കൂടെ ഒരാളെയും. കൂടെ പോകുന്നയാൾ തിരികെവരില്ലെന്നുറപ്പുള്ളതിനാൽ പോകുന്നയാൾക്കു നഷ്ടപരിഹാരവും നൽകാൻ തീരുമാനമായി. ബലിയാടാകാനുള്ള ഇന്റർവ്യൂവിനു ആദ്യം എത്തിയത് ഒരു സർദാർജി ആയിരുന്നു. രണ്ടു ലക്ഷം രൂപ തന്റെ കുടുംബത്തിന് കൊടുത്താൽ താൻ പോകാമെന്നു ആ പാവം പറഞ്ഞു. എന്നാൽ അടുത്തതായി എത്തിയ തമിഴൻ പറഞ്ഞത് തനിക്കു ഒരു ലക്ഷം തന്നാൽ മതിയെന്നായിരുന്നു. അടുത്തതായി ഒരു മലയാളിയായിരുന്നു വന്നത്. കാശു കിട്ടിയാൽ ഏത് നരകത്തിൽ പോകാനും തയ്യാറാവുന്ന […]

Share News
Read More

മലയാളിയുടെ സംഗീതലോകത്തെ സൃഷ്ടിക്കുന്നതിൽ അനുപമമായ പങ്കാണ് ചിത്രയ്ക്കുള്ളത്.

Share News

അറുപതാം പിറന്നാൾ ആഘോഷിക്കുന്ന മലയാളത്തിന്റെ വാനമ്പാടിക്ക് ജന്മദിനാശംസകൾ. മലയാളിയുടെ സംഗീതലോകത്തെ സൃഷ്ടിക്കുന്നതിൽ അനുപമമായ പങ്കാണ് ചിത്രയ്ക്കുള്ളത്. രാജ്യമാകെ സ്നേഹിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്ന കലാകാരിയായി വളർന്ന ചിത്ര കേരളത്തിന്റെ അഭിമാനമാണ്. ഇനിയും തന്റെ സംഗീതസപര്യ ഏറ്റവു മികച്ച രീതിയിൽ തുടരാനും കൂടുതൽ ഉയരങ്ങൾ കീഴടക്കാനും ചിത്രയ്ക്കു സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. ഹൃദയപൂർവ്വം ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നു. .മുഖ്യമന്ത്രി പിണറായി വിജയൻ Chief Minister of Kerala

Share News
Read More

എംടി, വായിക്കുന്ന എല്ലാ മലയാളികള്‍ക്കുമെന്ന പോലെ എനിക്കും വാക്കുകളുടെ ഉത്സവം. കവിതാമയമായ ഗദ്യം കൊണ്ടും വാങ്മയസായകം കൊണ്ടും ഹൃദയസംഗീതമുണര്‍ത്തുന്ന വാക്കിന്റെ ആചാര്യന് നവതി ആശംസകള്‍!

Share News

പതിമൂന്നാം വയസ്സിലാണ് മഞ്ഞ് വായിക്കുന്നത്. ഡാഡിയുടെ സാമാന്യം വലിയ പുസ്തക ഷെല്‍ഫില്‍ നിന്ന് എംടിയുടെ സര്‍ദാര്‍ജി പറയുന്നതു പോലെ ‘വീണു കിട്ടിയ’ ചെറിയ പുസ്തകം (നോവലല്ല, നോവെല്ല). അന്ന് മുതല്‍ ഈ പ്രായത്തിനിടയ്ക്ക് എത്ര തവണ മഞ്ഞ് വായിച്ചിട്ടണ്ട് എന്നറിയില്ല. ഒരു പക്ഷേ, ഒരു ഡസനോളം തവണ പലപ്പോഴായി, പല പുറങ്ങളായി… ഗദ്യം കാവ്യമാകുന്നതിന്റെ രാസലാവണ്യ ജാലകങ്ങള്‍ എട്ടാം ക്ലാസുകാരന്‍ പയ്യനു മുന്നിൽ തുറന്നിട്ടത് മഞ്ഞ്. എന്തൊരു ഭംഗിയാണാ വരികള്‍ക്ക്. വാക്കുകള്‍ കൊണ്ടു തീര്‍ക്കുന്ന സംഗീതം. നൈനിത്താളിന്റെ […]

Share News
Read More

അപകീർത്തിപരമായ പരാമർശം: ഷാജന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

Share News

ന്യൂഡല്‍ഹി: പി വി ശ്രീനിജന്‍ എംഎല്‍എയെ കുറിച്ച്‌ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തിന് എതിരായ കേസില്‍ മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പിഎസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് സ്റ്റേ വിധിച്ചത്. ഷാജന്റെ പരാമര്‍ശം എസ്‌സി/എസ്ടി പീഡന നിരോധന നിയമപ്രകാരം കേസെടുക്കാനുള്ള പരാമര്‍ശമല്ലെന്ന് കോടതി നിരീക്ഷിച്ചു. കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിന് എതിരെയാണ് ഷാജന്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഷാജന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി മൂന്നാഴ്ചയ്ക്ക് […]

Share News
Read More

എം ടി ക്ക് നവതി !| മനുഷ്യരുടെ ബാഹ്യജീവിതത്തെക്കാൾ പ്രധാനം ആന്തരികജീവിതത്തിന്റെ ഉൾകാഴ്ചയരുളുന്ന ആവിഷ്ക്കാരമാണെന്നു എം ടി മലയാളികളെ പഠിപ്പിച്ചു.

Share News

എം ടി ക്ക് നവതി ! മലയാളികളുടെ സർഗാത്മകജീവിതത്തിൽ എക്കാലവും പ്രശോഭിച്ചുനിൽകുന്ന എം ടി വാസുദേവൻനായർ 1933 ജൂലൈ പതിനഞ്ചിനാണ്‌ ജനിച്ചത്. അടുത്ത ശനിയാഴ്ച അദ്ദേഹത്തിന് 90 വയസ്സ് തികയുന്നു. പഠിച്ചും വായിച്ചും കഥകൾ എഴുതിയും സിനിമ സംവിധാനം ചെയ്തും പത്രാധിപരായി സേവനം ചെയ്തുമൊക്കെ മലയാളികളുടെ സാഹിത്യസ്വപ്നങ്ങളെ നിർവൃതിയുടെ പാരമ്യത്തിലെത്തിച്ചുകൊണ്ട് ആ മഹാപ്രതിഭ 90 വർഷങ്ങളിലൂടെ നടക്കുന്നു, ശക്തമായ മനസ്സോടെ, ആർദ്രമായ ഓർമകളോടെ. കാലത്തിന്റെ മാറ്റങ്ങളെ ഘടികാരസൂചിപോലെ കൃത്യവും സൂക്ഷവുമായി ഉൾക്കൊണ്ട് ഒരു ശാസ്ത്രകാരന്റെ നിശിതമായ സത്യസന്ധതയോടെ […]

Share News
Read More

കേരളത്തിൽ മാത്രം എല്ലാ ജീവികളും അക്രമാസക്തരാകുന്നതിന്റെ കാരണം ശാസ്ത്രീയമായി പഠിക്കേണ്ട കാലമായി.| ചികിത്സ ആവിശ്യം മലയാളിക്ക് ആണോ അതോ മൃഗങ്ങൾക്കാണോ എന്ന് കണ്ടെത്തണം.

Share News

ആരാണ് അക്രമാസക്തർ? തെരുവ് നായ്ക്കളോ മലയാളികളോ? കേരളത്തിൽ കുഞ്ഞുങ്ങളും നിരപരാധികളുമായ ആളുകൾ തെരുവ് നായ്ക്കളാൽ ആക്രമിക്കപ്പെടുന്നത് തികച്ചും വേദനാജനകമാണ്. കേരളം പോലെ വിദ്യാസമ്പന്നരായ മനുഷ്യർ ജീവിക്കുന്ന ഒരു സംസ്ഥാനത്തു ഇത്തരം സംഭവങ്ങൾ നടക്കുന്നതിനെ ഏറെ ഗൗരവത്തോടെ കാണേണ്ടതുണ്ട്. എല്ലാ ജീവജാലങ്ങളെയും തല്ലിക്കൊല്ലുകയും വിഷം വയ്ക്കുകയും കെട്ടിത്തൂക്കുകയും നാടുകടത്തുകയുമൊക്കെ ചെയ്തിട്ടു മനുഷ്യന് സുഖമായി ജീവിക്കാം എന്ന് ഒരു ജനത ചിന്തിക്കുന്നത് തന്നെ എത്ര പ്രകൃതിവിരുദ്ധവും അപക്വവും അക്രമാസക്തവും അപകടകരമാണ്. പ്രപഞ്ചത്തിലെ ഒരു ജീവിക്കും മനുഷ്യനെ ആവിശ്യമില്ല. എന്നാൽ മനുഷ്യന് […]

Share News
Read More

പൊതുവഴിയിൽ മാലിന്യസഞ്ചി നിക്ഷേപിക്കുന്ന മലയാളിയുടെ ശുചിത്വബോധം അന്തർദേശീയ നിലവാരത്തിനുമപ്പുറമുള്ളതാണ്!

Share News

ഇത് ട്രോളല്ല. മാലിന്യസഞ്ചികളുടെ കൂമ്പാരം വഴിയരുകിൽ കാണുമ്പോഴെല്ലാം പറയണമെന്ന് തോന്നിയിട്ടുള്ള കാര്യമാണ്. ഒരു ശരാശരി മലയാളിയുടെ ശുചിത്വബോധം അന്തർദേശീയ നിലവാരത്തിനും മേലെയാണ്. അക്കാര്യത്തിൽ മലയാളികൾ അഭിനന്ദനം അർഹിക്കുന്നു. ഏത് വികസിതരാജ്യത്തോടും കിടപിടിക്കുന്ന ജീവിത നിലവാരവും സാമൂഹിക ഏകകങ്ങളുമുള്ളകേരളം, എവിടെയെങ്കിലും തോറ്റ് പോകുന്നുണ്ടെങ്കിൽ അത് മാലിന്യക്കൂമ്പാരങ്ങൾ നിറഞ്ഞ് കിടക്കുന്ന നമ്മുടെ പൊതുനിരത്തുകളിലും പൊതുവിടങ്ങളിലുമാണ്. ഏതെങ്കിലും വിദേശരാജ്യത്ത് പോയി തിരിച്ച് നാട്ടിൽ ഫ്ലൈറ്റ് ഇറങ്ങുമ്പോൾ കണ്ണുകളെ ഏറ്റവും അലോസരപ്പെടുത്തുന്നതും മനസ്സ് സമരസപ്പെടാൻ ഏറ്റവും സമയമെടുക്കുന്നതും പൊതുവിടങ്ങളിലെ മാലിന്യക്കൂമ്പാരങ്ങളോടാണ്. പക്ഷെ ഇത് […]

Share News
Read More