കൊല്ലരുത്! കൊല്ലിക്കരുത്!|ഗോത്ര സംഘർഷങ്ങളിൽനിന്നു രാഷ്ട്രീയ വിജയം കൊയ്തെടുക്കാൻ ആരാണ് വിത്തും വളവും നൽകിയത്?

Share News

കൊല്ലരുത്! കൊല്ലിക്കരുത്! മണിപ്പൂരിൽ സംഘർഷം അവസാനിപ്പിക്കേണ്ടത് പരസ്പരം കൊന്നുതീർത്തിട്ടല്ല എന്ന തിരിച്ചറിവെങ്കിലും, ജനങ്ങളുടെ പേരിൽ ഭരണം നടത്തുന്നവർക്കുണ്ടാകണം! എന്തിനുവേണ്ടിയാണവർ കാത്തിരിക്കുന്നത്??? ഗോത്ര സംഘർഷങ്ങളിൽനിന്നു രാഷ്ട്രീയ വിജയം കൊയ്തെടുക്കാൻ ആരാണ് വിത്തും വളവും നൽകിയത്???വികസനത്തിന്റെ പേരിൽ ഒരു ജനതയെ പ്രലോഭപ്പിച്ചതും, അവരുടെ മണ്ണും മാനവും കവർന്നു കുരങ്ങന്റെ കയ്യിലെ അപ്പമാക്കി മാറ്റിയതും ആരാണ്??? കുക്കികളെ പായിക്കാൻ ആരാണു കരുക്കൾ നീക്കുന്നത് ??? മോഹിപ്പിക്കുന്ന വികസന വാഗ്ദാനങ്ങളിലൂടെ ജനങ്ങളുടെ സഹഭാവവും സമാധാനജീവിതവും തല്ലിക്കെടുത്തുന്നത് ആരുടെ അജണ്ടയാണ്??? ഇന്ത്യക്കാരെ സ്വന്തക്കാരും വൈരികളുമായി […]

Share News
Read More

നിങ്ങൾ ജനകീയ റിപ്പോർട്ടിംഗ് നടത്തി.ഈ റിപ്പോർട്ടിംഗിനു മലയാളത്തിൽ “വില്പന സാഹചര്യം” മാത്രമല്ല വിമോചനസാഹചര്യവുമുണ്ട്.

Share News

ഈ രാത്രിയുടെ വാർത്താസൂചന ഏറെ പ്രത്യാശാഭരിതമാണ് വില്ലേജ് ഓഫീസറുടെയും തഹസീൽദാരുടെയും സപ്ളൈ ഓഫീസറുടെയും മുന്നിൽ നിവർന്നുനിന്ന്, തങ്ങൾക്കവകാശപ്പെട്ടതു ചോദിക്കാൻ ഓരോ ജില്ലയിലും പാവപ്പെട്ടവരോ സാധാരണക്കാരോ ആയ ലക്ഷത്തിനുമേൽ സ്ത്രീകളെ ശാക്തീകരിച്ച ഒരു രാഷ്ട്രീയ പ്രവർത്തകൻ. മരിച്ച് മൂന്നാം നാൾ 20:12-ന് ആ ജഡം മതാചാരപ്രകാരം അദ്ദേഹത്തിന്റെ പണി തീരാത്ത വീട്ടിൽനിന്ന് എടുത്തുയർത്തുമ്പോൾ, അലർച്ചകളില്ലാതെ ആദരവോടെ ആ നിമിഷങ്ങളുടെ solemnity -യോടെ അതു റിപ്പോർട്ട് ചെയ്യുന്ന ഒരു ചാനൽ. വേൾഡ് വൈഡ് വെബ്ബിൽ തത്സമയം അവരെ പിന്തുടരുന്ന മനുഷ്യരുടെ […]

Share News
Read More

തൃക്കരിപ്പൂരിൽ താമസിച്ച് കൊണ്ട് സാധാരണക്കാരുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപ്പെടുന്ന എം.പി. ജോസഫ് സർ രാഷ്ട്രീയക്കാർക്ക് ഒരു മോഡലായി മാറിയിരിക്കുന്നു

Share News

രാഷ്ട്രീയത്തിലെ നെല്ലും പതിരും തിരിച്ചറിയാൻ ഒരു അനുഭവ സാക്ഷ്യം ….. തന്റെ സത്യസന്ധമായ ഔദ്യോഗിക ജീവിതത്തിൽ നിന്ന് നിസ്വാർത്ഥമായ രാഷ്ട്രീയ സേവനത്തിന് ഇറങ്ങിയ ഒരു ഐ.എ.എസ് – കാരൻ നേരിട്ട ദുരനുഭവങ്ങളുടെ പരിഛേദം പുസ്തക രൂപത്തിൽ … 17-06-2023 – ന് 4.30 ന് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പ്രതിപക്ഷ നേതാവ് ശ്രീ. വീഡി.സതീശൻ കേരള കോൺഗ്രസ് നേതാവ് ശ്രീ.പി.ജെ.ജോസഫിൽ നിന്ന് ഏറ്റ് വാങ്ങി പ്രകാശനം ചെയ്യുന്നു. തൃക്കരിപ്പൂരിൽ താമസിച്ച് കൊണ്ട് സാധാരണക്കാരുടെ പ്രശ്നങ്ങളിൽ […]

Share News
Read More

‘നിങ്ങൾ രാഷ്ട്രത്തിൻ്റെ മുകളിൽ വിശ്വാസത്തെ സ്ഥാപിക്കുമോ അതോ വിശ്വാസത്തിൻ്റെ മുകളിൽ രാഷ്ട്രത്തെ സ്ഥാപിക്കുമോ? | അംബേദ്കർ ഭരണഘടന അസംബ്ലിയിൽ

Share News

ഭരണഘടനയുടെ ആമുഖത്തിലെ ആദ്യ വാചകങ്ങൾ വോട്ടിനിട്ടാണ് ഭരണഘടന അസംബ്ലി നിശ്ചയിച്ചത്. ദൈവത്തിൻ്റെ പേരിൽ , ‘In the name of god എന്ന വാചകത്തിൽ ‘ആമുഖം തുടങ്ങണമെന്ന് എച്ച് വി കാമ്മത്ത് ഭേദഗതി നിർദ്ദേശിച്ചു. we the people ,ജനങ്ങളുടെ പേരിൽ തന്നെ തുടങ്ങണമെന്നതായിരുന്ന കരട്. ശക്തമായ വാദമുഖങ്ങൾ ഉയർന്നു. മതനിരപേക്ഷ രാഷ്ട്രത്തിൻ്റെ ഭരണഘടന ദൈവത്തിൻ്റെ പേരിൽ ആരംഭിക്കുന്നതിനെ വിശ്വാസിയാണെങ്കിലും താൻ എതിർക്കുന്നുവെന്ന് പട്ടം താണുപിള്ളയെ പോലുള്ളവർ പറഞ്ഞു. കാമ്മത്ത് ഭേദഗതി പ്രസ്സ് ചെയ്തു. 68- 41 […]

Share News
Read More

യൂറോപ്പിലെ മറ്റെല്ലാ രാജ്യങ്ങളിലും എന്ന പോലെ ഇംഗ്ലണ്ടിലും വലതുപക്ഷ രാഷ്ട്രീയം ശക്തമാവുകയാണ്.|ഇന്ത്യയിലെ വലതുപക്ഷ രാഷ്ട്രീയ പാർട്ടിയായ ബിജെപിയുടെ വളർച്ചയും വ്യാപനവും മുന്നേറ്റവും

Share News

യൂറോപ്പിലെ മറ്റെല്ലാ രാജ്യങ്ങളിലും എന്ന പോലെ ഇംഗ്ലണ്ടിലും വലതുപക്ഷ രാഷ്ട്രീയം ശക്തമാവുകയാണ്. ഇവിടെ മലയാളികളും വലതുപക്ഷ രാഷ്ട്രീയ ചേരിയുടെ ഭാഗമായി മാറുന്നു എന്ന കൗതുകകരമായ കാഴ്ചയാണ് പ്രാദേശിക കൗൺസിലുകളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിൽ വ്യക്തമാകുന്നത്.വർഷം തോറും മേയ് ആദ്യ വ്യാഴാഴ്ച ഇംഗ്ലണ്ടിലേ പ്രാദേശിക കൗൺസിലുകളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ നടക്കും. ഇക്കൊല്ലത്തെ തെരഞ്ഞെടുപ്പിൽ നിരവധി മലയാളികളാണ് മത്സരരംഗത്തു കടന്നുവന്നത്. മാഞ്ചസ്റ്ററിനടുത്ത് ട്രാഫോർഡ് കൗൺസിലിലേക്കു മാത്രം 10 പേർ മത്സരത്തിനുണ്ടായിരുന്നു. കൂടാതെ, രാജ്യത്തെ വിവിധ സിറ്റി കൗൺസിലുകളിലേക്ക് നിരവധി മലയാളികൾ ഇക്കൊല്ലം സ്ഥാനാർത്ഥികളായിരുന്നു. […]

Share News
Read More

ഭാര്യയേയും മക്കളേയും സൂക്ഷിക്കുക: |രാഷ്ട്രീയ നേതാക്കളിൽ മിക്കവരെയും അഴിമതിക്കാരാക്കിയത് ഭാര്യയും മക്കളുമാണ്.|ചെറിയാൻ ഫിലിപ്പ്

Share News

ത്യാഗ പൂർണ്ണവും സംശുദ്ധവുമായ ജീവചരിത്രമുള്ള പലരേയും വഴി തെറ്റിച്ചത് ദുർമോഹികളായ ഭാര്യയും മക്കളുമാണ്. ശത്രുക്കളോ ബാധ്യതയോ ആയി തീരുന്ന ഇവരെ സൂക്ഷിക്കുകയെന്നത് എല്ലാ രാഷ്ട്രീയ പ്രവർത്തകരുടെയും ആപ്തവാക്യമായി തീരണം. വാർദ്ധക്യ കാലത്ത് ഇവരുടെ സംരക്ഷണം ഉണ്ടാകുമെന്ന മിഥ്യാ ധാരണയിലാണ് ദുർബലരായ പല നേതാക്കളും ഇവരുടെ പ്രേരണയ്ക്ക് വഴങ്ങുന്നത്. അധികാരലഹരിയിൽ പണ കൊതി പൂണ്ട ഭാര്യയേയും മക്കളെയും നിയന്ത്രിക്കാൻ കഴിയാത്തതു കൊണ്ടാണ് പല പ്രമുഖ നേതാക്കളുടെയും പ്രതിച്ഛായ താഴത്തുവീണ ചില്ലു ഗ്ലാസു പോലെ തകരുന്നത്. ചെറിയാൻ ഫിലിപ്പ്

Share News
Read More

ഇന്നു കേരളം ആരുഭരിച്ചാലും, ഭരിക്കുന്നവരെ നിയന്ത്രിക്കാൻ കഴിയുന്ന ഒരു സമാന്തര സാമ്പത്തികശക്തി കേരളത്തെ കയ്യടക്കിക്കൊണ്ടിരിക്കുകയാണ്.

Share News

അവകാശവാദങ്ങൾ ഉന്നയിക്കാൻ ഇടതുപക്ഷത്തിനും വലതു പക്ഷത്തിനും അവകാശമുണ്ട്. കേരളത്തെ, ഇന്നത്തെ കേരളമാക്കിയെടുത്തതിൽ അഭിമാനകരവും അല്ലാത്തതുമായ എല്ലാ കാര്യങ്ങളിലും അവകാശവാദങ്ങൾ ഉന്നയിക്കാൻ ഇടതുപക്ഷത്തിനും വലതു പക്ഷത്തിനും അവകാശമുണ്ട്. എന്നാൽ കേരളം നാളെ എന്തായിരിക്കണം എന്നതു സംബന്ധിച്ച് ഈ രണ്ടു മുന്നണികൾക്കും എന്താണ്‌ പറയാനുള്ളത്? കേരളം കടക്കെണിയിൽനിന്നും കൂടുതൽ വലിയ കടക്കെണിയിലേക്കും, തൊഴിലില്ലായ്മയിലേക്കും, എല്ലാ അടിസ്ഥാന മേഖലയുടെയും സമ്പൂർണ്ണ തകർച്ചയിലേക്കും, അതുണ്ടാക്കുന്ന അരക്ഷിതാവസ്ഥയിലേക്കും, അനിശ്ചിതാവസ്ഥയിലേക്കും കൂപ്പുക്കുത്തുകയാണ്. ഇടതുപക്ഷത്തിന്റെ പ്രത്യയശാസ്ത്ര വഴിയിലൂടെ സഞ്ചരിച്ച ഇരു മുന്നണികൾക്കും ഇതിന്റെ ഉത്തരവാദിത്വത്തിൽനിന്നും കൈകഴുകാൻ കഴിയുമോ? […]

Share News
Read More

മക്കള്‍ സ്വയമെടുക്കുന്ന തീരുമാനങ്ങളെ സ്വാധീനിക്കുവാനും, തിരുത്തുവാനും ഇന്ന് എത്ര മാതാപിതാക്കള്‍ക്ക് കഴിയുന്നുണ്ട്?.

Share News

ശ്രീ.എ.കെ.ആന്റണിയും മകനും——– ശ്രീ.എ.കെ.ആന്റണിയുടെ മകന്‍ BJP-യില്‍ ചേര്‍ന്നതിന്‍റെ പേരില്‍ അദ്ദേഹത്തെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിക്കുന്നത് ഒരു തരത്തിലും നീതീകരിക്കുവാന്‍ കഴിയില്ല. അഴിമതിരഹിതവും, സുതാര്യവും, മതേതരവുമായ രാഷ്ട്രീയത്തിന്‍റെ ഉദാത്ത മാതൃകയാണ് ശ്രീ.എ.കെ.ആന്റണി. അതുകൊണ്ടു തന്നെ അദ്ദേഹം ദേശീയ രാഷ്ട്രീയത്തില്‍ ഏറ്റവും ശ്രദ്ധേയനായ നേതാവാണ്. രാഷ്ട്രീയത്തില്‍ അഴിമതിയും, വര്‍ഗ്ഗീയതയും സ്വജനപക്ഷപാതവും വര്‍ദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ ആന്റണി ഒരു വെള്ളിനക്ഷത്രം പോലെ വ്യത്യസ്തനായി നിലകൊള്ളുന്നു.ശ്രീ ആന്റണിയുടെ മകന്‍ ശ്രീ.അനില്‍ ആന്റണി കോണ്‍ഗ്രസ്സ് വിട്ട് BJP-യില്‍ ചേര്‍ന്നത് തികച്ചും തെറ്റായ നടപടിയാണ്. […]

Share News
Read More

ക്രൈസ്തവ സമൂഹവും ഇന്ത്യൻവർത്തമാനകാല രാഷ്ട്രീയവും|കമ്യൂണിസവും ഹിന്ദുത്വ രാഷ്ട്രീയവും

Share News

ക്രൈസ്തവ സഭ ഔദ്യോഗികമായി ഒരു രാഷ്ട്രീയ പാര്‍ട്ടിയേയും പിന്തുണയ്ക്കാറില്ല. എന്നാല്‍ ഉത്തരവാദിത്വപ്പെട്ട പൗരന്മാര്‍ എന്ന നിലയില്‍ കാര്യഗൗരവത്തോടെ രാഷ്ട്രീയനിലപാടുകള്‍ സ്വീകരിക്കേണ്ട ബാധ്യത വിശ്വസികള്‍ക്കുണ്ട് എന്നത് സഭയുടെ പ്രബോധനവുമാണ്. “രാഷ്ട്രീയത്തില്‍ തങ്ങള്‍ക്കുള്ള പ്രത്യേകദൗത്യത്തെപ്പറ്റി എല്ലാ ക്രൈസ്തവരും ബോധവാന്മാരായിരിക്കണം” എന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ “സഭ ആധുനികലോകത്തില്‍” എന്ന ഡിക്രിയില്‍ എടുത്തു പറയുന്നുമുണ്ട് (പേജ് 489). ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ക്രൈസ്തവ വിഭാഗം നിര്‍ണ്ണായക ശക്തിയാണെന്നും അവരുടെ പിന്തുണ രാഷ്ട്രത്തിന്‍റെ മുന്നോട്ടുള്ള പ്രയാണത്തില്‍ അനിവാര്യമാണെന്നും ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയപാര്‍ട്ടിയായ ബിജെപിയും മനസ്സിലാക്കുന്നു. […]

Share News
Read More

നാക്കിന് ലൈസൻസ് ഇല്ലാത്ത എം.എം. മണി യുടെ പ്രസ്താവനകൾ കേരളത്തിന്‌ അപമാനമാണ്..|ഉമ തോമസ് എം എൽ എ

Share News

നാക്കിന് ലൈസൻസ് ഇല്ലാത്ത എം.എം. മണി യുടെ പ്രസ്താവനകൾ കേരളത്തിന്‌ അപമാനമാണ്..MM മണി അറിയണം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെ സംസാരിച്ച K K രമയുടെ ഇന്നത്തെ ജീവിതം അവരുടെ വിധിയല്ലCPM രമയുടെ ഭർത്താവ് TP ചന്ദ്രശേഖരനെ കൊന്നതാണ്..കെ.കെ രമ എം.എൽ.എയ്ക്കെതിരെ എം.എം മണി നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ പ്രതിഷേധിച്ച് നിയമസഭ വിട്ടിറങ്ങി, സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ എം.എം മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നിയമസഭയ്ക്കു മുന്നിൽ പ്രതിഷേധിച്ചു.. ഉമ തോമസ് എം എൽ എ

Share News
Read More