ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഇമോഷണൽ ഡ്രാമ ഉള്ളൊഴുക്ക് ജൂൺ 21ന് തിയറ്ററുകളിൽ.| ഉർവശിയും പാർവതി തിരുവോത്തും പ്രധാന വേഷങ്ങളിൽ.

Share News

വെള്ളപ്പൊക്കത്തിലെഉള്ളൊഴുക്കുകൾ കന്യക, കാമുകി എന്നീ നോണ്‍ ഫീച്ചര്‍ ചിത്രങ്ങളിലൂടെ രണ്ടു തവണ ദേശീയപുരസ്‌കാരം നേടിയ സംവിധായകന്‍ ക്രിസ്‌റ്റോ ടോമിയുടെ ആദ്യ ഫീച്ചർ സിനിമ ഉള്ളൊഴുക്ക് റിലീസിനൊരുങ്ങി. പാര്‍വതി തിരുവോത്തും ഉര്‍വശിയും പ്രധാന വേഷങ്ങളില്‍. ‘വെള്ളപ്പൊക്ക സമയത്തു മരിച്ച കുടുംബാംഗത്തിന്‍റെ സംസ്‌കാരം കുടുംബക്കല്ലറയിൽ നടത്താൻ വെള്ളമിറങ്ങുന്നതും കാത്തിരിക്കുന്ന ഒരു കുടുംബം. ആ ദിവസങ്ങളില്‍ അവരുടെ ജീവിതത്തിലെ ചില പഴയ രഹസ്യങ്ങളും കള്ളത്തരങ്ങളുമൊക്കെ പുറത്തുവരുന്നു. അതു കുടുംബബന്ധങ്ങളെ സ്വാധീനിക്കുന്നതും അവർക്കു തുടര്‍ന്നുള്ള സാഹചര്യങ്ങളെ കൈകാര്യം ചെയ്യേണ്ടിവരുന്നതുമാണു സിനിമ’ – ക്രിസ്റ്റോ […]

Share News
Read More

ചെറുപ്പക്കാർ തിയ്യേറ്ററിൽ തള്ളിക്കയറിയ ഈ രണ്ടു സിനിമകളും മദ്യപാനം കൗമാരത്തിൻ്റെ ട്രേഡ്മാർക്കാണെന്ന് പറഞ്ഞുവെക്കുന്നവയാണ്.

Share News

രണ്ടു സിനിമകൾ പ്രേമലുവും ആവേശവും യുവതലമുറക്ക് നൽകുന്ന സന്ദേശം ഭീകരമാണ്. പ്രേമലുവിലെ പ്രേമവും ആവേശത്തിലെ ഗാംങ് വാറും സിനിമയുടെ കഥാതന്തുവാണെങ്കിലും മദ്യത്തിനാണ് പ്രധാന റോൾ. മദ്യപിക്കലാണ് പഠന കാലത്ത് ചെയ്യേണ്ട മഹത്തായ പ്രവൃത്തിയെന്ന് പറഞ്ഞുവെക്കുകയാണ് രണ്ടു സിനിമയും. കേരളത്തിന് പുറത്തുപോയി പഠിക്കുന്ന വിദ്യാർത്ഥികളാണ് രണ്ട് സിനിമയിലേയും പ്രധാന കഥാപാത്രങ്ങൾ. പുറത്ത് പഠിക്കാൻ പോകുന്നത് മദ്യപിക്കാനാണെന്ന തരത്തിലാണ് കഥാപാത്ര സഞ്ചാരം. സിനിമയുടെ തുടക്കവും ഒഴുക്കും ഒടുക്കവുമൊക്കെ കൗമാരക്കാരുടെ മദ്യപാന വിചാരങ്ങൾക്കൊപ്പം. ബംഗളൂരുവിൽ പഠിക്കാനെത്തുന്ന മൂന്ന് വിദ്യാർത്ഥികളാണ് ആവേശത്തിലെ പ്രധാന […]

Share News
Read More

ദൂരദർശനിൽ “കേരള സ്റ്റോറി” എന്ന സിനിമ സംപ്രേഷണം ചെയ്യുന്നതിൽ എന്താണ് തെറ്റ് എന്ന് മനസിലാകുന്നില്ല.

Share News

അന്തർദേശീയ മാധ്യമങ്ങളിൽ നിരന്തരം വാർത്തയാകുന്ന ഒരു കുപ്രസിദ്ധ ഭീകര സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള സിനിമ എന്തുകൊണ്ടാണ് ഒരു വലിയ വിഭാഗത്തെ അസ്വസ്ഥരാക്കുന്നത്? ദൂരദർശനിൽ ഈ സിനിമ സംപ്രേഷണം ചെയ്യുന്നതിൽ എന്താണ് തെറ്റ് എന്ന് മനസിലാകുന്നില്ല. ആ ഭീകരസംഘടനയിൽ ചേരാൻ കേരളത്തിൽനിന്ന് പുറപ്പെട്ടു പോയി എന്ന് തെളിവുകളുള്ള ഒരു പെൺകുട്ടിയുടെയും അവളുടെ കൂടെയുണ്ടായിരുന്നവരുടെയും അനുഭവങ്ങളുടെ വിശ്വസനീയമായ പുനരാഖ്യാനം മാത്രമാണ് “കേരള സ്റ്റോറി” എന്ന സിനിമ. സിനിമയുടെ ടൈറ്റിലിൽ “കേരളം” വന്നതാണ് പ്രശ്നമെങ്കിൽ ടൈറ്റിലിനെതിരെ പോരെ പ്രതിഷേധം? വിഡി സതീശൻ ഉൾപ്പെടെയുള്ളവർ […]

Share News
Read More

അനേകം ആട് -ഒട്ടക ജീവിതങ്ങൾ|ഇനിയും ഒരുപാട് മുരുക്കേഷന്മാർ പുറം ലോകം കാണാതെ മരുഭൂമിക്കുള്ളിൽ കുടുങ്ങി കിടപ്പുണ്ട്. ആരെങ്കിലും ഒന്ന് മുന്നിട്ടിറങ്ങിയാൽ അവരെയും നമുക്ക് രക്ഷിക്കാനാകും.

Share News

ആട് ജീവിതം കണ്ടു എന്നും കണ്ടില്ല എന്നും പറയാം. ഒട്ടുമിക്ക രംഗങ്ങളും കാണാൻ കഴിയാതെ ഞാൻ കണ്ണടച്ച്. ഖാദിരി സ്വന്തം വിയർപ്പ് തുടച്ച് ഹക്കീമിന്റെ ചുണ്ടുകൾ നനക്കുന്ന രംഗം ഹൃദയം തകർക്കുന്നതാണ് അനേകം ആട് -ഒട്ടക ജീവിതങ്ങളിൽ ഒന്നിന്റെ ചരിത്രം ഈ അവസരത്തിൽ പങ്ക് വെക്കുന്നു ആട് ജീവിതം ! മരുഭൂമിക്ക് നടുവിൽ ഒട്ടകങ്ങളോടൊപ്പം 3 വർഷം താമസിച്ച തമിഴ്‌നാട് സ്വദേശി മുരുകേശൻ റിയാദിൽ നിന്ന് അഫറുൽബാത്തൻ റോഡിൽ അർത്തവ്യ എന്ന ഗ്രാമത്തിൽ നിന്ന് 40 കിലോമീറ്റർ […]

Share News
Read More

ഏറ്റവും പൂർണ്ണമായി ഒരു കലാസൃഷ്ടിക്കായി ഇത്രയും ജീവാർപ്പണം നടത്തിയ ബ്ലെസ്സി |ആട് ജീവിതത്തിന്റെ ആത്മീയദർശനം |ഫാ സിബു ഇരിമ്പിനിക്കൽ

Share News

*കണ്ണീരും ഉപ്പും പുരട്ടിയ കാഴ്ചകളുടെ ആടുജീവിതം* മരുഭൂമിയിലെ അടിമജീവിതം ആടായും ഒട്ടകമായും ജീവിച്ച് ഒടുവിൽ മനുഷ്യനായി പുറത്തിറങ്ങിയ നജീബ്. ബ്ലെസ്സി എന്ന ഫിലിം മേക്കർ മലയാളം പറയുന്ന ലോക സിനിമ ഒരുക്കി. പൃഥ്വിരാജ് പകർന്നാടിയെ നജീബ് ഒരു സാധാരണ മലയാളി യുവാവാണ് തുടക്കത്തിൽ, കല്യാണം കഴിഞ്ഞ് ജീവിതം മെച്ചപ്പെടുത്താൻ ഗൾഫിൽ പോകാൻ മോഹിക്കുന്ന ഒരു ശരാശരി മലയാളി. അവിടെ മരുഭൂമിയിലെ മസറയിൽ അയാൾ പിന്നീട് ആടിനെ പോലെ നടന്നും കരഞ്ഞും അവരിൽ ഒന്നായി ജീവിക്കാൻ വിധിക്കപ്പെടുന്നത് കണ്ടു […]

Share News
Read More

ജനഹൃദയങ്ങളിലും പുരസ്കാര വേദികളിലും ഒരേ പോലെ തിളങ്ങാൻ ഈ സിനിമയ്ക്ക് കഴിയട്ടെ. ലോക സിനിമയ്ക്ക് മുൻപിൽ മലയാളിയുടെ അഭിമാനമായി ഈ സിനിമ മാറട്ടെ. എല്ലാവിധ ആശംസകളും നേരുന്നു.

Share News

ഞാൻ ഒറ്റയിരിപ്പിന് വായിച്ചുതീർത്ത നോവലാണ് ആട് ജീവിതം, എല്ലാവരും അങ്ങേയറ്റത്തെ ആകാംക്ഷയോടെ കാണാൻ കാത്തിരിക്കുന്ന ഒരു സിനിമയാണ് ആട് ജീവിതം. ഈ സിനിമയുടെ മാർക്കറ്റിംഗ് പ്രമോഷൻ അതിന്റെ പരകോടിയിൽ എത്തി നിൽക്കുകയുമാണ്. ചങ്ങനാശ്ശേരി അഭിനയ തീയേറ്ററിൽ ആദ്യ ദിവസത്തെ എല്ലാ ഷോയും ബുക്കായി കഴിഞ്ഞു. അനുവിൽ ഏതാനും സീറ്റുകൾ കാലിയുണ്ട്. ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ പൃഥ്വിരാജും ആടും ഒട്ടകവും ഒക്കെയാണ്. അതുകൊണ്ട് സിനിമ ലാഗിംഗ് ഇല്ലാതെ മുന്നോട്ട് പോയാൽ മതിയായിരുന്നു. നജീബ് ആവുക പൃഥ്വിക്ക് ഒരിക്കലും […]

Share News
Read More

മുതിർന്നവരുടെ മേൽനോട്ടത്തിൽ പിള്ളേർ കാണേണ്ട സിനിമ യു എ അല്ലേ? അപ്പോൾ തുണ്ട് ഏ യു തന്നെ!

Share News

പോലീസിന്റെ പ്രൊമോഷൻ പരീക്ഷയിൽ കോൺസ്റ്റബിൾ അപ്പനെ കോപ്പിയടിക്കാൻ പരിശീലിപ്പിക്കുന്ന പള്ളിക്കൂടം പയ്യനെ കാണണമെങ്കിൽ തുണ്ടെന്ന സിനിമ കാണാം. രണ്ടാളും കർമ്മം ഭംഗിയായി നിർവഹിക്കുന്ന വിപ്ലവകരമായ രംഗങ്ങൾ കണ്ട് കുടുംബ സദസ്സുകൾക്ക്‌ വിനോദത്തിൽ ആറാടാം. കോപ്പിയടിയെ കലാരൂപമാക്കി വാഴ്ത്തുന്ന ഈ സിനിമ നല്‍കുന്ന സന്ദേശത്തെ ജനകീയവൽക്കരിക്കാം. കോപ്പിയടിച്ചു കോപ്പിയടിച്ചു മിടുക്കരാകുവിൻ എന്നൊരു പാട്ടും ചേർക്കാമായിരുന്നു. സിനിമകളിലൂടെ ഇറക്കുമതി ചെയ്യപ്പെടുന്നത് എന്തെന്ന് ശ്രദ്ധിക്കാതെ കൈയ്യടിക്കുന്ന പൊതുബോധത്തിനും സ്തുതി. മുതിർന്നവർ പിള്ളേരുടെ മേൽനോട്ടത്തിൽ കാണേണ്ട ഇമ്മാതിരി സിനിമകൾക്കും വേണ്ടെ ഒരു സെൻസർ […]

Share News
Read More

മ​ഞ്ഞു​മ്മ​ൽ ബോ​യ്സ് സി​നി​മ സൂ​പ്പ​ർ ഹി​റ്റ് ആ​യ​തി​നു പി​ന്നാ​ലെ ത​മി​ഴ്-​മ​ല​യാ​ളം എ​ഴു​ത്തു​കാ​ര​നാ​യ ബി. ​ജ​യ​മോ​ഹ​ൻ എ​ഴു​തി​യ കു​റി​പ്പ് ക​ണ്ട് മ​ല​യാ​ളി​ക​ൾ ഒ​ന്ന​ട​ങ്കം ഞെ​ട്ടി.

Share News

ജ​യ​മോ​ഹ​ൻ ചേ​ട്ടാ അ​ല്പം​കൂ​ടി മ​ര്യാ​ദ​യാ​വാം! മ​ഞ്ഞു​മ്മ​ൽ ബോ​യ്സ് സി​നി​മ സൂ​പ്പ​ർ ഹി​റ്റ് ആ​യ​തി​നു പി​ന്നാ​ലെ ത​മി​ഴ്-​മ​ല​യാ​ളം എ​ഴു​ത്തു​കാ​ര​നാ​യ ബി. ​ജ​യ​മോ​ഹ​ൻ എ​ഴു​തി​യ കു​റി​പ്പ് ക​ണ്ട് മ​ല​യാ​ളി​ക​ൾ ഒ​ന്ന​ട​ങ്കം ഞെ​ട്ടി. മി​ക​ച്ച എ​ഴു​ത്തു​കാ​ര​ൻ എ​ന്ന നി​ല​യി​ൽ ബ​ഹു​മാ​നി​ക്ക​പ്പെ​ട്ടി​രു​ന്ന വ്യ​ക്തി​യാ​ണ് ജ​യ​മോ​ഹ​ൻ. ന​ന്നാ​യി എ​ഴു​തു​ന്ന​വ​രെ​ല്ലാം ന​ല്ല വീ​ക്ഷ​ണ​മു​ള്ള​വ​രാ​യി​രി​ക്ക​ണ​മെ​ന്നു നി​ർ​ബ​ന്ധ​മി​ല്ലെ​ന്ന് ആ ​ഒ​റ്റ​ക്കു​റി​പ്പി​ലൂ​ടെ ജ​യ​മോ​ഹ​ൻ തെ​ളി​യി​ച്ചു. “മ​ഞ്ഞു​മ്മ​ല്‍ ബോ​യ്സ്-​കു​ടി​കാ​ര പൊ​റു​ക്കി​ക​ളി​ന്‍ കൂ​ത്താ​ട്ടം” (കു​ടി​ച്ചു കൂ​ത്താ​ടു​ന്ന തെ​ണ്ടി​ക​ൾ) എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ് ജ​യ​മോ​ഹ​ൻ ബ്ലോ​ഗെ​ഴു​തി​യ​ത്. ഈ ​കു​റി​പ്പി​ൽ മ​ല​യാ​ളി​ക​ളെ ഒ​ന്ന​ട​ങ്കം തീ​ർ​ത്തും മോ​ശ​മാ​യ ഭാ​ഷ​യി​ൽ […]

Share News
Read More

“കാതൽ”|ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണമാണോ ഈ സിനിമ എന്ന് പലരും ചോദിച്ചെന്നും വരാം.

Share News

“കാതൽ” ആരാലും അത്ര ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്ന കാതൽ എന്ന സിനിമക്ക് മാർക്കറ്റ് ഉണ്ടാക്കിക്കൊടുത്തത് ഇതിനെക്കുറിച്ച് അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള നിരൂപണങ്ങളും അഭിപ്രായങ്ങളുമാണ്. ഞാനും കാതൽ കാണാൻ പോയത് സാമൂഹ്യമാധ്യമങ്ങളിൽ വായിച്ച വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ മൂലമാണ്. കേരളസിനിമയിൽ അധികമാരും ഇതുവരെ പ്രമേയമാക്കാത്ത വിഷയമാണ് കാതലിൽ പ്രമേയം. ഇതുപോലുള്ള വിഷയങ്ങൾ ആഗോളസിനിമയിൽ പണ്ടേ ഉണ്ട്. ഒട്ടും കളർഫുൾ അല്ലാത്ത തരക്കേടില്ലാത്ത മ്യുസിക്കോടെയുള്ള തുടക്കം. ഇടക്കുള്ള മ്യുസിക്കും പാട്ടും കൊള്ളാം. ഡാൻസ്‌ യുറോപ്പിൽ സ്‌കൂൾകുട്ടികൾ കളിച്ചു കണ്ടിട്ടുള്ള സാദാ. എങ്കിലും തരക്കേടില്ല. ഒട്ടേറെ […]

Share News
Read More

വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ട സി. റാണി മരിയയുടെ ജീവിതം കാണാൻ പോയ ഞാൻ സത്യത്തിൽ കണ്ടത് എൻ്റെ മാതൃരാജ്യത്തിലെ സഹപൗരന്മാരുടെ ദുരവസ്ഥ ആണ്!

Share News

*ഈ നരകത്തിന് ഈ മാലാഖമാരല്ലാതെ ആരുമില്ല* പ്രതീക്ഷകൾ അസ്ഥാനത്തായ സായാഹ്നമായിരുന്നു ഇന്നലത്തേത്. വിചാരിക്കാത്തത് കാണേണ്ടിവന്നതിൻ്റെ ഷോക്ക് ഇതുവരെ മാറിയിട്ടില്ല! ഒരു വിശുദ്ധയുടെ ജീവചരിത്രം എന്ന ചിന്തയോടെയാണ് Face of the Faceless എന്ന സിനിമ കാണാൻ കൂട്ടുകാരായ വൈദികരോടൊപ്പം ഞാൻ പോയത്. വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ട സി. റാണി മരിയയുടെ ജീവിതം കാണാൻ പോയ ഞാൻ സത്യത്തിൽ കണ്ടത് എൻ്റെ മാതൃരാജ്യത്തിലെ സഹപൗരന്മാരുടെ ദുരവസ്ഥ ആണ്! ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇന്ത്യയിലെ ചിലയിടങ്ങളിൽ ആദിവാസിജീവിതം എത്ര നരകതുല്യമാണ് എന്നതിൻ്റെ […]

Share News
Read More