പുതുപ്പള്ളി പോളിങ് ബൂത്തിലേക്ക്: ബൂത്തുകളില്‍ നീണ്ട നിര

Share News

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിങ്. യുഡിഎഫിന്റെ ചാണ്ടി ഉമ്മനും എല്‍ഡിഎഫിന്റെ ജെയ്ക് സി തോമസുമാണ് മുഖ്യ എതിരാളികള്‍. ലിജിന്‍ ലാല്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ 7 പേര്‍ മത്സര രംഗത്തുണ്ട്. 182 ബൂത്തുകളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.വെള്ളിയാഴ്ചയാണ് വോട്ടെണ്ണല്‍. ബൂത്തുകളില്‍ രാവിലെമുതല്‍ നീണ്ട ക്യൂവാണ്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാല് ട്രാന്‍സ്ജെന്‍ഡറുകളും അടക്കം 1,76,417 വോട്ടര്‍മാരാണ് പുതുപ്പള്ളിയുടെ വിധി ഇക്കുറി […]

Share News
Read More

തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനം: ചീഫ് ജസ്റ്റിസിനെ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍; ബില്‍ രാജ്യസഭയില്‍

Share News

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തില്‍ സമിതിയില്‍ നിന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കാന്‍ ബില്ലുമായി കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം, സര്‍വീസ് കാലാവധി തുടങ്ങിയവ സംബന്ധിച്ച ബില്‍ കൊണ്ടുവന്നത്. അടുത്തിടെ ജസ്റ്റിസ് കെ എം ജോസഫിന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതി അഞ്ചംഗ ബെഞ്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തിന് പുതിയ സമിതി രൂപീകരിച്ചത്. ഇലക്ഷന്‍ കമ്മീഷണര്‍മാരെ നിയമിക്കുന്നത് പ്രധാനമന്ത്രി, ലോക്‌സഭ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതിയാണ് രൂപീകരിച്ചത്. കേന്ദ്രസര്‍ക്കാരായിരുന്നു അതുവരെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിച്ചിരുന്നത്. […]

Share News
Read More

ചാണ്ടി ഉമ്മൻ യുഡിഎഫ് സ്ഥാനാര്‍ഥി |പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്

Share News

തിരുവനന്തപുരം: പുതുപ്പളളിയില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു .ഉമ്മൻ ചാണ്ടിയുടെ ഏക മകൻ ചാണ്ടി ഉമ്മൻആണ് സ്ഥാനാർഥി . പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ യുഡിഎഫ് സ്ഥാനാര്‍ഥി കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മൻ യുഡിഎഫ് സ്ഥാനാര്‍ഥി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടര്‍ന്നാണ് ഉപ തെരഞ്ഞെടുപ്പ്. വിജ്ഞാപനം വന്നു മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അദ്ദേഹത്തിന്റെ മകനായ ചാണ്ടി ഉമ്മനെ യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് ചാണ്ടി ഉമ്മനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. എഐസിസി […]

Share News
Read More

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് |വന്‍ ഭൂരിപക്ഷം ഉറപ്പ്; യുഡിഎഫ് സ്ഥാനാര്‍ഥി മണിക്കൂറുകള്‍ക്കുള്ളില്‍; വിഡി സതീശന്‍

Share News

തിരുവനന്തപുരം: പുതുപ്പളളിയില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇന്ന് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. 2021ല്‍ ഉമ്മന്‍ചാണ്ടി നേടിയതിനേക്കാള്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. പിണറായി സര്‍ക്കാരിനെ പുതുപ്പള്ളിയിലെ ജനങ്ങളുടെ മനസാക്ഷിയുടെ കോടതി വിചാര ചെയ്യുന്ന ദിവസങ്ങളാണ് ഇനിയുള്ളത്. ഈ സര്‍ക്കാരിനെ ഒന്നുകൂടി തുറന്നുകാണിക്കാനുള്ള അവസരമായി തെരഞ്ഞെടുപ്പിനെ മാറ്റുമെന്ന് സതീശന്‍ പറഞ്ഞു. ആശയപരമായും രാഷ്ട്രീയമായുമാണ് തെരഞ്ഞെടുപ്പിനെ നേരിടുക. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പോലെ യുഡിഎഫ് ഒരുടീമായി തെരഞ്ഞെടുപ്പിനെ നേരിടും. […]

Share News
Read More

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 5ന്; വോട്ടെണ്ണല്‍ 8ന്…

Share News

പുതുപ്പള്ളി ഉപതെരഞ്ഞടുപ്പ് സെപ്റ്റംബര്‍ അഞ്ചിന്; എട്ടിന് വോട്ടെണ്ണല്‍ ന്യൂഡല്‍ഹി: പുതുപ്പള്ളി ഉപതെരഞ്ഞടുപ്പ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ അഞ്ചിനാണ് വോട്ടെടുപ്പ്. എട്ടിനാണ് വോട്ടെണ്ണല്‍. നിലവിലെ എംഎല്‍എയും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞടുപ്പ്. തെരഞ്ഞടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പുതുപ്പള്ളി മണ്ഡലത്തില്‍ മാതൃക പെരുമാറ്റച്ചട്ടം നിലവില്‍ വന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 17നാണ്. സൂക്ഷ്മ പരിശോധന പതിനെട്ടിന്. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി ഓഗസ്റ്റ് 21 ആണ്. പുതുപ്പള്ളി ഉൾപ്പെടെ ഏഴു നിയോജക മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. […]

Share News
Read More

നൂറ് കടന്ന് കോണ്‍ഗ്രസ്, തൊട്ടുപിന്നാലെ ബിജെപി; ആവേശപ്പോര്

Share News

ബംഗളൂരു; കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ഞ് പോരാട്ടം. കോണ്‍ഗ്രസ് ലീഡ് നില 136 കടന്നു.7 1സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുന്നത്. ബിജെപി 86 സീറ്റുകളിലാണ് മുന്നേറുന്നത്. ജെഡിഎസ് 15 സീറ്റുകളില്‍ മുന്നേറ്റുമ്പോള്‍ മറ്റുള്ളവ രണ്ട് സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. 224 നിയമസഭാ സീറ്റുകളിലായി 2615 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. ഭരണം നേടാനാകും എന്ന പ്രതീക്ഷയിലാണ് കോൺ​ഗ്രസും ബിജെപിയും. എക്സിറ്റ് പോളുകളിൽ നേരിയ മുന്നേറ്റം പ്രവചിച്ചത് കോൺ ​ഗ്രസിനൊപ്പമായിരുന്നു. 224 അം​ഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 113 […]

Share News
Read More

“ഏറെ നൊമ്പരത്തോടെയാണ് ആസ്റ്ററിൽ നിന്നും പടിയിറങ്ങുന്നത്..നിങ്ങൾ നൽകിയ ഹൃദ്യമായ യാത്രയയപ്പിന് ഒരിയ്ക്കൽ കൂടെ നന്ദി.”.|ഉമ തോമസ്

Share News

കഴിഞ്ഞ 8 വർഷമായി സേവനം അനുഷ്‌ഠിച്ചിരുന്ന ആസ്റ്റർ മെഡിസിറ്റിയിൽ നിന്നും ഇന്നലെ പടിയിറങ്ങി.. ഒരേ കുടുംബാംഗങ്ങൾ എന്ന നിലയ്ക്കായിരുന്നു എനിയ്ക്ക് ആസ്റ്ററിലെ എന്റെ പ്രിയപ്പെട്ടവർ… ഓരോ ദിവസവും ഇവരിൽ ഒരാളായി ആസ്റ്ററിൻ്റെ പടികൾ കടന്ന നിമിഷങ്ങൾ എന്നും ഹൃദ്യമായിരുന്നു… നിറപുഞ്ചിരിയോടെ കൂടെ കൂടിയ മുഖങ്ങൾ, നിങ്ങളുടെ സ്നേഹവും കരുതലും എന്നും നൽകിയ ധൈര്യത്തിന് നന്ദി..ജീവിതത്തിലെ ദുഃഖങ്ങളിൽ, നഷ്ടങ്ങളിൽ കൂടെ നിന്നതിനും,ഈ തിരഞ്ഞെടുപ്പിൽ മുന്നേറാൻ നൽകിയ ആത്മവിശ്വാസത്തിന് സ്നേഹപൂർവ്വം ഒരായിരം നന്ദി… ഏറെ നൊമ്പരത്തോടെയാണ് ആസ്റ്ററിൽ നിന്നും പടിയിറങ്ങുന്നത്.. […]

Share News
Read More

എനിക്ക് അദ്ദേഹത്തെ നേരിൽ പരിച യം ഇല്ലങ്കിലും തിരഞ്ഞെടുപ്പ് ഗോദ യിൽ കാണുകയും കേൾക്കുകയും ചെയ്തപ്പോൾ തോന്നിയതാണ് നിഷ്കളങ്കനായ….നല്ലഒരു ഡോക്ടർ..

Share News

ജീവന്റ സുവിശേഷം ഉയർത്തി പിടിക്കുന്നൊരാൾ.. .ഇനിയെങ്കിലും ഈ സൈബർ കോമരങ്ങൾ ഈ മനുഷ്യനെ പരിഹസിക്കരുത്…. വിമർശനമുനകൾ നീട്ടി ദ്രോഹിക്കരുത്.. .ഉപ തിരഞ്ഞെടുപ്പ് കോലാഹലങ്ങൾ അവസാനിപ്പിക്കു… .നല്ലൊരു മാനുഷിക,സ്നേഹസംസ്‍കാരം കേരളത്തിൽ ഉയർന്നു വരേണ്ടതുണ്ട്. Wilson Malayattoor

Share News
Read More

തൃക്കാക്കരയില്‍ ബിജെപിയുടെ മാത്രമല്ല സിപിഎമ്മിന്റെയും വോട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

Share News

കൊച്ചി: തൃക്കാക്കരയില്‍ ബിജെപിയുടെ മാത്രമല്ല സിപിഎമ്മിന്റെയും വോട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ട്വന്റി ട്വന്റിയുടേയും വോട്ടു ലഭിച്ചിട്ടുണ്ട്. അല്ലാതെ 25,000 ലേറെ വോട്ടിന് ജയിക്കാന്‍ മാത്രം വോട്ട് ആ മണ്ഡലത്തില്‍ യുഡിഎഫിനില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു. ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്നും ട്വന്റി ട്വന്റി വോട്ടും ബിജെപി വോട്ടും കിട്ടിയതുകൊണ്ടാണ് യുഡിഎഫ് വിജയിച്ചതെന്ന പി രാജീവിന്റെ പ്രതികരണം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ജനവിധി എന്താണെന്ന് മനസ്സിലാക്കി അതനുസരിച്ച് പ്രവര്‍ത്തിക്കുക എന്നാണ് ഇടതുപക്ഷത്തോട് […]

Share News
Read More

പ്രിയപ്പെട്ടവരെ ,ഇത് നന്മയുടെ വിജയമാണ്!കോൺഗ്രസ് പ്രസ്ഥാനം ഉയർത്തിക്കാണിക്കുന്ന ആശയങ്ങളുടെയും മൂല്യബോധത്തിന്റെയും വിജയമാണ്.പി.ടി. പകർന്നു നൽകിയ നീതിയുടേയും നിലപാടിന്റെയും വിജയമാണ്!!|ഉമ തോമസ്

Share News

പ്രിയപ്പെട്ടവരെ , ഇത് നന്മയുടെ വിജയമാണ്!കോൺഗ്രസ് പ്രസ്ഥാനം ഉയർത്തിക്കാണിക്കുന്ന ആശയങ്ങളുടെയും മൂല്യബോധത്തിന്റെയും വിജയമാണ്. പി.ടി. പകർന്നു നൽകിയ നീതിയുടേയും നിലപാടിന്റെയും വിജയമാണ്!! ഈ വിജയം തൃക്കാക്കരയിലെ ഓരോ വോട്ടർമാർക്കും സമർപ്പിക്കുന്നു. ബഹുമാന്യരായ യു.ഡി.എഫ് നേതാക്കൾക്കും പ്രവർത്തകർക്കുംസമർപ്പിക്കുന്നു .എല്ലാറ്റിനും ഉപരിയായി പി.ടി.യുടെ ഓർമ്മകൾക്കു മുന്നിൽസമർപ്പിക്കുന്നു. കോൺഗ്രസ് പ്രസ്ഥാനവും തൃക്കാക്കരയിലെ ജനതയും എന്നിലർപ്പിച്ച വിശ്വാസം നിറഞ്ഞ ആത്മാർത്ഥതയോടെയും തികഞ്ഞ പ്രതിബദ്ധതയോടെയും കാത്തുസൂക്ഷിക്കുമെന്ന്ഞാൻ ഉറപ്പു നൽകുന്നു. ഈ വിജയം എന്റെ പി.ടി. യ്ക്ക് സമർപ്പിക്കുന്നു.. നമ്മൾ ഇതുപോലെ ചേർന്ന് നിന്നാൽ ഒരു […]

Share News
Read More