ജനങ്ങളോട് പിരിഞ്ഞു പോകാൻ നടുറോഡിൽ മുട്ടുകുത്തി നിന്ന് അപേക്ഷിക്കുന്ന പള്ളി വികാരി.

Share News

#വലിയ_ദുരന്തം_വരാതിരിക്കാൻ# ജനങ്ങളോട്_അപേഷിക്കുന്ന#പുരോഹിതൻ !! ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്ന കുത്തിയത്തോട് പഞ്ചായത്തിലെ പള്ളിത്തോട് ചാപ്പക്കടവിൽ സുരക്ഷാ മാനദണ്ഡങ്ങൾ അവഗണിച്ചു കൊണ്ട് കൂട്ടം കൂടിയ ഇടവകയിലെ ജനങ്ങളോട് പിരിഞ്ഞു പോകാൻ നടുറോഡിൽമുട്ടുകുത്തി നിന്ന് അപേക്ഷിക്കുന്ന പള്ളി വികാരി ഫാ .ആൻറണി വാലയിൽ വൈറസ് വ്യാപനം രൂക്ഷമായ എറണാകുളം ജില്ലയിലെ ചെല്ലാനം ഫിഷിങ്‌ ഹാർബറുമായി ഏറ്റവും അടുത്തപ്രദേശമാണ് ചാപ്പക്കടവ്! ആലപ്പുഴ-എറണാകുളം ജില്ലകൾ തമ്മിൽ കരവഴി അതിർത്തി പങ്കിടുന്ന പഞ്ചായത്തുകളാണ് കുത്തിയതോടും ചെല്ലാനവും!ഭയമല്ല,ജാഗ്രതയാണ് വേണ്ടത്! Titus Kalappurackal

Share News
Read More

“കുട്ടി സഖാക്കൾ പോലിസായാൽ പട്ടാളപ്പണി ഞങ്ങളെടുക്കും”

Share News

വെടിയുണ്ടകൾ പൊരിയുണ്ടകളായ കാലം. ഒരു പക്ഷെ പൊതു സമൂഹം അത്രയ്ക്കൊന്നും ചർച്ച ചെയ്തിട്ടില്ലാത്ത സമ്പുഷ്ടമായ രാഷ്ട്രീയ സമര ചരിത്രങ്ങളുണ്ട് കുമ്പളങ്ങിക്ക് ” കുട്ടി സഖാക്കൾ പോലിസായാൽ പട്ടാളപ്പണി ഞങ്ങളെടുക്കും”. “വെടിയുണ്ട ഞങ്ങൾക്ക് പൊരിയുണ്ടയാണെ”” ഒന്നിനെ തൊട്ടാൽ പത്തിനെ തട്ടും “ കുമ്പളങ്ങിയിലെ പ്രധാന ക്രിസ്ത്യൻ കുടുംബങ്ങളിലെ ചട്ടയും ഞൊറിയിട്ട മുണ്ടും ധരിച്ച സ്ത്രീകൾ ഉൾപ്പടെയുള്ളവർ തെരുവിഥിയിലൂടെ മുദ്രാവാക്യം വിളിച്ചു വരുന്ന വിമോചന സമര കാലത്തെ ചിത്രമാണ് എന്റെ ചെറുപ്പകാല ഓർമ്മയിൽ തെളിഞ്ഞു വരുന്നത്. അക്കാലത്തെ സമുന്നതരായ നേതാക്കളുടെ […]

Share News
Read More

സ്വന്തം കൈപ്പടയിൽ മാധവിക്കുട്ടി എഴുതിയ വാക്കുകൾ.

Share News

‘ഒരു കാലത്തു ദേശാഭിമാനിയായിരുന്നു ആദ്യം വീട്ടിൽ പ്രവേശിക്കുന്ന പത്രം. അതുകൊണ്ട് അതിന്റെ സ്വാധീനം എനിക്ക് അനുഭവപ്പെട്ടിരുന്നു. ആദ്യം വായിക്കാൻ ഇച്ഛിക്കുന്നത് ദേശാഭിമാനിയാണ്. പക്ഷേ ഇന്ന് ആദ്യം വരുന്നത് മനോരമയാണ്.’ സ്നേഹത്തോടെ കമല സുരയ്യ. സ്വന്തം കൈപ്പടയിൽ മാധവിക്കുട്ടി എഴുതിയ വാക്കുകൾ. അവസാനത്തെ ആ ഒരു വരി ഇല്ലായിരുന്നുവെങ്കിൽ ദേശാഭിമാനിക്കാർക്കു ചില്ലിട്ടു സൂക്ഷിക്കാനാകുമായിരുന്ന കുറിമാനം.പക്ഷേ കുസൃതിക്കാരിയായ എഴുത്തുകാരി അവസാനത്തെ വരിയിൽ തന്നെ തമാശ ഒപ്പിച്ചുകളഞ്ഞു. മാധവിക്കുട്ടി ‘കമല സുരയ്യ’യായി മാറിയതിനുശേഷം കൊച്ചിയിൽ നിന്നും പൂണൈയിലേക്കു താമസം മാറാനൊരുങ്ങുന്നു. ഒരു […]

Share News
Read More

സ്വർഗ്ഗത്തിലിരുന്ന് അവൾ തീർച്ചയായും അച്ചനെ ഓർമ്മിക്കുന്നുണ്ടാവും!”

Share News

ഹൃദയഫലകങ്ങളിലെ പേരെഴുത്ത് ബാലരാമപുരത്ത് വീടുകളിൽ വച്ചു നടത്താറുള്ള ഒരു നോമ്പുകാല പ്രാർത്ഥനക്കൂട്ടം കഴിഞ്ഞ് സന്ധ്യയ്ക്ക് ആളുകൾ പിരിയുന്ന നേരത്താണ് ഒരു സ്ത്രീയും പുരുഷനും കൂടി ആ വീട്ടുമുറ്റത്തേക്കു കയറിവന്നത്. ഒറ്റനോട്ടത്തിൽ തന്നെ എനിക്കവരെ മനസ്സിലായി. അശോകനും ഭാര്യയും! തിരുവനന്തപുരത്ത് കാവടിത്തല ഇടവകക്കാരാണ്. “ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ അച്ചോ!” അവർ സ്തുതി പറഞ്ഞു. “എപ്പോഴും സ്തുതിയായിരിക്കട്ടെ!” സ്തുതി പറഞ്ഞ് ഞാൻ പുഞ്ചിരിച്ചെങ്കിലും അവരുടെ വരവ് എനിക്ക് അസാധാരണമായി തോന്നി! കാരണം എട്ടു പത്തു വർഷം മുമ്പുള്ള പരിചയമാണ്. സഭയുടെ ഏതെങ്കിലും […]

Share News
Read More

താഴിട്ടു പൂട്ടിയ ഗേറ്റുകൾക്കുള്ളിൽ, അടച്ചിട്ട വാതിലുകൾക്കുളളിൽ അവൾക്കു ശ്വാസംമുട്ടി.

Share News

കോവിഡ് കാരണം സ്കൂൾ മുറ്റത്ത് കുരുന്നുകളുടെ കാലൊച്ച കേൾക്കാതായിട്ട് ഒരു വേനലും വർഷവും കടന്നു പോയിരിക്കുന്നു. കർക്കിടകപ്പുലരിയിൽ മാനം കറുപ്പിച്ച കാലവർഷ മേഘങ്ങൾക്കു കീഴെ, അവൾ – ഞങ്ങളുടെ വിദ്യാലയ മുത്തശ്ശി – അർദ്ധ പ്രാണയായി ഇപ്പോൾ ‘വെന്റിലേറ്ററി’ലാണ്! ഈ കൊറോണക്കാലം അവൾക്കു വിധിച്ചത്, ഇനിയും എത്ര നാൾ നീളുമെന്നറിയാത്ത ഏകാന്തതയുടെ ഒരു ക്വാറന്റൈനായിരുന്നു. നിറമുള്ള ചിത്രശലഭങ്ങളെപ്പോലെ ദിവസവും സ്കൂളിൽ വന്നുപൊയ്ക്കാണ്ടിരുന്ന കുരുന്നുകളാണ് പെട്ടന്നൊരുനാൾ വീട്ടുതടങ്കലിലായത്. സാമൂഹിക അകലം നിർണ്ണയിക്കുന്ന കോവിഡ് പ്രോട്ടോക്കോൾ അവരെ വീടുകളിൽ മാസ്കു […]

Share News
Read More

“ആരെങ്കിലും മരിക്കേണ്ടി വന്നിരുന്നെങ്കിൽ, അത് ഞാൻ തന്നെ ആകണമെന്ന് എനിക്ക് തോന്നി.”

Share News

അനിയത്തിയുടെ ജീവൻ രക്ഷിക്കാൻ ജീവൻ പണയപ്പെടുത്തിയ ചേട്ടൻ – അനിയത്തിയുടെ ജീവൻ രക്ഷിക്കാൻ ജീവൻ പണയപ്പെടുത്തിയ ആറുവയസ്സുകാരൻ ബ്രിഡ്ജർ വാൾക്കറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. നാലു വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞനിയത്തിയെ വീട്ടിലെ വളർത്തുനായയുടെ ആക്രമണത്തിൽ നിന്നാണ് ബ്രിഡ്ജർ രക്ഷിച്ചത്. അനിയത്തിയെ രക്ഷിക്കാൻ ശ്രമം നടത്തുന്നതിനിടയിൽ ബ്രിഡ്ജറിന്റെ മുഖത്ത് ജർമൻ ഷെപ്പേർഡ് ഇനത്തിൽ പെട്ട നായ നിരവധിതവണ കടിച്ചു. രണ്ടു മണിക്കൂർ നീണ്ടുനിന്ന ഓപ്പറേഷന് ശേഷമാണ് ബ്രിഡ്ജറുടെ മുഖം തുന്നിച്ചേർക്കാൻ ഡോക്ടർമാർക്ക് സാധിച്ചത്. എന്തിനാണ് അനിയത്തിയുടെയും, […]

Share News
Read More

ആദരവ് നൽകുന്ന മുഖ്യാതിഥിയല്ല ആദരിക്കപ്പെടുന്നവുരുടെ അച്ഛനാകുന്നതാണ് സുഖം.

Share News

ഇരട്ട കുട്ടികൾ പിറന്നപ്പോൾ പേര് എന്താവണമെന്ന് വലിയ ചർച്ച വേണ്ടിവന്നില്ല . മുംതസ് പറഞ്ഞു ഒന്ന് ‘ഒലിൻ’ , എന്നാൽ അടുത്തത് ‘ഒവിൻ’ ആവട്ടെയെന്ന് ഞാനും . പെട്ടെന്ന് തീരുമാനമായി .മൂത്തവൾ ‘ഓഷിൻ സാഗ’ യായത് കൊണ്ട് ‘സാഗ’വാല് കൂടി ചേർത്ത് ‘അവർ ഒലിൻ സാഗയും, ഒവിൻ സാഗയു’ മായി . രൂപത്തിലെ സമാനതകൾ വെച്ച് അവർ പലപ്പോഴും ഞങ്ങളെപ്പോലും കളിപ്പിച്ചു . പല്ല് തേച്ചയാളെ തന്നെ വീണ്ടും തേപ്പിച്ചും പാല് കുടിച്ചയാൾക്ക് തന്നെ വീണ്ടും കൊടുത്തും […]

Share News
Read More

പിഞ്ചു കുഞ്ഞിന് കാവലായ ഡോ. മേരി അനിതയുടെ നല്ല മനസ്സിന് അഭിനന്ദന പ്രവാഹമാണ്.

Share News

കൊച്ചി: അച്ഛനും അമ്മയ്ക്കും ഒപ്പം ഉണ്ണിക്കുട്ടന്‍ മടങ്ങി… പോറ്റമ്മയ്ക്ക് ഒരുപിടി മുത്തം നല്‍കി… നിറകണ്ണുകളോടെയാണ് ഡോ. അനിത മേരി ഉണ്ണിക്കുട്ടനെ മാതാപിതാക്കള്‍ക്ക് കൈമാറിയത്. കൊവിഡ് കാലത്തെ ഏറ്റവും സുന്ദരവും വൈകാരികവുമായ നിമിഷങ്ങള്‍. ഒരു മാസത്തോളം കളിച്ചും ചിരിച്ചും താലോലിച്ച ഉണ്ണിക്കുട്ടന്‍റെ സംരക്ഷണവലയം മാതാപിതാക്കളിലേക്ക് കൈമാറുമ്പോള്‍ ഡോ. അനിത നല്‍കുന്ന മാതൃക കേരള സമൂഹത്തിന്‍റെ അതിജീവനത്തിന് കരുത്തു പകരുന്നതാണ്. ജൂണ്‍ 15ാം തിയതിയാണ് കൊവിഡ് രോഗബാധിതരായ പെരുമ്പാവൂര്‍ സ്വദേശികളുടെ ആറ് മാസം മാത്രം പ്രായമായ മകന്‍ എല്‍വിന്‍റെ സംരക്ഷണം […]

Share News
Read More

‘അമ്മ മനസ് ‘

Share News

കോവിഡ് 19 സ്ഥീരീകരിച് ചികത്സയിലായ ദമ്പതികളുടെ 6 മാസം പ്രായമായ കുഞ്ഞിനെ ഒരു മാസം പരിപാലിച്ച ശേഷം മാതാപിതാക്കൾക്ക് കൈമാറുമ്പോൾ വിതുമ്പുന്ന സന്നദ്ധ പ്രവർത്തക മേരി അനിത. മാതാപിതാക്കൾക്ക് കോവിഡ് 19 ഫലം പോസിറ്റീവ് ആയിരുന്നെകിലും കുട്ടിയുടേത് നെഗറ്റീവ് ആയിരുന്നു .തുടർന്നാണ് മേരി അനിത കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്ത് .

Share News
Read More

ആരാണ് പി. ജെ. ജോസഫ്…?!

Share News

ഒരു ഉറച്ച കേരളാ കോൺഗ്രസ് പ്രവർത്തകന്റെ കുറിപ്പ് ഇവിടെ പങ്കുവെയ്ക്കട്ടെ…. നിങ്ങളോടാപ്പം…. . ആരാണ് പി. ജെ. ജോസഫ്.……. എന്നതിനുള്ള മറുപടി….. . തൊടുപുഴക്ക് അടുത്ത് പുറപ്പുഴ എന്ന ചെറു ഗ്രാമത്തിൽ പാലത്തിനാൽ കുഞ്ഞേട്ടന്റെയും അന്നമ്മയുടെയും നാല് സഹോദരിമാർക്ക് ഉണ്ടായ ഒരു കുഞ്ഞ് സഹോദരൻ ആയിരുന്നു ഔസേപ്പച്ചൻ എന്ന് വിളിക്കുന്ന പി.ജെ.ജോസഫ്.തന്റെ ഗ്രാമത്തിലെ തന്നെ സർക്കാർ സ്കുളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി തേവര എസ്.എച്ച്., മദ്രസ് ലയോള കോളേജുകളിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്ത ബിരുദം നേടി.തുടർന്ന് […]

Share News
Read More