ഇ.സി.ജി സുദർശൻ മലയാളിയുടെസ്പെക്ട്രോ സ്കോപ്പിൽ

Share News

ലോകത്തെ എക്കാലത്തേയും പ്രശസ്തരായ ഭൗതിക ശാസ്ത്രജ്ഞരിൽ ഒരാളായിരുന്ന മലയാളി ഇ.സി.ജി സുദർശന്റെ ജീവിതം മലയാളിയായ മറ്റൊരു ഭൗതികശാസ്ത്രകാരൻ ഡോ. പി.ജെ കുര്യൻ തന്റെ സ്പക്ട്രോസ്കോപ്പിലുടെ നോക്കിക്കാണുന്നു. അതാണ്, ”ഇ.സി.ജി സുദർശൻ: പ്രകാശത്തേക്കാൾ വേഗത്തിൽ” എന്ന ജീവചരിത്രഗ്രന്ഥം. ഗ്രന്ഥകര്‍ത്താവ് പാഠ്യവിഷയത്തിൽനിന്ന് കൃത്യമായ അകലം സൂക്ഷിച്ചുകൊണ്ട് മഹാഭാരത്തിലെ സഞ്ജയനെപ്പോലെ നിർമ്മമമായ നരേഷൻ നിര്‍വഹിക്കുന്നു. ചരിത്ര പരമായ ഒരു ജീവിതരേഖയാണ് ഇത് ഒരു തലത്തിൽ. മറ്റൊരു തലത്തിൽ അത് സുദർശൻ എന്ന മഹാശാസ്ത്രകാരനിലേക്ക് ഒരു ദിശാസൂചിയും ( reference) ആണ്. മാസികവലിപ്പത്തിലുള്ള […]

Share News
Read More

വിദ്യാര്‍ത്ഥികള്‍ നാടുവിട്ടോടുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍തമ്മിലടി അവസാനിപ്പിക്കണം: അഡ്വ. വി.സി.സെബാസ്റ്റ്യന്‍

Share News

കൊച്ചി: ഉന്നതവിദ്യാഭ്യാസത്തിനായി കേരളത്തിലെ വിദ്യാര്‍ത്ഥി തലമുറ നാടുവിട്ട് കൂട്ടപ്പാലായനം നടത്തുമ്പോഴും സംസ്ഥാന ഭരണസംവിധാനങ്ങള്‍ തമ്മിലടിച്ച് വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന ക്രൂരത അവസാനിപ്പിക്കണമെന്ന്  സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം, വന്യജീവി അക്രമങ്ങള്‍, ബഫര്‍സോണ്‍, വിഴിഞ്ഞം, കടക്കെണി തുടങ്ങിയ വിവിധ ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ വിദ്യാഭ്യാസ പ്രതിസന്ധി സര്‍ക്കാര്‍ ആയുധമാക്കുന്നത് നിര്‍ഭാഗ്യകരമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇപ്പോള്‍ നടക്കുന്നത് രണ്ടു ഭരണകേന്ദ്രങ്ങള്‍ തമ്മിലുള്ള അധികാര വടംവലിയും വീറും വാശിയുമാണ്. ഇതിന്റെ അനന്തരഫലമനുഭവിക്കുന്നത് കേരളത്തിന്റെ […]

Share News
Read More

ഇടുക്കി മുരിക്കാട്ടുകുടി സ്കൂളിൽ പ്രഭാതഭക്ഷണ പദ്ധതിയുമായി ലിൻസി ടീച്ചർ

Share News

സ്കൂളിൽ എത്തിയ വിദ്യാർത്ഥിനി വെള്ളം ഛർദ്ദിക്കുന്നത് കണ്ട് അധ്യാപിക ലിൻസി ജോർജ് കാര്യം അന്വേഷിച്ചു. രാവിലെ ഭക്ഷണം കഴിക്കാത്തതിനാൽ ആണെന്ന് കുട്ടിയുടെ മറുപടി. ഇങ്ങനെയുള്ള കുട്ടികൾ വേറെയും ഉണ്ടെന്ന് കണ്ടെത്തിയതോടെ പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ് മുരിക്കാട്ടുകുടി ഗവൺമെന്റ് ട്രൈബൽ ഹയർസെക്കൻഡറി സ്കൂൾ. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്ന് വരുന്ന കുട്ടികൾക്കാണ് സൗജന്യമായി പ്രഭാത ഭക്ഷണം കൊടുക്കുന്നത്. ഒരു മാസം മുൻപാണ് സംഭവം. അന്ന് അധ്യാപകരിൽ ഒരാൾ കൊണ്ടുവന്ന ഇഡ്ഡലി പ്രൈമറി ക്ലാസിൽ പഠിക്കുന്ന ആ […]

Share News
Read More

ഞങ്ങളുടെ അച്ഛൻ കൃഷി ചെയ്ത് ഉണ്ടാക്കിയ കപ്പ

Share News

Vijaya Media

Share News
Read More

പത്തനംതിട്ട ജില്ലാ കലക്ടര്‍ ദിവ്യ എസ് ഐയ്യര്‍ തന്റെ പിഞ്ചുകുഞ്ഞുമായി പരിപാടിയില്‍ പങ്കെടുത്തതിനെ അഭിനന്ദിക്കുന്നതിന് പകരം അവരെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തത് പൊറുക്കാനാവാത്ത തെറ്റാണ്.

Share News

പത്തനംതിട്ട ജില്ലാ കലക്ടര്‍ ദിവ്യ എസ് ഐയ്യര്‍ തന്റെ കുഞ്ഞിനെയുംകൊണ്ട് പൊതുപരിപാടിയില്‍ പങ്കെടുത്തതിനെ ചിലര്‍ വിമര്‍ശിച്ചതായി അറിഞ്ഞു. ഇത്രമാത്രം മനുഷ്യത്വ രഹിതമായി കാര്യങ്ങള്‍ കാണാന്‍ ആര്‍ക്കാണ് കഴിയുന്നത്. പിഞ്ചുകുഞ്ഞുമായി പരിപാടിയില്‍ പങ്കെടുത്തതിനെ അഭിനന്ദിക്കുന്നതിന് പകരം അവരെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തത് പൊറുക്കാനാവാത്ത തെറ്റാണ്. ജോലിക്കും സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം പോകുന്ന സ്ത്രീകള്‍ക്ക് രണ്ട് പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കേണ്ടിവരുന്നുണ്ട്. ഒന്ന് അമ്മയെന്ന നിലയില്‍ കുഞ്ഞിന് ആവശ്യമായ സംരക്ഷണം കൊടുക്കുകയെന്നതാണ് ഒപ്പം തന്നെ പൊതുജനങ്ങളുടെ വിഷയത്തില്‍ ഇടപെടുന്നതിലും ശ്രദ്ധിക്കേണ്ടതുണ്ട്. സ്ത്രീകള്‍ ഈ […]

Share News
Read More

ആരാണ് അധികാരി? |ഭരണഘടന പറയുന്നതെന്ത്?|ഗവർണറുടെ അധികാരങ്ങൾ|ആരുടെ “പ്രീതി”

Share News

ആരാണ് അധികാരി? തങ്ങളിൽ ആരാണ് കേമൻ എന്ന ചോദ്യം മനുഷ്യനുള്ള കാലം മുതലേ ഉള്ളതാണ്. ഏതു മേഖലയിലും ഇത്തരം അധികാര ഉന്നതിയെ സംബന്ധിച്ചുള്ള ചോദ്യങ്ങൾ ഉയരാം. കേരളത്തിൽ ഇപ്പോൾ ഗവർണർ ആണോ മുഖ്യമന്ത്രിയാണോ സർവ്വാധികാരി എന്ന തലത്തിലേക്ക് ചിലരുടെയെങ്കിലും ചോദ്യങ്ങൾ മാറിയിരിക്കുന്നു. യഥാർത്ഥത്തിൽ, രാജ്യത്തിൻറെ ഭരണഘടന മനസ്സിരുത്തി വായിച്ചാൽ ഈ ചോദ്യത്തിനുള്ള ഉത്തരം ലളിതവും എളുപ്പവുമാണ്. പക്ഷേ തർക്കം രൂക്ഷമാകുമ്പോൾ, രാഷ്ട്രീയമാകുമ്പോൾ, ഉത്തരത്തിന് വിലയും നിലയും കൂടും. നമ്മുടെ രാജ്യത്തിൻറെ ഭരണഘടനയിൽ ഏകദേശം 274 തവണ ഗവർണർ […]

Share News
Read More

തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളി സമരം തൊഴിലാളി വർഗ്ഗത്തിന്റെ അതിജീവനത്തിനായുള്ള പേരാട്ടം: അഡ്വ തമ്പാൻ തോമസ്

Share News

തിരുവനന്തപുരം . തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളി സമരം തൊഴിലാളി വർഗ്ഗത്തിന്റെ അതിജീവനത്തിനായുള്ള പേരാട്ടമാണെന്ന് അഡ്വ തമ്പാൻ തോമസ്. അതിജീവനത്തിനും ഉപജീവന സംരക്ഷണത്തിനുമായി മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു എച്ച്എംഎസ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോക തൊഴിലാളി സംഘടനകളിലും അന്തരാഷ്ട്ര പ്രശ്നപരിഹാര വേദികളിലും തിരുവനന്തപൂരത്തെ തൊഴിലാളികളുടെ മൗലീകമായ പ്രശ്നങ്ങൾ ഉന്നയിക്കുമെന്ന് അദ്ദേഹം തുടർന്നു പറഞ്ഞു. ഗൗരവമേറിയ തൊഴിൽ പ്രശ്നമെന്ന നിലയിൽ ഈ പ്രശ്നം ഇന്ത്യയിലെ തൊഴിലാളി സംഘടനകൾ ചർച്ച ചെയ്യണമെന്ന് സമ്മേളനം അഭ്യർത്ഥിച്ചു.വൈഎംസിഎ […]

Share News
Read More

തൊഴിയേറ്റുവീണ ആ കുഞ്ഞ് ഇന്നലെ രാത്രിയും എന്നോട് പുഞ്ചിരിച്ചു. അവൻ എനിക്കുനേരെ നീട്ടിയ കൈകളിൽ ബലൂണുകൾക്കുപകരം പതാകകളാണല്ലോ എന്നുകണ്ട് ഞാനിപ്പോളും പൊള്ളിയമരുകയാണല്ലോ ദൈവമേ!

Share News

എപ്പോളായിരിക്കും ആ കേസിന്റെ വിധി പറയുക? എന്തായിരിക്കും വിധി?കേരളത്തിന്റെ നെഞ്ചിലേക്ക് തൊഴിയേറ്റുവീണ കുഞ്ഞിന്റെ കാര്യമാണ്. പ്രഥമദൃഷ്ട്യാ ക്രൈം നടന്നെന്നത് വസ്തുതയാണ്. അതിനു പിന്നിലെ ചേതോവികാരം ഒരു നിശബ്ദചലചിത്രത്തിലെന്നതപോലെ അതിലേറെ വ്യക്തവുമാണ്. എന്നോലോ നമ്മുടെ നീതിവ്യവഹാരവ്യവസ്ഥക്ക് ഇതുമതിയാവില്ല. രോഗം മാറ്റാൻ ആരുംസഞ്ചരിക്കാത്ത വഴികളിലൂടെ ഒരു ഭ്രാന്തനേപ്പോലെ സഞ്ചരിച്ച മണിച്ചിത്രത്താഴിലെ സണ്ണിഡോക്ടറേപ്പോലുള്ള വക്കീലവതാരങ്ങൾ പ്രതിക്കുവേണ്ടി പറന്നിറങ്ങും. തങ്ങൾക്ക് ‘ദ്രവ്യം’ തരുന്ന ആരും അവർക്ക് ശരികളാണ്. അവർ ഈ കുഞ്ഞിൽ ആരോപിച്ചേക്കാവുന്ന കുറ്റങ്ങൾ പ്രതി ഏൽപ്പിച്ച തൊഴിയേക്കാൾ ഭീകരമായിരിക്കും. എത്രയെത്ര സംസ്ഥാനങ്ങളിൽ […]

Share News
Read More

‘സുമതി ചേച്ചി’ഇപ്പോഴും കടയുടമയാണ്.

Share News

മൂവാറ്റുപുഴ നഗരഹൃദയത്തിലെ സത്രക്കുന്ന് അഥവാ B T S ( ഇപ്പോഴത്തെ T T I ) സ്കൂളിലെ വിദ്യാർത്ഥിയായിരിക്കെ, തൊള്ളായിരത്തി എഴുപതുകളുടെ രണ്ടാം പകുതിയിലാണ് സുമതി ചേച്ചിയെ പരിചയപ്പെടുന്നത്. അന്നത്തെ സത്രക്കുന്ന് സ്കൂൾവിദ്യാർത്ഥികളെ സംബന്ധിച്ച്, ക്ലാസ്സിന്റെ ഇടവേളകളിൽ, പൂവൻ എന്ന് വിളിക്കപ്പെട്ടിരുന്നയാൾ തങ്ങളുടെ സമീപത്തെത്തിച്ച് വില്പനനടത്തുകവഴി ലഭിച്ചിരുന്ന പലവിധ ‘ഐസു’കൾക്കുമപ്പുറമുണ്ടായിരുന്ന മറ്റൊരുലക്ഷ്യസ്ഥാനം, ഒറ്റയോട്ടത്തിന് വന്നുപോകാവുന്നത്ര ദൂരത്തിൽ, ടി.ബി റോഡും സ്കൂൾ റോഡും സംഗമിക്കുന്നിടത്ത് സ്ഥിതി ചെയ്തിരുന്ന ചേച്ചിയുടെ പെട്ടിക്കടയായിരുന്നു. ചുണ്ണാമ്പുപാടുകളാൽ അലംകൃതമായിരുന്ന ഈ പെട്ടിക്കടയായിരുന്നു, കല്ലുപെൻസിൽ […]

Share News
Read More

ഒരു സംഘടനയുടെ പോലും പിന്‍ബലമില്ലാതെ അശരണര്‍ക്കായി ഈ അധ്യാപിക നിര്‍മ്മിച്ചു നല്‍കിയത് 70 വീടുകളാണ്.

Share News

ഒരു സംഘടനയുടെ പോലും പിന്‍ബലമില്ലാതെ അശരണര്‍ക്കായി ഈ അധ്യാപിക നിര്‍മ്മിച്ചു നല്‍കിയത് 70 വീടുകളാണ്. ടീച്ചറിന്റെ സഹായത്തോടെ നൂറു കണക്കിന് വിദ്യാര്‍ഥികളാണിന്ന് തങ്ങളുടെ പഠനം പൂര്‍ത്തീകരിച്ചുകൊണ്ടിക്കുന്നത്. നിരവധി പേര്‍ക്ക് അന്നവും ചികിത്സയും മാസം മുടങ്ങാതെ ഇവര്‍ എത്തിക്കുന്നു. ഇന്നത്തെ സ്ത്രീകള്‍ക്ക് സാമൂഹിക സേവന രംഗത്തേക്കു ധൈര്യപൂര്‍വ്വം ഇറങ്ങാന്‍ മുന്നില്‍ നിന്നും വഴികാട്ടുന്നതും സുനില്‍ ടീച്ചര്‍ തന്നെ… തന്റെ പേരുപോലെ തന്നെ ജീവിതത്തിലും വ്യത്യസ്ത പുലര്‍ത്തുന്ന വ്യക്തിയാണ് സുനില്‍ എന്ന കോളേജ് അധ്യാപിക. ഒറ്റയാള്‍പ്പാതയിലൂടെ സാമൂഹ്യസേവന രംഗത്ത് വേറിട്ട […]

Share News
Read More