മന്ത്രിസഭ പുനഃസംഘടന: സത്യപ്രതിജ്ഞ ചെയ്യുന്നവരുടെ പൂര്‍ണ പട്ടികയായി
രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയുടെ ആദ്യ പുനഃസംഘടനയില്‍ സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരുടെ പൂര്‍ണ പട്ടികയായി. നാല്‍പ്പത്തി മൂന്നു പേരാണ് ഇന്നു വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്യുക. കിരണ്‍ റിജിജു, അനുരാഗ് താക്കൂര്‍ എന്നിവര്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്ക് കാബിനറ്റ് മന്ത്രിമാരായി സ്ഥാനക്കയറ്റം ലഭിക്കും.
Read Moreസ്വാമി പ്രകാശാനന്ദ ശ്രീനാരായണ പൈതൃകത്തിന്‍റെ വര്‍ത്തമാനകാല ചൈതന്യ ദീപ്തി: മുഖ്യമന്ത്രി
തിരുവനന്തപുരം: ശ്രീനാരായണ പൈതൃകത്തിന്‍റെ വര്‍ത്തമാനകാല ചൈതന്യ ദീപ്തിയായിരുന്നു സന്യാസിശ്രേഷ്ഠനായ സ്വാമി പ്രകാശാനന്ദ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജാതിഭേദവും മതദ്വേഷവും ഇല്ലാതെ മനുഷ്യരാകെ സോദരരെപോലെ കഴിയുന്ന മഹനീയ കാലമുണ്ടാകണമെന്ന ശ്രീനാരായണ ഗുരുവിന്‍റെ സങ്കല്പത്തെ യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ക്കായി സമര്‍പ്പിതമായ ജീവിതമായിരുന്നു സ്വാമി പ്രകാശാനന്ദയുടേത്. മനുഷ്യത്വത്തിന്‍റെ മഹനീയതയെ വിളംബരം ചെയ്യുന്ന സവിശേഷ ആത്മീയതയുടെ വക്താവായിരുന്നു സ്വാമി. പുരോഗമന കേരളത്തിനു നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ശ്രീനാരായണ പ്രസ്ഥാനത്തിന്‍റെ നഷ്ടം മാനവികതയുടെ പൊതുവായ നഷ്ടമാണ്. ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റിന്‍റെ അദ്ധ്യക്ഷന്‍ എന്ന […]
Read Moreസംസ്ഥാനത്തെ മൂന്നിലൊന്ന് പേർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകി|മന്ത്രി വീണാ ജോർജ്
July 7, 2021 * എല്ലാ കോളേജ് വിദ്യാർത്ഥികളും മുൻഗണനാ പട്ടികയിൽ സംസ്ഥാനത്ത് ജനസംഖ്യയുടെ മൂന്നിലൊന്ന് പേർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ജനസംഖ്യയുടെ 33.88 ശതമാനം പേർക്കും 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയിൽ 47.17 ശതമാനം പേർക്കുമാണ് ആദ്യ ഡോസ് വാക്‌സിൻ നൽകിയത്. ജനസംഖ്യയുടെ 11.19 ശതമാനം പേർക്കും 18 വയസിന് മുകളിലുള്ള 15.57 ശതമാനം പേർക്കും രണ്ടാം ഡോസ് വാക്‌സിനും നൽകിയിട്ടുണ്ട്. ഇതോടെ ഒന്നും രണ്ടും […]
Read Moreടി.പി.ആർ അടിസ്ഥാനമാക്കിയ കോവിഡ് നിയന്ത്രണങ്ങൾ പുനഃക്രമീകരിക്കും
July 6, 2021 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുനഃക്രമീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. ടി പി ആർ അഞ്ചിൽ താഴെയുള്ള പ്രദേശങ്ങൾ എ വിഭാഗത്തിലും അഞ്ചു മുതൽ 10 വരെയുള്ള പ്രദേശങ്ങൾ ബിയിലും 10 മുതൽ 15 വരെയുള്ളവ സി വിഭാഗത്തിലും ഉൾപ്പെടുത്തി.15 ന് മുകളിൽ ടി പി ആർ ഉള്ള പ്രദേശങ്ങൾ കാറ്റഗറി ഡിയിൽ ആയിരിക്കും. ജൂലൈ […]
Read Moreതോമാശ്ലീഹായുടെ പ്രേഷിത ചൈതന്യം കാലഘട്ടത്തിന്റെ ക്രൈസ്തവ മാതൃക: കർദിനാൾ മാർ ജോർജ് ആലഞ്ചേരി
കാക്കനാട്: മാർതോമാശ്ലീഹയുടെ പ്രേഷിത ചൈതന്യം സമകാലിക സമൂഹത്തിൽ ക്രൈസ്തവ സമൂഹത്തിന് പ്രചോദനാത്മകമായ മാതൃകയാണെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. വിവിധ തലങ്ങളിൽ നിന്ന് വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ വിശ്വാസതീക്ഷണതയോടും സഭാസ്നേഹത്തോടും കൂടി പ്രവർത്തിക്കുവാൻ മാർതോമാശ്ലീഹായുടെ ജീവിതമാതൃക അനുകരിക്കുവാൻ സഭാമക്കൾ ആത്മാർത്ഥമായി പരിശ്രമിക്കണം. ദുക്റാന തിരുനാളിനോടും സീറോമലബാർ സഭാദിനാചരണത്തോടുമനുബന്ധിച്ച് സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെൻറ് തോമസിൽ അർപ്പിക്കപ്പെട്ട റാസാ കുർബാന മദ്ധ്യേ വചനസന്ദേശം നല്കുകയായിരുന്നു മേജർ ആർച്ച്ബിഷപ്. റാസാ കുർബാനയിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ […]
Read Moreകോവിഡ് മരണ കണക്ക് കൃത്യമാക്കണം: അര്‍ഹതയുള്ളവര്‍ക്കെല്ലാം നഷ്ടപരിഹാരം നല്‍കണമെന്ന് വി.ഡി സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ കൃത്യമായ കണക്കെടുക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇതുവരെ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ആരോഗ്യ വകുപ്പ് അധൃകരും തദ്ദേശ സ്ഥാപനങ്ങളും യോജിച്ച് സുപ്രീം കോടതി പുതുക്കി നിശ്ചയിച്ച കോവിഡ് മാനദണ്ഡ പ്രകാരമുള്ള കണക്കുകളാണ് തയാറാക്കേണ്ടത്. ഒന്നും രണ്ടും ഘട്ടങ്ങളില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീം കോടതിയുടെ വിധിയുടെ പരിധിയില്‍ നിന്ന് കേരളത്തില്‍ അര്‍ഹതയുള്ള ഒരാളെയും ഒഴിവാക്കരുതെന്നും സതീശന്‍ ആവശ്യപ്പെട്ടു. കോവിഡ് ഒന്നാം തരംഗത്തിലും രണ്ടാം […]
Read Moreവ്യാഴാഴ്ച 12,868 പേര്‍ക്ക് കോവിഡ്; 11,564 പേര്‍ രോഗമുക്തി നേടി
കേരളത്തില്‍ വ്യാഴാഴ്ച 12,868 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1561, കോഴിക്കോട് 1381, തിരുവനന്തപുരം 1341, തൃശൂര്‍ 1304, കൊല്ലം 1186, എറണാകുളം 1153, പാലക്കാട് 1050, ആലപ്പുഴ 832, കണ്ണൂര്‍ 766, കാസര്‍ഗോഡ് 765, കോട്ടയം 504, പത്തനംതിട്ട 398, ഇടുക്കി 361, വയനാട് 266 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Read Moreരണ്ടു മക്കളുടെ അമ്മയായ അവൾക്ക് അദ്ദേഹത്തെ വിട്ട് പോകാൻ മനസു വന്നില്ല. അവളുടെ ഹൃദയം വല്ലാതെ ആർദ്രമായി.
ഏഴല്ല… എഴുപത് ജീവിത പങ്കാളി തന്നോട് അവിശ്വസ്തത കാണിക്കുന്നതായി സംശയിച്ച ഒരു സ്ത്രീയെക്കുറിച്ചാണ് ഈ കുറിപ്പ്. രണ്ടു മക്കളുടെ അമ്മയായ അവൾക്ക് അദ്ദേഹത്തെ വിട്ട് പോകാൻ മനസു വന്നില്ല. അവളുടെ ഹൃദയം വല്ലാതെ ആർദ്രമായി. ഭാരപ്പെട്ട മനസുമായി അവൾഒരു വൈദികനെ സമീപിച്ചു.അദ്ദേഹം പറഞ്ഞു:”ദൈവത്തിന് ഒന്നും അസാധ്യമല്ല.നിൻ്റെ ജീവിത പങ്കാളിതിരിച്ചു വരും. ചിലപ്പോൾ നീ സംശയിക്കുന്നതു പോലെ ഒന്നും ഉണ്ടാകണമെന്നില്ല. ഭർത്താവിനു വേണ്ടിയും ഭർത്താവുമായ് ഇടപെടുന്നു എന്ന്നീ സംശയിക്കുന്ന വ്യക്തിക്കു വേണ്ടിയും നിരന്തരം പ്രാർത്ഥിക്കുക. എല്ലാറ്റിനുമുപരിയായ് അയാളെ തുടർന്നും […]
Read Moreആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നത് പ്രതിഷേധാര്‍ഹം: പ്രോലൈഫ് സമിതി
കൊച്ചി: ക്രൈസ്തവ വിശ്വാസികളുടെ ആരാധന സ്വാതന്ത്യം നിഷേധിക്കുന്നതു പ്രതിഷേധാര്‍ഹമാണെന്നു കെസിബിസി പ്രൊലൈഫ് സമിതി. കോവിഡിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൌണ്‍ ഏര്‍പ്പെടുത്തുകയും, ഇപ്പോള്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍ ആരാധനാലയങ്ങളെ അവഗണിച്ചത് ഉചിതമായില്ലെന്നു കെസിബിസി പ്രോലൈഫ് സമിതി പ്രസിഡന്റ് സാബു ജോസ് അഭിപ്രായപ്പെട്ടു. ആരോഗ്യം നഷ്ടപ്പെടുത്തുകയും മദ്യപാനം വഴി കുടുംബത്തിലും സമൂഹത്തിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുവാന്‍ സാധ്യതയുള്ള മദ്യവിതരണ ശാലകള്‍ തുറക്കുവാന്‍ അനുവാദം നല്‍കിയപ്പോഴും വിശ്വാസികളെ അവഗണിച്ചതു വഴി തെറ്റായ സന്ദേശം സമൂഹത്തിനു നല്‍കുകയാണ്. ആരാധനാലയങ്ങള്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കുമെന്ന് മുന്‍പ് വ്യക്തതയുണ്ടായിട്ടും […]
Read More