വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയതിലൂടെ കൂടുതല്‍ സുരക്ഷതിവും സ്വന്തന്ത്രവും നീതിപൂര്‍വകവുമായിതിരഞ്ഞെടുപ്പ് ഉറപ്പാക്കാനാകും.
വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയതിലൂടെ കൂടുതല്‍ സുരക്ഷതിവും സ്വന്തന്ത്രവും നീതിപൂര്‍വകവുമായി തിരഞ്ഞെടുപ്പ് ഉറപ്പാക്കാനാകും. തിരഞ്ഞെടുപ്പ് പരിശോധന സംവിധാനങ്ങളിലെല്ലാം വെബ്കാസ്റ്റിംഗ് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ചുമതലയുള്ള നോമിനേഷന്‍ സെന്ററുകളില്‍ റിട്ടേണിംഗ്/അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ 172 ഓണ്‍ലൈന്‍ ക്യാമറകളും 11 ഓഫ്ലൈന്‍ ക്യാമറകളും വെബ്കാസ്റ്റിംഗിനായി സജ്ജീകരിച്ചിട്ടുണ്ട്. ചെക്ക് പോസ്റ്റുകളില്‍ 238 ഓണ്‍ലൈന്‍, 51 ഓഫ്‌ലൈന്‍ ക്യാമറകളുണ്ട്. പരിശോധന വാഹനങ്ങളിലും സംവിധാനമുണ്ട്. ഫ്‌ളയിങ് സ്‌ക്വാഡ് ആന്റ് സര്‍വൈലന്‍സ് ടീമുകളുടെ വാഹനങ്ങളില്‍ 366 ഓണ്‍ലൈനും 10 ഓഫ്ലൈന്‍ ക്യാമറകള്‍, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം വാഹനങ്ങളില്‍ 312 ഓണ്‍ലൈന്‍ […]
Read Moreവോട്ടർമാരിൽ നിന്നും ലഭിക്കുന്ന പ്രതികരണം ഞങ്ങളെ കൂടുതൽ ഉത്സാഹഭരിതരാക്കുന്നു.|ഡോ. കെ. എസ്. രാധാകൃഷ്ണൻ
പ്രിയരേ, എല്ലാവർക്കും നമസ്കാരം. ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ എറണാകുളം ലോക്‌സഭ നിയോജകമണ്ഡലം സ്ഥാനാർത്ഥിയായി എന്നെ പ്രഖ്യാപിച്ച വിവരം ഇതിനോടകം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. താമര ചിഹ്നത്തിൽ ഭാരതീയ ജനത പാർട്ടിയുടെ പ്രതിനിധിയായാണ് ഞാൻ മത്സരിക്കുന്നത്. പ്രചാരണം ഇന്നലെ രാവിലെ തന്നെ ആരംഭിച്ചു. ആർ എസ് എസ് സംസ്ഥാന കാര്യാലയത്തിലെത്തി മുതിർന്ന ആർ എസ് എസ് പ്രചാരകന്മാരായ എസ്. സേതുമാധവൻ, എം. എ. കൃഷ്ണൻ എന്നിവരിൽ നിന്നും അനുഗ്രഹം വാങ്ങിയ ശേഷം കലൂർ പാവക്കുളം മഹാദേവ ക്ഷേത്രത്തിലെത്തി ഉമാമഹേശ്വരന്മാരെ വണങ്ങി, […]
Read Moreമാസപ്പിറവി കണ്ടു. ചെറിയ പെരുന്നാള്‍ നാളെ.
കേരളത്തില്‍ മാസപ്പിറവി കണ്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. പൊന്നാനിയിൽ ആണ് മാസപ്പിറവി ദൃശ്യമായത്. റമദാൻ മാസത്തിലെ 29 നോമ്പ് പൂർത്തിയാക്കി ഇസ്ലാം മത വിശ്വാസികൾ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും. പാവങ്ങളെ സഹായിക്കാനുള്ള അവസരം ആകണം പെരുന്നാളെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍പറഞ്ഞു. ലഹരിയോട് വിടചൊല്ലണം. മദ്യപാനം ആഘോഷത്തിന്റെ ഭാഗമാക്കരുതെന്നും കാന്തപുരം പറഞ്ഞു.
Read More“എങ്ങും സ്നേഹത്തിൻ്റെ അലയൊലികൾ മാത്രം.വിജയം ഉറപ്പിക്കാൻ ഓട്ടോറിക്ഷാ ചിഹ്നത്തിൽ ട്വൻ്റി20 പാർട്ടിക്ക് വോട്ട്”|അഡ്വ .ചാർളി പോൾ
ബഹുദൂരം മുന്നോട്ട് പോയിരിക്കുന്നു. എങ്ങും സ്നേഹത്തിൻ്റെ അലയൊലികൾ മാത്രം. ഒരു പുതിയ പാർട്ടിയുടെ സ്ഥാനാർത്ഥി എന്നതിനെ ജനങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു. വിജയം ഉറപ്പിക്കാൻ ഓട്ടോറിക്ഷാ ചിഹ്നത്തിൽ ട്വൻ്റി20 പാർട്ടിക്ക് ഒരു വോട്ട് Adv Charly Paul
Read Moreഅറക്കപ്പറമ്പിൽ കുര്യൻ ആന്റണി എന്ന കേരള രാഷ്ട്രീയത്തിലെ ആദർശത്തിന് കലർപ്പില്ലാത്ത ഒരൊറ്റ മതമേ ഉള്ളു ..|ആ ആദർശത്തിന്റെ പേര് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നാണ്.
അറക്കപ്പറമ്പിൽ കുര്യൻ ആന്റണി എന്ന കേരള രാഷ്ട്രീയത്തിലെ ആദർശത്തിന് കലർപ്പില്ലാത്ത ഒരൊറ്റ മതമേ ഉള്ളു … കാരിരുമ്പിന്റെ കരുത്തുള്ള ആ ആദർശത്തിന്റെ പേര് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നാണ്. 1977 ഏപ്രിൽ 27ന് AK ആന്റണിയെന്ന 37 വയസുകാരനെ കേരളം പോലെ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്കസേരയിൽ കയറ്റിയിരുത്തിയ കോൺഗ്രസ് എന്ന ആശയത്തിന്റെ കരുത്ത് അനിൽ ആന്റണിക്ക് അറിയില്ലെങ്കിൽ അത് പത്തനംതിട്ട പഠിപ്പിച്ച് തരും. പത്തനംതിട്ടയിൽ ആര് ജയിക്കണം എന്ന ചോദ്യത്തിന് ഉത്തരം പറയാൻ AK ആന്റണിക്ക് ഒരൊറ്റ […]
Read Moreഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ തട്ടിപ്പാണെന്ന രീതിയിൽ വ്യാജപ്രചരണം നടത്തിയതിന് സംസ്ഥാനത്ത് 12 കേസുകൾ രജിസ്റ്റർ ചെയ്തു.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ തട്ടിപ്പാണെന്ന രീതിയിൽ വ്യാജപ്രചരണം നടത്തിയതിന് സംസ്ഥാനത്ത് 12 കേസുകൾ രജിസ്റ്റർ ചെയ്തു. മലപ്പുറം, എറണാകുളം സിറ്റി, തൃശ്ശൂർ സിറ്റി എന്നിവിടങ്ങളിൽ രണ്ടു വീതവും തിരുവനന്തപുരം റൂറൽ, കൊല്ലം സിറ്റി, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, ഇടുക്കി ജില്ലകളിൽ ഒന്നുവീതവും കേസുകളാണ് രജിസ്റ്റർ ചെയ്തത്. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും സമൂഹത്തിൽ വേർതിരിവും സ്പർധയും സംഘർഷവും വിദ്വേഷവും ഉണ്ടാക്കാനുമുള്ള ഉദ്ദേശ്യത്തോടെ വ്യാജവാർത്ത പ്രചരിപ്പിച്ചതിനാണ് കേസ്. ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങൾ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും രൂപീകരിച്ച […]
Read Moreകെ എസ് ഇ ബി സെക്ഷന്‍ ഓഫീസില്‍ വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കുന്നില്ലായെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. |ഫോണ്‍ റിസീവര്‍ മാറ്റി വയ്ക്കുന്നു എന്ന ആരോപണവുമുണ്ട്. ഇത് വാസ്തവമല്ല.
സംസ്ഥാനത്ത് അന്തരീക്ഷ താപനില ഉയര്‍ന്നുതന്നെ തുടരുകയാണ്. വൈദ്യുതി ഉപയോഗവും അനുദിനം കൂടിവരുന്നു. തടസ്സരഹിതമായി വൈദ്യുതി ലഭ്യമാക്കാനുള്ള കഠിനപ്രയത്നത്തിലാണ് കെ എസ് ഇ ബി. ഇന്നലെ മാക്സിമം ഡിമാൻഡ് 5419 മെഗാവാട്ടായി വർധിച്ചു. രാത്രി 10:47 നാണ് വൈദ്യുതി ആവശ്യകത വീണ്ടും റെക്കോർഡ് തലത്തിലേക്ക് ഉയർന്നത്. വിതരണ ലൈനിലെ ലോഡ് ക്രമാതീതമായി കൂടുമ്പോഴാണ് ഫ്യൂസ് ഉരുകി വൈദ്യുതപ്രവാഹം നിലയ്ക്കുന്നത്. പരാതി അറിയിക്കാന്‍ കെ എസ് ഇ ബി സെക്ഷന്‍ ഓഫീസിലേക്കുള്ള ഫോണ്‍ വിളികളുടെ എണ്ണവും കൂടിവരുന്നു. കെ എസ് […]
Read Moreസിനിമകാണുവാനുള്ള അനുവാദം രാഷ്ട്രീയ നേതൃത്വം നൽകേണ്ടതില്ല: പ്രൊ ലൈഫ്
കൊച്ചി: ഭാരതത്തിൽ സർക്കാരിന്റെ ഫിലിം സെൻസർബോർഡ് നിയമാനുസൃതം അംഗീകാരം നൽകി പ്രദർശിപ്പിക്കുന്ന സിനിമകളിൽ കാണേണ്ടത് ഏതൊക്കൊയെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം രാഷ്ട്രിയ നേതൃത്വങ്ങൾ നൽകേണ്ടതില്ലെന്നു പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ്. ഏതു സിനിമ കാണണമെന്ന് തീരുമാനിക്കാനുള്ള പക്വത യും പാകതയും മലയാളി പ്രേക്ഷകർക്കുണ്ട്. ക്രൈസ്തവ വിശ്വാസങ്ങളെയും സമർപ്പിതരെയും ആക്ഷേപിച്ച് സിനിമകളും നാടകവും രചനകളുമുണ്ടായപ്പോൾ ബോധപൂർവം കണ്ണടച്ച് മൗനം പാലിച്ചവർ ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രം പ്രസ്താവനയുമായി വരുന്നതിന്റെ കാരണം വ്യക്തമല്ലെന്ന് പ്രൊ ലൈഫ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.
Read Moreബഹിരാകാശത്തു ദൈവത്തെ കണ്ടില്ല!|”ഭൂമിയിൽ ഒരു പണിയുമില്ലാത്ത ദൈവം സ്വർഗത്തിൽ എന്തു ചെയ്യാനാണ്”
ബഹിരാകാശത്തു ദൈവത്തെ കണ്ടില്ല! ബഹിരാകാശത്തു പോയവൻ ദൈവത്തെ കണ്ടില്ല! കാണാഞ്ഞതിന്റെ പേരിൽ യാത്ര വെറുതെയായി എന്ന് ശാസ്ത്ര ലോകമോ ദൈവ വിശ്വാസികളോ കരുതിയതുമില്ല! ശാസ്ത്രലോകത്തിന്റെ ലക്ഷ്യം അതായിരുന്നില്ല. വിശ്വാസികൾ ബഹിരാകാശത്തു ദൈവമിരിപ്പുണ്ട് എന്നു കരുതുന്നുമില്ല! എങ്കിലും കുറേക്കാലം ചിലരെല്ലാം, യൂറി ഗഗാറിൻ ബഹിരാകാശത്ത് ദൈവത്തെ കണ്ടില്ല എന്നു പറഞ്ഞുകൊണ്ടു നടന്നു! അടുത്ത കാലത്തു ശ്രദ്ധയിൽപ്പെട്ട ഒരു കാര്യമാണ് ഇപ്പോൾ ഇതു പറയാൻ കാരണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ചതിന്റെ അനുഭവങ്ങൾ ഹൃദ്യമായി മലയാളികൾക്കു പകർന്നു നൽകിക്കൊണ്ടിരുന്ന സന്തോഷ് […]
Read More