ആത്മഹത്യയുടെ സ്വന്തം നാട് – കേരളം|അപരനെക്കുറിച്ച് കൂടുതല്‍ കരുതലുള്ളവരാകുന്നതിലൂടെ അവരവര്‍തന്നെ സുരക്ഷിതരാവുന്നു എന്ന ബോധ്യത്തിലേയ്ക്ക് സാധാരണക്കാരും കടന്നുവരേണ്ടതുണ്ട്.

Share News

ആത്മഹത്യയുടെ സ്വന്തം നാട് – കേരളം വിനോദ് നെല്ലയ്ക്കൽ ആത്മഹത്യകളും ആത്മഹത്യകളുടെ ഭാഗമായ കൊലപാതകങ്ങളും ഭീതിജനകമായ രീതിയില്‍ കേരളത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത് ഒരു യാഥാര്‍ഥ്യമാണ്. മുന്‍വര്‍ഷങ്ങളിലും ആത്മഹത്യകളുടെ കാര്യത്തില്‍ കേരളം മുന്‍പന്തിയില്‍ത്തന്നെയാണ്. രണ്ടുപതിറ്റാണ്ടുകള്‍ക്ക് മുമ്പ് മുതല്‍ കേരളത്തിലെ കര്‍ഷക ആത്മഹത്യകള്‍ ലോകശ്രദ്ധ നേടിയതാണ്. മലയോര ജില്ലകള്‍ ഉള്‍പ്പെടുന്ന കുടിയേറ്റ മേഖലകളിലെ ഒട്ടേറെ കര്‍ഷക കുടുംബങ്ങളില്‍ കടബാധ്യതകള്‍ മൂലമുള്ള കര്‍ഷക ആത്മഹത്യകള്‍ ഉണ്ടായിട്ടുണ്ട്. 2005 – 2006 വര്‍ഷങ്ങളില്‍ നിത്യവും ഒന്നിലേറെ കര്‍ഷക ആത്മഹത്യകള്‍ പത്രങ്ങള്‍ റിപ്പാര്‍ട്ട് ചെയ്തിരുന്ന കാലത്ത് […]

Share News
Read More

എന്റെ സംശയം ഒരുവൾ ലെസ്ബിയൻ മറ്റേവൾ സാദാ പെൺകുട്ടി ആണെങ്കിൽ…….

Share News

എന്റെ സംശയം ഒരുവൾ ലെസ്ബിയൻ മറ്റേവൾ സാദാ പെൺകുട്ടി ആണെങ്കിൽ……. ലെസ്ബിയനു ഒരു പെൺകുട്ടി വേണംഈ കുട്ടിയെ ഹോസ്റ്റലിൽ അടുത്ത് കിട്ടുന്നുഇവൾ അവളെ സ്വാധീനിക്കുന്നുഅവൾ ഇവളുടെ സ്വാധീനത്തിൽ അകപ്പെടുന്നുപിന്നെ പിരിയാൻ ആകുന്നില്ലലെസ്ബിയൻ അവളെ വിട്ടു പോകാൻ അനുവദിക്കില്ല എന്നാൽ സാദാ പെൺകുട്ടിക്ക് ഭാവിയിൽ അമ്മയാകാനും ഒരു പുരുഷനുമൊത്തു ജീവിക്കാനും സ്വഭാവികമായി മോഹം ഉണ്ടാകാംഅന്ന് അവൾ കണ്ണീർകയത്തിൽ ആകുംഅതിനാൽ ഇത്തരം കേസുകളിൽ ആദ്യം പരിഗണിക്കേണ്ടത് രണ്ടു പേരും ഒരുപോലെ ലെസ്ബിയൻ ആണോ എന്നാണ്ആ ഫോട്ടോയിൽ ഒന്ന് നോക്കിയാൽ മനസിലാകും […]

Share News
Read More

സിദ്ധാർത്ഥിന്റെ അവസരങ്ങൾ ഭിന്നശേഷിയുള്ള ഓരോ വിദ്യാർത്ഥിക്കും ഉണ്ടാകണം എന്നാണ് ഞങ്ങളുടെ ആഗ്രഹം| ഓട്ടിസം സ്പെക്ട്രത്തിന്റെ ഭാഗമായ ആസ്പെർജേഴ്സ് സിൻഡ്രോം ഉള്ള സിദ്ധാർത്ഥ് ബിരുദധാരി ആകുമെന്ന് പോയിട്ട് പത്താം ക്ലാസ് പാസ്സാകുമെന്ന് പോലും ആരും ഒരുകാലത്ത് കരുതിയിരുന്നില്ല.|മുരളി തുമ്മാരുകുടി

Share News

സിദ്ധാർത്ഥ് ബിരുദം ധരിക്കുന്പോൾ ഇന്ന് സിദ്ധാർത്ഥിന്റെ ബി. കോം. അവസാന സെമസ്റ്റർ റിസൾട്ട് വന്നു. എല്ലാ വിഷയത്തിനും പാസ്സായിട്ടുണ്ട്. ഡാറ്റാബേസ് മാനേജ്‌മന്റ് ഉൾപ്പടെ ചില വിഷയങ്ങൾക്ക് എ ഗ്രേഡ് ഉണ്ട്. മുൻപുള്ള എല്ലാ സെമസ്റ്ററുകളും പാസ്സായതാണ്. സിദ്ധാർത്ഥ് ബിരുദധാരി ആവുകയാണ്. ഇരുപത്തൊന്നു വയസ്സാകുന്ന ഒരാൾ ബിരുദധാരിയാകുന്നത് സാധാരണ ഗതിയിൽ ഒരു സംഭവമല്ല. പക്ഷെ സിദ്ധാർത്ഥ് സാധാരണ ഒരാൾ അല്ല എന്ന് നിങ്ങൾക്ക് അറിയാമല്ലോ. ഓട്ടിസം സ്പെക്ട്രത്തിന്റെ ഭാഗമായ ആസ്പെർജേഴ്സ് സിൻഡ്രോം ഉള്ള സിദ്ധാർത്ഥിന്റെ വളർച്ചയുടെ ഓരോ സമയത്തും […]

Share News
Read More

അധോലോക ശക്തികൾ സമൂഹത്തെ ഹൈജാക്ക് ചെയ്യാതിരിക്കാൻ ഉയർന്ന ജാഗ്രതയും തുറന്ന സംവാദങ്ങളും അനിവാര്യമാണ്.|ഫാ. വർഗ്ഗീസ് വളളിക്കാട്ട്

Share News

സഭക്കെതിരെ നടക്കുന്ന നീക്കങ്ങൾ സംഘടിതവും ആസൂത്രിതവും ദുരുദ്ദേശ്യപരമായി ഉണ്ടാക്കിയെടുക്കുന്നവയുമാണ് എന്നത് മുൻപും വ്യക്തമാക്കിയിട്ടുള്ളതാണ്. അതു കാലം കഴിയുംതോറും ഓരോ സംഭവങ്ങളുടെയും ചുരുളഴിയുമ്പോൾ, സാമാന്യ യുക്തിയും നിരീക്ഷണ പാടവവുമുള്ളവർക്ക് വ്യക്തമാകുന്നതുമാണ്. മാധ്യമങ്ങളുടെ ഏകപക്ഷീയത ഇക്കാര്യത്തിൽ ജനങ്ങളെ വളരെയേറെ വഴിതെറ്റിച്ചിട്ടുണ്ട്‌. തീവ്ര സ്വഭാവമുള്ള ചില പ്രസ്ഥാനങ്ങൾക്കു കിട്ടുന്ന രാഷ്ട്രീയ പിന്തുണയും ഒരു പ്രധാന ഘടകമാണ്. “വേഷപ്രഛന്നത” മുഖമുദ്രയാക്കിയ ചില തീവ്ര സംഘടനകൾ, മനുഷ്യാവകാശ പ്രവർത്തകരായും, പരിസ്ഥിതി സംരക്ഷകരായും, ചാരിറ്റിയുടെ മറപിടിച്ചുമൊക്കെ ചാടിവീഴുന്നത് മുൻപും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ഇവരുടെ പണത്തിന്റെയും രാഷ്ട്രീയ സ്വാധീനത്തിന്റെയും […]

Share News
Read More

ഭാഗ്യം വന്നു ചേരുന്നത് എപ്പോൾ? എങ്ങിനെ? | Rev Dr Vincent Variath

Share News
Share News
Read More

കേരളത്തിൽ ആംആദ്മി പാർട്ടിയും ട്വന്‍റിട്വന്‍റി പാർട്ടിയും സഖ്യമുണ്ടാക്കാൻ പോവുന്നു. |അരവിന്ദ് കെജ്‍‍രിവാള്‍ നടത്തിയ പ്രസംഗത്തിന്‍റെ പൂര്‍ണരൂപം

Share News

കേരളം ദൈവത്തിന്‍റെ സ്വന്തം നാടാണ്. ദൈവങ്ങൾ കേരളത്തെ ഏത്രമേൽ സ്നേഹിക്കുന്നു. എത്ര സുന്ദരമാണ് ഈ നാട്. ദൈവം എന്നെയും അനുഗ്രഹിച്ചിട്ടുണ്ടെന്ന് തോന്നാറുണ്ട്. കാരണം ഒരു മാജിക് പോലെ തോന്നിയ അവസരങ്ങൾ എന്‍റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. ഒരു എംഎൽഎയാവാൻ പോലും പല‍ർക്കും ഒരു ജീവിതം മുഴുവനാണ് കഷ്ടപ്പെടേണ്ടി വരിക. 10 വർഷങ്ങൾക്ക് മുൻപ് അരവിന്ദ് കെജ‍്‍രിവാളിനെയോ ആംആദ്മി പാർട്ടിയെക്കുറിച്ചോ ആർക്കും അറിയില്ലായിരുന്നു. അന്ന് ഞങ്ങൾ ഒരു പാർട്ടി തുടങ്ങി ഒരു വർഷം കൊണ്ടാണ് ദില്ലിയിൽ അധികാരത്തിലേറിയത്. അത് മാജിക്കല്ലേ? ജനങ്ങൾ […]

Share News
Read More

രാജസ്ഥാനിലെ സൗജന്യ ചികിൽസാ വിവരം കേരളത്തെ അറിയിച്ചു .

Share News

. ചികിൽസാ വിവരം മലയാളികളെ അറിയിക്കുന്നതിൽ സന്തോഷം .ആ നാട്ടിലേയ്ക്ക് മലയാളികളെ ആകർഷിക്കാനായിരിക്കും .ആരോഗ്യരംഗത്തെ കേരള മോഡൽ പറയുമ്പോൾ ,ഇപ്പോൾ ഇതാ രാജസ്ഥാൻ മോഡൽ വലിയ പരസ്യമായി അവതരിപ്പിക്കപ്പെടുന്നു .കേരളത്തെ അറിയിക്കാൻ മാത്രമുള്ള ചെലവ് ചുരുങ്ങിയത് 10-15 കോടി രൂപയെങ്കിലും വന്നേക്കും. കേരള സർക്കാർ രാജസ്ഥാനിലെ സൗജന്യ ചികിൽസ രീതി ഇവിടെയും ആരംഭിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം . കേരള മോഡൽ ഇതര സംസ്ഥാനങ്ങളിൽ ഇതേ രീതിയിൽ കോടിക്കണക്കിന് തുക ചിലവഴിച്ചുകൊണ്ട് പരസ്യം നൽകുകയില്ലെന്ന് പ്രതീക്ഷിക്കുന്നു .വികസനത്തിൻെറ വാർത്തകൾക്ക് […]

Share News
Read More

ഗുജറാത്തിൽ നിന്നും പഠിക്കുമ്പോൾ | പറ്റുമ്പോൾ ഒക്കെ നമ്മുടെ ഉദ്യോഗസ്ഥർ മാത്രമല്ല രാഷ്ട്രീയ നേതാക്കളും മറ്റു സംസ്ഥാനങ്ങളും രാജ്യങ്ങളും സന്ദർശിക്കണം. |മുരളി തുമ്മാരുകുടി

Share News

ഗുജറാത്തിൽ നിന്നും പഠിക്കുമ്പോൾ ഡൽഹിയിലെ വിദ്യാഭ്യാസ രംഗത്തെ പറ്റി പഠിക്കാൻ കേരളത്തിൽ നിന്നും പോയ “ഒഫീഷ്യൽസ്” സർക്കാർ ഉദ്യോഗസ്ഥർ ആയിരുന്നില്ല എന്നതായിരുന്നു രണ്ടു ദിവസം മുൻപത്തെ ചർച്ചാ വിഷയം. കേരളത്തിലെ ചീഫ് സെക്രട്ടറി ഗുജറാത്ത് ഗവൺമെന്റ് നടപ്പിലാക്കുന്ന ഡാഷ് ബോർഡ് പ്രോഗ്രാമിനെ പറ്റി അറിയാൻ അവിടേക്ക് പോകുന്നു എന്നതാണ് ഇന്നത്തെ വിഷയം. ഇന്ത്യ പോലെ വളരെ വൈവിധ്യം ഉള്ള രാജ്യത്ത് ഓരോ സംസ്ഥാനങ്ങളും നയങ്ങളും പദ്ധതികളും ഒക്കെ ഉണ്ടാക്കുമ്പോൾ തീർച്ചയായും മറ്റുള്ളവർക്ക് മാതൃകാപരമായ കാര്യങ്ങൾ എല്ലായിടത്തും ഉണ്ടാകും. […]

Share News
Read More