ഇന്ത്യയിലെ മുസ്ലീങ്ങളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് 2025 ലെ വഖഫ് (ഭേദഗതി) ബില്ലെന്ന് അഖിലേന്ത്യാ മുസ്ലിം ജമാഅത്തിന്റെ ദേശീയ പ്രസിഡന്റ് മൗലാന ഷഹാബുദ്ദീൻ റസ്വി പറഞ്ഞു.

Share News

ഇന്ത്യയിലെ മുസ്ലീങ്ങളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് 2025 ലെ വഖഫ് (ഭേദഗതി) ബില്ലെന്ന് അഖിലേന്ത്യാ മുസ്ലിം ജമാഅത്തിന്റെ ദേശീയ പ്രസിഡന്റ് മൗലാന ഷഹാബുദ്ദീൻ റസ്വി പറഞ്ഞു. ഈ ആഴ്ച ലോക്സഭയിലും രാജ്യസഭയിലും പാസായ ഈ ബിൽ, വഖഫ് സ്വത്തുക്കളുടെ മാനേജ്മെന്റ് പരിഷ്കരിക്കാനും അവ പാർശ്വവൽക്കരിക്കപ്പെട്ട മുസ്ലീം സമൂഹങ്ങൾക്ക് പ്രയോജനപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിടുന്നു. ബിൽ പാസായതിനു ശേഷമുള്ള തന്റെ ആദ്യ പൊതു പ്രസ്താവനയിൽ മൗലാന ഷഹാബുദ്ദീൻ മോദി സർക്കാരിന്റെ ശ്രമങ്ങളെ പ്രശംസിക്കുകയും വഖഫ് (ഭേദഗതി) […]

Share News
Read More

രാത്രികാലങ്ങളിൽ എങ്കിലും സാമൂഹ്യവിരുദ്ധരുടെ സാന്നിധ്യം ഇല്ല എന്ന് ഉറപ്പു വരുത്തുന്ന വിധം പോലിസ് പട്രോളിങ് ശക്തമാക്കണം.|ടി.ജെ.വിനോദ് എംഎൽഎ

Share News

സിറ്റി പോലിസ് കമ്മിഷണർക്ക് ടി.ജെ.വിനോദ് എംഎൽഎ അയയ്ക്കുന്ന കത്ത് പ്രിയപ്പെട്ട കമ്മിഷണർ, താങ്കൾക്കു സുഖം തന്നെയെന്നു കരുതുന്നു. എന്നാൽ കൊച്ചി നഗരത്തിൽ താമസിക്കുന്ന ഞാനുൾപ്പെടെയുള്ള പൊതുജനം അത്ര സുരക്ഷിതത്വത്തോടെയല്ല ഓരോ ദിവസവും തള്ളി നീക്കുന്നത്. ഓരോ ദിവസവും നിരവധിയായ അക്രമ സംഭവ വാർത്തകൾ കേട്ടാണ് നഗരം ഉണർന്നെഴുന്നേൽക്കുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ജില്ല വികസന സമിതി യോഗങ്ങളിൽ ഞാൻ പലതവണ ഉന്നയിച്ചിട്ടുള്ള വിഷയമാണിത്. ഇത്രയേറെ അക്രമസംഭവങ്ങൾ നഗരത്തിൽ അരങ്ങേറുമ്പോഴും തങ്ങളുടെ കീഴിലുള്ള പോലിസുകാർ എന്താണു ചെയ്യുന്നതെന്നു ഞാൻ […]

Share News
Read More

സ്വയം വിജയിച്ചതിന് ശേഷം കരിയർ ഗൈഡൻസും മോട്ടിവേഷണൽ പരിശീലനവുമൊക്കെയാവാം.| പ്രതിബദ്ധത വേണം. വിഷയത്തിൽ ആഴത്തിലുള്ള അറിവ് വേണം.|ജലീഷ് പീറ്റർ

Share News

മോട്ടിവേഷൻ / കരിയർ ഗൈഡൻസ് ക്ലാസ്സുകൾ: ചെട്ടിമിടുക്കല്ല, വേണ്ടത് ചരക്ക് ഗുണം 1994 മുതൽ മോട്ടിവേഷണൽ ക്ലാസ്സുകളും കരിയർ ഗൈഡൻസ് ക്ലാസ്സുകളും ഒരുപോലെ ഞാൻ കൈകാര്യം ചെയ്യുന്നു. ഡിഗ്രി ഒന്നാം വർഷം പഠിക്കുമ്പോൾ തുടങ്ങിയതാണ്. ചങ്ങനാശേരി അസംപ്ഷൻ കോളേജിൽ കാത്തലിക് സ്റ്റുഡൻ്റ്സ് മൂവ്മെൻ്റിൻ്റെ ഇൻ്റർകൊളേജിയറ്റ് ക്യാമ്പിൽ മൂന്ന് ദിവസം തുടർച്ചയായി ക്ലാസ് എടുത്തായിരുന്നു അപ്രതീക്ഷിതമായ അരങ്ങേറ്റം. തുടക്കം ഗംഭീരമായതിനാൽ പിന്നീട് വെറുതെ ഇരിക്കേണ്ടി വന്നില്ല. എഴുത്തും ക്ലാസുകളുമായി ഇപ്പോഴും തുടരുന്നു. എൻ്റെ സ്കൂൾ, പ്രീഡിഗ്രി കാലഘട്ടത്തിൽ ഇത്തരത്തിൽ […]

Share News
Read More

“ഏകഭാവി, സമഗ്രമാറ്റത്തിന്” എന്ന പ്രമേയമാണ് ഈ വർഷം ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് സോഷ്യൽ വർക്ക്‌ മുന്നോട്ട് വെക്കുന്നത്.

Share News

സാമൂഹ്യ പ്രവർത്തനം സമഗ്ര മാറ്റത്തിനായ് വ്യക്തിയുടെ സകലവിധ കഴിവുകളെയും സാധ്യതകളെയും കണ്ടെത്തി അവനെ/ അവളെ സ്വയംപര്യാപ്തതയുടെ തീരങ്ങളിലേക്ക് അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നതുംഅനുദിനം വികസിച്ചുകൊണ്ടിരിക്കുന്നതുമായ മാനവിക സാമൂഹ്യ ശാസ്ത്രശാഖയാണ് സാമൂഹ്യ പ്രവർത്തനം അഥവാ സോഷ്യൽ വർക്ക്.സാമൂഹിക മാറ്റവും വികസനവും, സാമൂഹിക ഐക്യവും, ജനങ്ങളുടെ ശാക്തീകരണവും വിമോചനവും പ്രോത്സാഹിപ്പിക്കുന്ന ഒരു അക്കാദമിക് വിഷയവും പ്രവർത്തനാധിഷ്ടിത തൊഴിലുമായി സാമൂഹ്യ പ്രവർത്തനത്തെ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് സോഷ്യൽ വർക്ക്‌ (IFSW) നിർവ്വചിക്കുന്നു. സാമൂഹ്യനീതി, മനുഷ്യാവകാശങ്ങൾ, കൂട്ടുത്തരവാദിത്തം, വൈവിധ്യങ്ങളോടുള്ള ബഹുമാനം എന്നി തത്വങ്ങൾ […]

Share News
Read More

സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയുംഅന്തരീക്ഷത്തെ ജീവൻ കൊടുത്തും നിലനിർത്താൻ പ്രതിബദ്ധമായ പാരമ്പര്യമാണ് കേരളീയർക്കുള്ളത്.

Share News

കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് ചേർന്ന സർവ്വകക്ഷി യോഗം ഏകകണ്ഠമായി അംഗീകരിച്ച പ്രമേയം. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും സവിശേഷ സാമൂഹ്യ സാഹചര്യമാണ് കേരളത്തെ ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമാക്കിയ പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന്. ഈ അന്തരീക്ഷത്തെ ജീവൻ കൊടുത്തും നിലനിർത്താൻ പ്രതിബദ്ധമായ പാരമ്പര്യമാണ് കേരളീയർക്കുള്ളത്. എന്നാൽ, കേരളത്തിന്റെ അഭിമാനമായ ഈ പൊതു സാമൂഹ്യ സാഹചര്യത്തിൽ അസഹിഷ്ണുതയുള്ളവരും അതിനെ അപ്പാടെ ഇല്ലാതാക്കാൻ വ്യഗ്രതപ്പെടുന്നവരും ഉണ്ട് എന്ന് നമ്മൾ അറിയുന്നു. അവരുടെ ഒറ്റപ്പെട്ട ഛിദ്രീകരണ ശ്രമങ്ങളെ അതിജീവിച്ച് ഒറ്റമനസ്സായി കേരളം മുമ്പോട്ടുപോകുന്ന അവസ്ഥ […]

Share News
Read More

ശുചീകരണ ജീവനക്കാരെ ആദരിച്ച ശേഷം രണ്ടായിരത്തോളം കുട്ടികൾ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശുചീകരണം നടത്തി.|സാമൂഹ്യ പ്രതിബദ്ധതാ ദിനം

Share News

സാമൂഹ്യ പ്രതിബദ്ധതാ ദിനം ഗാന്ധിജയന്തി ദിനത്തിൽ തൃശ്ശൂർ അതിരൂപത വിശ്വാസ പരിശീലന കേന്ദ്രവും തൃശ്ശൂർ കോർപ്പറേഷനും സംയുക്തമായി സാമൂഹ്യ പ്രതിബദ്ധതാ ദിനം സംഘടിപ്പിച്ചു. മാർ ടോണി നീലങ്കാവിൽ അനുഗ്രഹ പ്രഭാഷണവും മേയർ ശ്രീ എം.കെ. വർഗ്ഗീസ് പ്രതിജ്ഞയും ചൊല്ലി കൊടുത്തു. ശുചീകരണ ജീവനക്കാരെ ആദരിച്ച ശേഷം രണ്ടായിരത്തോളം കുട്ടികൾ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശുചീകരണം നടത്തി. കുട്ടികളെ പറഞ്ഞയച്ച വികാരിയച്ചന്മാർക്കും പ്രിൻസിപ്പൽമാർക്കും അദ്ധ്യാപകർക്കും എല്ലാ സുമനസുകൾക്കും നന്ദിയപ്പിക്കുന്നു. Loaf Thrissur New

Share News
Read More

“വ്യക്തിഹത്യയും വിവാദങ്ങളും വർധി ക്കുന്നതിൽ ആശങ്ക “| പ്രൊ- ലൈഫ് അപ്പോസ്തലേറ്റ്

Share News

വിവാദങ്ങളും വ്യക്തിഹത്യയും സാമൂഹ്യപുരോഗതിക്ക് വിഘാതം സൃഷ്ടിക്കുന്നു. കൊച്ചി. സാമൂഹ്യപുരോഗതിക്ക്‌ വിഘാതം സൃഷ്ടിക്കുന്ന വിധത്തിൽ കേരളത്തിൽ വ്യക്തിഹത്യയും വിവാദങ്ങളും വർദ്ധിച്ചുവരുന്നതിൽ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആശങ്ക വ്യക്തമാക്കി. രാജ്യത്തിന്റെ പുരോഗതിക്കും ജനാധിപത്യസംവിധാനങ്ങൾക്കും ശക്തിപകരുന്ന വിധത്തിൽ ഭരണ പ്രതിപക്ഷം ഒരേമനസ്സോടെ വനിതാ സംവരണ ബിൽ പാസ്സാക്കിയപ്പോഴും അതിന്റെ പ്രതിഫലനം സംസ്ഥാനങ്ങളിൽ ഉണ്ടാകാത്തത് വേദനാജനകമാണെന്ന് സമ്മേളനം വിലയിരുത്തി. വിവാദങ്ങൾക്ക് വിടനൽകി നാടിന്റെ നന്മകൾക്കും പുരോഗതിക്കുംവേണ്ടി മനുഷ്യമനസ്സുകളെ കോർത്തിണക്കുന്ന ആശയങ്ങൾക്കും പദ്ധതികൾക്കും രൂപം നൽകുവാൻ പഞ്ചായത്ത് മുതൽ പാർലമെന്റുവരെ രെയുള്ള ജനപ്രതിനിധികൾ തയ്യാറാകണമെന്ന് […]

Share News
Read More

ജയിച്ചത് യുഡിഎഫ് മാത്രമല്ല. കേരളത്തിൻ്റെ ശക്തനായ പ്രതിപക്ഷ നേതാവ് കൂടിയാണ്. |വി ഡി സതീശന്റെ കണക്കുകളും തിരഞ്ഞെടുപ്പ് തന്ത്രങ്ങളും കൂടിയാണ്.

Share News

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടക്കുന്നു. കോട്ടയം ഡിസിസി ഓഫീസിൽ നേതാക്കന്മാർ എല്ലാം ടിവിയുടെ മുന്നിലുണ്ട്. ഭൂരിപക്ഷം മാറി മറഞ്ഞുക്കൊണ്ടിരിക്കുന്നു. അവസാനമായി ഭൂരിപക്ഷം 40,220 എന്ന് തെളിയുന്നു. എല്ലാവരും അതിൻ്റെ ആഹ്ലാദത്തിൽ സന്തോഷം പങ്കുവയ്ക്കുകയാണ്. പക്ഷേ കയ്യിൽ ഒരു പേനയും പേപ്പറുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ടിവിക്ക് മുന്നിൽ ആദ്യം മുതലേ ഇരിപ്പുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് അപ്പോൾ തന്നെ പറഞ്ഞു ഈ കണക്ക് തെറ്റാണ്. ടിവിയിൽ എഴുതി കാണിക്കുന്നതിൽ തെറ്റുണ്ട്. വീണ്ടും അതിൽ കൃത്യത വരുത്താൻ അദ്ദേഹം […]

Share News
Read More

ഈ വിജയം പുതുപ്പള്ളിയിലെ ഓരോ വോട്ടർമാർക്കും| അപ്പയുടെ ഓർമ്മകൾക്കു മുന്നിൽസമർപ്പിക്കുന്നു..|അഡ്വ. ചാണ്ടി ഉമ്മൻ

Share News

ബഹുമാന്യരായ യു.ഡി.എഫ് നേതാക്കൾക്കും പ്രവർത്തകർക്കും സമർപ്പിക്കുന്നു . എല്ലാറ്റിനും ഉപരിയായി അപ്പയുടെ ഓർമ്മകൾക്കു മുന്നിൽ സമർപ്പിക്കുന്നു. പുതുപ്പള്ളിയിലെ ജനത എന്നിലർപ്പിച്ച വിശ്വാസം നിറഞ്ഞ ആത്മാർത്ഥതയോടെയും തികഞ്ഞ പ്രതിബദ്ധതയോടെയും കാത്തുസൂക്ഷിക്കുമെന്ന് ഞാൻ ഉറപ്പു നൽകുന്നു.. നിങ്ങളുടെ ശബ്ദമായി ഒപ്പമുണ്ടാകും.. നന്ദി.. – അഡ്വ. ചാണ്ടി ഉമ്മൻ

Share News
Read More