ചങ്ങനാശ്ശേരിയിലെ മനോരമയുടെ ലേഖകൻ ശ്രീ ജിക്കു തോമസ്. |നാടിന്റെ സ്പന്ദനം അറിയുന്ന അപൂർവ്വം ചില മാധ്യമപ്രവർത്തകരിൽ ഒരാൾ
മാധ്യമപ്രവർത്തനം എന്നത് സമൂഹത്തിന് ഏറെ കാര്യങ്ങൾ ചെയ്യാൻ കഴിയുന്ന ഒരു ഉപാധിയാണ്, ഒരു മാധ്യമപ്രവർത്തകനെ പ്രാപ്തനാക്കുന്നത് അവന്റെ വാർത്താ ബോധം ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയിലും ആശങ്ക ഉണർത്തുന്ന ഏതും എന്തും റിപ്പോർട്ട് ചെയ്യപ്പെടുമ്പോഴാണ്, അത്തരത്തിൽ ഒരാളാണ് ചങ്ങനാശ്ശേരിയിലെ മനോരമയുടെ ലേഖകൻ ശ്രീ ജിക്കു തോമസ്. നാടിന്റെ സ്പന്ദനം അറിയുന്ന അപൂർവ്വം ചില മാധ്യമപ്രവർത്തകരിൽ ഒരാൾ. ശരിക്കും പറഞ്ഞാൽ ചങ്ങനാശ്ശേരിയുടെ പ്രതിപക്ഷനേതാവ്, ചങ്ങനാശ്ശേക്കാരെ ബാധിക്കുന്ന ഏതൊരു പ്രശ്നവും ജിക്കുവിനോട് പറഞ്ഞാൽ മതി. അത് കുടിവെള്ളപ്രശ്നം ആണെങ്കിലും, വഴി വിളക്കിന്റെ […]
Read More“എന്റെ കൂടെ നിന്ന് ഈ സ്വിച്ച് ഓൺ കർമ്മം നടത്തുന്നത് ആരാണെന്നു എല്ലാവർക്കും അറിയാമെന്നു കരുതുന്നു, ഇത് ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിലെ കുറങ്കോട്ട ദ്വീപിലെ എന്റെ പ്രിയ ചങ്ങാതി വൈഷ്ണവ്.” |ടി ജെ വിനോദ് MLA
ഞാൻ ആദ്യമായി എം.എൽ.എ ആയ 2019 ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണ സമയത്ത് കുറങ്കോട്ട ദ്വീപിൽ എത്തിയപ്പോൾ എന്റെ കൈവിരലിൽ പിടിച്ചു നടന്ന് എനിക്ക് തുണയായി എന്റെ കൂടെ ദ്വീപ് മുഴുവൻ നടന്ന എന്റെ ചങ്ങാതി… ഈ കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിനും കൃത്യ സമയത്ത് വൈഷ്ണവ് എത്തി സഹായത്തിനു കൂടെ… കഴിഞ്ഞ ദിവസം എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും നിർമാണം പൂർത്തിയാക്കിയ ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ആയിരുന്നു. പ്രദേശവാസികളും പാർട്ടി പ്രവർത്തകരും എം.എൽ.എ എന്ന നിലയിൽ എന്നെ കൊണ്ട് […]
Read Moreയുദ്ധഭൂമിയിലെ ചിറകില്ലാത്ത മാലാഖമാർ
അപ്രതീക്ഷിതമായി റഷ്യയും ഉക്രൈനും തമ്മിലുണ്ടായ യുദ്ധത്തിൻ്റെ ഇരകളായി ലക്ഷക്കണക്കിന് ആൾക്കാർ ഉക്രൈനിൽ നിന്നും പാലായനം ചെയ്തപ്പോൾ ആ രാജ്യത്തെ ഭയാനകമായ സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ നെട്ടോട്ടമോടുകയായിരുന്നു ആയിരക്കണക്കിന് മലയാളി വിദ്യാർത്ഥികൾ അടങ്ങിയ ഇന്ത്യാക്കാർ. ഉക്രൈനിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മൂന്നുനാലു ദിവസം നടന്ന് അതിർത്തിയിലെത്തി കൊടുംതണുപ്പിൽ കിലോമീറ്ററുകൾ നീണ്ട ക്യൂവിൽ മണിക്കൂറുകൾ കാത്തുനിന്നിട്ടും ബോർഡർ കടക്കാൻ കഴിയാതെ നിസ്സഹായരായി തിരിച്ചുനടക്കാൻ പ്ലാൻ ചെയ്യുമ്പോഴാണ് അങ്കമാലിക്കാരിയായ സിസ്റ്റർ ലിജി പയ്യപ്പിള്ളിയുടെ കോൾ അവരെ തേടിയെത്തുന്നത്. അവശരായ വിദ്യാർത്ഥികളുടെ വേദന […]
Read Moreയുദ്ധം നേരിൽ കണ്ടിട്ടില്ല. അനുഭവിച്ചിട്ടുമില്ല. യുദ്ധം കണ്ടവരുടെ കഥകൾ ഒരു പ്രാർത്ഥന മാത്രമാണ് എന്നിൽ അവശേഷിപ്പിച്ചിട്ടുളത്. ഇനി ഒരു യുദ്ധം ഒരിടത്തും ഉണ്ടാകാതിരിക്കട്ടെ.
അഭയാർഥികൾ ദിവസവും രാവിലെ പള്ളിയിൽ വന്നു കുർബാനയിൽ സംബന്ധിക്കുന്ന ആ എഴുപതുകാരനെ ഞാൻ ശ്രദ്ധിച്ചിരുന്നു. അധികം ആരോടും മിണ്ടാട്ടമില്ലാതെ കുർബാനക്ക് ശേഷം പള്ളിയിൽ നിന്ന് പിരിയും. സംഭവം മെല്ബണിലാണ്. എല്ലാ ഭൂഖണ്ഡങ്ങലിലെയും ഏതാനും രാജ്യങ്ങൾ സന്ദർശിക്കാൻ ഭാഗ്യം കിട്ടിയിട്ടുണ്ടെങ്കിലും യുകെയും സ്‌കോട്ടലന്റും ഒഴികെ യൂറോപ്പ്യൻ ഭൂഖണ്ഡത്തിൽ കാൽ കുത്താൻ ഇതു വരെ ഭാഗ്യം ഉണ്ടായില്ല. പത്താം ക്ലാസ് പരീക്ഷക്ക് ശേഷമുള്ള രണ്ടുമാസം കൊണ്ട് വായിച്ചു തള്ളിയ പുസ്തകങ്ങളിൽ ഒന്ന് ഒരു യാത്രാവിവരണം ആയിരുന്നു. പുസ്തകത്തിന്റെയോ രചയിതാവിന്റെയോ പേരു […]
Read Moreവിധി പറയുന്ന ജഡ്ജിയെ ആക്രമിക്കുന്നത് ജുഡീഷ്യറിയ്ക്കുമേലെയുള്ള കടന്നാക്രമണവും നിയമവാഴ്ചയ്ക്കു നേരെയുള്ള വെല്ലുവിളിയുമാണ്. |പി ജെ കുര്യൻ
ഈ മാതൃക ആപല്‍ക്കരം കുറ്റാരോപിതര്‍ക്കെതിരെ വിധിയുണ്ടാകുമ്പോള്‍, എതിര്‍പ്പുണ്ടെങ്കില്‍ മേല്‍ക്കോടതികളില്‍ അപ്പീല്‍ പോകാം. അതാണ് വ്യവസ്ഥാപിത മാര്‍ഗ്ഗം. വിധി പറയുന്ന ജഡ്ജിയെ ആക്രമിക്കുന്നത് ജുഡീഷ്യറിയ്ക്കുമേലെയുള്ള കടന്നാക്രമണവും നിയമവാഴ്ചയ്ക്കു നേരെയുള്ള വെല്ലുവിളിയുമാണ്. ഭരണകക്ഷിയിലെ ഒരു MLA തന്നെ ഇങ്ങനെ ചെയ്യുന്നു എന്നത് വിഷയം കൂടുതല്‍ ഗൌരവമുള്ളതാക്കുന്നു.ലോകായുക്തവിധി എതിരായപ്പോള്‍ ഒരു MLA ജഡ്ജിയെ പരസ്യമായി അധിക്ഷേപിയ്ക്കുന്നു. നിയമ വാഴ്ചയും ജുഡീഷ്യറിയുടെ സ്വതന്ത്രപ്രവര്‍ത്തനവും ഉറപ്പാക്കേണ്ട ഭരണ നേതൃത്വം ഇതൊന്നും കണ്ടില്ലെന്നു നടിയ്ക്കുന്നു. വിധി ഇഷ്ടപ്പെട്ടില്ലെങ്കില്‍ ജഡ്ജിയെ ആക്രമിയ്ക്കാമെന്നാണോ?. എന്താണ് സർക്കാർ മൌനം പാലിയ്ക്കുന്നത്. […]
Read Moreലോകായുക്ത|കെ.ടി. ജലീലിന്റെ ആരോപണങ്ങളും യാഥാർത്ഥ്യങ്ങളും
ലോകായുക്തയുടെയും ഹൈക്കോടതിയുടെയും ഉത്തരവുകൾ മൂലം മന്ത്രിസ്ഥാനം നഷ്ടപ്പെട്ട കെ.ടി. ജലീൽ മനസ്സിന്റെ സമനില തെറ്റിയവനെപ്പോലെ, ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പ്രചരിപ്പിക്കുന്ന സാഹചര്യത്തിൽ യഥാർത്ഥവസ്തുതകൾ ജനങ്ങൾ തിരിച്ചറിയണം. നിഷ്പക്ഷതയും, ധാർമികതയും നഷ്ടപ്പെട്ടിട്ടില്ലാത്തവർക്കു വേണ്ടിയാണ് ഈ വിശദീകരണം. ഇതെല്ലാം പല സന്ദർഭങ്ങളിലും പല രീതികളിലും പൊതുജന ശ്രദ്ധയിൽ വന്നിട്ടുള്ളതാണെങ്കിലും, ഒരു ഓർമ്മപ്പെടുത്തൽ ആവശ്യമാണെന്നു തോന്നുന്നു. കണ്ണുള്ളവൻ കാണട്ടെ. ചെവിയുള്ളവൻ കേൾക്കട്ടെ. ആരോപണം – 1 സഹോദരഭാര്യക്കു വൈസ് ചാൻസലർസ്ഥാനം കേരളാഹൈക്കോടതിയിൽ മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലികുട്ടിക്കെതിരെ […]
Read Moreകുട്ടമ്പുഴ പഞ്ചായത്തിലെ മേട്നപ്പാറ ആദിവാസി കോളനിയിൽ അജി-ജെയ്മോൾ ദമ്പതികളുടെ ഒൻപത് ദിവസം പ്രായമായ കുട്ടി, ചികിൽസ കിട്ടാതെ മരിച്ച സംഭവം വളരെ നടുക്കത്തോടെയാണ് കേട്ടത്.
കണ്ണേ…… മടങ്ങുക! കുട്ടമ്പുഴ പഞ്ചായത്തിലെ മേട്നപ്പാറ ആദിവാസി കോളനിയിൽ അജി-ജെയ്മോൾ ദമ്പതികളുടെ ഒൻപത് ദിവസം പ്രായമായ കുട്ടി, ചികിൽസ കിട്ടാതെ മരിച്ച സംഭവം വളരെ നടുക്കത്തോടെയാണ് കേട്ടത്.കോതമംഗലം താലൂക്ക് ആശുപത്രിയിൽ ജനിച്ച കുട്ടിക്ക് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അടിയന്തിര ശസ്ത്രകൃയ വേണമെന്നു പറഞ്ഞപ്പോൾ മടിശീലയിൽ തുണ്ടു പണമില്ലാത്ത കുടുബം കൈമലർത്തി. ആശുപത്രി അധികൃതർ കുട്ടിയെ താലൂക്ക് ആശുപത്രിയിലേക്ക് തന്നെ തിരിച്ചയച്ചു. അടുത്ത ദിവസം ആ കുരുന്നു ജീവൻ്റെ […]
Read More“ലോകത്തെ ഏറ്റവും പരിസ്ഥിതിവിനാശകാരിയായ ഉൽപ്പനം എന്നാണ് പാമോയിൽ വിശേഷിപ്പിക്കപ്പെടുന്നത്”
ബാല്യത്തിൽ ഏറെ പേടിപ്പിച്ച ഒന്നായിരുന്നു വെളിച്ചെണ്ണയ്ക്കെതിരെ “ആരോഗ്യവിദഗ്ധർ” സ്ഥിരമായി നടത്തിയിരുന്ന ഹൃദ്രോഗപ്രചാരവേല. പിൽക്കാലത്ത് അതു പൊളിഞ്ഞെങ്കിലും അതിന്റെ മറവിൽ കയറിവന്ന പാമോയിൽ ഇന്നും വിപണിയിൽ വലിയ സ്വാധീനം തുടരുന്നു. ഈ പാചക എണ്ണയ്ക്കു പിന്നിലുള്ള വിശാലവും ഭയാനകവുമായ വാണിജ്യ, കൊളോണിയൽ താൽപ്പര്യങ്ങൾ തിരഞ്ഞുപോയ ഒരു പത്രപ്രവർത്തക, ജോസ്ലിൻ സി. സൂക്കർമാൻ തന്റെ ഗവേഷണഫലങ്ങൾ ഒരു പുസ്തകമായി പ്രസിദ്ധീകരിച്ചിരിക്കുകയാണ് – Planet Palm. അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ ഒരു ഉജ്ജ്വലോദാഹരണം! ലോകത്തെ ഏറ്റവും വലിയ പാമോയിൽ ഇറക്കുമതിരാജ്യമായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം […]
Read Moreയുദ്ധം, മാദ്ധ്യമങ്ങൾ, മനുഷ്യർ
1990 കളിലാണ് സെമിനാരികളിൽ പൊതുകാഴ്ചക്കായി ടിവികൾ വാങ്ങിത്തുടങ്ങിയത്. ബ്രദേഴ്‌സിന് കുറെ സമയം ടി വി കാണാൻ സമയം അനുവദിച്ചു കിട്ടി. ദൃശ്യവിരുന്നുകൾ ഇന്ദ്രിയ സുഖം പകരുന്നതാണ് എന്ന ഒരു ആത്മീയ ഭാവം ചിരമായിരുന്നതിനാൽ ‘അറിവ് പകരുന്ന’ () വാർത്തകളായിരുന്നു കാണാനും കേൾക്കാനും അനുവദിക്കപ്പെട്ടിരുന്നത്. (ടി വി വാർത്ത കാണുന്നത് ഇന്ദ്രിയോത്തേജനം നൽകില്ല എന്ന വ്യാജം അങ്ങനെ ചിരപ്രതിഷ്ഠിതമായി. 1990 ലാണ് ഗൾഫ് യുദ്ധം ആരംഭിക്കുന്നത്. ആഗസ്റ്റിൽ ആരംഭിച്ചു 2091 ഫെബ്രുവരിയിൽ അവസാനിച്ചു. ടിവി വാർത്താ സമയം യുദ്ധ […]
Read More