മജുംദാറാണ് കൊച്ചിയിലെ ദസ്തയവ്സ്കി എന്നു പേരുള്ള ഓട്ടോറിക്ഷയുടെ ഉടമ

Share News

മജുംദാറാണ് കൊച്ചിയിലെ ദസ്തയവ്സ്കി എന്നു പേരുള്ള ഓട്ടോറിക്ഷയുടെ ഉടമ. പെരുമ്പടവം ശ്രീധരൻ്റെ ഒരു സങ്കീർത്തനം പോലെ എന്ന നോവൽ വായിച്ചാണ് ഇദ്ദേഹം ദസ്തയവ്സ്കിയുടെ കടുത്ത ആരാധകനായി മാറുന്നത്. ഓട്ടോയ്ക്ക് റഷ്യൻ എഴുത്തുകാരൻ്റെ തന്നെ പേരിട്ടു. ഒരു മകൻ ജനിച്ചപ്പോൾ വേറൊന്നും വിളിക്കാൻ തോന്നിയില്ല. ദസ്തയവ്സ്കി എന്നു വിളിച്ചു. സ്കൂളിൽ അവനെ കൂട്ടുകാരും ടീച്ചർമാരും ദോസ്തോ എന്നു ചുരുക്കിയാണ് വിളിക്കുന്നത്. എല്ലാവർക്കും ഇപ്പോൾ ദസ്തയവ്സ്കിയെ അറിയാം.ഒരു സങ്കീർത്തനം പോലെയിൽ പൊലീസ് സ്റ്റേഷനിൽ വച്ച് ഇൻസ്പെക്ടർ അന്നയോട് ചോദിക്കുന്ന ഒരു […]

Share News
Read More

ഒന്നും രണ്ടുമല്ല നാല് ജീവനുകളാണ് തളിക്കുളത്തെ ഈ പത്തൊമ്പത് വയസ്സുകാരൻ ദിക്കറിയാത്ത കടലിൽ നിന്ന് ഇന്ന് രക്ഷപ്പെടുത്തി കൊണ്ടുവന്നത്.. പേര് ദേവാങ്ക്…

Share News

തളിക്കുളം പുത്തൻതോട് പരിസരത്ത് താമസിക്കുന്ന, തളിക്കുളം സെന്ററിലെ അമൂല്യ ജുവല്ലറി ഉടമ എരണേഴത്ത് പടിഞ്ഞാറ്റയിൽ സുബിൻ എന്നവരുടെ മകനാണ് ദേവാങ്ക്.. രാവിലെ മുതൽ പ്രധാന ന്യൂസ് ചാനലുകളിലൊക്കെ തളിക്കുളത്ത് കടലിൽ വള്ളം തകർന്ന് നാലുപേരെ കാണാതായി എന്ന വാർത്തയുണ്ടായിരുന്നു.. നാടും നാട്ടുകാരുമൊക്കെ ഒരു ദുരന്തത്തിന്റെ ഭീതി പരസ്പരം പങ്കുവെച്ച മണിക്കൂറുകൾ.. രാവിലെ പത്ത് മണിയോടെയാണ് ദേവാങ്കിനെ വിളിച്ച്‌ അച്ഛൻ ആ വിവരമറിയിക്കുന്നത്.. കേട്ടതും കയ്യിലുള്ള ഡ്രോണുമെടുത്ത് നേരെ സ്നേഹതീരത്തേക്ക്.. വള്ളം തകർന്നിട്ട് അപ്പോഴേക്കും നാല് മണിക്കൂർ പിന്നിട്ടിരുന്നു. […]

Share News
Read More

അരുൺ ഒരു ഊർജ്ജം ആണ്, പ്രചോദനം ആണ്. ശരീരം അല്ല, മനസ്സാണ് എല്ലാത്തിനും അടിസ്ഥാനവും കരുത്തും എന്ന് തെളിയിക്കുക ആണ് അരുൺ തൻ്റെ ജീവിതത്തിലൂടെ..

Share News

ജന്മനാ കാലുകൾക്ക് ശേഷിയില്ല, വ്യക്തമായി സംസാരിക്കാൻ കഴിയില്ല, പരസഹായം ഇല്ലാതെ ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാൻ പറ്റില്ല.പക്ഷേ അരുൺ ഒറ്റക്ക് ആണ് ഇവിടെ 50 വാഴ വെച്ചത്.കൈകൾ നിലത്തൂന്നി നിരങ്ങി നീങ്ങി വേണം അരുണിന് സഞ്ചരിക്കാൻ.ഇങ്ങനെയാണെങ്കിലും കൈക്കോട്ട് എടുത്ത് മണ്ണ് കിളച്ച് വാഴക്കന്ന് നടുമ്പോൾ അരുണിന് ഈ ശാരീരിക പരിമിതികൾ ഒന്നും പ്രശ്നമല്ല. ഇത് ആദ്യമായല്ല അരുൺ കൃഷി ചെയ്യുന്നത്. മറ്റൊരാൾ പാട്ടത്തിന് എടുത്ത സ്ഥലത്തിൽ കുറച്ച് ഭാഗത്ത് അരുണിന്റെ ആഗ്രഹം മനസ്സിലാക്കി കൃഷി ചെയ്യാൻ […]

Share News
Read More

ജാതി – മത – രാഷ്ടീയ വ്യത്യാസമില്ലാതെ -സാധാരണക്കാർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഈ ഓഫീസ് വഴി ലഭിക്കുന്നതായിരിക്കും എന്ന് കൗൺസിലർ ഷീബാ ദുറോം

Share News

കൊച്ചി കോർപ്പറേഷൻ തോപ്പുംപടി ഡിവിഷൻ – 11 കൗൺസിലർ ശ്രീമതി ഷീബാ ഡുറോ മിന്റെ കൗൺസിലർ ഓഫീസ് പട്ടേൽ മാർക്കറ്റ് റോഡ് ദുറോം ബിൽഡിംഗിൽ പ്രവർത്തനം ആരംഭിച്ചു. ജാതി – മത – രാഷ്ടീയ വ്യത്യാസമില്ലാതെ -സാധാരണക്കാർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഈ ഓഫീസ് വഴി ലഭിക്കുന്നതായിരിക്കും എന്ന് കൗൺസിലർ ഷീബാ ദുറോം പ്രസ്താവിച്ചു. UDF ലെ കോൺഗ്രസ് പാർട്ടി സ്ഥാനാർത്ഥിയായി താൻ മത്സരിച്ച് വിജയിച്ചതെങ്കിലും, 11-ാം ഡിവിഷനിലെ എല്ലാ വിഭാഗം ജനങ്ങൾക്കും സേവനം നൽകുവാനുള്ള കാര്യങ്ങൾ […]

Share News
Read More

പാലുകാച്ചി മല – ഐതീഹ്യ മുറങ്ങുന്ന മലമടക്കുകൾ

Share News

ഓരോ യാത്രയും പുനർജൻമങ്ങളാണ്. ഇന്നലെകളിലെ നൊമ്പരങ്ങളും ആകുലതകളും കുടഞ്ഞെറിഞ്ഞ് ഒരു പുതു ജന്മമാകാനുള്ള വിളിയാണ് യാത്രകൾ. കണ്ണൂരിൻ്റെ വശ്യത തേടിയുള്ള ഇത്തവണത്തെ യാത്ര പാലുകാച്ചിമലയിലേക്കായിരുന്നു. ശിവപാർവ്വതിമാരുടെ ഐതീഹ്യ മുറങ്ങുന്ന പാലുകാച്ചിമല. വനംവകപ്പിൻ്റെ അനുമതിയോടെ മാത്രമെ മലയിലേക്ക് പ്രവേശനമുള്ളൂ’ ഉച്ചഭക്ഷണം പിറകിൽ തൂക്കി കേളകത്തു നിന്നും യാത്ര തുടങ്ങി. പാലുകാച്ചിയിലേക്കുള്ള റോഡ് അവസാനിക്കുന്നിടത്ത് വന്യത നിറഞ്ഞ ഓഫ് റോഡ് ആരംഭിക്കുന്നു ‘ഫോർ വീലർ ജീപ്പ് അല്ലെങ്കിൽ ഇരുചക്രവാഹനം. ഉരുളൻ ചെങ്കല്ലുകളിൽ ചാടി ചാടി ഉയർന്നു നിൽക്കുന്ന വലിയ പുല്ലുകളിൽ […]

Share News
Read More

” വീട് ഉടൻ പുതുക്കിപ്പണിയും. അതു വരെ കുട്ടികളുടെ പൂർണ സംരക്ഷണവും ബോബി ഏറ്റെടുക്കും”

Share News

“നെയ്യാറ്റിൻകരയിൽ ദമ്പതികൾ തീ കൊളുത്തി മരിച്ചതു ബന്ധപ്പെട്ട തർക്കഭൂമിയും വീടും ഉടമയ്ക്ക് വില കൊടുത്ത് ബോബി ചെമ്മണ്ണൂർ വാങ്ങി. ഇന്ന് രാവിലെ എഗ്രിമെൻ്റ് എഴുതിക്കഴിഞ്ഞു. ഇന്ന് വൈകുന്നേരം 5.30ന് ദമ്പതികൾ മരിച്ച വീട്ടിൽ വച്ച് ബോബി ചെമ്മണ്ണൂർ എഗ്രിമെൻ്റ് ദമ്പതികളുടെ മക്കൾക്ക് കൈമാറും. വീട് ഉടൻ പുതുക്കിപ്പണിയും. അതു വരെ കുട്ടികളുടെ പൂർണ സംരക്ഷണവും ബോബി ഏറ്റെടുക്കും” Lis Lona

Share News
Read More

നവകേരളത്തിന്റെ കുതിപ്പിന് ജനാഭിപ്രായം സ്വരൂപിക്കാനുള്ള കേരള പര്യടനത്തിന്റെ ആദ്യഘട്ടം ഇന്നലെ ആലപ്പുഴയിൽ പൂർത്തിയായി.-മൂഖ്യമന്ത്രി

Share News

നവകേരളത്തിന്റെ കുതിപ്പിന് ജനാഭിപ്രായം സ്വരൂപിക്കാനുള്ള കേരള പര്യടനത്തിന്റെ ആദ്യഘട്ടം ഇന്നലെ ആലപ്പുഴയിൽ പൂർത്തിയായി.13 ജില്ലകളിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവരുമായി കഴിഞ്ഞ എട്ട് ദിവസം സംവദിച്ചു. സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് ഉതകുന്ന മികച്ച നിർദ്ദേശങ്ങളാണ് ഓരോ വേദികളിലും ഉയർന്നത്. പല മേഖലകളിലും നൂതന ആശയങ്ങൾ ഉയർന്നുവന്നു. രാഷ്ട്രീയമായി വിയോജിപ്പുള്ളവർ അടക്കം സംവാദങ്ങളിൽ പങ്കാളികളായി പുതിയ നിർദ്ദേശങ്ങൾ ഉയർത്തിയത് ആവേശകരമായ അനുഭവമായിരുന്നു. സർവതലസ്പർശിയായ സമഗ്രവികസനം എന്ന നയം തുടരണമെന്ന അഭിപ്രായമാണ് എല്ലായിടത്തും ഉയർന്നുവന്നത്. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിൽ നിൽക്കുന്നവർക്കും […]

Share News
Read More

തിരുപ്പട്ടം നേരിട്ടു കാണാന്‍ കഴിഞ്ഞില്ലെങ്കിലും നിറകണ്ണുകളുമായി മകന് മാതാപിതാക്കളുടെ അനുഗ്രഹവർഷം

Share News

തൃശ്ശൂർ: അപ്രതീക്ഷിതമായി ബാധിച്ച കോവിഡിനെ തുടര്‍ന്നു മകന്റെ തിരുപ്പട്ടം കാണാന്‍ കഴിഞ്ഞില്ലെങ്കിലും അകലം പാലിച്ച് മാതാപിതാക്കളുടെ അനുഗ്രഹവർഷം. കുന്നംകുളം ആർത്താറ്റ് ചെമ്മണ്ണൂർ സെന്റ് സെബാസ്റ്റ്യൻ ഇടവകാംഗമായ ഷിജോ കുറ്റിക്കാട്ടിന്റെ പൗരോഹിത്യചടങ്ങാണ് ഉറ്റവരുടെ അസാന്നിധ്യത്തില്‍ നടത്തിയത്. വര്‍ഷങ്ങള്‍ നീണ്ട പഠനത്തിന് ശേഷം മകൻ വൈദികപ്പട്ടമണിയുന്ന ചടങ്ങിൽനിന്ന് രക്ഷിതാക്കളെ അകറ്റിനിർത്തിയത് അപ്രതീക്ഷിതമായി ബാധിച്ച കോവിഡ് ബാധയായിരിന്നു. ചടങ്ങില്‍ മാതാപിതാക്കളുടെ അസാന്നിധ്യമുണ്ടായെങ്കിലും ആ സുന്ദരദിനത്തില്‍ മകൻ ഗേറ്റിന് പുറത്ത് തലകുനിച്ച് കൈകൂപ്പി കാത്തുനിന്നു. വീടിന്റെ ഒന്നാം നിലയിൽ നിന്ന് നിറകണ്ണുകളുമായി മാതാപിതാക്കൾ […]

Share News
Read More

അവരെ സഹായിക്കാൻ നമുക്ക് എല്ലാവര്ക്കും ബാധ്യതയുണ്ട്.

Share News

നെയ്യാറ്റിൻകരയിൽ കഴിഞ്ഞ ദിവസം പൊള്ളലേറ്റ് മരിച്ച രാജന്റെ/അമ്പിളി വീട് ഇന്ന് രാവിലെ ഞാൻ സന്ദർശിച്ചു. ഇവിടുന്നു 140 km ഉണ്ട്‌ ഈ സ്ഥലത്തേക്ക്. വളരെ ഉൾപ്രദേശമാണ്. റോഡുകൾ വളരെ വീതികുറഞ്ഞത്. ഒരു വണ്ടിക്കു പോകാനുള്ള വീതിയെ ഉള്ളു. ഞാൻ ചെല്ലുമ്പോൾ രാജന്റെ മക്കളായ രാഹുലും രഞ്ജിത്തും അച്ഛന്റെയും അമ്മയുടെയും കുഴിമടത്തിൽ തിരി തെളിയിക്കുകയായിരുന്നു അവർക്കു സ്ഥലവും വീടും കൊടുക്കാമെന്നു ഗിവണ്മെന്റ് പറഞ്ഞിട്ടുള്ളതായി കേട്ടു. പറഞ്ഞതൊക്കെ എല്ലാരും മറക്കും. അതുകൊണ്ട് അതിനു വേണ്ട എഴുത്തുക്കുത്തുകൾ നടത്തണമെന്ന് നിർദേശിച്ചു. പത്രക്കാരും […]

Share News
Read More

കാലത്തിന്റെ ആവശ്യങ്ങളറിഞ്ഞ് വ്യക്തമായ ലക്ഷ്യബോധത്തോടുകൂടി നന്നായി പ്രയത്നിക്കുന്ന കുട്ടികളായിരിക്കും ഇനിയുള്ള കാലം ജീവിതവിജയം കൈവരിക്കുക.

Share News

തൊട്ടതിനും പിടിച്ചതിനും ദേഷ്യം !‘പഠിക്കുന്ന കാര്യം’ പറയാനേ പാടില്ല ! എതു സമയവും മൊബൈലും📱 കുത്തിക്കൊണ്ടിരിക്കും കുറച്ചു നാൾ മുമ്പുള്ള കുട്ടിയെ അല്ല ! കഴിവ് തെളിയിച്ച് ജീവിതവിജയം കൈവരിക്കുവാൻ പ്രാപ്തിയുള്ളവരാണ് നമ്മുടെ കുട്ടികൾ എന്നിട്ടും അവർ എന്താണ് ഇങ്ങനെ? എന്താണ് ചെയ്യേണ്ടത് എന്ന് കുട്ടികൾക്കും അറിയില്ല ! മാതാപിതാക്കളുടെ വിഷമതകൾ ഇങ്ങനെയൊക്കെയാണ്. ❓ ഇതിന് എന്താണ് പരിഹാരം ?❓ എന്താണ് ചെയ്യേണ്ടത് ? ഞാൻ Baiju PAMMotivational Speaker, Trainer & Mentor 2020 നെ […]

Share News
Read More