സച്ചിന്‍റെ ആത്മകഥ വായിച്ചിട്ടുണ്ടോ?
സച്ചിന്‍റെ ആത്മകഥ വായിച്ചിട്ടുണ്ടോ? ഒന്ന് വായിക്കുന്നത് നല്ലതാണ്.അതിലെ ആദ്യ നൂറ് പേജ് വായിച്ച് കഴിയുമ്പോള്‍ നിങ്ങള്‍ അറിയാതെ തലയില്‍ കൈ വെച്ച് ഇങ്ങനെ പറഞ്ഞുപോകും ഇത് സച്ചിന്‍റെ തന്നെ ജീവിതമാണോ ? അത്രയ്ക്ക് കുസൃതിയും, വീട്ടുകാര്‍ക്ക് മഹാ തലവേദനയുമായിരുന്നു സച്ചിന്‍. ഒരിക്കല്‍ സൈക്കിള്‍ വേണം എന്ന് പറഞ്ഞ് വാശി പിടിച്ചപ്പോള്‍ സച്ചിന്‍റെ അച്ഛന്‍ ശല്ല്യം സഹിക്കവയ്യാതെ അത് വാങ്ങിക്കൊടുത്തു. മെല്ലെ പോകണം, സൂക്ഷിക്കണം എന്ന് പലയാവര്‍ത്തി പറഞ്ഞിട്ടും അച്ഛന്‍ പറഞ്ഞത് കേള്‍ക്കാതെ സ്പീഡില്‍ പോയി ഒരു ഉന്തുവണ്ടിയില്‍ […]
Read Moreവൃദ്ധരെ ഐ സി യു ൽ കിടത്തി കുടുംബത്തെ കൊള്ളയടിക്കാൻ വൈദ്യ സമൂഹത്തെ അനുവദിക്കുകരുത്.
ഒരു നിമിഷം വായിക്കുക ഇഷ്ട്ടപ്പെട്ടാൽ മറ്റുള്ളവരിൽ എത്തിയ്ക്കുക പ്രിയപ്പെട്ടവരുടെ മടിയിൽ കിടന്ന്, അവസാനമായി അവർ തൊണ്ടയിൽ ഇറ്റിച്ചു തരുന്ന ഒരു തുള്ളി സ്നേഹജലം നുകർന്നു മരിക്കാൻ മറന്നു പോയ സമൂഹത്തിനു വേണ്ടി ഡോക്ടർ മേരിയുടെ കുറിപ്പ്: വൃദ്ധരെ ഐ സി യു ൽ കിടത്തി കുടുംബത്തെ കൊള്ളയടിക്കാൻ വൈദ്യ സമൂഹത്തെ അനുവദിക്കുകരുത്. മരിക്കാൻ ലക്ഷക്കണക്കിന് രൂപയുടെ ചെലവാണിപ്പോൾ. വാർദ്ധക്യം കൊണ്ട് ജീർണ്ണിച്ച ശരീരം ‘ജിവിതം മതി’ എന്ന അടയാളം കാട്ടുമ്പോഴും വിടുകയില്ല. ആഹാരം അടിച്ചു കലക്കി മൂക്കിൽ […]
Read Moreഉദരങ്ങളിലെ, ആരുടെയും മുൻപിൽ കരയാനാകാത്ത നിശബ്ദ നിലവിളിക്കായി ചെവി തുറക്കാം .
ജനനവും മരണവും…. .ഞങ്ങൾ 8 പേരുടെയും പ്രതീക്ഷകളെയും കാത്തിരുപ്പിനെയും മാറ്റിമറിച്ച് അവൾ ഇന്നലെ സ്വർഗ്ഗത്തിലെത്തി ഏറ്റവും തിരക്കുള്ള ദിവസങ്ങളിലൊന്നായിരുന്നു ഇന്നലെ. 3 പ്രോഗ്രാമുകൾ ….. രാത്രി പ്രാർത്ഥന etc….രാവിലെ ആദ്യത്തെ ക്ലാസ്സിനിടെ മകൻ വന്ന് ആംഗ്യം കാണിച്ചു, അമ്മ കരയുകയാണ്… നല്ല വേദനയുണ്ട്….. (രണ്ടര മാസമായ ഞങ്ങളുടെ 9 മത്തെ കുഞ്ഞ് അവളുടെ ഉദരത്തിലും ഞങ്ങളുടെ ഹൃദയത്തിലും ഉണ്ടായിരുന്നു…. )ക്ലാസ്സിനിടയിൽ അല്പം പതറിയെങ്കിലും ക്ലാസ്സ് തുടർന്നു. ക്ലാസ്സ് അവസാനിച്ചപ്പോൾ അവളുടെ അടുത്ത് എത്തിയപ്പോഴേക്കും വേദന കൊണ്ട് പുളയുന്ന […]
Read Moreഞാൻ എടുത്തൊരു പടം അച്ചടി മഷി പുരണ്ടപ്പോൾ.
ഞാൻ എടുത്തൊരു പടം അച്ചടി മഷി പുരണ്ടപ്പോൾ.കേരളത്തിലെ എല്ലാ എഡിഷനിലും വന്നത് അതിലേറെ സന്തോഷം. Jithesh Nochad
Read Moreഒരായുസ്സ് മുഴുവൻ മക്കൾക്ക് വേണ്ടി കഷ്ടപ്പെടുന്ന അച്ഛന് വേണ്ടി, വർഷത്തിൽ ഒരു ദിവസം മാത്രം മാറ്റി വച്ചാൽ, അത് പോരാതെ വരും.
“അമ്മേ ..നാളെ പ്രോഗ്രസ് കാർഡ് ഒപ്പിടാൻ അച്ഛൻ തന്നെ ചെല്ലണമെന്ന് ടീച്ചറ് കട്ടായം പറഞ്ഞമ്മേ.. ഞാനിനി എന്ത് ചെയ്യും”വൈകുന്നേരം സ്കൂള് വിട്ട് വന്ന സ്വാതി അമ്മയോട് സങ്കടപ്പെട്ടു. “നീ പറഞ്ഞില്ലേ? അച്ഛന് ജോലിക്ക് പോകണം, പകരം അമ്മ വരുമെന്ന്?”അതൊക്കെ പറഞ്ഞതാണമ്മേ..അപ്പോൾ ടീച്ചറ് ചോദിക്കുവാ ,മകളുടെ ഭാവിയാണോ? അതോ ഒരു ദിവസത്തെ ജോലിയാണോ നിൻ്റച്ഛന് വലുതെന്ന്””ഉം അതും ശരിയാണ് ,പക്ഷേ നിൻ്റച്ഛനവിടെ വന്നാൽ ടീച്ചറോട് എങ്ങനെ പെരുമാറുമെന്നോ ,അവര് ചോദിക്കുന്നതിനൊക്കെ എന്ത് മറുപടി പറയുമെന്നോ അറിയില്ലല്ലോ? ആള് തുലാമഴ […]
Read Moreമിലിയുടെ നിലവിളി നിലയ്ക്കുന്നില്ല
മിലി കരഞ്ഞുകൊണ്ട് വീടിനുള്ളിലും, പുറത്തും ഉറക്കെ കരഞ്ഞുകൊണ്ട് നടക്കുന്നു. പറയുവാൻ കഴിയാത്ത കാര്യങ്ങൾ കരച്ചിലിൽ ഒതുക്കുന്നു. പണിമുടക്ക് ദിവസമായ ഇന്നലെ മിലിക്ക് മകൾ കിങ്ങിണിയും 4 മക്കളും ഒരുമിച്ച് നഷ്ട്ടപ്പെട്ടു. ഒന്നര മാസം മുമ്പ് മിലിക്ക് ഉണ്ടായ 2 കുഞ്ഞുങ്ങളും, കിങ്ങിണിക്ക് പിറന്ന 2 കുഞ്ഞുങ്ങളും മിലിയുടെ സംരക്ഷണത്തിലായിരുന്നു. ഇന്നലെ ഉച്ചമുതൽ ഒരുമിച്ച് 5 മക്കളെ കാണാത്തതിന്റെ ദുഃഖം മിലി കരഞ്ഞു കരഞ്ഞു പ്രകടിപ്പിക്കുന്നു. മിലിയുടെ കരച്ചിൽ എനിക്കും ഭാര്യയ്ക്കും മക്കൾക്കും വലിയ വിഷമം സൃഷ്ടിക്കുന്നു. മിലിയുടെ […]
Read More