യൂട്യൂബിലെ അധിക്ഷേപ കണ്ടന്റുകള്‍; പരാതി പരിഹാരത്തിന് നോഡല്‍ ഓഫീസര്‍, പ്രത്യേക നിയമം പരിഗണനയിലെന്ന് മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: യൂട്യൂബ് സംപ്രേഷണവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികള്‍ പരിശോധിച്ച്‌ അവ ബ്ലോക്ക് ചെയ്യുന്നതിനായി ഡെസിഗ്‌നേറ്റഡ് ഓഫീസര്‍ക്ക് ശുപാര്‍ശ നല്‍കുന്നതിന് സംസ്ഥാന ഐടി വകുപ്പ് സെക്രട്ടറിയെ നോഡല്‍ ഓഫീസറായി നിയമിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിലും നോഡല്‍ ഓഫീസര്‍ക്ക് ഇത്തരത്തില്‍ ശുപാര്‍ശ നല്‍കാവുന്നതാണ്. യൂട്യൂബില്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുന്ന വിവരങ്ങള്‍ നിയമ വിരുദ്ധമായതോ രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, സുരക്ഷ, വിദേശ രാജ്യങ്ങളുമായിട്ടുള്ള സൗഹൃദബന്ധം, ക്രമസമാധാനം, കോടതിയലക്ഷ്യം, മതസ്പര്‍ദ്ധ, […]

Share News
Read More

‘ഇത് മഹാപാപമാണ്’; വീണക്കെതിരെ വ്യക്തിഹത്യയെന്ന് ഇപി ജയരാജന്‍

Share News

തിരുവനന്തപുരം : വീണാ വിജയനെതിരായ മാസപ്പടി ആരോപണം അടിസ്ഥാന രഹിതമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ആരോപണത്തിന് പിന്നില്‍ ചിലരുടെ ശത്രുത. വേണ്ടാത്ത കാര്യങ്ങള്‍ അടിസ്ഥാന രഹിതമായി ആരോപിച്ച്‌ ജനങ്ങളുടെ മുന്നില്‍ സംശയം ഉണ്ടാക്കുകയാണെന്നും ഇപി ജയരാജന്‍ കുറ്റപ്പെടുത്തി. വീണ വലിയൊരു സ്ഥാപനത്തിന്റെ കണ്‍സല്‍ട്ടന്റാണ്. അത് സംബന്ധിച്ച്‌ എല്ലാ സുതാര്യമാണ്. അതിലെന്താണ് പ്രശ്‌നം. ഇവിടെ എത്ര കേന്ദ്രമന്ത്രിമാരുടെ മക്കള്‍ കണ്‍സല്‍ട്ടന്‍സിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ ഏതൊക്കെ കണ്‍സള്‍ട്ടന്‍സി പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്നത്തെക്കാലത്ത് ഐടി മേഖലകളില്‍, ഡിജിറ്റല്‍ രംഗത്ത് സ്ഥാപനങ്ങളും കണ്‍സള്‍ട്ടന്‍സികളുമുണ്ട്. […]

Share News
Read More

ആഗോളവൽക്കരിക്കപ്പെടുന്ന സമ്പദ്‌വ്യവസ്ഥ, സമ്പന്നരാജ്യങ്ങളിലെ കുറയുന്ന ജനന നിരക്ക്, തൊഴിലാളികളുടെ അഭാവം, എളുപ്പമാക്കുന്ന അന്താരാഷ്ട്ര യാത്രകൾ എന്നിങ്ങനെയുള്ള സാമ്പത്തികമായ മാക്രോ ട്രെൻഡുകൾ ഒക്കെ വിദേശത്തേക്കുള്ള ഒഴുക്കിന് ആക്കം കൂട്ടുന്ന ഒന്നാണ്. |സാന്റാ മോണിക്കയിൽ ഒരു ദിവസം|മുരളി തുമ്മാരുകുടി

Share News

സാന്റാ മോണിക്കയിൽ ഒരു ദിവസം കാനഡയിൽ ഉന്നത വിദ്യാഭ്യാസത്തിന് അവസരം ലഭിച്ച ഏഴായിരത്തോളം വിദ്യാർത്ഥികൾക്ക് സാന്റാ മോണിക്ക എന്ന സ്ഥാപനം ഒരേ ദിവസം ഓറിയന്റേഷൻ നൽകുന്ന ചിത്രം കഴിഞ്ഞ ആഴ്ച പത്രങ്ങളിൽ വന്നിരുന്നല്ലോ. ഇത്തവണ നാട്ടിൽ വരുമ്പോൾ സാന്റാ മോണിക്കയിൽ ഒരു ദിവസം പോകണം എന്ന് മുൻകൂട്ടി തീരുമാനിച്ചിരുന്നതാണ്. എൻ്റെ സുഹൃത്ത് Mahesh Gupthan വഴി അവരെ കോൺടാക്ട് ചെയ്യുകയും ചെയ്തിരുന്നു.കഴിഞ്ഞ ആഴ്ച അവരുടെ ഓഫിസിൽ പോയി. വിദ്യാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ നൽകുന്നവർ, വിസ കൈകാര്യം ചെയ്യുന്നവർ, ടിക്കറ്റിങ് […]

Share News
Read More

‘വീട്ടിലെ തേങ്ങാ വിറ്റ കാശുകൊണ്ടാണോ രാഷ്ടീയ പ്രവര്‍ത്തനം? വാങ്ങിയത് സംഭാവന, ഒരു തെറ്റുമില്ല’

Share News

തിരുവനന്തപുരം: വീണാ വിജയന്‍ മാസപ്പടി വാങ്ങിയെന്നത് ഗുരുതരമായ അഴിമതി ആരോപണമായതുകൊണ്ടാണ്, അടിയന്തര പ്രമേയമായി നിയമസഭയില്‍ ഉന്നയിക്കാതിരുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അഴിമതി ആരോപണം റൂള്‍ 15 പ്രകാരം സഭയില്‍ ഉന്നയിക്കാനാവില്ല. അതു മറ്റ് അവസരം വരുമ്പോള്‍ ഉന്നയിക്കുമെന്നും സതീശന്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ ശശിധരന്‍ കര്‍ത്തയുടെ കമ്പനിയില്‍നിന്നു പണം വാങ്ങിയത് സംഭാവനയാണെന്നും സതീശന്‍ പറഞ്ഞു. വീണാ വിജയനെതിരെയുള്ളത് ഗുരുതരമായ അഴിമതി ആരോപണമാണ്. മുഖ്യമന്ത്രി പദവി ദുരുപയോഗം ചെയ്ത് പണം സമ്പാദിച്ചെന്നാണ് […]

Share News
Read More

തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനം: ചീഫ് ജസ്റ്റിസിനെ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍; ബില്‍ രാജ്യസഭയില്‍

Share News

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തില്‍ സമിതിയില്‍ നിന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കാന്‍ ബില്ലുമായി കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം, സര്‍വീസ് കാലാവധി തുടങ്ങിയവ സംബന്ധിച്ച ബില്‍ കൊണ്ടുവന്നത്. അടുത്തിടെ ജസ്റ്റിസ് കെ എം ജോസഫിന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതി അഞ്ചംഗ ബെഞ്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തിന് പുതിയ സമിതി രൂപീകരിച്ചത്. ഇലക്ഷന്‍ കമ്മീഷണര്‍മാരെ നിയമിക്കുന്നത് പ്രധാനമന്ത്രി, ലോക്‌സഭ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതിയാണ് രൂപീകരിച്ചത്. കേന്ദ്രസര്‍ക്കാരായിരുന്നു അതുവരെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിച്ചിരുന്നത്. […]

Share News
Read More

യു ഡി എഫും എൽ ഡി എഫും മാസപ്പടി മുന്നണികൾ; നേതാക്കൾ കണക്കുകൾ പുറത്ത് വിടുമോ?|അതുകൊണ്ട്, രണ്ടു മുന്നണിയും ഒരുമിച്ചുനിന്നു മത്സരിക്കുന്നതല്ലേ ഈ സാഹചര്യത്തിൽ ഉചിതം? (ഡോ. കെ. എസ്. രാധാകൃഷ്ണൻ)

Share News

ഒടുവിൽ പ്രതിപക്ഷ നേതാവ് സതീശനും സമ്മതിച്ചു മുഖ്യമന്ത്രി വിജയനും മകൾക്കും ഒപ്പം യു ഡി എഫ് നേതാക്കളും കരിമണൽ കർത്തയിൽ നിന്നും പണം വാങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ചില ചോദ്യങ്ങൾ അദ്ദേഹത്തോട് ചോദിക്കാതിരിക്കാൻ നമുക്കാകില്ല. (1) ഏതെല്ലാം നേതാക്കൾ എത്ര വെച്ച് പിരിച്ചിട്ടുണ്ട്? അദ്ദേഹം ആഗ്രഹിക്കുന്നതുപോലെ വീട്ടിൽ നിന്നും തേങ്ങാ വിറ്റ പണമെടുത്തു അദ്ദേഹം പാർട്ടി പ്രവർത്തനം നടത്തേണ്ടതില്ല. പക്ഷെ ഒരു പണിയും എടുക്കാതെ കോടികൾ എങ്ങനെ ഉണ്ടാക്കി എന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. അതുകൊണ്ടു ഓരോരുത്തരും പിരിച്ച […]

Share News
Read More

“സീറോ മലബാർ സഭ മാപ്പ് തരണം ” വാസ്തവവിരുദ്ധ ആരോപണങ്ങളിൽ ക്ഷമ ചോദിച്ച് പ്രമുഖ മാധ്യമം| Shekinah News

Share News

Shekinah News

Share News
Read More

വാചകമടി കഴിഞ്ഞ് മിനി കൂപ്പറിലും,ബി. എം ഡബ്ലിയുവിലും ചീറി പാഞ്ഞുള്ള ആ പോക്കാണ് പുതിയ കാല ജനകീയ വിപ്ലവ പാച്ചിൽ.

Share News

ഇടുന്ന ഷർട്ട് അവിടെയും ഇവിടെയും കീറിയും, മുഷിച്ചിൽ ഉണ്ടാക്കിയും ദരിദ്ര ലുക്കുണ്ടാക്കിയിരുന്ന രാഷ്ട്രീയ നേതാക്കൾ പണ്ടുണ്ടായിരുന്നു. ഇപ്പോൾ ആരും അതിന് മെനക്കെടാറില്ല. എപ്പോഴാണ് ചാനലിൽ ആകാരം തെളിയുന്നതെന്ന് ഒരു നിശ്ചയവും ഇല്ലാത്തത് കൊണ്ട് ചുളിയാത്ത കുപ്പായങ്ങൾ പെട്ടിയിൽ കരുതി നടക്കുന്ന കാലമാണ്. മൊബൈൽ ഫോണും, കെട്ടിയിരിക്കുന്ന വാച്ചും, യാത്ര ചെയ്യുന്ന കാറും നോക്കിയാൽ അറിയാം ഇവരുടെ യഥാർത്ഥ ജീവിത ശൈലി. എന്നിട്ട് പത്ത് കാശില്ലാത്ത പൊതു പ്രവർത്തകനെന്ന എച്ചിത്തരം എപ്പോഴും പറഞ്ഞ് കൊണ്ടിരിക്കും. എല്ലാം കാണുന്ന ജനം […]

Share News
Read More

ക്വിറ്റ് ഇന്ത്യ ദിനം ചില ഓർമ്മപ്പെടുത്തലുകൾ|നൊമ്പര കാഴ്ചകൾ നീണ്ട് പോകുമ്പോൾ ഓരോ ദേശസ്നേഹിയുടെയും ഉള്ളിൽ അലയടിക്കട്ടെ കിറ്റിന്ത്യയുടെ സമര കാഹളം.

Share News

“ഞാൻ നിങ്ങൾക്ക് ഒരു മന്ത്രം തരാം. ഒരു ചെറിയ മന്ത്രം. അത് നിങ്ങളുടെ ഹൃദയത്തിൽ പതിക്കുകയും നിങ്ങളുടെ ഓരോ ശ്വാസവും അതിന് ഭാവം നൽകുകയും ചെയ്യട്ടെ. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക! അതാണ് ആ മന്ത്രം. ഒന്നുകിൽ നാം സ്വതന്ത്രരാകും അല്ലെങ്കിൽ ആ ശ്രമത്തിൽ മരിക്കും ”.1942 ഓഗസ്റ്റ് മാസത്തിൽ ബോംബേയിൽ വെച്ച് നടന്ന അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയിൽ ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയ ശേഷം ഗാന്ധിജി തന്റെ പ്രസംഗത്തിൽ പറഞ്ഞ വാക്കുകളാണിത്.ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഐതിഹാസികമായ […]

Share News
Read More

ഒരു കുഞ്ഞിൻ്റെ കൗതുകത്തോടെ ലോകത്തെ അവസാനം വരെ നോക്കിക്കണ്ട ആളാണ് സിദ്ധിക്ക്. സൗഹൃദം അദ്ദേഹത്തിനൊരു ദൗർബല്യമായിരുന്നു.

Share News

ട്രൂ കോളറോ മൊബൈൽ ഫോണോ ഇല്ലാതിരുന്ന ഒരു കാലത്ത് ഏത് ഫോണിൽ നിന്നു വിളിച്ചാലും ശബ്ദം കൊണ്ട് ആളെ തിരിച്ചറിയുന്ന “ജാലവിദ്യ” സിദ്ധിക്കിന് സ്വായത്തമായിരുന്നു. എങ്ങനെ ഇത് സാധ്യമാകുന്നുവെന്ന് ഒരിക്കൽ ചോദിച്ചപ്പോൾ ഫോണിൽ ബാക്ക് ഗ്രൗണ്ടിൽ കേൾക്കുന്ന ശബ്ദം പോലും താനറിയാതെ താൻ കാതോർക്കാറുണ്ടെന്നും ഫോണിലെ പശ്ചാത്തലശബ്ദത്തിൽ നിന്നും ഒരാൾ നിൽക്കുന്ന ഇടം പോലും കണ്ടെത്താൻ ശ്രമിക്കാറുണ്ടെന്നുമായിരുന്നു മറുപടി. എപ്പോഴുംചെറുചിരിയ്ക്കിടയിലൂടെ മാത്രം സംസാരിച്ചിരുന്നയാളാണ് സിദ്ധിക്ക്. ആരും അത് കേട്ടു നിന്നു പോകും. അത്രയ്ക്ക് മധുരതരമാണത്; ഒരു മെലഡി […]

Share News
Read More