എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനത്ത് തുടരുന്ന വൈദികരും അല്മായരും അവിടെ നിന്ന് എത്രയും വേഗം തിരിച്ചു പോകണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.|ബിഷപ്പ് ബോസ്കോ പുത്തൂർ

Share News

ഈശോയിൽ പ്രിയപ്പെട്ട അച്ചന്മാരേ, സന്യസ്തരേ, അല്മായ സഹോദരങ്ങളെ, എറണാകുളം-അങ്കമാലി അതിരൂപതയിലെ ഇടവകകളെയും സ്ഥാപനങ്ങളെയും സന്യാസ സമൂഹങ്ങളെയും ഏകോപിപ്പിക്കുകയും, അജപാലനപരമായ ആവശ്യങ്ങൾ നിയമാനുസൃതം സാധിച്ചു കൊടുക്കുകയും ചെയ്യുന്ന സഭാഭരണ കേന്ദ്രമാണല്ലോ നമ്മുടെ അതിരൂപത ആസ്ഥാന മന്ദിരം. സമീപകാലത്തുണ്ടായ ചില പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ, അതിരൂപതാ കൂരിയയുടെ സേവനം തുടരാൻ കഴിയാത്ത സാഹചര്യം ഉണ്ടായിരിക്കുന്നു. ചർച്ചകൾ വഴിമുട്ടിയ സാഹചര്യത്തിൽ, അതിരൂപത നേരിടുന്ന വെല്ലുവിളികൾ എങ്ങനെ പരിഹരിക്കാമെന്ന് 2024 സെപ്റ്റംബർ 26 തീയതി നടന്ന ആലോചന സമിതി യോഗം വിശദമായി പരിശോധിച്ചു.ഗ്രേറ്റ് ബ്രിട്ടൻ […]

Share News
Read More

വയോജന ദിന ഉശിരൻ ചിന്തകൾ പത്തെണ്ണം ..|ഡോ .സി. ജെ .ജോൺ

Share News

1.പറ്റാവുന്നിടത്തോളം കാലം ആരെയും ആശ്രയിക്കാതെയുള്ള സ്വാശ്രയ വാർദ്ധക്യം ചിട്ടപ്പെടുത്തും . 2.മക്കൾ നോക്കിയില്ലെന്ന പരിഭവം ഇല്ലാതെ സ്വതന്ത്രമായും സമാധാനമായും ജീവിക്കും . 3.വയസ്സ് കാലത്ത് തൻ കാര്യത്തിന് ചെലവാക്കാനായി ഇത്തിരി കാശ്‌ സ്വരു കൂട്ടി വയ്ക്കും . 4. ഒറ്റപ്പെടാൻ പോകാതെ സാധിക്കുന്ന സാമൂഹിക കൂട്ടായ്മകളിലൊക്കെ പങ്ക്‌ ചേരും. 5.ആരോഗ്യം അനുവദിക്കുന്നിടത്തോളം കാലം യാത്ര പോകും . 6.ഇടപെടുന്ന പരിസരങ്ങൾ വയോജന സൗഹൃദമല്ലെങ്കിൽ പരാതിപ്പെടും. 7.പ്രായമായിയെന്നത് കൊണ്ട് മൂലക്കിരുത്താനോ ,ചൂഷണം ചെയ്യാനോ വന്നാൽ നിയമ വടി കൊണ്ട് […]

Share News
Read More

ഇടതുപക്ഷത്തിന്റെ ഭാഗമായി നിയമസഭയിൽ എത്തിയ പി വി അൻവർ പാർടിയെ തകർക്കാൻ ശ്രമിക്കുന്നവരുടെ ആയുധമായി മാറിയിരിക്കുന്നു.|മന്ത്രി പി .രാജീവ്

Share News

സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും ദുർബലപ്പെടുത്തുന്നതിനും സർക്കാരിനെയും മുഖ്യമന്ത്രിയെയും അപകീർത്തിപ്പെടുത്തുന്നതിനും നടത്തുന്ന ആസൂത്രിത പദ്ധതിയുടെ ഉപകരണമായി പി വി അൻവർ എംഎൽഎ മാറിയിരിക്കുന്നുവെന്നാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ കാണിക്കുന്നത്. പാർടിയുടെ ആധികാരികതയും നേതൃത്വത്തിന്റെ വിശ്വാസ്യതയും തകർക്കാൻ യുഡിഎഫും ബിജെപിയും മതമൗലികവാദ സംഘടനകളും ഒരു വിഭാഗം മാധ്യമങ്ങളും ചേർന്ന മഴവിൽ മുന്നണി കുറേക്കാലമായി ശ്രമിക്കുന്നുണ്ട്. അതിന് ഒരു എൽഡിഎഫ് സ്വതന്ത്രനെ ആയുധമായി ലഭിച്ചെന്നത് ഇക്കൂട്ടരെ ആവേശം കൊള്ളിക്കുന്നു. പാർടിയുടെ ആധികാരികത ദുർബലപ്പെടുത്തുക, സിപിഐ എമ്മിന്റെ സ്ഥായിയായ മതനിരപേക്ഷ നിലപാടിൽ അവിശ്വാസം സൃഷ്ടിക്കുകയും […]

Share News
Read More

ചിത്രത്തിൽ കാണുന്ന വിധം കുട്ടികളെ മടിയിൽ ഇരുത്തി യാത്ര ചെയ്യുന്നതും അത്യന്തം ഗുരുതരമാണ്. നമുക്കും സീറ്റ് ബെൽറ്റിനും ഇടയിൽ ഞെരുങ്ങി കുട്ടികൾ മരണപ്പെടാൻ വരെ സാദ്ധ്യത കൂടുതലാണ്

Share News

യാത്രയിൽ ഒരു വാഹനം ബ്രേക്ക് ചെയ്യുമ്പോൾ, ശ്രദ്ധയോടെ യാത്രചെയ്തില്ലെങ്കിൽ വാഹനത്തിനുളളിൽ നിൽക്കുന്നവരായാലും ഇരിക്കുന്നവരായാലും മുന്നോട്ട് തെറിച്ചു വീഴാറുണ്ട്. ഇത്തരത്തിൽ നിരവധി അപകടങ്ങൾ ഉണ്ടാകാറുമുണ്ട്. ശരീരഭാരവും വാഹനത്തോടൊപ്പം സഞ്ചരിക്കുന്ന ശരീരവേഗതയും ചേർന്ന ഒരു ആക്കം അഥവാ സംവേഗശക്തി കാരണമാണ് നാം അപ്രതീക്ഷിത ബ്രേക്കിംഗ് സമയത്ത് മുന്നോട്ട് തെറിച്ചു പോകാൻ ഇടയാക്കുന്നത് 60 Kg ഭാരമുള്ള ഒരാൾ 60 Km വേഗതയിൽ സഞ്ചരിക്കുമ്പോൾ സഡൻ ബ്രേക്കിംഗിലോ അപകടത്തിൽ വാഹനം ഇടിച്ചു നിൽക്കുമ്പോഴോ അയാളുടെ ശരീരഭാരത്തിൻ്റെ 60 മടങ്ങ് (60 x […]

Share News
Read More

മലയാള പത്രങ്ങള്‍ വില കൂട്ടുന്നു; നിരക്കുവർധന അറിയിച്ചു; പേജ് കുറഞ്ഞാലും വില മുകളിലേക്ക് തന്നെ!!

Share News

മലയാള പത്രങ്ങള്‍ വില കൂട്ടുന്നു. പ്രചാരത്തില്‍ മുന്‍പിലുള്ള ഇംഗ്ലീഷ് പത്രങ്ങളെക്കാള്‍ വില ഈടാക്കുന്ന മലയാളം പത്രങ്ങളാണ് വരിസംഖ്യ നിരക്ക് വീണ്ടും വര്‍ധിപ്പിക്കുന്നത്. ഇംഗ്ലീഷ് പത്രങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ പേജുകള്‍ മാത്രമാണ് മലയാള പത്രങ്ങള്‍ക്കുള്ളത്. കോവിഡ് ഉണ്ടാക്കിയ ബിസിനസ് മാന്ദ്യത്തിൻ്റെ ശേഷം മലയാളത്തിലെ പത്രങ്ങളെല്ലാം പേജുകൾ കുറച്ച് ശോഷിച്ച അവസ്ഥയിലാണ്. ഇതേ നിലയിൽ മുന്നോട്ട് പോകുമ്പോള്‍ തന്നെയാണ് വില വര്‍ധിപ്പിക്കാനുള്ള തീരുമാനം പത്രങ്ങള്‍ എടുത്തിരിക്കുന്നത്. മാതൃഭൂമി പത്രമാണ്‌ വില വര്‍ധിപ്പിക്കുന്ന കാര്യം വായനക്കാരെ അറിയിച്ചത്. നിലവില്‍ 8.50 […]

Share News
Read More

ഏതൊരു പുരുഷന്റെയും ഏറ്റവും വലിയ ഭാഗ്യം നല്ല ഒരു ഭാര്യയെ കിട്ടുക എന്നതാണ്

Share News

നല്ല ഭാര്യയാകാൻ… വിജയിയായ ഏതൊരു പുരുഷന്റെയും പിന്നില്‍ ഒരു സ്ത്രീയുടെ കൈയുണ്ടാകുമെന്ന് പറയുന്നു. ഇതിനായി ഭാര്യ ഭര്‍ത്താവിന്റെ സഹായിയാകുക. അവനോടൊപ്പം തോള്‍ചേര്‍ന്ന് നടക്കുക. ഭർത്താക്കന്മാർ സ്വന്തം ഭാര്യയുടെ ഗുണങ്ങൾ കാണാറില്ല എന്നാൽ അയൽക്കാരന്റെ ഭാര്യയിൽ നല്ലഗുണങ്ങൾ കണ്ടെതുന്നതിൽ ശ്രദ്ധാലുക്കൾ ആണ് ഏതൊരു പുരുഷന്റെയും ഏറ്റവും വലിയ ഭാഗ്യം നല്ല ഒരു ഭാര്യയെ കിട്ടുക എന്നതാണ്, നല്ല ഭാര്യ എന്നാൽ കുറെ സമ്പത്തുള്ള ഭാര്യയെന്നല്ല മറിച്ചു സ്നേഹമുള്ള ഭാര്യ എന്നതും. ഭർത്താവിനെ അറിഞ്ഞു ജീവിക്കുന്ന ഭാര്യ, അത്എല്ലാ പുരുഷൻ […]

Share News
Read More

മുനമ്പം സമരം അവസാനിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും ?

Share News

1 വക്കഫ് നിയമത്തിന്റെ ദൂഷ്യവശങ്ങൾ സകല പൗരന്മാരും ചർച്ചചെയ്യാനും പഠിക്കാനും അതിൽ മാറ്റം വരണം എന്ന ബോധ്യത്തിലേക്കു എത്താനും ഇടവരും. ഇത് ദേശീയ തലത്തിൽ ഈ ആശയം പ്രബലപ്പെടാനും ലോക ശ്രദ്ധ ആകർഷിക്കാനും വക്കഫ് നിയമം നിസാരമായി മാറ്റിയെടുക്കാൻ ബി ജെ പിക്ക് സാധിക്കാനും ഇടവരും . ഇത് മുൻകാല പ്രാബല്യത്തോടെ പല പിടിച്ചെടുക്കലുകളും തിരിച്ചെടുക്കപ്പെടാൻ ഇടയായേക്കും. 2 വക്കഫ് നിയമം പാസാക്കിയ കോൺഗ്രസ്സ് ഒരു വർഗീയ സമീപനം വച്ചുപുലർത്തുന്നു എന്നും ബി ജെ പി ഹിന്ദു […]

Share News
Read More

ജീവിതത്തിൽ എന്തിനാണ്‌ പ്രാധാന്യം?|അതൊരു വലിയ തിരിച്ചറിവായിരുന്നു.

Share News

ഒരിക്കൽ ഒരേ കോളേജിൽ ഒരുമിച്ചു പഠിച്ച്‌ പിന്നീട്‌ പല വഴി പിരിഞ്ഞു പോയ അഞ്ച്‌ വിദ്യാർത്ഥികൾ വർഷങ്ങൾക്ക്‌ ശേഷം ഒരുമിച്ച്‌ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകനെ കാണാനെത്തി. നിറഞ്ഞ സന്തോഷത്തോടെ അവരെ സ്വീകരിച്ചിരുത്തി വിശേഷങ്ങൾ ചോദിച്ചറിഞ്ഞ അധ്യാപകൻ അവരെല്ലാം ഉയർന്ന ജോലികളിലും ഉന്നതമായ നിലകളിലുമാണെന്നറിഞ്ഞ്‌ അതിയായി സന്തോഷിച്ചു. പക്ഷെ അവരുടെ ആരുടെയും മുഖത്ത്‌ അതിന്റേതായ യാതൊരു സന്തോഷവും അദ്ദേഹത്തിന്‌ കാണാൻ സാധിച്ചില്ല. അവരുടെ സംസാരത്തിൽ മുഴുവൻ നിറഞ്ഞു നിന്നത്‌ അവരവരുടെ തൊഴിൽ പ്രശ്നങ്ങളും ബിസിനസ്സിലെ പ്രതിസന്ധികളും കുടുംബവഴക്കുകളുമൊക്കെയായിരുന്നു. ഉയർന്ന […]

Share News
Read More

നെഹ്‌റു ട്രോഫി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ കാരിച്ചാല്‍ ചുണ്ടന്

Share News

ആലപ്പുഴ: എഴുപതാമത് നെഹ്‌റു ട്രോഫി വള്ളംകളിയില്‍ പള്ളാതുരുത്തി ബോട്ട് ക്ലബ്ബിന്റെ കാരിച്ചാല്‍ ചുണ്ടന് കിരീടം. നാലു വള്ളങ്ങള്‍ മാറ്റുരച്ച ഫൈനലില്‍ 4.29.785 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് അലന്‍ മൂന്നുതൈക്കല്‍, എയ്ഡന്‍ മൂന്നുതൈക്കല്‍, മനോജ് പി.പി എന്നിവരുടെ നേതൃത്വത്തിലുള്ള പള്ളാത്തുരുത്തി ബോട്ട് ക്ലബ് നെഹ്‌റു ട്രോഫിയില്‍ മുത്തമിട്ടത്. പി വി മാത്യു, ബൈജു കുട്ടനാട് എന്നിവര്‍ നേതൃത്വ നല്‍കിയ വി.ബി.സി കൈനകരിബോട്ട് ക്ലബ്ബിന്റെ വിയപുരം ചുണ്ടന്‍ (4.29.790മിനുട്ട് ) രണ്ടാം സ്ഥാനത്തെത്തി. കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബിന്റെ നടുഭാഗം […]

Share News
Read More

ലിവിംഗ് ടുഗതറിലെ, ഔദാര്യങ്ങളും! അവകാശങ്ങളും!

Share News

വിവാഹം കുടുംബ ജീവിതം ഇതൊന്നും എനിക്ക് സാധിക്കില്ല, അതു കൊണ്ട് ഞാനെന്റെ കൂട്ടുകാരിയോടോ, കൂട്ടുകാരനോടോ ഒപ്പം ജീവിക്കാൻ പോകുന്നു. എനിക്ക് ലിവിംഗ് ടുഗതർ മതി, എന്നൊക്കെ പറഞ്ഞ് ബഹളം വെയ്ക്കുന്ന മക്കളോട് എന്തു പറയണം എന്നറിയാതെ അന്തം വിട്ടു ഷോക്കടിച്ചു പോകുന്ന മാതാപിതാക്കൾക്കു വേണ്ടിയാണ് ഈ കുറിപ്പ് ഞാനെഴുതുന്നത്. നിങ്ങളുടെ വേണ്ടപ്പെട്ട ഒരാൾ, സ്വന്തം വീട്ടിൽ താമസം തുടരാനാവാത്ത ഒരവസ്ഥയിൽ അയാളുടെ വീടുവിട്ടിറങ്ങി നിങ്ങളുടെ അടുത്തു വന്നാൽ, അത്യാവശ്യം വേണ്ടുന്ന കുറെ സഹായങ്ങൾ നിങ്ങൾ അയാൾക്കു ചെയ്തു […]

Share News
Read More