ഒരു നാടിന്റെ സാംസ്കാരിക പാരമ്പര്യത്തെ അടയാളപ്പെടുത്തുന്ന അനവധി ഘടകങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഭക്ഷണം.
രാവിലെ നല്ല പൂ പോലത്തെഇഡ്ഡലിയും നല്ലപോലെ കുറുകിയ തേങ്ങചമ്മന്തിയും അല്ലെങ്കിൽ ചൂടു പുട്ടും നല്ല പോലെ തേങ്ങാക്കൊത്തും ചെറിയഉള്ളി ഒക്കെ ചേർത്തു കടുവറുത്ത കടലകറിയും. പാലപ്പം, വെള്ളയപ്പം. അതിനു കൂട്ടായി മീൻമപ്പാസ്. ഉച്ചക്ക് വാട്ടിയ വാഴയിലയിൽ തൈരും തേങ്ങാ ചമ്മന്തിയും ഉരുളക്കിഴങ്ങു മെഴുക്കുപെരട്ടിയും ഇച്ചിരി അച്ചാറും ഒരു മൊട്ട പൊരിച്ചതും ഒരു മത്തി വറുത്തതും വെച്ച പൊതിച്ചോറും. വൈകുന്നേരം നല്ല മഴ പെയ്യുമ്പോൾ തൊട്ടാൽ പൊടിയുന്നപോലെയുള്ള കപ്പ പുഴുങ്ങി പച്ച മുളക് ചെറിയഉള്ളി ഉപ്പും കൂട്ടി ചതക്കണം. […]
Read More“എന്റെ കൂടെ നിന്ന് ഈ സ്വിച്ച് ഓൺ കർമ്മം നടത്തുന്നത് ആരാണെന്നു എല്ലാവർക്കും അറിയാമെന്നു കരുതുന്നു, ഇത് ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിലെ കുറങ്കോട്ട ദ്വീപിലെ എന്റെ പ്രിയ ചങ്ങാതി വൈഷ്ണവ്.” |ടി ജെ വിനോദ് MLA
ഞാൻ ആദ്യമായി എം.എൽ.എ ആയ 2019 ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണ സമയത്ത് കുറങ്കോട്ട ദ്വീപിൽ എത്തിയപ്പോൾ എന്റെ കൈവിരലിൽ പിടിച്ചു നടന്ന് എനിക്ക് തുണയായി എന്റെ കൂടെ ദ്വീപ് മുഴുവൻ നടന്ന എന്റെ ചങ്ങാതി… ഈ കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിനും കൃത്യ സമയത്ത് വൈഷ്ണവ് എത്തി സഹായത്തിനു കൂടെ… കഴിഞ്ഞ ദിവസം എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും നിർമാണം പൂർത്തിയാക്കിയ ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ആയിരുന്നു. പ്രദേശവാസികളും പാർട്ടി പ്രവർത്തകരും എം.എൽ.എ എന്ന നിലയിൽ എന്നെ കൊണ്ട് […]
Read Moreസിപിഐ എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ പ്രൊഫൈൽ പിക്‌ചർ ക്യാമ്പയിനിൽ ഇതുവരെ ഒരു ലക്ഷം പേർ പങ്കെടുത്തു.
. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും അടക്കമുള്ള നേതാക്കളും ക്യാമ്പയിന്റെ ഭാഗമായി. ഇന്ന് രാവിലെ നടന്ന സമ്മേളനത്തിന്റെ ഉദ്ഘാടന വീഡിയോ ലൈവ് കണ്ടവരുടെ എണ്ണം ഫേസ്‌ബുക്കിൽ മാത്രം രണ്ടുലക്ഷത്തോടെടുക്കുന്നു. ഒരാഴ്‌ചയിലേറേയായി സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുന്ന മുതിർന്ന പാർട്ടി നേതാക്കളുടെ സമ്മേളന ഓർമ്മ വീഡിയോകൾ കണ്ടത് ലക്ഷക്കണക്കിന് ആളുകളാണ്. ഫെയ്‌സ്‌ബുക്കും വാട്സ്ആപ്പും മാത്രമല്ല, ചെറുതും വലുതുമായ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും സിപിഐ എം ഉപയോഗിക്കുന്നുണ്ട്. സമ്മേളനവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ശക്തമായ പ്രചരണമാണ് […]
Read Moreയുദ്ധഭൂമിയിലെ ചിറകില്ലാത്ത മാലാഖമാർ
അപ്രതീക്ഷിതമായി റഷ്യയും ഉക്രൈനും തമ്മിലുണ്ടായ യുദ്ധത്തിൻ്റെ ഇരകളായി ലക്ഷക്കണക്കിന് ആൾക്കാർ ഉക്രൈനിൽ നിന്നും പാലായനം ചെയ്തപ്പോൾ ആ രാജ്യത്തെ ഭയാനകമായ സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ നെട്ടോട്ടമോടുകയായിരുന്നു ആയിരക്കണക്കിന് മലയാളി വിദ്യാർത്ഥികൾ അടങ്ങിയ ഇന്ത്യാക്കാർ. ഉക്രൈനിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മൂന്നുനാലു ദിവസം നടന്ന് അതിർത്തിയിലെത്തി കൊടുംതണുപ്പിൽ കിലോമീറ്ററുകൾ നീണ്ട ക്യൂവിൽ മണിക്കൂറുകൾ കാത്തുനിന്നിട്ടും ബോർഡർ കടക്കാൻ കഴിയാതെ നിസ്സഹായരായി തിരിച്ചുനടക്കാൻ പ്ലാൻ ചെയ്യുമ്പോഴാണ് അങ്കമാലിക്കാരിയായ സിസ്റ്റർ ലിജി പയ്യപ്പിള്ളിയുടെ കോൾ അവരെ തേടിയെത്തുന്നത്. അവശരായ വിദ്യാർത്ഥികളുടെ വേദന […]
Read Moreയുക്രെയ്ന്‍ – പോളണ്ട് അതിര്‍ത്തിയിലെ ദൃശ്യമാണിത്. കാറുകള്‍ ക്യൂ പാലിച്ച് നില്‍ക്കുന്നത് കാണുക.
യുദ്ധത്തില്‍ നിന്ന് പാലായനം ചെയ്യുന്നവരാണ്. എല്ലാം ഉപേക്ഷിച്ച് എവിടെയെങ്കിലും പോയി സമാധാനത്തോടെ ജീവിക്കാമെന്ന് കരുതുന്നവര്‍. യുക്രെയ്ന്‍ – പോളണ്ട് അതിര്‍ത്തിയിലെ ദൃശ്യമാണിത്. കാറുകള്‍ ക്യൂ പാലിച്ച് നില്‍ക്കുന്നത് കാണുക. https://twitter.com/AFP/status/1498490080004308992/photo/1 ഇവിടെ ഒരു ട്രാഫിക് സിഗ്നലില്‍ പോലും കാണും ഇതിലുമേറെ കുത്തിക്കയറ്റവും കുത്തിത്തിരിപ്പും. കഴിഞ്ഞദിവസം ഒരു സ്ഥലത്ത് സ്വന്തം മക്കളെയും കൂട്ടി ക്യൂവിൽ ഇടിച്ചുകയറുന്ന രക്ഷിതാക്കളെയും നേരില്‍ കണ്ടു. അവരും ഇത് കാണണം. അവരുടെ മക്കളെയും കാണിക്കണം. Romy Mathew
Read Moreയുദ്ധം നേരിൽ കണ്ടിട്ടില്ല. അനുഭവിച്ചിട്ടുമില്ല. യുദ്ധം കണ്ടവരുടെ കഥകൾ ഒരു പ്രാർത്ഥന മാത്രമാണ് എന്നിൽ അവശേഷിപ്പിച്ചിട്ടുളത്. ഇനി ഒരു യുദ്ധം ഒരിടത്തും ഉണ്ടാകാതിരിക്കട്ടെ.
അഭയാർഥികൾ ദിവസവും രാവിലെ പള്ളിയിൽ വന്നു കുർബാനയിൽ സംബന്ധിക്കുന്ന ആ എഴുപതുകാരനെ ഞാൻ ശ്രദ്ധിച്ചിരുന്നു. അധികം ആരോടും മിണ്ടാട്ടമില്ലാതെ കുർബാനക്ക് ശേഷം പള്ളിയിൽ നിന്ന് പിരിയും. സംഭവം മെല്ബണിലാണ്. എല്ലാ ഭൂഖണ്ഡങ്ങലിലെയും ഏതാനും രാജ്യങ്ങൾ സന്ദർശിക്കാൻ ഭാഗ്യം കിട്ടിയിട്ടുണ്ടെങ്കിലും യുകെയും സ്‌കോട്ടലന്റും ഒഴികെ യൂറോപ്പ്യൻ ഭൂഖണ്ഡത്തിൽ കാൽ കുത്താൻ ഇതു വരെ ഭാഗ്യം ഉണ്ടായില്ല. പത്താം ക്ലാസ് പരീക്ഷക്ക് ശേഷമുള്ള രണ്ടുമാസം കൊണ്ട് വായിച്ചു തള്ളിയ പുസ്തകങ്ങളിൽ ഒന്ന് ഒരു യാത്രാവിവരണം ആയിരുന്നു. പുസ്തകത്തിന്റെയോ രചയിതാവിന്റെയോ പേരു […]
Read More“ലോകത്തിന്റെ ഒരു ഭാഗത്തുണ്ടാകുന്ന യുദ്ധം പിന്നീട് ലോകവ്യാപകമായി മാറാനും ദുരന്തങ്ങങ്ങൾ ഉളവാക്കുവാനും വലിയ കാലതാമസമില്ല. |സമൂഹമനസാക്ഷി ഉണരണം”|ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി
യുദ്ധത്തിനെതിരെ സമൂഹമനസാക്ഷി ഉണരണംബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി കൊല്ലം : ഉക്രയിനിൽ നടക്കുന്ന യുദ്ധം നമ്മുടെ മനസ്സിൽ ഏറെ വേദന ഉളവാക്കുന്നു. എല്ലാ യുദ്ധങ്ങളും ആത്യന്തികമായി മനുഷ്യജീവനെതിരാണ്. യുദ്ധം നമ്മെ ബാധിക്കില്ലെന്ന മനോഭാവം മാറ്റണം. യുദ്ധത്തോടുള്ള കാഴ്ചപ്പാടുകളിൽ മാറ്റം വരണം. യുദ്ധം ടി വി യിൽ കണ്ട് ആസ്വദിക്കുമ്പോഴും ആശങ്കപ്പെടുമ്പോഴും യുദ്ധമേഖലയിൽ ജനങ്ങൾ അനുഭവിക്കുന്ന വേദനകളും വിഷമങ്ങളും നാം തിരിച്ചറിയണം.ലോകത്തിന്റെ ഒരു ഭാഗത്തുണ്ടാകുന്ന യുദ്ധം പിന്നീട് ലോകവ്യാപകമായി മാറാനും ദുരന്തങ്ങങ്ങൾ ഉളവാക്കുവാനും വലിയ കാലതാമസമില്ല. യുദ്ധത്തിനെതിരെ […]
Read Moreലോകായുക്ത|കെ.ടി. ജലീലിന്റെ ആരോപണങ്ങളും യാഥാർത്ഥ്യങ്ങളും
ലോകായുക്തയുടെയും ഹൈക്കോടതിയുടെയും ഉത്തരവുകൾ മൂലം മന്ത്രിസ്ഥാനം നഷ്ടപ്പെട്ട കെ.ടി. ജലീൽ മനസ്സിന്റെ സമനില തെറ്റിയവനെപ്പോലെ, ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പ്രചരിപ്പിക്കുന്ന സാഹചര്യത്തിൽ യഥാർത്ഥവസ്തുതകൾ ജനങ്ങൾ തിരിച്ചറിയണം. നിഷ്പക്ഷതയും, ധാർമികതയും നഷ്ടപ്പെട്ടിട്ടില്ലാത്തവർക്കു വേണ്ടിയാണ് ഈ വിശദീകരണം. ഇതെല്ലാം പല സന്ദർഭങ്ങളിലും പല രീതികളിലും പൊതുജന ശ്രദ്ധയിൽ വന്നിട്ടുള്ളതാണെങ്കിലും, ഒരു ഓർമ്മപ്പെടുത്തൽ ആവശ്യമാണെന്നു തോന്നുന്നു. കണ്ണുള്ളവൻ കാണട്ടെ. ചെവിയുള്ളവൻ കേൾക്കട്ടെ. ആരോപണം – 1 സഹോദരഭാര്യക്കു വൈസ് ചാൻസലർസ്ഥാനം കേരളാഹൈക്കോടതിയിൽ മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലികുട്ടിക്കെതിരെ […]
Read More