ഓൺ ലൈൻ ഫുഡിന്റെ മറവിൽ മയക്ക് മരുന്ന് വിൽപ്പന: അതിമാരകമായ സിന്തറ്റിക്ക് ഡ്രഗ്ഗുമായി യുവാവ് പിടിയിൽ
കൊച്ചി : ഓൺലൈൻ ഫുഡ് എത്തിച്ച് കൊടുക്കുന്നതിന്റെ മറവിൽ മയക്ക് മരുന്ന് വിൽപ്പന നടത്തി വന്ന യുവാവ് എം ഡി എം എ യുമായി എക്‌സൈസിന്റെ പിടിയിൽ. കോട്ടയം കാഞ്ഞിരപ്പള്ളി – തുമ്പമട സ്വദേശി ആറ്റിൻപുറം വീട്ടിൽ നിതിൻ രവീന്ദ്രൻ (26) എന്നയാളെയാണ് എറണാകുളം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എം.എസ് ഹനീഫയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്ന് ഒരു ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇയാൾ മയക്ക് മരുന്ന് വിൽപ്പന നടത്തിവന്നിരുന്ന ബൈക്കും എക്സൈസ് […]
Read Moreതെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് പ്രാദേശിക വികാരം: കെ.സുധാകരന്‍ എംപി
തിരുവനന്തപുരം: പ്രദേശിക രാഷ്ട്രീയ വികാരം പ്രതിഫലിച്ച തെരഞ്ഞെടുപ്പ് ഫലമാണ് അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നും പുറത്ത് വന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ദേശീയ രാഷ്ട്രീയവും ജനകീയ വിഷയങ്ങളും ചര്‍ച്ച ചെയ്തോ എന്ന കാര്യത്തില്‍ സംശയമാണ്. വര്‍ഗീയ ധ്രൂവീകരണം ജനാധിപത്യത്തിന് മേല്‍ എത്രത്തോളം ആധിപത്യം സ്ഥാപിക്കുന്നു എന്നതിന് തെളിവാണ് അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് ഫലം. ഇത് അപകടകരമായ പ്രവണതയാണ്. അധികാരവും പണവും തെരഞ്ഞെടുപ്പ് ഫലത്തെ ഒരുപരിധിവരെ സ്വാധീനിച്ചു എന്നതാണ് യുപിയിലെ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ ബോധ്യമാകുന്നത്. ദളിതര്‍ക്കും സ്ത്രീകള്‍ക്കും […]
Read More‘യോഗി ആധിപത്യം’: യുപിയിലും ഭരണത്തുടർച്ച
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മൂന്നര പതിറ്റാണ്ടത്തെ ചരിത്രം തിരുത്തിയാണ് ബിജെപി ഭരണത്തുടര്‍ച്ച നേടുന്നത്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ 270 ലേറെ സീറ്റുകളില്‍ ലീഡ് നേടിയാണ് ബിജെപി ചരിത്ര വിജയം കരസ്ഥമാക്കുന്നത്. ഗോരഖ്പൂരില്‍ യോഗി ആദിത്യനാഥ് മുന്നിട്ടു നില്‍ക്കുകയാണ്. ആദിത്യനാഥ് വീണ്ടും മുഖ്യമന്ത്രിയാകുന്നതോടെ, 1985 ന് ശേഷം യുപിയില്‍ തുടര്‍ച്ചയായി അധികാരത്തിലെത്തുന്ന ആദ്യ മുഖ്യമന്ത്രിയായി മാറുന്നു. 1985 ല്‍ കോണ്‍ഗ്രസാണ് യുപിയില്‍ അവസാനമായി തുടര്‍ഭരണം നേടിയത്. അന്ന് വീര്‍ബഹാദൂര്‍ സിങ്ങിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് അധികാരത്തുടര്‍ച്ച നേടിയത്. ഹാഥ് രസ്, ഉന്നാവ് […]
Read Moreമുസ്ലിം ലീഗ് ഇനിയും കോൺഗ്രസിനെ നമ്പി യു ഡി എഫിൽ തുടരുമോ?|ഡോ. കെ. എസ്. രാധാകൃഷ്ണൻ
തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതോടെ യുഡിഎഫിലെ രണ്ടാം കക്ഷിയായ മുസ്ലിം ലീഗിന് സുപ്രധാനമായ തീരുമാനം എടുക്കേണ്ടി വരുമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഡോ. കെ. എസ് രാധാകൃഷ്ണൻ. തകർച്ച പൂർണമാക്കിക്കൊണ്ടിരിക്കുന്ന കോൺഗ്രസിനൊപ്പം നിന്നും ആത്മഹത്യ ചെയ്യണോ അതിജീവിക്കണമോ എന്ന തീരുമാനം എടുക്കാൻ അവർ നിർബന്ധിതരാകുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. കേന്ദ്രവും കേരളവും ഭരിച്ചുകൊണ്ടിരുന്ന ഒരു പാർട്ടിയെ പിന്തുണച്ചാൽ അധികാരത്തിന്റെ താങ്ങും തണലും ലഭിക്കുമെന്ന് കരുതിയാണ് ലീഗ് കോൺഗ്രസിനൊപ്പം ചേർന്നത്. ആ കോൺഗ്രസ് ഇപ്പോഴില്ല. […]
Read Moreപുഴകളിലെ മണൽ നീക്കം ചെയ്ത് പ്രളയം പ്രതിരോധിക്കണം.
ഹർജി നല്കി. കൊച്ചി :കഴിഞ്ഞ നാലു വർഷക്കാലമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രളയം തടയുന്നതിന് നദികളിൽ അടിഞ്ഞുകൂടിയിരിക്കുന്ന മണ്ണും,മണലും,കല്ലും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവും അഭിഭാഷകനുമായ അഡ്വ. ഷോൺ ജോർജ് ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകി. കോട്ടയം ജില്ലയിലെ മീനച്ചിലാറിന്റെയും മണിമലയാറിന്റെയും ഇവയുടെ കൈവഴികളായ പുഴകളിലെയും മണൽ നീക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് ഷോൺ ഹൈക്കോടതിയെ സമീപിച്ചത്. നിരന്തരമായി ഉണ്ടാകുന്ന പ്രളയങ്ങൾ മൂലം പല സ്ഥലങ്ങളിലും കല്ലും മണലും അടിഞ്ഞ് പുഴകൾ ഇല്ലാതായ അവസ്ഥയാണ്. അതുകൊണ്ട് തന്നെ […]
Read Moreപഞ്ചാബില്‍ കോണ്‍ഗ്രസിനെ മലര്‍ത്തിയടിച്ച് എഎപി
അമൃത്സര്‍: നിയമസഭ തെരഞ്ഞെടുപ്പ് നടന്ന പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി തരംഗം. ഭരണകക്ഷിയായ കോണ്‍ഗ്രസിനെ തകര്‍ത്ത് എഎപി ലീഡ് കേവലഭൂരിപക്ഷവും കടന്ന് മുന്നേറുന്നു. 94 സീറ്റുകളിലാണ് എഎപി മുന്നിട്ടു നില്‍ക്കുന്നത്. അകാലിദള്‍ ശക്തിമേഖലകളിലും എഎപിയുടെ കുതിപ്പാണ്. ഡല്‍ഹിയ്ക്ക് പുറത്ത് മറ്റൊരു സംസ്ഥാനത്തു കൂടി ആംആദ്മി പാര്‍ട്ടി ഭരണത്തിലേറാനുള്ള സാഹചര്യമാണ് സംജാതമാകുന്നത്. എക്‌സിറ്റ് പോള്‍ പ്രവചനത്തെ ശരിവെക്കുന്ന ഫലമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ലീഡ് 13 സീറ്റുകളിലേക്ക് പിന്തള്ളപ്പെട്ടു. അകാലിദള്‍ എട്ടും ഉം ബിജെപി ഏഴും സീറ്റുകളിലും മുന്നിട്ടു നില്‍ക്കുന്നു. […]
Read Moreസ്ത്രീധനമെന്ന സാമൂഹ്യവിപത്തിനെ തുടച്ചു നീക്കാനുള്ള ശ്രമങ്ങൾക്ക് പുതിയ ഊർജ്ജം നൽകാൻവെബ് പോർട്ടൽ പ്രവർത്തനം ആരംഭിച്ചിച്ചു
നിയമപരമായ കരാറുകൾ പാലിച്ച് ഒരുമിച്ച് ജീവിതം പങ്കിടാമെന്ന മുതിർന്ന രണ്ടു വ്യക്തികളുടെ തീരുമാനമാണ് വിവാഹം. അതിനെ പണമിടപാടാക്കി അവഹേളിക്കുകയും സ്ത്രീകളുടെ സാമൂഹിക പദവി ഇടിക്കുകയും ചെയ്യുന്ന സ്ത്രീധന സമ്പ്രദായമെന്ന അനാചാരം ഇന്നും നിലനിൽക്കുന്നു എന്നത് അപമാനകരമാണ്. നിയമവിരുദ്ധമായ ഈ സമ്പ്രദായത്തിൻ്റെ പേരിൽ സ്ത്രീകൾ പീഡനം നേരിടേണ്ടി വരുന്നത് അവസാനിപ്പിക്കാൻ വലിയ തോതിലുള്ള സാമൂഹിക ഇടപെടൽ ഉണ്ടാകേണ്ടതുണ്ട്. അതോടൊപ്പം തന്നെ നിയമപരമായി കൂടുതൽ ഫലപ്രദമായി അതിനെ നേരിടാൻ സാധിക്കുക എന്നതും അനിവാര്യമാണ്. ഈ ലക്ഷ്യം മുൻനിർത്തിയാണ് സ്ത്രീധനത്തിനെതിരെയുള്ള പരാതികൾ […]
Read Moreരാജ്യസഭാ സീറ്റ് ചര്‍ച്ചകളില്‍ നിന്നും എന്നെ തീര്‍ത്തും ഒഴിവാക്കണമെന്നാണ് അഭ്യര്‍ത്ഥന.|വി.എം.സുധീരൻ
ഒരു അഭ്യര്‍ത്ഥന : ശ്രീ.എ.കെ.ആന്റണി ഒഴിയുന്ന രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് എന്റെ പേര് വലിച്ചിഴക്കരുതെന്ന് അപേക്ഷിക്കുന്നു. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നും വളരെ നേരത്തേ തന്നെ ഞാന്‍ വിടപറഞ്ഞിട്ടുള്ളതാണ്. ഒരു സാഹചര്യത്തിലും ഇനി അതിലേക്കില്ല. അതു കൊണ്ട് ദയവായി രാജ്യസഭാ സീറ്റ് ചര്‍ച്ചകളില്‍ നിന്നും എന്നെ തീര്‍ത്തും ഒഴിവാക്കണമെന്നാണ് എന്റെ അഭ്യര്‍ത്ഥന. സ്‌നേഹപൂര്‍വ്വം വി.എം.സുധീരൻ
Read More