രാഹുലിന് തിരിച്ചടി; മാനനഷ്ടക്കേസില്‍ വിധിക്കു സ്റ്റേ ഇല്ല; ഹര്‍ജി ഹൈക്കോടതി തള്ളി
അഹമ്മദാബാദ്: ക്രിമിനല്‍ മാനനഷ്ടക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ വിധി സ്റ്റേ ചെയ്യണമെന്നും ശിക്ഷ മരവിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീല്‍ ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളി. വിധി സ്റ്റേ ചെയ്യണമെന്ന് പ്രത്യേക കാരണമൊന്നും ഇല്ലാതെയാണ് രാഹുല്‍ ആവശ്യപ്പെടുന്നതെന്ന് ജസ്റ്റിസ് ഹേമന്ദ് പ്രചാരക് വിധിന്യായത്തില്‍ പറഞ്ഞു. കുറ്റക്കാരനെന്നു കണ്ടെത്തിയ സൂറത്ത് മജിസ്‌ട്രേറ്റ് കോടതി വിധി സ്റ്റേ ചെയ്യണമെന്നും രണ്ടു വര്‍ഷത്തെ തടവുശിക്ഷ മരവിപ്പിക്കണമെന്നുമാണ് രാഹുല്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. കുറ്റക്കാരനെന്നു കണ്ടെത്തിയതു സ്റ്റേ ചെയ്യണമെന്ന് രാഹുല്‍ ആവശ്യപ്പെടുന്നതു […]
Read Moreപോലീസ് സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് ഉദ്യോഗസ്ഥരെ കാണാന്‍ കാലതാമസം പാടില്ല: പോലീസ് മേധാവിയുടെ ഉത്തരവ്
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ക്കായി പോലീസ് സ്റ്റേഷനിൽ എത്തുന്ന പൊതുജനങ്ങള്‍ക്ക് പോലീസിന്‍റെ സേവനം കൃത്യമായി ലഭിക്കുന്നതിന് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സംസ്ഥാന പോലീസ് മേധാവി ഡോ.ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഉത്തരവായി. പോലീസ് സ്റ്റേഷനില്‍ എത്തുന്ന പൊതുജനങ്ങള്‍ക്ക് ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ കാണുന്നതിന് അകാരണമായ കാലതാമസം ഉണ്ടാകാന്‍ പാടില്ല. പോലീസ് സ്റ്റേഷനില്‍ നിന്നുള്ള സേവനം എത്രയുംവേഗം ലഭിക്കുന്നുവെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഉറപ്പാക്കണം. എസ്.എച്ച്.ഒയുടെ അഭാവത്തില്‍ പരാതിക്കാരെ നേരില്‍ കാണാന്‍ പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണം. പരാതി ലഭിച്ചാല്‍ ഉടന്‍ തന്നെ […]
Read Moreആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു|പ്രണാമം….വരകൾ അനശ്വരം…
മലപ്പുറം: പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു. 97 വയസായിരുന്നു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. ശ്വാസ കോശത്തിലെ അണുബാധയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസുഖങ്ങളെത്തുടർന്ന് നടുവട്ടത്തെ വീട്ടിൽനിന്ന് കഴിഞ്ഞദിവസം എടപ്പാൾ ആശുപത്രിയിലും പിന്നീട് കോട്ടയ്ക്കൽ മിംസ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കേരളത്തേയും മലയാളി ജീവിതങ്ങളേയും അതിമനോഹരമായാണ് ആർട്ടിസ്റ്റ് നമ്പൂതിരി തന്റെ കാൻവാസിൽ പകർത്തിയത്. 1925 സെപ്‌തംബർ 13ന് പൊന്നാനി കരുവാട്ടില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിന്റെയും മകനായാണ് ജനിച്ചത്. കെഎം വാസുദേവൻ നമ്പൂതിരി എന്നാണ് […]
Read Moreമഴയത്തും, മൂടൽ മഞ്ഞിലും സിഗ്നലിൽ നേരെ പോവാനും, മറ്റും 4 ഇൻഡിക്കേറ്ററുകളും ഒരുമിച്ച്(hazard light) ഇട്ട് പോകുന്ന തെറ്റായ ശീലങ്ങൾ അനുകരിക്കരുത്!!!
മിക്ക രാജ്യങ്ങളിലും, ഡ്രൈവിംഗ് സമയത്ത് ഹസാർഡ് ലൈറ്റുകൾ ഉപയോഗിക്കുന്നത് അനുവദനീയമല്ല. കനത്ത മഴയിലൂടെയോ മൂടൽമഞ്ഞിലൂടെയോ യാത്ര ചെയ്യുമ്പോൾ ധാരാളം ഡ്രൈവർമാർ ഹസാർഡ് ലൈറ്റുകൾ തെളിക്കുന്നുണ്ട്. ഇത് മറ്റ് റോഡ് ഉപയോക്താക്കളെ ആശയക്കുഴപ്പത്തിലാക്കുകയും അപകടത്തിന് കാരണമാകുകയും ചെയ്യും. ഹസാർഡ് വാണിംഗ് ലൈറ്റുകൾ ഓണായിരിക്കുമ്പോൾ സൈഡ് ഇൻഡിക്കേറ്ററുകളുടെ സിഗ്നലിംഗ് മറ്റ് റോഡ് ഉപയോക്താക്കൾ കാണുന്നതിന് ബുദ്ധിമുട്ടുണ്ടാക്കാം.റോഡ് ഇന്റർസെക്ഷനുകളിൽ വശങ്ങളിൽ നിന്ന് വരുന്ന വാഹനത്തിലെ ഡ്രൈവർ അവർക്ക് കുറുകെ വരുന്ന വാഹനങ്ങളിലെ അവരുടെ വശത്തെ ലൈറ്റ് മാത്രം കണ്ട് പ്രസ്തുത വാഹനം […]
Read Moreവാഹനം വിൽക്കാം ….|മനസ്സമാധാനം വിൽക്കരുത് …|പേര് മാറിയിട്ടില്ല !ട്രാഫിക് നിയമ ലംഘനത്തിന് നോട്ടീസ് വന്നു …ഇനി എന്ത് ചെയ്യണം !
മോട്ടോർ വാഹന ഓഫീസിൽ ഇപ്പോൾ കൂടുതൽ ആളുകൾ എത്തുന്നത് വാഹനം വിറ്റു !.. പേര് മാറിയിട്ടില്ല !ട്രാഫിക് നിയമ ലംഘനത്തിന് നോട്ടീസ് വന്നു …ഇനി എന്ത് ചെയ്യണം !എന്ന പരാതികളുമായാണ്.. .മോട്ടോർ വാഹന നിയമം സെക്ഷൻ 2 (30) പ്രകാരം ഒരു വാഹനം ആരുടെ പേരിലാണോ രജിസ്റ്റർ ചെയ്തിട്ടുള്ളത് അയാളാണ് വാഹനത്തിൻറെ രജിസ്ട്രേഡ് ഓണർ എന്നറിയപ്പെടുന്നത്. ഒരു വാഹനം കൈമാറ്റം ചെയ്യപ്പെട്ടാലും മറ്റ് എഗ്രിമെന്റുകൾ എഴുതിയാലും പുതിയ ആളുടെ പേരിലേക്ക് രജിസ്റ്ററിങ് അതോറിറ്റിയിൽ അപേക്ഷ സമർപ്പിച്ച്, പേരുമാറ്റാത്തിടത്തോളം […]
Read Moreഇന്ത്യയിൽ ഒരു പത്രമോ മാസികയോ തുടങ്ങാനുള്ള ഫോർമാലിറ്റികൾ എന്തൊക്കെയാണ് എന്ന് അറിയാമോ?
ആദ്യം ടൈറ്റിൽ രജിസ്ട്രേഷന്റെ ഭാഗമായി അപേക്ഷ ഓൺലൈനിൽ OFFICE OF REGISTRAR OF NEWSPAPERS FOR INDIA യുടെ സൈറ്റിൽ സമർപ്പിക്കണം. അവിടെനിന്ന് ലഭിക്കുന്ന ഫോം മൂന്ന് കോപ്പി പൂരിപ്പിച്ച് ഐഡന്റിറ്റി പ്രൂഫും മറ്റു രേഖകളും വിശദാംശങ്ങളും എല്ലാം ഉൾപ്പെടുത്തി ജില്ലാ കളക്ടറുടെ ഓഫീസിൽ കൊടുക്കണം. ജില്ലാകളക്ടറുടെ ഓഫീസിൽനിന്ന് അപേക്ഷ സമർപ്പിച്ച വ്യക്തിയുടെ അഡ്രസിലുള്ള പോലീസ് സ്റ്റേഷനിലേയ്ക്കും തഹസിൽദാർ ഓഫീസിലേക്കും വെരിഫിക്കേഷനുള്ള കത്ത് പോസ്റ്റലായി പോകും. തിരികെ പോസ്റ്റലായി മറുപടി കളക്ടർ ഓഫീസിൽ കിട്ടി കഴിയുമ്പോൾ വേറെ […]
Read Moreചന്ദ്രയാന്‍ 3: വിക്ഷേപണം ജൂലായ് 14ന് , തീയതി പ്രഖ്യാപിച്ച് ഐഎസ്‌ആര്‍ഒ
തിരുവനന്തപുരം: ചന്ദ്രയാൻ 3 ജൂലായ് 14ന് വിക്ഷേപിക്കുമെന്ന് ഐഎസ്‌ആര്‍ഒ. ഉച്ചക്ക് 2.35 മണിക്ക് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തില്‍ വിക്ഷേപണം നടക്കും. ചന്ദ്രനില്‍ ലാൻഡര്‍ ഇറങ്ങുന്നതിന് അനുയോജ്യമായ ദിവസം ഓഗസ്റ്റ് 24 ആണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിക്ഷേപണം ഒരു ദിവസം വൈകിച്ച് ജൂലൈ 14ന് ആക്കുന്നത് എന്നാണ് സൂചന. ഐഎസ്‌ആര്‍ഒ ട്വിറ്ററിലൂടെയായിരുന്നു വിക്ഷേപണത്തീയതി പുറത്തുവിട്ടത്. നേരത്തെ ഈ മാസം 13ന് ചന്ദ്രയാൻ 3 വിക്ഷേപിക്കുമെന്നാണ് തീരുമാനിച്ചിരുന്നത്. അതനുസരിച്ച് ചന്ദ്രനില്‍ ലാൻഡര്‍ ഇറങ്ങേണ്ടത് ഓഗസ്റ്റ് 23ന് ആയിരുന്നു. ചന്ദ്രയാൻ […]
Read Moreകൊച്ചിയുടെ മേയർ അഡ്വക്കേറ്റ് എം അനിൽകുമാർ, വികസനകാര്യ കമ്മിറ്റി ചെയർമാൻ പി ആർ റെനീഷ് , കൊച്ചി നഗരസഭയിലെ ഉദ്യോഗസ്ഥന്മാർ എന്നിവർക്കും നന്ദി….
വർഷങ്ങളായി തകർന്നു കിടന്നിരുന്ന പൈപ്പ്ലൈൻ റോഡ് – ബി എം ബി സി നിലവാരത്തിൽ ടാർ ചെയ്തും വെള്ളം തങ്ങിനിന്നിരുന്ന റോഡിൻറെ താഴ്ന്ന ഭാഗം ടൈൽ വിരിച്ചും, സഞ്ചാരയോഗ്യമാക്കാൻ കൊച്ചി നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്താൻ സഹകരിച്ച കൊച്ചിയുടെ മേയർ അഡ്വക്കേറ്റ് എം അനിൽകുമാർ, വികസനകാര്യ കമ്മിറ്റി ചെയർമാൻ പി ആർ റെനീഷ് , കൊച്ചി നഗരസഭയിലെ ഉദ്യോഗസ്ഥന്മാർ എന്നിവർക്കും നന്ദി…. George Nanattu
Read Moreകാലവർഷക്കെടുതിമൂലം പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കാൻ അടിയന്തര നടപടികളുണ്ടാകണം|സീറോ മലബാർ സഭ അൽമായ ഫോറം
കൊച്ചി .കേരളം നേരിട്ടുകൊണ്ടിരിക്കുന്ന അതീവഗുരുതരമായ കാലവർഷക്കെടുതി നേരിടുന്നതിന് കേരള സർക്കാരിന്റെ സംവിധാനങ്ങളും സഹായവും അടിയന്തരമായി ലഭ്യമാക്കണം.കാലവർഷക്കെടുതിയിൽ ഭീഷണി നേരിടുന്നവർക്ക് സുരക്ഷയും പുനരധിവാസവും ഉറപ്പാക്കണം.പലരും ഉണ്ണാനും ഉടുക്കാനും ഉറങ്ങാനും ഗതിയില്ലാത്ത വിധം ഒറ്റപ്പെട്ട അവസ്ഥയിലാണ്. മലയോര മേഖലയിൽ പലസ്ഥലത്തും കാറ്റും ഇടി മിന്നലും വരുത്തിയ നാശ നഷ്ടങ്ങളേറെയാണ്. തീരദേശത്ത് കടലാക്രമണം മൂലം ഭവന രഹിതരായവരുടെ എണ്ണം അനവധിയാണ്. മിന്നൽ ചുഴലിക്കാറ്റിലും കടൽ ക്ഷോഭത്തിലും മറ്റുമായി കേരളത്തിലെ മലയോര മേഖലയിലും തീരദേശ മേഖലയിലും ജനങ്ങൾ അതീവ പ്രയാസത്തിലാണെന്നും,കേരള ഭരണകൂടം ഇവരുടെ […]
Read More