സില്‍വര്‍ ലൈന്‍; ഡിപിആര്‍ അപൂര്‍ണം; കേന്ദ്രം ഹൈക്കോടതിയില്‍
കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കെ റെയില്‍ കൈമാറിയ ഡിപിആര്‍ അപൂര്‍ണമെന്ന് കേന്ദ്രം ഹൈക്കോടതിയില്‍. പദ്ധതിയുടെ സാങ്കേതിക വിശദാംശങ്ങള്‍ ഡിപിആറില്‍ ഇല്ലെന്നും ഇവ കൈമാറാന്‍ ആവശ്യപ്പെട്ടതായും റെയില്‍വെ ബോര്‍ഡ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. സാമൂഹികാഘാതപഠനത്തിന് കേന്ദ്രം അനുമതി നല്‍കിയിട്ടില്ല. തത്വത്തില്‍ നല്‍കിയിട്ടുള്ള അനുമതി പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമാണ്. അലൈന്‍മെന്റ് പ്ലാന്‍, റെയില്‍വെ ഭുമിയുടെ വിശദാംശങ്ങള്‍ തുടങ്ങി ഒട്ടേറെ വിവരങ്ങള്‍ പദ്ധതി റിപ്പോര്‍ട്ടില്ല. ഇതിന്റെ വിശദമായ റിപ്പോര്‍ട്ട് കെ റെയിലിനോട് ആവശ്യപ്പട്ടിട്ടതായും തത്വത്തില്‍ നല്‍കിയിരിക്കുന്ന അനുമതി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് […]
Read Moreസോണിയ ഗാന്ധിക്ക് കോവിഡ്; നിരീക്ഷണത്തിൽ
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് സോണിയ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. ചെറിയ പനിയും മറ്റു രോഗലക്ഷണങ്ങളും ഉള്ളതിനാൽ സോണിയയ്ക്ക് വൈദ്യസഹായം നൽകിയെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല അറിയിച്ചു. നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട വിഷയത്തിൽ ഈ മാസം എട്ടിനു തന്നെ സോണിയ ഇഡിക്കു മുൻപിൽ ഹാജരാകുമെന്നും സുർജേവാല വ്യക്തമാക്കി.
Read Moreഎജി ഒലീന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍
തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടറായി എജി ഒലീനയെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. തൃപ്പൂണിത്തുറ പൈതൃക പഠനകേന്ദ്രത്തിന്റെ ഡയറക്ടര്‍ ജനറലായി ഡോ. എം.ആര്‍. രാഘവ വാര്യര്‍ക്ക് പുനര്‍നിയമനം നല്‍കും. ഓയില്‍ പാം ഇന്ത്യ ലിമിറ്റഡിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗവും മാനേജിംഗ് ഡയറക്ടറുമായി ജോണ്‍ സെബാസ്റ്റ്യനെ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കും.
Read Moreമത സാഹോദര്യത്തിന്റെ ചരിത്രപ്രതീകം.|മീനച്ചിൽ കുമ്പാനി ഞാവക്കാട്ടു മഠംദാമോദർ സിംഹൻ ഭാസ്ക്കരൻ കർത്താവ് നൂറ്റിരണ്ടാo വയസ്സിൽ നാടു നീങ്ങുമ്പോൾ മീനച്ചിൽ പ്രദേശത്തിന്റെ ചരിത്ര പാരമ്പര്യത്തിന്റെയും സാമൂഹ്യ ഘടനയുടെയും സാംസ്കാരിക പൈതൃകത്തിന്റെയും ജാജ്ജ്വല്യമാനമായ ഒരു മഹാദ്ധ്യായത്തിനാണ്തിരശ്ശീല വീഴുന്നതെന്നു പറയാം .
പാലാ :മീനച്ചിൽ രാജവംശ പരമ്പരയിലെ അവസാന കണ്ണി കെ കെ ഭാസ്‌ക്കരൻ കർത്താ(101) നിര്യാതനായി. ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. പഞ്ചായത്ത് പ്രസിഡണ്ടായി ഏറെ നാൾ പ്രവർത്തിച്ചിരുന്നു. ഈ രാജ വംശത്തിന്റെ ഭരണകാലത്താണ് പാലായിലെ പ്രസിദ്ധമായ കത്തീഡ്രൽ പള്ളി പണിതത്.നിർമ്മാണത്തിനുള്ള സർവ്വ വിധ സഹായങ്ങളും ചെയ്തുകൊടുത്തതും.ഈ രാജവംശക്കാരാണ്.കത്തീഡ്രൽ പള്ളിയിൽ ജനുവരി 5,6 തീയതികളിൽ നടക്കുന്ന ദനഹാ രാക്കുളി തിരുന്നാളിനോട് അനുബന്ധിച്ച് കൽക്കുരിശിൽ വിളക്ക് തെളിയിക്കുന്നതിനുള്ള അവകാശം ഈ രാജവംശത്തിനാണ്. സംസ്ക്കാര കർമ്മങ്ങൾ ഇന്ന് വൈകിട്ട് ഏഴ് മണിക്ക് […]
Read Moreഒരു ദിവസത്തെ ആഘോഷങ്ങൾക്കായി ലക്ഷങ്ങൾ ചിലവഴിക്കണ്ട എന്ന് ദമ്പതികൾ തീരുമാനിച്ചു. പകരം വീടില്ലാത്ത ഒരു കുടുംബത്തിന് ഒരു കൊച്ചു ഭവനം നിർമ്മിച്ച് നൽകാൻ ആഗ്രഹിച്ചു.
വരൻ ബാങ്ക് ഉദ്യോഗസ്ഥൻ. വധു ആയുർവേദ ഡോക്ടർ. രണ്ടുപേരുടെയും ധനികകുടുംബം.. പ്രസിദ്ധമായ ആഡംബര ഹോട്ടലിൽ വെച്ച് ലക്ഷങ്ങൾ ചിലവഴിച്ച് വിവാഹം നടത്താൻ തീരുമാനിച്ചു. ഒരു ദിവസത്തെ ആഘോഷങ്ങൾക്കായി ലക്ഷങ്ങൾ ചിലവഴിക്കണ്ട എന്ന് ദമ്പതികൾ തീരുമാനിച്ചു. പകരം വീടില്ലാത്ത ഒരു കുടുംബത്തിന് ഒരു കൊച്ചു ഭവനം നിർമ്മിച്ച് നൽകാൻ ആഗ്രഹിച്ചു. ഭർത്താവ് നഷ്ടപ്പെട്ടു മൂന്ന് കുട്ടികളുമായി അശരണയായി വീടുമില്ലാതെ വീർപ്പുമുട്ടുന്ന ഒരു വീട്ടമ്മയെ കണ്ടെത്തി, രണ്ടു മാസം കൊണ്ട് 20 ലക്ഷം ചിലവാക്കി ഒരു വീട് നിർമ്മിച്ച് അവർക്ക് […]
Read Moreസോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഇ ഡി നോട്ടീസ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. നാഷണല്‍ ഹെറാള്‍ഡ് കേസിലാണ് ഇരുവര്‍ക്കും ഇ ഡി നോട്ടീസ് അയച്ചത്. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇ ഡി ആവശ്യപ്പെട്ടിട്ടുള്ളത്. ഇ ഡി നോട്ടീസിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. പണം ഇല്ലാത്ത കേസില്‍ കള്ളപ്പണം കൈമാറ്റം എങ്ങനെയുണ്ടാകുമെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഗ് വി ചോദിച്ചു. കേസ് രാഷ്ട്രീയപാപ്പരത്തമാണ് . രാഷ്ട്രീയ എതിരാളികളെ നിശബ്ദരാക്കാനാണ് ശ്രമമെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
Read Moreപി.ടി.യുടെ വേർപാടിന്റെകനൽ മനസ്സിൽ കിടന്ന്നീറുമ്പോഴുംപ്രവർത്തന വഴിയിൽ അദ്ദേഹമായിരുന്നുനമ്മുടെ കരുത്ത്…|ഉമ തോമസ്
പ്രിയപ്പെട്ടവരെ , നിങ്ങളുടെ സ്നേഹമായിരുന്നു ഈ ദിവസങ്ങളിലെഎന്റെ ധൈര്യം. വോട്ടെടുപ്പ് കഴിഞ്ഞ്നമ്മൾ പിരിയുകയല്ല.വികസനത്തിന്റെയുംനീതിയുടെയും വഴിയിൽ നിലപാടിന്റെരാഷ്ട്രീയം ഉയർത്തി ധൈര്യത്തോടെ നടക്കാൻ നമ്മൾ ഇനിയും ഒരുമിച്ചു തന്നെയുണ്ടാകുംഎന്നെനിക്കുറപ്പുണ്ട്. ജനാധിപത്യത്തിന്റെപരമാധികാരം വിനിയോഗിക്കാൻ പോളിംഗ് ബൂത്തിലെത്തിയഓരോരുത്തരോടും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി ! പി.ടി.യുടെ വേർപാടിന്റെകനൽ മനസ്സിൽ കിടന്ന്നീറുമ്പോഴുംപ്രവർത്തന വഴിയിൽ അദ്ദേഹമായിരുന്നുനമ്മുടെ കരുത്ത്. എന്നെ വിശ്വസിച്ച് ഈ ഉത്തരവാദിത്തം ഏൽപ്പിച്ച യു.ഡി.എഫ്. നേതൃത്വം,ഉപതിരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും എനിക്ക് നൽകിയ ആത്മവിശ്വാസം വളരെ വലുതാണ്.കുറ്റമറ്റ രീതിയിൽ ,എണ്ണയിട്ട യന്ത്രം പോലെയായിരുന്നു യു.ഡി.എഫ് ക്യാമ്പിന്റെ പ്രവർത്തനം […]
Read More