സർക്കാർ ‘മദ്യ’ കേരളം സൃഷ്ടിക്കുന്നു|കേരള മദ്യ വിരുദ്ധ ഏകോപന സമിതി
അങ്കമാലി. ‘മദ്യ രഹിത കേരളം ‘ എന്ന മുദ്രാവാക്യം മുഴക്കിയ സർക്കാർ‘മദ്യ’ കേരളമാണ് സൃഷ്ടിക്കുന്നതതെന്ന് കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ പറഞ്ഞു. അങ്കമാലി ടൗൺ കപ്പേള ഇംഗ്ഷനിൽ സർക്കാരിന്റെ മദ്യനയത്തിൽ പ്രതിഷേധിച്ച് കെ.സി.ബി.സി. മദ്യ വിരുദ്ധ സമിതിയും, കേരള മദ്യ വിരുദ്ധ ഏകോപന സമിതിയും ചേർന്ന് സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ധേഹം. മദ്യവർജനമെന്ന മുദ്രാവാക്യം മുന്നോട്ട് വച്ച് അധികാരത്തിൽ വന്ന ഒരു ജനകീയ […]
Read Moreവിശുദ്ധ. അൽഫോൻസാ – ജൂലൈ 28|വി. അൽഫോൻസാമ്മയുടെ മാധ്യസ്ഥവും മാതൃകയും എന്നും നമുക്ക് പ്രചോദനവും പാതയോരത്തെ മിന്നാമിന്നിയുമായി മാറട്ടെ.
മലയാള മണ്ണിന്റെ സുകൃതം; കേരളക്കരയുടെ ആദ്യ പുണ്യവതി,വേദനകളെ പുഞ്ചിരിയോടെ സ്വീകരിച്ചവൾ സഹനത്തെ ചോദിച്ചു വാങ്ങിയവൾ ഭരണങ്ങാനത്തിന്റെ സ്വന്തം അൽഫോൻസാമ്മ;അയ്പ്പക്കത്തെ അന്നക്കുട്ടി. അറിയപ്പെടാനും അംഗീകരിക്കപ്പെടാനും എല്ലാ വഴികളും അന്വേഷിക്കുന്നവർക്ക് മുന്നിൽ മഠത്തിന്റെ ആവൃതിക്കുള്ളിൽ വേദനകളെ സന്തോഷത്തോടെ ചോദിച്ചുവാങ്ങി, കൂടെയുണ്ടായിരുന്ന സഹോദരിമാരുടെപോലും കുത്തുവാക്കുകൾ കേട്ട് ആരാലും അറിയപ്പെടാതെ ജീവിച്ച അന്നക്കുട്ടി എന്നും ഒരു പ്രഹേളികയാണ്. ഇങ്ങനെയും ജീവിതവും ജീവിതവിജയവും സാധ്യമാണെന്നു തെളിയിച്ചവൾ ഒരു വെല്ലുവിളിയും അത്ഭുതവുമായി മാറുന്നു : അന്നും ഇന്നും എന്നും. വേദനയും വിഷമവുമില്ലാത്ത ജീവിതം സ്വപ്നം കണ്ട് […]
Read Moreലോക യുവജന സംഗമത്തിന് മുന്നോടിയായി പോർച്ചുഗലിൽ സീറോമലബാർ യൂത്ത് ഫെസ്റ്റിവെൽ
ലിസ്ബൺ: ലോക യുവജന സംഗമത്തിലെ സീറോമലബാർ യുവതയുടെ പങ്കാളിത്തം അർത്ഥപൂർണമാക്കാൻ പോർച്ചുഗലിൽതന്നെ വിശേഷാൽ യൂത്ത് ഫെസ്റ്റിവെൽ സംഘടിപ്പിച്ച് സീറോമലബാർസഭ. ഭാരതത്തിന് വെളിയിലെ സീറോമലബാർ രൂപതകളുടെ സംയുക്താഭിമുഖ്യത്തിലുള്ള സീറോമലബാർ യൂത്ത് മൂവ്‌മെന്റ് കമ്പൈൻഡ് മിഷനാണ് സീറോമലബാർ യൂത്ത് ഫെസ്റ്റിവെലിന്റെ സംഘാടകർ. ജൂലൈ 26 മുതൽ 31 വരെയുള്ള ആറു ദിനങ്ങളിലായി ക്രമീകരിക്കുന്ന ഫെസ്റ്റിവെലിന് ആതിഥേയത്വം വഹിക്കുന്നത് ലിസ്ബണിന് സമീപമുള്ള മിൻഡേ പട്ടണമാണ്. ഓഗസ്റ്റ് ഒന്നു മുതൽ ആറുവരെയാണ് ലോക യുവജന സംഗമം. അമേരിക്കയിലെ ചിക്കാഗോ, കാനഡയിലെ മിസിസാഗ, ഓസ്ട്രേലിയയിലെ […]
Read Moreചാലക്കുടി| KSRTC BTC യുടെ ആഗസ്റ്റ് മാസത്തെ ട്രിപ്പുകൾ
5 -8 -2023 ശനി മലക്കപ്പാറ – 350 രൂപ 6 – 8 – 2023 ഞായർ1 മലക്കപ്പാറ – 350 രൂപ2 3. വട്ടവട – 1100 രൂപ( ജീപ്പ് സഫാരി ചാർജ്ജ് എക്സ്ട്രാ ) 12- 8 – 2023 ശനി1 മലക്കപ്പാറ – 350 രൂപ2 വാഗമൺ – 950 രൂപ3. ബേക്കൽ കോട്ട – 3000 രൂപ 13 – 8 – 2023 ഞായർ1 മലക്കപ്പാറ – 350 […]
Read Moreമർമം അറിയുന്നവനാണ് മാധ്യമ പ്രവർത്തകൻ!| എന്തിനാണ് സർ ഇങ്ങനെചെയ്യുന്നത് എന്ന് ചോദിക്കാനുള്ള പൗരബോധം സമൂഹത്തിന്റെ നന്മ ലക്‌ഷ്യം വയ്ക്കുന്ന ഓരോ വ്യക്തിക്കും ഉണ്ടാകണം. സംഘടനകൾക്കും ഉണ്ടാകണം.
മർമം അറിയുന്നവർക്ക് തല്ലാൻ കഴിയില്ലെന്ന് പണ്ട് പറഞ്ഞിരുന്നത് നാട്ടിൻപുറങ്ങളിൽ ജീവിച്ചിരുന്ന നന്മനിറഞ്ഞ മനുഷ്യരെപ്പറ്റിയാണ്. കാലം മാറി. കഥ മാറി. ഇപ്പോൾ മർമ്മംനോക്കിമാത്രമേ തല്ലാവൂ എന്നാണു പ്രമാണം. തല്ലേണ്ടവരെ നേരത്തെ തീരുമാനിച്ചു വച്ചിട്ടുണ്ട്. തല്ലുകാർ മുൻകൂട്ടി അച്ചാരവും വാങ്ങി അവസരംനോക്കി കാത്തിരിക്കുകയാണ്. കണ്ടുനിൽക്കുന്നവർ കുറ്റംപറയരുതല്ലോ. അതുകൊണ്ടു തല്ലുകൊള്ളുന്നവനെ ഒരു ഭീകരനായിത്തന്നെ അവതരിപ്പിക്കേണ്ടതുണ്ട്. അവതരണ മികവിലാണ് കാര്യമിരിക്കുന്നത്. പേരെടുത്ത അവതാരകർ ജനത്തിനുമുന്പിൽ കഥ അവതരിപ്പിക്കും. കേട്ടുനിൽക്കുന്നവന്റെ കണ്ണുതള്ളുന്നതിലാണ് വിജയം. ഇത്തരക്കാരുടെ നാവിന്റെ ബലത്തിലാണ് കേരളത്തിലെ ചില പ്രധാന മാധ്യമങ്ങളുടെ മാർക്കറ്റുവിജയം […]
Read Moreകൊല്ലരുത്! കൊല്ലിക്കരുത്!|ഗോത്ര സംഘർഷങ്ങളിൽനിന്നു രാഷ്ട്രീയ വിജയം കൊയ്തെടുക്കാൻ ആരാണ് വിത്തും വളവും നൽകിയത്?
കൊല്ലരുത്! കൊല്ലിക്കരുത്! മണിപ്പൂരിൽ സംഘർഷം അവസാനിപ്പിക്കേണ്ടത് പരസ്പരം കൊന്നുതീർത്തിട്ടല്ല എന്ന തിരിച്ചറിവെങ്കിലും, ജനങ്ങളുടെ പേരിൽ ഭരണം നടത്തുന്നവർക്കുണ്ടാകണം! എന്തിനുവേണ്ടിയാണവർ കാത്തിരിക്കുന്നത്??? ഗോത്ര സംഘർഷങ്ങളിൽനിന്നു രാഷ്ട്രീയ വിജയം കൊയ്തെടുക്കാൻ ആരാണ് വിത്തും വളവും നൽകിയത്???വികസനത്തിന്റെ പേരിൽ ഒരു ജനതയെ പ്രലോഭപ്പിച്ചതും, അവരുടെ മണ്ണും മാനവും കവർന്നു കുരങ്ങന്റെ കയ്യിലെ അപ്പമാക്കി മാറ്റിയതും ആരാണ്??? കുക്കികളെ പായിക്കാൻ ആരാണു കരുക്കൾ നീക്കുന്നത് ??? മോഹിപ്പിക്കുന്ന വികസന വാഗ്ദാനങ്ങളിലൂടെ ജനങ്ങളുടെ സഹഭാവവും സമാധാനജീവിതവും തല്ലിക്കെടുത്തുന്നത് ആരുടെ അജണ്ടയാണ്??? ഇന്ത്യക്കാരെ സ്വന്തക്കാരും വൈരികളുമായി […]
Read Moreഇപ്പോൾ ഇവിടെ ഈ കേരളത്തിലെ പുതുപ്പള്ളിയിൽ ഇവിടെ മറ്റൊരു മറിയം ഒരു കുരിശിൻ്റെ ചുവട്ടിൽ ഇരുന്ന് വ്യാകുലപ്പെടുന്നു. ഉമ്മൻ ചാണ്ടിയുടെ പത്നി മറിയാമ്മ.
അഭിനന്ദനങ്ങൾSanesh Saka ( ഫോട്ടോഗ്രാഫർ , ഇൻഡ്യൻ എസ്പ്രസ്, കൊച്ചി) ഡിയർ സനേഷ്. 2023 വർഷങ്ങൾക്ക് മുൻപ് ഉള്ള് നുറുങ്ങിയ ഒരു മറിയം ഒരു കുരിശിന് ചുവട്ടിൽ ഇരുന്ന് വ്യാകുലപ്പെട്ടിരുന്നു. വിശുദ്ധനായ ഒരു മനുഷ്യ പുത്രൻ്റ കുരിശിന് ചുവട്ടിലിരുന്ന്. അത് പരിശുദ്ധ കന്യകാമറിയത്തിൻ്റെയും യേശുക്രിസ്തുവിൻ്റെയും ചരിത്രം. ഇപ്പോൾ ഇവിടെ ഈ കേരളത്തിലെ പുതുപ്പള്ളിയിൽ ഇവിടെ മറ്റൊരു മറിയം ഒരു കുരിശിൻ്റെ ചുവട്ടിൽ ഇരുന്ന് വ്യാകുലപ്പെടുന്നു. ഉമ്മൻ ചാണ്ടിയുടെ പത്നി മറിയാമ്മ. രണ്ടിലും പൊതുവായുള്ള സാമ്യങ്ങൾ മറിയവും കുരിശും […]
Read Moreയൂറോപ്യന്‍ യൂണിയന്റെ ഭ്രൂണഹത്യ അനുകൂല നിയമഭേദഗതിയെ അപലപിച്ച് യൂറോപ്യന്‍ മെത്രാന്‍ സമിതി
ബ്രസല്‍സ്: ഭ്രൂണഹത്യ എന്ന മാരക തിന്‍മക്ക് വേണ്ടി യൂറോപ്യന്‍ യൂണിയന്‍ രൂപം കൊടുത്ത നിയമ ഭേദഗതിയുടെ കരടുരൂപത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചുകൊണ്ട് യൂറോപ്യന്‍ മെത്രാന്മാര്‍. ചാര്‍ട്ടര്‍ ഓഫ് ഫണ്ടമെന്റല്‍ റൈറ്റ്സ് എന്ന നിര്‍ദ്ദിഷ്ട നിയമ ഭേദഗതി യൂറോപ്യന്‍ യൂണിയന്റെ നിയമങ്ങളെയും മാനുഷികാന്തസിനേയും അട്ടിമറിക്കുമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ മെത്രാന്‍ സമിതി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. യൂറോപ്യന്‍ യൂണിയനിലെ പൗരാവകാശ ചാര്‍ട്ടറിലെ ഭ്രൂണഹത്യ അവകാശങ്ങള്‍ വളരെക്കാലമായി വിവാദ വിഷയമായി തുടരുകയാണ്. ഈ നിയമഭേദഗതിക്ക് വേണ്ടി ഭ്രൂണഹത്യ അനുകൂലികള്‍ വളരെക്കാലമായി ശ്രമിച്ചു […]
Read Moreമണിപ്പൂരില്‍ സ്ത്രീകളെ അപമാനിച്ച സംഭവം: പ്രധാന പ്രതി അറസ്റ്റില്‍; കുറ്റവാളികള്‍ക്ക് മരണശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി
ന്യൂഡല്‍ഹി: സമുദായ സംഘര്‍ഷം നിലനില്‍ക്കുന്ന മണിപ്പൂരില്‍ രണ്ടു സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവത്തില്‍ പ്രധാന പ്രതി അറസ്റ്റില്‍. സംഭവത്തിലെ മുഖ്യസൂത്രധാരനായ ഹെര്‍ദാസ് (32) എന്നയാളാണ് പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി. മണിപ്പൂരിലെ തൗബാല്‍ ജില്ലയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. വീഡിയോയില്‍ പച്ച ടീഷര്‍ട്ട് ധരിച്ച ഇയാളുടെ ദൃശ്യം വ്യക്തമായിരുന്നു. മറ്റു പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. പ്രതികളെ കണ്ടെത്താനായി 12 പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. തട്ടിക്കൊണ്ടുപോകല്‍, കൂട്ട ബലാത്സംഗം, കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ […]
Read More