ആർത്തവ അവധി ആദ്യം വേണ്ടത് കെഎസ്ആർടിസിയിലെ വനിതാ കണ്ടക്ടർമാർക്ക്; ദുരിത യാത്രയുടെ ടിക്കറ്റ് പേറുന്ന വനിതകളുടെ ജീവിതം ഇങ്ങനെ.
തിരുവനന്തപുരം: വെളുപ്പിനെ നാലുമണിക്കും അഞ്ചുമണിക്കും തുടങ്ങുന്ന സർവീസുകൾ.. മണിക്കൂറുകൾ നീളുന്ന യാത്രകൾ… ഒന്ന് മൂത്രമൊഴിക്കാനോ ഒരുതുള്ളി വെള്ളം കുടിക്കാനോ കഴിയാത്ത സാഹചര്യം. ആർത്തവ നാളുകളിൽ പോലും യാതൊരു ഇളവുകളുമില്ല. ആ ദിവസങ്ങളിലും സർവീസ് പതിവുപോലെ നടക്കും. ഏതെങ്കിലും ഡിപ്പോയിൽ ബസെത്തിയാൽ കംഫർട്ട് സ്റ്റേഷനിലേക്ക് ഒരോട്ടമാണ്. രക്തത്തിൽ കുതിർന്ന പാഡ് മാറ്റി അത് കടലാസിൽ പൊതിഞ്ഞ് ബാഗിൽ സൂക്ഷിക്കും. ഉപയോഗിച്ച പാഡുകൾ കളയാൻ ഒരു വേസ്റ്റ് ബോക്സ് പോലും ഒരു ഡിപ്പോയിലുമുണ്ടാകില്ല. കേരളത്തിലെ പൊതുഗതാഗത സംവിധാനത്തിന്റെ നട്ടെല്ലായ കെഎസ്ആർടിസിയിലെ […]
Read Moreരാജാക്കന്മാരെ കടലെടുക്കുമ്പോൾ |നാടകത്തിലെ മനോഹരമായ ചമയങ്ങൾ ഇട്ടു നിൽക്കുമ്പോളും നിത്യജീവിതത്തിലെ യാഥാർഥ്യമായ വെള്ളത്തിൽ നിസ്സഹായമായി നിൽക്കേണ്ടി വരുന്ന മനുഷ്യരുടെ ചിത്രങ്ങൾ ആണ്.| മുരളി തുമ്മാരുകുടി
രാജാക്കന്മാരെ കടലെടുക്കുമ്പോൾ ഒരു ഫേസ്ബുക്ക് മെസ്സേജിൽ കൂടിയാണ് സുനിലിനെ പരിചയപ്പെടുന്നത്. കേരളത്തിലെ പേരുകേട്ട ഫോട്ടോഗ്രാഫർമാരിൽ ഒരാളാണ്. കാലാവസ്ഥ വ്യതിയാനത്തെപ്പറ്റി ഒരു ചിത്രപ്രദർശനം മട്ടാഞ്ചേരിയിൽ നടത്തുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ അവിടെ ചെല്ലാം എന്ന് സമ്മതിച്ചു. ഞാൻ നാട്ടിൽ വരുന്ന ദിവസവും പറഞ്ഞിരുന്നു.ഞാൻ നാട്ടിൽ എത്തിയ അന്ന് തന്നെ സുനിലിന്റെ വിളി വന്നു. പിറ്റേന്ന് തന്നെ മട്ടാഞ്ചേരിയിൽ Kashi Hallegua ഹൗസിൽ ആണ് എക്സിബിഷൻ. Sea: A Boiling Vessel എന്നതാണ് എക്സിബിഷന്റെ തീം. കടലുമായി ബന്ധപ്പെട്ട അനവധി ചിത്രങ്ങൾ […]
Read Moreസംസ്ഥാന സർക്കാരിന്റെ ആർത്തവ അവധി നന്മയിലേയ്ക്കോ …?|സർവ്വകലാശാലയിലെ വിദ്യാർത്ഥിനികൾക്ക് മാത്രം ആർത്തവ അവധി നൽകുന്നതിന് പിന്നിൽ മറഞ്ഞിരിക്കുന്ന ചിലന്തി വലകൾ കണ്ടില്ല എന്ന് നടിക്കാനാവില്ല…
ആർത്തവം ഒരു ജൈവപ്രക്രിയ ആണ് എന്നതിൽ ആർക്കും ഒരു സംശയവും ഉണ്ടാവില്ല. ഭൂമിയിൽ സ്ത്രീത്വത്തിന് എന്ന് അസ്തിത്വം ഉണ്ടായോ അന്ന് മുതൽ സ്ത്രീകളുടെ സന്തത സഹചാരിയാണ് ആർത്തവം. ആർത്തവത്തിന്റെ പേരിൽ നൂറ്റാണ്ടുകളോളം ലോകം ഒത്തിരി വേദനകളും നൊമ്പരങ്ങളും സ്ത്രീകൾക്ക് വെച്ചു വിളമ്പിയിട്ടുണ്ടെങ്കിലും അവയെ എല്ലാം ശക്തമായി അതിജീവിച്ചാണ് ഈ 21-ാം നൂറ്റാണ്ടിൽ അവൾ എത്തി നിൽക്കുന്നത്. ഈറ്റുനോവ് പോലെ തന്നെ ഈ വേദനയേയും നിശബ്ദം സഹിക്കാൻ സ്ത്രീക്ക് ജന്മനാൽ ഒരു വരം ലഭിച്ചിട്ടുണ്ട്. ആർത്തവം വേദനാജനകം ആണെങ്കിൽ […]
Read Moreപ്രണയം പകയിലേക്കും പ്രതികാരത്തിലേക്കുമെല്ലാം വഴിവയ്ക്കുന്ന പുതിയ കാലത്ത് കാഞ്ചനമാലയും അവരുടെ ജീവിതവും ഒരു തിരുത്താണ്.
മുക്കത്ത് ഗൃഹ സന്ദര്‍ശനത്തിനിടെയാണ് കാഞ്ചനമാലയെ സന്ദര്‍ശിച്ചത്. ഷാജഹാന്റെ താജ്മഹല്‍ പോലെ മലയാളികള്‍ നിത്യഹരിതമായ പ്രണയത്തിനൊപ്പം ചേര്‍ത്ത് വായിക്കുന്ന പേരാണ് കാഞ്ചനമാലയുടേത്. പ്രണയം പകയിലേക്കും പ്രതികാരത്തിലേക്കുമെല്ലാം വഴിവയ്ക്കുന്ന പുതിയ കാലത്ത് കാഞ്ചനമാലയും അവരുടെ ജീവിതവും ഒരു തിരുത്താണ്. സഫലമാകാതെ പോയ പ്രണയത്തിന്റെ ഓര്‍മകളെ ഊര്‍ജ്ജമാക്കി പ്രിയപ്പെട്ടവന്റെ പേരില്‍ വായനശാലയും സന്നദ്ധ പ്രവര്‍ത്തന കേന്ദ്രവുമെല്ലാം ആരംഭിച്ച് സജീവ സാമൂഹ്യ പ്രവര്‍ത്തകയായി നമുക്കിടയില്‍ ഇപ്പോഴുമുള്ള കാഞ്ചനമാല പുതിയകാലത്തെ യുവതലമുറയ്ക്ക് ഒരു പാഠപുസ്‌കമാണ്. പ്രിയപ്പെട്ട കാഞ്ചനമാലയുമൊത്ത് മുക്കത്തെ ബി പി മൊയ്തീന്‍ സ്മാരക […]
Read Moreഅങ്ങനെ തന്റെ 26-ാം വയസ്സില്‍ അയാള്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചു. |അതൊരു യാത്രയുടെ തുടക്കമായിരുന്നു. നീണ്ട പതിനാറു വര്‍ഷങ്ങള്‍.. ഏകദേശം രണ്ടേകാല്‍ കോടി കുട്ടികള്‍ക്ക് അദ്ദേഹം ഭക്ഷണം വിളമ്പി. ഇന്ന് ലോകമറിയുന്ന ഒരു ബ്രാന്‍ഡ്നെയിം ആണ് ആ മനുഷ്യൻ. പഴയിടം മോഹനന്‍ നമ്പൂതിരി.
കൂത്താട്ടുകുളത്തിന് അടുത്തുള്ള കുറിച്ചിത്താനം ഗ്രാമത്തിൽ ആണ് മോഹനന്‍ ജനിച്ചത്. ഭൂസ്വത്ത് ഉണ്ടായിരുന്നെങ്കിലും ദാരിദ്ര്യവും കഷ്ടതകളും നിറഞ്ഞതായിരുന്നു കുട്ടിക്കാലം. പഠിച്ച് നല്ല ഒരു ജോലി നേടണമെന്നതായിരുന്നു ജീവിത ലക്ഷ്യം. പഠിക്കാനും മിടുക്കനായിരുന്നു. ഫിസിക്‌സില്‍ ബിരുദാനന്തരബിരുദം നേടി. ജോലിക്കായുള്ള യാത്ര ആരംഭിച്ചു. ധാരാളം മത്സര പരീക്ഷകളെഴുതി. പക്ഷേ ഒന്നും ലക്ഷ്യംകണ്ടില്ല. അവസാനം ഓഫീസ് ജോലി എന്ന ആഗ്രഹം മാറ്റിവെച്ച് സ്വയം തൊഴില്‍ ചെയ്യാന്‍ ഇറങ്ങി. സ്‌കൂളിലും കോളേജുകളിലുമുള്ള ലാബുകളിലേക്ക് വേണ്ട വസ്തുക്കള്‍ എത്തിക്കൽ. പക്ഷേ ഈ മേഖലയില്‍ വേണ്ടത്ര പരിചയം […]
Read Moreജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ പുഞ്ചിരിക്കാനും സംസാരിക്കാനും സമയമില്ലാത്തതായിരുന്നു അവരുടെ പ്രശ്‌നം.
ദിവസം ചെല്ലുംതോറും ജീവിതം വിരസമായി അയാള്‍ക്ക് അനുഭവപ്പെട്ടു. ഒന്നിലും സന്തോഷിക്കാന്‍ കഴിയുന്നില്ലെന്നതായിരുന്നു പ്രശ്‌നം. ജീവിതം എങ്ങനെ എങ്കിലും അവസാനിച്ചാല്‍ മതിയെന്ന് അയാള്‍ക്ക് തോന്നിതുടങ്ങി. ഡിപ്രഷന്‍ കീഴടക്കുമോ എന്നു തോന്നിയപ്പോഴായിരുന്നു പ്രശസ്ത ചിന്തകനും പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന ഡോ. നോര്‍മന്‍ വിന്‍സെന്റ് പീലിനെ സമീപിച്ചത്. നഷ്ടപ്പെട്ട സന്തോഷം വീണ്ടെടുക്കാനുള്ള പ്രതിവിധി ഡോ.പീല്‍ നിര്‍ദ്ദേശിച്ചു. പിറ്റേ ദിവസം രാവിലെ ഉണരുമ്പോള്‍ ഇതെന്റെ അവസാന ദിവസമാണ് എന്ന ചിന്തയോടെ എഴുന്നേല്ക്കണം. ഇങ്ങനെയൊരു മനോഹര പ്രഭാതം ഇനിയൊരിക്കലും കാണാന്‍ കഴിയില്ലെന്ന ചിന്തയോടെ വേണം പുറത്തേക്ക് […]
Read More