ശ്രീ. ഉമ്മന്‍ചാണ്ടി |വ്യക്തിപ്രഭാവത്തിന്റെ വിടവ് വാക്കുകൾക്കധീതവും നാടിന് മുഴുവൻ നികത്താവുന്നതിന് അപ്പുറവുമാണ്. |തോമസ് ജോർജ് മൊട്ടക്കൽ
കൊച്ചി. ‘അന്തരിച്ച മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി മലയാളികളുടെ മുഴുവൻ ആദരണീയനായ നേതാവായിരുന്നു. സംസ്ഥാനത്തെ ജനങ്ങളുടെ, പ്രത്യേകിച്ച് പ്രവാസികളുടെ ക്ഷേമത്തിനായി അദ്ദേഹം ചെയ്ത പ്രവർത്തനങ്ങൾ അത്ഭുതത്തോടെയാണ് എന്നും നോക്കി കണ്ടിട്ടുള്ളത്. ആ വ്യക്തിപ്രഭാവത്തിന്റെ വിടവ് വാക്കുകൾക്കധീതവും നാടിന് മുഴുവൻ നികത്താവുന്നതിന് അപ്പുറവുമാണ്. ഒരു കുടുംബത്തിന്റെ നെടുംതൂണ്‍ നഷ്ടമാകുമ്പോള്‍ ഉണ്ടാകുന്ന ശൂന്യതയാണ് അദ്ദേഹത്തിന്റെ വിയോഗം മൂലം നമ്മുടെ സംസ്ഥാനത്തിനും, വ്യക്തിപരമായി എനിക്കുമുണ്ടാക്കിയിട്ടുള്ളത്. ജേഷ്ഠസഹോദരന് തുല്യം ഞാൻ കാണുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഉമ്മന്‍ചാണ്ടിയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. തോമസ് […]
Read Moreജീവിച്ച വർഷങ്ങൾ കൊണ്ടല്ല, വർഷിച്ച ജീവിതത്തിലൂടെയാണ് ഉമ്മൻ ചാണ്ടി ഓർമ്മിക്കപ്പെടുക
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെക്കുറിച്ച് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലറും പി. എസ്. സി. ചെയർമാനുമായിരുന്ന ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ. കെ. എസ്. രാധാകൃഷ്ണൻ്റെ അനുസ്മരണ കുറിപ്പ് സൗമ്യനും സംപ്രാപ്യനുമായ ഉമ്മൻചാണ്ടിയെ പരക്ലേശ വിവേകശക്തി നൽകി ഈശ്വരൻ അനുഗ്രഹിച്ചിരുന്നു. ആർക്കും, ഒരു തടസവുമില്ലാതെ, എപ്പോഴും സമീപിക്കാൻ സാധിച്ചിരുന്ന ഏക മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ്. അദ്ദേഹത്തിന് ചുറ്റും തടിച്ചുകൂടുന്ന ജനങ്ങളായിരുന്നു അദ്ദേഹത്തിന്റെ ഊർജ്ജം. മറ്റുള്ളവരുടെ ക്ലേശങ്ങളെ കണ്ടറിയാനും അവ പരിഹരിക്കാനുമുള്ള […]
Read MoreINDIA’: -‘ഇന്ത്യന്‍ നാഷണല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ്’ -വിശാല പ്രതിപക്ഷ സഖ്യത്തിന് പുതിയ പേരിട്ടു
ബംഗളൂരു: 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യന്‍ നാഷണല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ്’ എന്ന് പേരിട്ടു. ഇത് ഇംഗ്ലീഷില്‍ ചുരുക്കിയെഴുതിയാല്‍ ‘ഇന്ത്യ’ എന്നാകും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് സഖ്യത്തിന്റെ പേര് പ്രഖ്യാപിച്ചത്. പ്രതിപക്ഷ പാര്‍ട്ടികളുടെ ബംഗളൂരു യോഗത്തിലാണ് പേര് തീരുമാനിച്ചത്. സഖ്യത്തിന്റെ അടുത്ത യോഗം മുംബൈയില്‍ നടക്കും. 26 പാര്‍ട്ടികളുടെ നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്. രാജ്യത്തിന്റെ പേര് കൂടി ചേര്‍ക്കാന്‍ കഴിയുന്ന പേര് വേണമെന്ന് ശിവസേന നേതാവ് ഉദ്ദവ് താക്കറെ ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധിയാണ് […]
Read Moreമുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് നടൻ മമ്മൂട്ടിയും മോഹൻലാലും
കൊച്ചി:”ആള്‍ക്കൂട്ടത്തിന് നടുവിലല്ലാതെ ഞാൻ ഉമ്മൻ ചാണ്ടിയെ കണ്ടിട്ടില്ല… ഒടുവിലൊരിക്കല്‍ ചെന്ന് കണ്ടപ്പോഴും അദ്ദേഹത്തിനൊപ്പം ഔഷധം എന്നവണ്ണം ഒരു പറ്റം ആളുകള്‍ ഉണ്ടായിരുന്നു”, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് നടൻ മമ്മൂട്ടി കുറിച്ചു. മമ്മൂട്ടി ഫേയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം സാധാരണത്വത്തിന് ഇത്രമേല്‍ ശക്തിയുണ്ടെന്നു അസാധാരണമാം വിധം ജീവിച്ചു കാണിച്ചു തന്ന വ്യക്തിത്വം.ആള്‍ക്കൂട്ടത്തിന് നടുവിലല്ലാതെ ഞാൻ ഉമ്മൻ ചാണ്ടിയെ കണ്ടിട്ടില്ല.. ഒടുവിലൊരിക്കല്‍ ചെന്ന് കണ്ടപ്പോഴും അദ്ദേഹത്തിനൊപ്പം ഔഷധം എന്നവണ്ണം ഒരു പറ്റം ആളുകള്‍ ഉണ്ടായിരുന്നു.ഞാൻ വിദ്യാര്‍ത്ഥി ആയിരുന്നപ്പോഴേ […]
Read Moreമരണത്തിനു തൊട്ടുമുൻപെങ്കിലും ഉമ്മൻ ചാണ്ടിക്കു നീതി ലഭിച്ചിരുന്നോ? |ആൾക്കൂട്ടത്തിനു നടുവിൽ ശ്വാസം കിട്ടാതെ നിൽക്കുമ്പോൾ ഉത്തരവുകൾ ഒപ്പിടുന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കണ്ടിട്ടുണ്ട്.
മരണത്തിനു തൊട്ടുമുൻപെങ്കിലും ഉമ്മൻ ചാണ്ടിക്കു നീതി ലഭിച്ചിരുന്നോ? അവസാന നാളുകളിൽ സി.ബി.ഐ നൽകിയ ക്ലീൻ ചിറ്റ് പോലും ആ മനുഷ്യനുള്ള നീതിയായിരുന്നില്ല. ഇങ്ങനെയായിരുന്നില്ല ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം കേരളത്തിന്റെ ചരിത്രത്തിൽ രേഖപ്പെടേണ്ടിയിരുന്നത്.ആൾക്കൂട്ടത്തിനിടയിൽ തുടങ്ങി ആൾക്കൂട്ടത്തിനിടയിൽ തന്നെ അവസാനിക്കാൻ ഇഷ്ടപ്പെട്ട നേതാവ് ഏതെങ്കിലും കാലത്തു സ്വകാര്യത എന്തെന്നറിഞ്ഞിരുന്നോ എന്നറിയില്ല. ആൾക്കൂട്ടത്തെ ആ മനുഷ്യൻ അത്രയ്ക്ക് ഇഷ്ടപ്പെട്ടിരുന്നു. ഒന്നാം നമ്പർ സ്റ്റേറ്റ് കാർ ഉപയോഗിച്ചിരുന്ന കാലത്തു പോലും ഉമ്മൻ ചാണ്ടിക്ക് ഒഴിച്ച് ഏവർക്കും കാറിൽ സ്ഥലമുണ്ടായിരുന്നു. അത്ര തിക്കും […]
Read Moreഉമ്മന്‍ചാണ്ടി|നഷ്ടമായത് എളിമയും സമര്‍പ്പണബോധവുമുള്ള നേതാവിനെ; ജീവിച്ചത് കേരളത്തിന്റെ പുരോഗതിക്കായി; അനുശോചിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിലൂടെ എളിമയും സമര്‍പ്പണബോധവുമുള്ള നേതാവിനെയാണ് നഷ്ടമായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിന്റെ പുരോഗതിക്കും ജനങ്ങളെ സേവിക്കാനുമായി മാറ്റിവച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെന്ന് പ്രധാനമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിമാരായിരിക്കുമ്ബോഴും പിന്നീട് താന്‍ ഡല്‍ഹിയിലേക്കു മാറിയതിനു ശേഷവും പലപ്പോഴും അദ്ദേഹവുമായി ഇടപഴകിയത് ഓര്‍മയിലേക്കു വരികയാണെന്ന് മോദി പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും അനുയായികളുടെയും ദുഃഖത്തില്‍ പങ്കു ചേരുന്നു. ആത്മാവിന് നിത്യശാന്തി നേരുന്നതായും മോദി സന്ദേശത്തില്‍ പറഞ്ഞു. കാലത്തെ അതിജീവിക്കും അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍?ഗ്രസ് നേതാവുമായ ഉമ്മന്‍ […]
Read Moreമത്തായി 25:40| ശ്രീ ഉമ്മൻ ചാണ്ടിയെ പറ്റി ഓർക്കുമ്പോൾ മനസ്സിൽ വരുന്ന ഒരു ബൈബിൾ വാചകമാണ്. തന്റെ അടുത്തു വരുന്നവരിൽ ഏറ്റവും ചെറിയ ആളെ പോലും, ഏറ്റവും കരുണയോടെ കണ്ട ജനകീയ നേതാവ്.
“സത്യമായി നിങ്ങളോടു പറയുന്നു, എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരാൾക്കു ചെയ്‌തതെല്ലാം നിങ്ങൾ എനിക്കാണു ചെയ്‌തത്.” മത്തായി 25:40 ശ്രീ ഉമ്മൻ ചാണ്ടിയെ പറ്റി ഓർക്കുമ്പോൾ മനസ്സിൽ വരുന്ന ഒരു ബൈബിൾ വാചകമാണ്. തന്റെ അടുത്തു വരുന്നവരിൽ ഏറ്റവും ചെറിയ ആളെ പോലും, ഏറ്റവും കരുണയോടെ കണ്ട ജനകീയ നേതാവ്. സാധാരണക്കാരോടൊപ്പം, അവരിൽ ഒരാളായി അതിവേഗം, ബഹുദൂരം യാത്ര ചെയ്ത അദ്ദേഹം തുടർന്നും, അദ്ദേഹം വിശ്വസിച്ചിരുന്ന ദൈവത്തോട് ചേർന്നു നിന്ന്, സാധാരണക്കാരിൽ സാധാരണക്കാരുടെ കഷ്ടപ്പാടുകളും, സങ്കടങ്ങളും […]
Read Moreജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും തന്റെ ആഴമായ ദൈവവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ പരിഹാരങ്ങൾ കാണാൻഉമ്മൻ ചാണ്ടി സാർ പരിശ്രമിച്ചു.|കർദിനാൾ ജോർജ് ആലഞ്ചേരി
അനുശോചനസന്ദേശം ശ്രീ ഉമ്മൻ ചാണ്ടി സാറിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം അറിയിക്കുന്നു. അമ്പത്തിമൂന്നു വർഷം എം.എൽ.എ എന്ന നിലയിലും രണ്ടു പ്രാവശ്യം മുഖ്യമന്ത്രി എന്ന നിലയിലും ഉമ്മൻ ചാണ്ടി സാർ ചെയ്ത സേവനം കേരള ജനതയുടെ ഹൃദയങ്ങളിൽ ആഴമായ മുദ്ര പതിപ്പിച്ചിട്ടുള്ളതാണ്. കേരള ജനതയെ അദ്ദേഹം സ്നേഹിച്ചു, കേരളത്തിലെ ജനം അദ്ദേഹത്തെയും. പുതുപ്പള്ളിയുടെ സ്വന്തമായിരുന്നു അദ്ദേഹം. ജനപ്രിയനായ രാഷ്ട്രീയ സാമൂഹിക സേവകൻ. രാഷ്ട്രീയപ്രവത്തകരുടെയിടയിൽ അദ്ദേഹം ഒരു ആചാര്യനായിരുന്നു. ഭരണപക്ഷ പ്രതിപക്ഷ വേർതിരിവില്ലാതെ എല്ലാവരെയും ബഹുമാനത്തോടെ കണ്ടു പ്രവർത്തനങ്ങളിൽ […]
Read Moreപുതുപ്പള്ളിയിലെ ജനനായകൻ: ‘കേരളത്തിന്റെ കുഞ്ഞൂഞ്ഞ്’|ജനമനസിൽ എന്നും പ്രോജ്ജ്വലമായ താരകമായ നിലനിൽക്കുന്ന പ്രിയ ഉമ്മൻ ചാണ്ടിക്ക് വിട.
തിരുവനന്തപുരം: ജനങ്ങൾക്കിടയിൽ ജീവിച്ച നേതാവായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പുതുപ്പള്ളിയുടെ മണ്ണിൽ ആഴത്തിൽ വേരൂന്നി നിന്ന വലിയ വൃക്ഷം. 50 വർഷത്തിലധികം ഒരു മണ്ഡലത്തെ പ്രതിനിധീകരിച്ച രാഷ്ട്രീയ നേതാവെന്ന അപൂർവ റെക്കോർഡിനുടമയാണ് അദ്ദേഹം. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ചാണ് ഉമ്മൻ ചാണ്ടി വിട വാങ്ങുന്നത്. പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് കേരളത്തിന്റെ കൂടി കുഞ്ഞൂഞ്ഞായിരുന്നു. ജനകീയൻ – കേരള രാഷ്ട്രീയത്തിൽ ഈ വിശേഷണത്തിന് ഉമ്മൻ ചാണ്ടിയല്ലാതെ മറ്റൊരു അവകാശിയില്ല. ആൾക്കൂട്ടത്തിന്റെ നേതാവെന്ന് പ്രിയപ്പെട്ട “ഒസി’യെ അനുയായികളും […]
Read More