പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ കൂടുതല്‍ വിശേഷങ്ങളറിയാം.
പുതിയ പാര്‍ലമെന്റ് മന്ദിരം ത്രികോണാകൃതിയില്‍; ചെലവ് 861 കോടി രൂപയില്‍ അധികം; കൂടുതല്‍ വിശേഷങ്ങള്‍ അറിയാം.പുതിയ പാര്‍ലമെന്റ് മന്ദിരത്തെ കുറിച്ച് പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള. ഈ ഡിസംബർ പത്താം തിയതി പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലിമെന്റ് കെട്ടിടത്തിന് പ്രാത്ഥന, പൂജ കർമ്മങ്ങളോടെ തറക്കല്ലിട്ടു. . പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ കൂടുതല്‍ വിശേഷങ്ങളറിയാം . *‘ആത്മനിര്‍ഭരമായ ഭാരതത്തിന്റെ ക്ഷേത്രം’ എന്നാണ് സ്പീക്കര്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തെ വിശേഷിപ്പിച്ചത്. പാര്‍ലമെന്റ് മന്ദിരത്തിന്റെ പണി ഡിസംബറില്‍ […]
Read Moreഎന്തിനാണ് ഡോക്ടർമാർ സമരം ചെയ്യുന്നത് ? ആരാണ് ശസ്ത്രക്രിയ ചെയ്യേണ്ടത് ?
എന്തിനാണ് ഡോക്ടർമാർ സമരം ചെയ്യുന്നത് ? ആരാണ് ശസ്ത്രക്രിയ ചെയ്യേണ്ടത് ? ലോകം മുഴുവൻ ഈ ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ. . വിദഗ്ധനായ ഒരു സർജൻ എങ്ങനെ ആണ് ഒരു സർജൻ ഉണ്ടാകുന്നത് ? സാധാരണയായി ശസ്ത്രക്രിയകൾ ചെയ്യുന്ന ജനറൽ സർജൻ MS ബിരുദധാരിയാണ്. ഏകദേശം ആറര വർഷം നീളുന്ന MBBS പഠനത്തിന് ശേഷം പിന്നൊരു മൂന്നു വർഷം സർജറി മാത്രം പഠിച്ചു പരിശീലിച്ചു വരുന്നവരാണ് ഈ സർജൻമാർ. അങ്ങനെ നീണ്ട ഒൻപതു വർഷത്തെ പഠനവും […]
Read Moreഇന്നും, ആര്യങ്കാവ് പൂരദിവസം മുണ്ടായ ദേശത്തുനിന്നും വരുന്ന കുതിരയെടുപ്പുകാർക്ക് ഇവിടെ വച്ച് ചക്കരവെള്ളം നൽകാറുണ്ട്.
കേരളത്തിലെ ഏറ്റവും വലിയ കാലിച്ചന്തയായി കണക്കാക്കപ്പെടുന്നതാണ് ഒറ്റപ്പാലത്തിന് സമീപം വാണിയംകുളം. ആയിരങ്ങൾ പങ്കെടുക്കുന്ന, ദക്ഷിണേന്ത്യയിൽ എമ്പാടും നിന്ന് ഉരുക്കളെത്തുന്ന, കോടികളുടെ വ്യാപാരം നടക്കുന്ന വ്യാഴാഴ്ച ചന്ത. ലക്ഷത്തിന് മേൽ വിലയുള്ള ഉരുക്കളും കൈമാറ്റം ചെയ്യപ്പെടുന്നയിടം. ഒരുകാലത്ത് കൊമ്പനാനകളെ വരെ ഇവിടെ കച്ചവടം ചെയ്തിരുന്നത്രെ! പെരുമാക്കന്മാരുടെ കാലത്തെങ്ങോ ആരംഭിച്ച പുരാതന ചന്തയാണ് വാണിയംകുളത്തേത്. പിന്നീട് നൂറ്റാണ്ടുകൾ കവളപ്പാറ മൂപ്പിൽ നായരുടെ അധീനതതയിലായി. വാഹനങ്ങളൂം റോഡുകളും വികസിക്കുന്നതിനും മുൻപൊരു കാലത്ത്, കാർഷികവൃത്തി മാത്രം പ്രധാന ജീവിതമാർഗ്ഗമായിരുന്ന കാലത്ത്, വാണിയംകുളം ചന്തയിൽ […]
Read Moreഅന്ന് നിങ്ങൾക്കായി ആ ഭക്ഷണം തയ്യാറാക്കിയത് അവിടെ ജോലിക്ക് നിൽക്കുന്ന ഒരു സ്ത്രീയാണെങ്കിലോ ..നിങ്ങടെ അമ്മയുടേയോ ചേച്ചിയുടെയോ ഒക്കെ പ്രായമുള്ള ഒരു സ്ത്രീ!?
അതെ നിങ്ങൾ നിങ്ങടെ ബന്ധുവിന്റെയോ സുഹൃത്തിന്റെയോ വീട്ടിൽ വിരുന്നിനു പോയി എന്ന് കരുതുക.വിഭവ സമൃദ്ധമായ ഭക്ഷണമാണ് അവർ നിങ്ങൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത് .ഭക്ഷണമൊക്കെ കഴിഞ്ഞ് കുറെ നേരം വാർത്താനൊക്കെ പറഞ്ഞിരുന്ന് ഇത്ര സ്വാദുള്ള ഭക്ഷണം ഒരുക്കിയതിന് വീട്ടുകാരോട് ഒരിക്കൽ കൂടെ നന്ദി പറഞ്ഞ് നിങ്ങൾ അവിടെന്ന് മടങ്ങും ..എന്നാൽ അന്ന് നിങ്ങൾക്കായി ആ ഭക്ഷണം തയ്യാറാക്കിയത് അവിടെ ജോലിക്ക് നിൽക്കുന്ന ഒരു സ്ത്രീയാണെങ്കിലോ ..നിങ്ങടെ അമ്മയുടേയോ ചേച്ചിയുടെയോ ഒക്കെ പ്രായമുള്ള ഒരു സ്ത്രീ . .ഇന്ന് മിക്ക […]
Read Moreനിലക്കടലയെക്കുറിച്ച് ബൈബിൾ എന്ത് പറയുന്നു?
ജോർജ് വാഷിങ്ങ്ട്ടൻ കാർവർ.ക്രിസ്തുവിനെ നെഞ്ചിലേറ്റിയ ഈ അമേരിക്കൻ ശാസ്ത്രജ്ഞനെക്കുറിച്ച് കേട്ടിട്ടുണ്ടോ? കടുത്ത പ്രതിസന്ധിയിലൂടെ രാജ്യം കടന്നു പോകുന്ന സമയം. വെളിപാടുകളുടെ വെളിച്ചത്തിൽ കാർവർ പറഞ്ഞു:”നിങ്ങൾ ഇനിമുതൽ നിലക്കടല കൃഷി ചെയ്യുക.”ജനം അദ്ദേഹത്തിൻ്റെ വാക്കുകൾ വിശ്വാസത്തിലെടുത്തു. അന്നുവരെ കൃഷിചെയ്ത പരുത്തിക്കു പകരം നിലക്കടല കൃഷി ചെയ്യാനാരംഭിച്ചു.അദ്ദേഹം പറഞ്ഞതു പോലെ അതിശയിപ്പിക്കുന്ന വിളവായിരുന്നു ആ വർഷം ലഭിച്ചത്.ഏവരും മതിമറന്ന് സന്തോഷിച്ചെങ്കിലും മറ്റൊരു ദു:ഖം അവരെ വല്ലാതെ അലട്ടി. നിലക്കടലയ്ക്ക് പറ്റിയ വിപണിയില്ലായിരുന്നു.ചാക്കുകണക്കിന് നിലക്കടല വിപണിയില്ലാതെ കെട്ടിക്കിടന്നു.അന്നുവരെ കൂടെയുണ്ടായിരുന്ന കർഷകരെല്ലാവരും കാർവറിനെ […]
Read Moreകുറ്റപ്പെടുത്തലുകളുടെയും വിധിപ്രസ്താവങ്ങളുടെയും ആക്രോശങ്ങള്‍കൊണ്ട് മുഖരിതമാകുന്ന ഇക്കാലഘട്ടത്തില്‍ നമുക്ക് ഏറ്റവും പറ്റിയ ധ്യാനവ്യക്തിത്വമാണ് വി. യൗസേപ്പിതാവ്.|ഫാ. ജോഷി മയ്യാറ്റിൽ
***ഓരിയിടാത്ത മൈക്ക്*** രക്ഷാകര ചരിത്രത്തില്‍ വിശുദ്ധ യൗസേപ്പിതാവിനുള്ള പ്രാധാന്യവും പ്രസക്തിയും തിരിച്ചറിയാനുള്ള യഥാര്‍ത്ഥ ഇടം വിശുദ്ധഗ്രന്ഥമാണ്. വിശുദ്ധ യൗസേപ്പിതാവിനോടു നമുക്കുള്ള ഭക്തിയും സ്‌നേഹവും ആത്യന്തികമായി അധിഷ്ഠിതമായിരിക്കുന്നത് അദ്ദേഹത്തെക്കുറിച്ച് ബൈബിള്‍ നല്കുന്ന വിവരണങ്ങളിലാണ്. വിശുദ്ധന്റെ ജീവിതത്തെ ബൈബിള്‍ പരാമര്‍ശിക്കുന്നതു ചുരുങ്ങിയ വാക്കുകളിലാണ്. കാരണം ആ ജീവിതത്തെ വിവരിക്കുകയല്ല, രക്ഷാകരചരിത്രത്തില്‍ അദ്ദേഹത്തിന്റെ സവിശേഷ പങ്ക് വിവരിക്കുകമാത്രമാണ് ബൈബിള്‍ ചെയ്യുന്നത്. അദ്ദേഹത്തിന്റെ ജീവിതം രക്ഷാകരചരിത്രത്തില്‍ നിമഗ്നമായിരുന്നു എന്നു തോന്നിപ്പിക്കുന്നത്ര ലഘുവും സംക്ഷിപ്തവുമാണ് അദ്ദേഹത്തെക്കുറിച്ചുള്ള വിശുദ്ധഗ്രന്ഥ പരാമര്‍ശങ്ങള്‍. ആഗോളസഭയില്‍ വി. യൗസേപ്പിതാവിനായി പ്രതിഷ്ഠിതമായിരിക്കുന്ന […]
Read Moreഫ്രാൻസിസ് പാപ്പയുടെ ക്രിസ്തുമസ്, വർഷാവസാന തിരുകർമ്മ സമയക്രമം പ്രഖ്യാപിച്ചു.
ഈ വർഷത്തെ പ്രത്യേക സാഹചര്യത്തിൽ വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിൽ വച്ചുള്ള ഡിസംബർ 24 ലെ പാതിരാ കുർബാന പ്രാദേശിക സമയം വൈകിയിട്ട് 7, 30 ആയിരിക്കും എന്ന് വത്തിക്കാൻ അറിയിച്ചു. കൊറോണ സാഹചര്യം മൂലം പൊതുജനങ്ങൾക്ക് പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട് എന്നും അറിയിച്ചു. ജനുവരി ആറാം തിയ്യതിയുള്ള പൂജരാജക്കൻമാരുടെ സന്ദർശനം വരെയുള്ള എപ്പിഫനി തിരുനാൾ വരെ ഫ്രാൻസിസ് പാപ്പ തന്നെയാണ് തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകുന്നത്. തിരുപിറവി ദിനത്തിലെ ഉർബി ഏത് ഓർബി എന്ന പാപ്പയുടെ പ്രത്യേക ആശിർവാദം […]
Read Moreമനോരമ നൽകിയ പിന്തുണയെക്കുറിച്ച് ശൈലജ ടീച്ചർ പേരെടുത്തു പറഞ്ഞത് കേരള നിയമസഭയിലാണ്, മനോരമയുടെ ഏതെങ്കിലും പരിപാടിയിലല്ല.
ഫിനാൻഷ്യൽ ടൈംസിന്റെ പീപ്പിൾ ഓഫ് ദ് ഇയർ ലിസ്റ്റിങ്ങിൽ ആരോഗ്യമന്ത്രി കെ.കെ ശൈലജട്ടീച്ചറും ഉൾപ്പെട്ട വാർത്ത മനോരമയുടെ എല്ലാ എഡിഷനിലും ഇന്നു പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഞങ്ങൾ കോമൺ പേജ് എന്നു വിളിക്കുന്ന എല്ലായിടത്തും ഒരേ പോലെയുള്ള നേർക്കാഴ്ച പേജിന്റെ മുകളിൽ, ഞങ്ങൾ ബാൽക്കണി എന്നു വിളിക്കുന്ന സ്പേസിലാണു വാർത്തയുള്ളത്. സാധാരണ ഇത്തരം വാർത്തകൾ കൊടുക്കാറുള്ള ഒരു സ്പേസാണിത് ടൈം മാഗസിൻ വാർഷിക ലിസ്റ്റിങ്, ഫോർബ്സ് മാഗസിന്റെ പല രീതിയുള്ള ലിസ്റ്റിങ്ങുകൾ തുടങ്ങിയവയ്ക്കു ലോകമെങ്ങും പ്രത്യേക വാർത്താ പ്രാധാന്യം പൊതുവേ […]
Read Moreഅഗതിസംരക്ഷണ ഭവനങ്ങളിൽ കുടുംബാംഗങ്ങളൊരുമിച് സന്ദർശിക്കണം !! – 11 12 2020
സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിനചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു. കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു . […]
Read More