ശരണ്യയുടെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നു|ആദരാഞ്ജലികൾ അർപ്പിക്കുന്നു.

Share News

ചലച്ചിത്രതാരം ശരണ്യ ശശിയുടെ നിര്യാണം വലിയ വേദനയാണുളവാക്കുന്നത്. അർബുദ രോഗബാധയ്ക്ക് മുൻപിൽ ആത്‌മവിശ്വാസം കൈവിടാതെ പോരാടിയ ശരണ്യയുടെ ജീവിതം സമൂഹത്തിന് ശുഭാപ്തിവിശ്വാസവും പ്രചോദനവും പകർന്നു. തൻ്റെ ചികിത്സാ ചെലവിനായി നീക്കി വച്ച തുകയിൽ നിന്നും കേരളം പ്രളയക്കെടുതികളെ നേരിടുന്ന ഘട്ടത്തിൽ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകിയ ശരണ്യയുടെ സാമൂഹിക പ്രതിബദ്ധതയും സഹജീവി സ്നേഹവും ഏവർക്കും മാതൃകയാണ്. ശരണ്യയുടെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നു. ആദരാഞ്ജലികൾ അർപ്പിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ

Share News
Read More

തിങ്കളാഴ്ച 13,049 പേര്‍ക്ക് കോവിഡ്; 20,004 പേര്‍ രോഗമുക്തി നേടി

Share News

August 9, 2021 ചികിത്സയിലുള്ളവര്‍ 1,69,512 ആകെ രോഗമുക്തി നേടിയവര്‍ 33,77,691 കഴിഞ്ഞ 24 മണിക്കൂറിനിടെ 98,640 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. 10ന് മുകളിലുള്ള 266 വാര്‍ഡുകള്‍ കേരളത്തില്‍ തിങ്കളാഴ്ച 13,049 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052, തൃശൂര്‍ 1762, കോഴിക്കോട് 1526, പാലക്കാട് 1336, എറണാകുളം 1329, കണ്ണൂര്‍ 944, ആലപ്പുഴ 771, കൊല്ലം 736, കോട്ടയം 597, തിരുവനന്തപുരം 567, കാസര്‍ഗോഡ് 507, പത്തനംതിട്ട 368, വയനാട് 291, ഇടുക്കി 263 എന്നിങ്ങനേയാണ് […]

Share News
Read More

പിറക്കാതെ പോയവർക്കായി ഒരു ദിനം|ആഗസ്ത് 10 |ഭ്രൂണഹത്യ രണ്ടു ജീവിതങ്ങളെയാണ് നശിപ്പിക്കുന്നത് – ശിശുവിൻ്റെ ജീവിതത്തെയും അമ്മയുടെ മനസ്സാക്ഷിയെയും!

Share News

*’ലോകം കാണിക്കാത്ത’ ഭീകരത!* ഭീകരത ലോകത്തെ അടക്കിവാഴുകയാണ്. ആയിരക്കണക്കിനു മനുഷ്യർ ഭീകരവാദത്തിൻ്റെ ഇരകളായി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മരിച്ചുവീണുകഴിഞ്ഞു. ഇതു കണ്ട് ലോകം പലവട്ടം ഞെട്ടിത്തരിച്ചിട്ടുണ്ട്. ഇങ്ങനെ വിറങ്ങലിച്ചുനില്ക്കാൻ നമുക്കും ഇടയ്ക്കിടെ ഇടയാകുന്നുണ്ട്. ഫാസിസത്തിൻ്റെയും ഇസ്ലാമിസത്തിൻ്റെയും കമ്മ്യൂണിസത്തിൻ്റെയും കൊടുംക്രൂരതകളാണ് ഇതുവരെ ലോകശ്രദ്ധയിൽ പതിഞ്ഞിട്ടുള്ള ഭീകരപ്രവർത്തനങ്ങൾ. എന്നാൽ ആരും കാണാതെയും ഞെട്ടാതെയും വിറങ്ങലിക്കാതെയും ഇന്ന് നമ്മുടെ സ്വന്തം പരിസരങ്ങളിൽ നിർബാധം കൊല്ലപ്പെടുന്നത് കോടിക്കണക്കിന് മനുഷ്യ ജീവനുകളാണ്. സ്ത്രീ-പുരുഷ സംഗമത്തിലൂടെ ദൈവം ലോകത്തിലേക്ക് അയയ്ക്കുന്ന ഒരു മനുഷ്യക്കുഞ്ഞിനെ ലോകം കാണിക്കാതിരിക്കാൻ […]

Share News
Read More

സംസ്ഥാനത്ത് വാക്സിനേഷൻ പൂർത്തിയാക്കുന്ന ആദ്യത്തെ ട്രൈബൽ പഞ്ചായത്തായി വയനാട് ജില്ലയിലെ നൂൽപുഴ.

Share News

സംസ്ഥാനത്ത് വാക്സിനേഷൻ പൂർത്തിയാക്കുന്ന ആദ്യത്തെ ട്രൈബൽ പഞ്ചായത്തായി വയനാട് ജില്ലയിലെ നൂൽപുഴ. ആദിവാസികൾ ഉൾപ്പെടെ പഞ്ചായത്തിൽ 18 വയസ്സിന് മുകളിൽ പ്രായമുള്ള 22,616 പേരാണുള്ളത്. ഇതിൽ 21,964 പേരാണ് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചത്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ ആദിവാസി വിഭാഗക്കാർ താമസിക്കുന്ന രണ്ടാമത്തെ ഗ്രാമപഞ്ചായത്താണ് നൂൽപ്പുഴ. 18 വയസ്സിന് മുകളിൽ പ്രായമുള്ള 7602 ആദിവാസി വിഭാഗക്കാരാണ് ഇവിടെയുള്ളത്. ഇതിൽ 7352 പേരാണ് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചത്. 6975 പേർക്ക് പ്രത്യേക ട്രൈബൽ വാക്സിനേഷൻ […]

Share News
Read More

ഞായറാഴ്ച 18,607 പേര്‍ക്ക് കോവിഡ്; 20,108 പേര്‍ രോഗമുക്തി നേടി

Share News

August 8, 2021 ചികിത്സയിലുള്ളവര്‍ 1,76,572 ആകെ രോഗമുക്തി നേടിയവര്‍ 33,57,687 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,196 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. 10ന് മുകളിലുള്ള 266 വാര്‍ഡുകള്‍ കേരളത്തില്‍ ഞായറാഴ്ച 18,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3051, തൃശൂര്‍ 2472, കോഴിക്കോട് 2467, എറണാകുളം 2216, പാലക്കാട് 1550, കൊല്ലം 1075, കണ്ണൂര്‍ 1012, കോട്ടയം 942, ആലപ്പുഴ 941, തിരുവനന്തപുരം 933, വയനാട് 551, കാസര്‍ഗോഡ് 523, പത്തനംതിട്ട 441, ഇടുക്കി 433 എന്നിങ്ങനേയാണ് […]

Share News
Read More

ജോർജ് എഫ് സേവ്യർ വലിയവീടിന് കളക്ടർ ബി അബ്ദുൽ നാസർ ഐ എ എസിന്റെ ആദരവ്

Share News

കൊല്ലം :കോവിഡ് കാല പ്രവർത്തനമികവ് പരിഗണിച്ച് മുൻ ട്രാക്ക് സെക്രട്ടറിയും വി കെയർ പാലിയേറ്റീവ് ചെയർമാനുമായ ജോർജ് എഫ് സേവ്യർ വലിയവീടിനെ പ്രത്യേക അനുമോദന പത്രം നൽകി കൊല്ലം കളക്ടർ ബി അബ്ദുൽ നാസർ ഐ എ എസ് ആദരിച്ചു. കോവിഡ് കാലത്ത് ട്രാക്കിന്റെ 394 ദിവസം നീണ്ടു നിൽക്കുന്ന ഒന്നാംഘട്ട പോരാട്ടം കോർഡിനേറ്റ് ചെയ്യുകയും പങ്കാളിയാകുകയും ചെയ്തിരുന്നു ജോർജ് എഫ് സേവ്യർ വലിയവീട്.രണ്ടാം ഘട്ടത്തിൽ രണ്ടു മാസത്തിലധികം ട്രാക്ക് വോളന്റിയേഴ്‌സിനെയും വി കെയർ പാലിയേറ്റീവ് വാരിയേഴ്‌സിനെയും […]

Share News
Read More

കഴുത്ത് വേദന കുറയ്ക്കുന്നതിന് ആവശ്യമായ ജീവിതശൈലി പരിഷ്കരണങ്ങളും ശീലങ്ങളും എന്തൊക്കെയാണ്?|ഡോ .അരുൺ ഉമ്മൻ

Share News

മോശം പോസ്ച്ചറിംഗും ഉദാസീനമായ ജീവിതശൈലിയുമാണ് കഴുത്ത് വേദനകൾ വർദ്ധിച്ചു വരുന്നതി൯െറ പ്രധാന കാരണങ്ങൾ… കഴുത്ത് വേദന വർദ്ധിക്കുന്നതിനുള്ള കാരണങ്ങൾ പ്രധാനമായും ജീവിതശൈലിയിലെ സമീപകാല മാറ്റങ്ങളാണ്, പ്രത്യേകിച്ച് പുതുതലമുറ. മോശം പോസ്ച്ചറിംഗും ഉദാസീനമായ ജീവിതശൈലിയുമാണ് പ്രധാന കാരണം .. ഒരു മൊബൈൽ, ലാപ്‌ടോപ്പ് അല്ലെങ്കിൽ ഏതെങ്കിലും ഇലക്ട്രോണിക് ഉപകരണം ഉപയോഗിച്ച് കഴുത്ത് വളരെയധികം സമയം മടക്കി ചെലവഴിക്കുന്നത് കഴുത്തിലെ പേശികളിൽ വളരെയധികം സ്ടെ്റയിൻ ഉണ്ടാക്കുകയും രോഗാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു (Text neck syndrome). ദീർഘനേരം തുടർച്ചയായി വാഹനമോടിക്കുന്നത് കഴുത്ത് […]

Share News
Read More

കേരളത്തിൻ്റെ അഭിമാനമാണ് അഴകും മികവുമുള്ള കേരള കൈത്തറി ഉൽപന്നങ്ങൾ|ഇന്നു ദേശീയ കൈത്തറി ദിനമാണ്.

Share News

ഇന്നു ദേശീയ കൈത്തറി ദിനമാണ്. കേരളത്തിൻ്റെ അഭിമാനമാണ് അഴകും മികവുമുള്ള കേരള കൈത്തറി ഉൽപന്നങ്ങൾ. ലോകത്തിലെ തന്നെ ഏറ്റവും മേൻമയേറിയ കൈത്തറി ഉൽപന്നങ്ങളിൽ ഒന്നാണ് നമ്മുടേത്. കേരളത്തിലെ പ്രധാനപ്പെട്ട പരമ്പരാഗത വ്യവസായങ്ങളില്‍ ഒന്നായ കൈത്തറി മേഖലയെ സംരക്ഷിക്കുന്ന നിലപാടാണ് എൽഡിഎഫ് സർക്കാർ എന്നും എടുത്തിട്ടുള്ളത്. 2015 ല്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആകെയുള്ള 620 കൈത്തറി സംഘങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നത് 412 സംഘങ്ങള്‍ മാത്രമായിരുന്നു. എന്നാല്‍ 2021 ല്‍ അത് 439 ആയി ഉയര്‍ത്തുവാന്‍ സാധിച്ചു. 2016 ന് […]

Share News
Read More

ശനിയാഴ്ച 20,367 പേര്‍ക്ക് കോവിഡ്; 20,265 പേര്‍ രോഗമുക്തി നേടി

Share News

 August 7, 2021 ചികിത്സയിലുള്ളവര്‍ 1,78,166 ആകെ രോഗമുക്തി നേടിയവര്‍ 33,37,579 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,521 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. 10ന് മുകളിലുള്ള 266 വാര്‍ഡുകള്‍ കേരളത്തില്‍ ശനിയാഴ്ച 20,367 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3413, തൃശൂര്‍ 2500, കോഴിക്കോട് 2221, പാലക്കാട് 2137, എറണാകുളം 2121, കൊല്ലം 1420, കണ്ണൂര്‍ 1217, ആലപ്പുഴ 1090, കോട്ടയം 995, തിരുവനന്തപുരം 944, കാസര്‍ഗോഡ് 662, വയനാട് 660, പത്തനംതിട്ട 561, ഇടുക്കി 426 എന്നിങ്ങനേയാണ് […]

Share News
Read More