‘ഇന്ത്യ ദാറ്റ് ഈസ് ഭാരത് – ആൻ ഇൻട്രൊഡക്ഷൻ ടു കോൺസ്റ്റിറ്റ്യൂഷണൽ ഡിബേറ്റ്സ്’ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു.

Share News

കൊച്ചി . ഭരണഘടനാ അസംബ്ലിയിലെ സംവാദങ്ങളെക്കുറിച്ചുള്ള പഠനമെന്ന നിലയിൽ മന്ത്രി പി രാജീവ്എഴുതിയിയ പുതിയ പുസ്തകം ‘ഇന്ത്യ ദാറ്റ് ഈസ് ഭാരത് – ആൻ ഇൻട്രൊഡക്ഷൻ ടു കോൺസ്റ്റിറ്റ്യൂഷണൽ ഡിബേറ്റ്സ്’ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പ്രകാശനം ചെയ്തു. ഹൈക്കോടതി മുൻ ആക്റ്റിങ്ങ് ചീഫ് ജസ്റ്റിസ് അലക്സാണ്ടർ തോമസ് പുസ്തകമേറ്റുവാങ്ങി. കൊച്ചി ദേശീയ നിയമ സർവകലാശാല മുൻ വി.സി ഡോ. കെ.സി സണ്ണി അദ്ധ്യക്ഷനായിരുന്നു. ഇതിന് പുറമെ രാഷ്ട്രീയ-സാംസ്കാരിക ലോകത്തെ നിരവധി പേരും പരിപാടിയിൽ പങ്കെടുക്കാനായി എത്തിയിരുന്നു. […]

Share News
Read More

ലത്തീന്‍ കത്തോലിക്ക ആവാസകേന്ദ്രങ്ങളുടെ നിലനില്പ് ആശങ്കയുണത്തുന്നു. ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

Share News

എറണാകുളം: ലത്തീന്‍ കത്തോലിക്കരുടെ പ്രധാന ആവാസകേന്ദ്രങ്ങളുടെ നിലനില്പു തന്നെ അപകടത്തിലാകുന്നത് ആശങ്കയുണത്തുകയാണെന്ന് വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. കേരളത്തിലെ ലത്തീന്‍ കത്തോലിക്ക സഭയുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) സ്ഥാപിത ദിനാഘോഷം എറണാകുളം ആശീര്‍ഭവനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ലത്തീന്‍ കത്തോലിക്കര്‍ ഉപജീവനത്തിനായി ആശ്രയിച്ചിരുന്ന തൊഴില്‍മേഖലകള്‍ അന്യമാക്കപ്പെടുകയോ നിഷേധിക്കപ്പെടുകയോ ചെയ്യുന്നു. വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കേണ്ടി വരുന്നവര്‍ക്ക് മതിയായ പുനരധിവാസം ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയാതെ വരുന്നത് ഖേദകരമാണ്. […]

Share News
Read More

ഒരു വറ്റു ചോറ് പാഴാക്കുമ്പോള്‍ വിശക്കുന്ന ഒരാളുടെ കണ്ണീരിന് നമ്മള്‍ ഉത്തരവാദിയാവുകയാണ് എന്ന ജാഗ്രതയാണ് നമുക്കു വേണ്ടത്. അതാണ് നമ്മുടെ കുട്ടികളെ പഠിപ്പിക്കേണ്ടത്

Share News

കഴിഞ്ഞ ദിവസം ഒരു കല്യാണ സദ്യയില്‍ പങ്കെടുക്കാന്‍ പോയിരുന്നു. നല്ല തിരക്കാണ്. ആളുകള്‍ ഇടിച്ചു കയറി ഭക്ഷണം കഴിക്കുകയാണ്. ബൊഫെ മാതൃകയില്‍ വിളമ്പുന്ന പരിപാടിയായിട്ടും വേണ്ടതിലേറെ തിരക്ക്. അത്രയധികം ആളുകളെ ക്ഷണിച്ചിട്ടുള്ളതിനാലാണ്. വിഭവസമൃദ്ധമായി കഴിക്കാനുളള ശേഷിയില്ലെന്നും കല്യാണച്ചടങ്ങില്‍ പങ്കെടുത്തിട്ടു പോന്നാല്‍മതി എന്നും തീരുമാനച്ചിട്ടാണ് അവിടേക്ക് പുറപ്പെട്ടതുതന്നെ. ഭാഗ്യവശാല്‍ പഴയൊരു സുഹൃത്തിനെയും കിട്ടി. പക്ഷേ, ആതിഥേയന്‍ വിടുന്നില്ല. ഭക്ഷണം കഴിച്ചിട്ടേ പോകാവൂ എന്ന നിര്‍ബന്ധം. മുഖ്യ വിഭവങ്ങളിലേക്ക് കടക്കാതെ ചെറിയൊരു പ്ലേറ്റില്‍ കുറച്ചു പഴങ്ങള്‍ മാത്രം എടുത്ത് ഞങ്ങള്‍ […]

Share News
Read More

വി. മദർ തെരേസ ഗർഭശ്ചിദ്രം എന്ന ഭീകരതയെക്കുറിച്ച്.. 😔🔥മദർ തെരേസ..

Share News

ഇക്കാലത്തു ലോകത്ത് ഏറ്റവും അധികമായി സമാധാനം നശിപ്പിക്കുന്നത്, നിരപരാധിയായ പിഞ്ചു കുഞ്ഞിൻ്റെ നിലവിളി മൂലമാണ്. ഒരു അമ്മയ്ക്ക് സ്വന്തം കുഞ്ഞിനെ സ്വന്തം ഗർഭപാത്രത്തിൽ വച്ച് കൊല്ലാൻ കഴിയുമെങ്കിൽ, എനിക്കും നിങ്ങൾക്കും പരസ്പരം കൊല്ലാൻ എന്താണ് ബാക്കിയുള്ളത്. വിശുദ്ധ ഗ്രന്ഥത്തിൽ പോലും ഇങ്ങനെ എഴുതിയിരിക്കുന്നു, “അമ്മയ്ക്ക് തൻ്റെ കുഞ്ഞിനെ മറക്കാൻ കഴിഞ്ഞാലും ഞാൻ നിന്നെ മറക്കില്ല, ഞാൻ നിന്നെ എൻ്റെ കൈവെള്ളയിൽ കൊത്തിയെടുത്തു.”

Share News
Read More

മദ്യവും മയക്കുമരുന്നും കുത്തിനിറച്ച ദൃശ്യമാധ്യമ സംസ്‌കാരംപുതുതലമുറയെ നാശത്തിലേക്ക് തള്ളിവിടും:ഷെവലിയര്‍ അഡ്വ. വി സി സെബാസ്റ്റ്യന്‍

Share News

കൊച്ചി: മദ്യവും മയക്കുമരുന്നും കുത്തിനിറച്ച സിനിമകള്‍ ഉള്‍പ്പെടെയുള്ള ആധുനിക ദൃശ്യമാധ്യമ സംസ്‌കാരം പുതുതലമുറയെ നാശത്തിന്റെ വഴികളിലേക്ക് തള്ളിവിടുന്നുവെന്നും ഭരണസംവിധാനങ്ങളും ജനപ്രതിനിധികളും സാമൂഹ്യ സമുദായിക സാംസ്‌കാരിക നേതൃത്വങ്ങളും ഇതിനെതിരെ രംഗത്തുവരണമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലൈയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്ന പുതുതലമുറയുടെ എണ്ണം സംസ്ഥാനത്ത് ക്രമാതീതമായി ഉയരുന്നത് നിസ്സാരവല്‍ക്കരിക്കരുത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് മാഫിയ ഇന്ന് സജീവമാണെന്ന് ദിവസം […]

Share News
Read More

ഹോം നേഴ്സിങ്ങും നേഴ്സിങ് ഹോമും|സത്യത്തിൽ വീടിനുള്ളിൽ സ്ഥിരമായി ഹോംനേഴ്‌സ് ഉണ്ടാകുക എന്നത് അത്ര നല്ല കാര്യമല്ല|മുരളി തുമ്മാരുകുടി

Share News

കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ പതിവുപോലെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ പോയിരുന്നു. രണ്ടാഴ്ചക്കുള്ളിൽ പോയ പത്തു വീടുകളിലെങ്കിലും ഹോംനേഴ്‌സുമാർ ഉണ്ടായിരുന്നു. പ്രായം കൊണ്ടോ രോഗം കൊണ്ടോ കിടപ്പിലായവർ ഉള്ളയിടത്തൊക്കെ ഹോം നേഴ്‌സ് ഉണ്ട്. കിടപ്പിലായവരുടെയും വീട്ടിലെ മറ്റുള്ളവരുടെയും ജീവിതത്തിന്റെ ഗുണനിലവാരം ഹോംനേഴ്‌സുമാരുടെ സാന്നിധ്യം വർധിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നല്ല ഹോംനേഴ്‌സുമാരെ കിട്ടാൻ പ്രയാസമാണ്. ഹോംനേഴ്‌സുമാർക്ക് കേരളത്തിലെ സാഹചര്യത്തിൽ നല്ല ശന്പളവുമുണ്ട്. ഏറെ വിദ്യാഭ്യാസവും പരിചയവുമുള്ള സ്വകാര്യമേഖലയിലുള്ള നേഴ്‌സുമാരേക്കാളും അധ്യാപകരേക്കാളും ശന്പളം ഹോം നേഴ്‌സുമാർക്ക് ലഭിക്കുന്നുണ്ട്. എന്നാൽ പോലും ഈ […]

Share News
Read More

2010 ലെ കണക്കനുസരിച്ച് കേരളത്തിലും പത്തു ലക്ഷം വീടുകൾ ഒഴിഞ്ഞു കിടക്കുന്നുണ്ട്. 2030 ആകുന്പോഴേക്ക് പല കാരണങ്ങളാൽ അത് ഇരട്ടിയെങ്കിലും ആകും.

Share News

ജപ്പാനിലെ ഒഴിഞ്ഞ വീടുകൾ, കേരളത്തിലെ ഒഴിയുന്ന വീടുകൾ… ജപ്പാനിൽ 90 ലക്ഷത്തോളം ഒഴിഞ്ഞ വീടുകൾ, എന്താണ് ജപ്പാനിൽ സംഭവിക്കുന്നത് എന്നാണ് ചോദ്യം? റാഡിക്കൽ ആയ സംഭവം ഒന്നുമല്ല. ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് കുറയുന്ന പ്രദേശങ്ങളിൽ പുറത്തു നിന്നും കുടിയേറ്റം സംഭവിച്ചില്ലെങ്കിൽ ഇത് സ്വാഭാവികമാണ്. ഇതാണ് ഇപ്പോൾ ജപ്പാനിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ജപ്പാനിൽ 1960 കളിൽ തന്നെ ഫെർട്ടിലിറ്റി റേറ്റ് രണ്ടിന് താഴെ ആയി. എന്നിട്ടും ജപ്പാൻ കുടിയേറ്റത്തിന്റെ കാര്യത്തിൽ കർശനമായ നിയന്ത്രണങ്ങൾ നിലനിർത്തി. ജപ്പാനിലെ ആളുകളുടെ ശരാശരി ആയുസ്സ് […]

Share News
Read More

ഒരിക്കലും ഒരു ക്രിസ്ത്യാനിയാകാൻ ഞാൻ ആഗ്രഹിച്ചില്ല. ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും അതീവ താൽപ്പര്യമുള്ള ഒരു നിരീശ്വരവാദിയായിരുന്നു|പ്രൊ. റിക്കാർഡോ വാഗ്നർ

Share News

വിശുദ്ധ കുർബാനയിലെ ക്രിസ്തുവിൻ്റെ യഥാർത്ഥ സാന്നിധ്യത്തിൽ വിശ്വാസം ഇല്ലായ്മയാണ് ലോകത്തിലെ ഏറ്റവും വലിയ ആണവദുരന്തം: പ്രൊ. റിക്കാർഡോ വാഗ്നർ 2024 ഈസ്റ്റർ രാത്രി മാമ്മോദീസാ സ്വികരിച്ചു കത്തോലിക്കാ സഭയിൽ അംഗമായ പ്രസിദ്ധനായ ജർമ്മൻ മാനേജ്മെൻ്റ് പ്രൊഫസറർ റിക്കാർഡോ വാഗ്നറിന്റെ സഭയെക്കുറിച്ചും വിശുദ്ധ കുർബാനയെക്കുറിച്ചുമുള്ള തന്റെ ബോധ്യങ്ങൾ പങ്കുവെയ്കുന്നു 2024 ഈസ്റ്റർ രാത്രി റിക്കാർഡോ വാഗ്നറിനു ഒരു പുതിയ രാത്രിയായിരുന്നു . നവ തുടക്കത്തിൻ്റെ സ്നാനത്താൽ മുദ്രിതമായ ദിനം. പ്രസിദ്ധനായ ജർമ്മൻ മാനേജ്മെൻ്റ് പ്രൊഫസറർ റിക്കാർഡോ വാഗ്നർ കോളോണിലെ […]

Share News
Read More

“മാനസിക രോഗം ഉണ്ടായത് കൊണ്ട് പ്രവർത്തന മണ്ഡലത്തിൽ ഒരു കോട്ടവും ഇല്ലാതെ ജീവിതത്തെ മുന്നോട്ടു കൊണ്ട് പോയ ധാരാളം പേരെ അറിയാം”|ഡോ :സി .ജെ .ജോൺ

Share News

ഒരൽപ്പം ഉന്മാദമുണ്ടെങ്കിൽ എന്തും സാധ്യമാണെന്ന് സംവിധായകൻ ബ്‌ളസ്സി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിൽ . ബൈപോളാർ ഡിസോർഡർ രോഗമുള്ളവർ മാനിയയുടെ മിതമായ അവസ്ഥയായ ഹൈപ്പോ മാനിയയെ കുറിച്ച് ഇങ്ങനെ പറയാറുണ്ട് .എന്നാൽ രോഗത്തിന്റെ കാഠിന്യം നിശ്ചയിക്കാൻ പാവം രോഗിക്കാവില്ലല്ലോ ?ഉന്മാദത്തെ ഓരോ സാഹചര്യത്തിലും പൊതു ബോധം വ്യത്യസ്തങ്ങളായ രീതിയിലാണ് പ്രയോഗിക്കുന്നത് . രാഷ്ട്രീയക്കാർ എതിർചേരിയിൽ ഉള്ളവരെ താഴ്ത്തി പറയാൻ ഈ വാക്ക് ഉപയോഗിക്കും. കവിയും കലാകാരനുമൊക്കെ ചിലപ്പോൾ ഇങ്ങനെ നല്ല സർട്ടിഫിക്കറ്റ് നൽകും .രണ്ടും സ്റ്റിഗ്മ കൂട്ടുകയാണ് ചെയ്യുന്നത് […]

Share News
Read More

മഴക്കാലത്ത് വാഹനമോടിക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്നു നോക്കാം

Share News

മഴക്കാലത്ത് വാഹനങ്ങള്‍ റോഡില്‍ തെന്നിമറിഞ്ഞും കൂട്ടിയിടിച്ചും അപകടം ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അല്പമൊന്നു ശ്രദ്ധിച്ചാല്‍ പല അപകടങ്ങളും ഒരുപരിധി വരെ ഒഴിവാക്കാന്‍ സാധിക്കും. മഴക്കാലത്ത് വാഹനമോടിക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്നു നോക്കാം. വേഗം പരമാവധി കുറയ്ക്കുക. റോഡില്‍ വാഹനങ്ങള്‍ പുറംതള്ളുന്ന എണ്ണത്തുള്ളികള്‍ മഴപെയ്യുന്നതോടെ അപകടക്കെണികളാകാറുണ്ട്. മഴവെള്ളത്തിനൊപ്പം എണ്ണയും ചേരുന്നതോടെ റോഡ് അപകടകരമാംവിധം വഴുക്കൽ ഉള്ളതാകുന്നു. അതുകൊണ്ട് പരമാവധി പതുക്കെ വാഹനം ഓടിക്കുകയാണ് മഴക്കാലത്ത് ഉത്തമം. സ്റ്റിയറിങ് വെട്ടിത്തിരിക്കുന്നതും പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നതും അപകടം വിളിച്ചുവരുത്തും. പരമാവധി […]

Share News
Read More