തൃക്കാക്കര ഇന്ന് പോളിങ് ബൂത്തിലേക്ക്: |പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര|ഉറച്ച ആത്മവിശ്വാസമുണ്ടെന്ന് ഉമാ തോമസ്: അട്ടിമറി വിജയം നേടുമെന്ന് ജോ ജോസഫ്
തൃക്കാക്കര ഇന്ന് പോളിങ് ബൂത്തിലേക്ക്: വോട്ടെടുപ്പ് രാവിലെ 7 മുതല്‍ കൊച്ചി: തൃക്കാക്കര ഇന്ന് പോളിങ് ബൂത്തിലേക്ക്. വോട്ടെട്ടുപ്പിനുള്ള ഒരുക്കങ്ങൾ 239 ബൂത്തുകളിലും പൂർത്തിയായി. രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്. 196805 വോട്ടർമാരാണ് തൃക്കാക്കരയിൽ ഇന്ന് വിധിയെഴുതുക. 239 ബൂത്തുകളിൽ അഞ്ചണ്ണം മാതൃകാ ബൂത്തുകളാണ്. പൂർണ്ണമായും വനിതകൾ നിയന്ത്രിക്കുന്ന ഒരു ബൂത്തും ഉണ്ട്. 956 ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടികൾക്കായി നിയോഗിച്ചിട്ടുള്ളത്. കള്ളവോട്ട് തടയാൻ പോളിംഗ് ഉദ്യോഗസ്ഥർക്ക് പ്രത്യേക നിർദേശം നൽകിയിട്ടുണ്ടെന്ന് […]
Read More“തൃക്കാക്കര മണ്ഡലം എന്റെ സ്വന്തം സ്ഥലമാണ്. ഇവിടുത്തെ ആളുകളുമായി എനിക്ക് ഏറെ ഹൃദയബന്ധമുണ്ട്. ഇവിടുത്തെ ഓരോ സ്പന്ദനവും പി.ടി.യെപ്പോലെ എനിക്കും തിരിച്ചറിയാനാകും”|ഉമ തോമസ്
പ്രിയപ്പെട്ടവരെ, പി.ടി.കണ്ട വികസന സ്വപ്നങ്ങൾക്ക് തുടർച്ചയേകാൻകോൺഗ്രസ് പ്രസ്ഥാനം എന്നെ ചുമതലപ്പെടുത്തിയിരിക്കുന്നത് അറിഞ്ഞിരിക്കുമല്ലോ. തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ജനവിധി തേടുമ്പോൾ പി.ടി.ക്കായി ഒരു വോട്ട് തന്നെയാണ് ഞാൻ അഭ്യർത്ഥിക്കുന്നത്. പി.ടി. കണ്ണിലെ കൃഷ്ണമണി പോലെ ഹൃദയത്തിൽ ചേർത്തുവച്ചിരുന്ന മണ്ഡലമാണ് തൃക്കാക്കര .അദ്ദേഹത്തിന്റെ വികസന സ്വപ്നങ്ങൾക്കും നിലപാടുകൾക്കും പിന്നാലെ സഞ്ചരിക്കുക എന്ന വലിയ ദൗത്യമാണ് ഞാൻ ഏറ്റെടുത്തിരിക്കുന്നത്. വികസനത്തിലും പരിസ്ഥിതി പ്രശ്നങ്ങളിലും സാമൂഹ്യ വിഷയങ്ങളിലും പി.ടി. സ്വീകരിച്ചിരുന്ന ഉറച്ച നിലപാടുകൾ പിന്തുടർന്നുകൊണ്ടാകും മുന്നോട്ടുള്ള എന്റെ യാത്ര. […]
Read Moreഇടതുപക്ഷത്തെ നെഞ്ചേറ്റിയ എല്ലാവർക്കും അഭിവാദ്യങ്ങൾ…
കേരളം ജയിച്ചു, ആ ജയം വീട്ടിലിരുന്നു കാണുന്നു. കോവിഡ് മാനദണ്ഡങ്ങൾ മറക്കരുത് എന്ന് എല്ലാവരോടും ഒരുവട്ടം കൂടി ഓർമ്മിപ്പിക്കുന്നു. ഇടതുപക്ഷത്തെ നെഞ്ചേറ്റിയ എല്ലാവർക്കും അഭിവാദ്യങ്ങൾ.. കെ കെ ശൈലജ ടീച്ചർ
Read MoreLIVE: വിധിദിനം 2021, ഭരണമാറ്റമോ, തുടര്‍ഭരണമോ?, ഉറ്റുനോക്കി രാഷ്ട്രീയ കേരളം
അടുത്ത അഞ്ച് വര്‍ഷം കേരളം ആര് ഭരിക്കുമെന്ന് ഇന്നറിയാം. ഒരു മാസത്തോളം നീണ്ട കാത്തിരിപ്പിന് വിരാമമിട്ടാണ് വോട്ടുകള്‍ എണ്ണുന്നത്. ഭരണതുടച്ചയുണ്ടാകുമെന്ന് ഇടത് പക്ഷവും ഭരണമാറ്റം സംഭവിക്കുമെന്ന് യു.ഡി.എഫും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മികച്ച പ്രകടനം കാഴ്ച്ചവെക്കാമെന്ന് ബിജെപിയും കണക്കുകൂട്ടുന്നു. പുറത്ത് വന്ന എക്‌സിറ്റ് പോളുകള്‍ എല്‍.ഡി.എഫിന് അനുകൂലമാണ്. എന്നാല്‍ സര്‍വ്വേകളെ പൂര്‍ണ്ണമായും യു.ഡി.എഫ് തള്ളികളയുന്നു. ഫല പ്രഖ്യാപനത്തിന് പിന്നാലെ പുതിയ സര്‍ക്കാര്‍ രൂപവത്ക്കരണ ചര്‍ച്ചകള്‍ തുടങ്ങും. കേരളത്തിന് പുറമെ തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി തിരഞ്ഞെടുപ്പ് ഫലങ്ങളും […]
Read Moreനാട് നന്നാവാൻ ഓരോ വോട്ടും…|വോട്ട് ചെയ്യുവാൻ കഴിഞ്ഞതിൻെറ സന്തോഷം ,സംതൃപ്‌തി |ചിത്രങ്ങൾ
ജനാധിപത്യ സംവിധാനത്തിൽപങ്കാളിയായപ്പോൾ.. ഒരു വോട്ടും പാഴാക്കരുത്. ഓരോ വോട്ടും നാടിൻ്റെ നന്മക്കായ്…ജയിച്ചതും തോറ്റതുമല്ല;ജയിപ്പിച്ചതും തോല്പിച്ചതുമാണ്… ജനം,ജനാധിപത്യം! ഒരു ജനാധിപത്യ രാജ്യത്ത് ഒരു പൗരന് ഏറ്റവും അധികം വില കൽപ്പിച്ചു കിട്ടുന്ന ദിവസം, അത് പാഴാക്കരുത് !!!ആർക്ക് വോട്ടു നൽകണം എന്ന് നിങ്ങൾക്കു തീരുമാനിക്കാം, പക്ഷേ, അത് ആർക്കും കിട്ടാതെ പോകരുത്, അത് ഒരു പൗരന്റെ ധർമ്മമാണ്. ഉത്തരവാദിത്വമാണ്.നമ്മുടെ രാജ്യത്ത് രാഷ്‌ട്രീയ പ്രവർത്തനം എന്നാൽ ഒരു പൊതു ജനസേവനം അല്ല ഒരു തൊഴിലാണ്, എന്നാൽ ജനങ്ങളെ സേവിക്കുന്നത് ഒരു […]
Read Moreജനാധിപത്യത്തോടുള്ള നമ്മുടെ നാടിൻ്റെ പ്രതിബദ്ധത തെളിയിക്കുന്നതാകട്ടെ ഓരോരുത്തരുടേയും വോട്ട്.
നിർണായകമായ വോട്ടെടുപ്പിന് സമയമാകുന്നു. എല്ലാവരും വോട്ടവകാശം വിവേകപൂർണ്ണമായി രേഖപ്പെടുത്തണം. ജനാധിപത്യത്തോടുള്ള നമ്മുടെ നാടിൻ്റെ പ്രതിബദ്ധത തെളിയിക്കുന്നതാകട്ടെ ഓരോരുത്തരുടേയും വോട്ട്. പ്രചരണ രംഗത്ത് വലിയ ആവേശമാണ് ദൃശ്യമായത്. വ്യത്യസ്തങ്ങളായ പ്രചരണസാമഗ്രികൾ എല്ലാവരും ഉപയോഗിച്ചു. ബോർഡുകളും ബാനറുകളും തോരണങ്ങളും നാടാകെ നിരന്നിട്ടുണ്ട്. വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ അവ സമയബന്ധിതമായി നീക്കം ചെയ്യുക എന്നതു വളരെ പ്രധാനമാണ്. അതുകൊണ്ടുതന്നെ എല്ലാവരും തങ്ങളുടെ ബോർഡുകൾ ഉൾപ്പെടെയുള്ള പ്രചാരണ വസ്തുക്കൾ നീക്കം ചെയ്യുന്നതിലും ജാഗ്രത കാണിക്കണം. അത് പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കാതെ ആവുകയും വേണം. നമ്മുടെ നാടിനെ […]
Read Moreഒരു വോട്ടും പാഴക്കരുത്. ഓരോ വോട്ടും നാടിന്റെ നന്മയ്ക്ക് ആകട്ടെ
പ്രിയ സുഹൃത്തുക്കളെ, കേരളം നാളെ പോളിംഗ് ബൂത്തിലേക്ക് നീങ്ങുകയാണ്, ഓരോ വോട്ടർ ക്കും ഏറ്റവും വിലയുള്ള ദിവസമാണ് നാളെ എന്ന് നാം ഓർക്കുക. ഓരോ വോട്ടരുടെയും കടമയാണ് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുക എന്നുള്ളത്. നിങ്ങളുടെ അവകാശം കൃത്യമായി നിങ്ങൾ വിനിയോഗിക്കും അല്ലോ. നിങ്ങളുടെ വോട്ട് മതേതരത്വം സംരക്ഷിക്കപ്പെടാൻ ആകട്ടെ. ജനാധിപത്യം സംരക്ഷിക്കപ്പെടാൻ ആകട്ടെ, ദൈവത്തിന്റെ സ്വന്തം നാട്ടിൽ ശാന്തിയും സമാധാനവും കളിയാടു വാൻ ആകട്ടെ, കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കുവാൻ കഴിയുമാറാകട്ടെ. നമ്മുടെ യുവജനങ്ങൾക്ക് നമ്മുടെ […]
Read More