ശാസ്ത്രജ്ഞർ കണ്ടെത്തിയ ആഗോളതാപനമാണു കാരണമെങ്കിൽ ആരെ കുടിയിറക്കിയാലും ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലും ഇല്ലാതാകില്ല.
ഭൂമിക്കു തീയിട്ടവരുടെപരിസ്ഥിതി നാടകം ശ്രദ്ധിച്ചിട്ടുണ്ടോ; ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വന്യജീവി ആക്രമണങ്ങളിലും ജീവൻ നഷ്ടപ്പെടുന്നത് എപ്പോഴും മലയോരവാസികൾക്കാണ്. ആ നിലവിളി അടങ്ങുംമുന്‍പ്, ഇരകളായ ആ മനുഷ്യരെത്തന്നെ പ്രതികളാക്കി, പ്രകൃതിസംരക്ഷകവേഷം കെട്ടുന്നവർ അതഴിച്ചുവയ്ക്കണം. അല്ലെങ്കിൽ, ഒരിക്കൽ കാടായിരുന്ന ഇപ്പോഴത്തെ നഗരങ്ങളിലെ നിങ്ങളുടെ വീടുകൾ ഇടിച്ചുനിരത്തി വനവത്കരണം നടത്തിക്കൊള്ളണം. ആഗോളതാപനത്തിന്റെ പുകക്കുഴലുകളായ എസി നിങ്ങളുടെ വീടുകളിലോ സ്ഥാപനങ്ങളിലോ കാറുകളിലോ കണ്ടുപോകരുത്. കരിങ്കല്ലും മെറ്റലും സിമന്റും മണലും തടിയുമൊന്നുമുപയോഗിച്ച് ഇനിയൊരു വീടും കെട്ടിടവും പണിയരുത്. കരിങ്കല്ല് പൊട്ടിച്ച് ഇനിയൊരു റോഡും നിർമിക്കുകയോ പുതുക്കുകയോ […]
Read Moreമുല്ലപ്പെരിയാറിനെ രക്ഷിക്കണമേ…|ഇങ്ങനെയൊക്കെ ചെയ്താൽ ഒരുപക്ഷേ പ്രശ്നം പരിഹരിക്കപ്പെട്ടേക്കാം
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുല്ലപെരിയാർ വിഷയത്തിൽ കേരളത്തിൻറെ കൈയ്യിലെ ആയുധങ്ങൾ എന്തൊക്കെയാണെന്ന് ചുവടെ ചേർക്കുകയാണ്. ഇവ യാതൊരു കാരണവശാലും കേരള ഗവൺമെൻറ് നടപ്പിലാക്കുവാൻ സാധ്യതയുള്ളതല്ല.ഇങ്ങനെയൊക്കെ ചെയ്താൽ ഒരുപക്ഷേ പ്രശ്നം പരിഹരിക്കപ്പെട്ടേക്കാം. അവ എന്തൊക്കെയാണെന്ന് ഈ ലേഖനത്തിലൂടെ നമുക്ക് പരിശോധിക്കാം. Fr. Dr. Robin PendanathuMullaperiyar Samara Samithi
Read Moreപ്രാർത്ഥനാസമ്മേളനത്തിനിടെയുണ്ടായ സ്ഫോടനം ആശങ്കയുളവാക്കുന്നത്; നിഷ്പക്ഷമായ അന്വേഷണം വേണം
കാക്കനാട്: കളമശ്ശേരിയിലെ കൺവെൻഷൻ സെന്ററിൽ യഹോവാസാക്ഷികളുടെ പ്രാർത്ഥനാസമ്മേളനത്തിനിടെയുണ്ടായ ബോംബ് സ്ഫോടനപരമ്പര വേദനയും നടുക്കവുമുളവാക്കുന്നു. ഒരു സ്ത്രീ മരിക്കുകയും 36-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഈ സംഭവം അങ്ങേയറ്റം അപലപനീയമാണ്. മൂന്ന് ദിവസങ്ങളായി നടന്നുവന്ന 2300-ഓളം പേർ പങ്കെടുത്ത പ്രാർത്ഥനക്കിടെയുണ്ടായ സ്‌ഫോടനങ്ങൾ കേരള സമൂഹത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. സംസ്ഥാനത്തു കേട്ടുകേൾവിയില്ലാത്ത ഈ സംഭവം അത്യന്തം ദൗർഭാഗ്യകരവും ആശങ്കാജനകവുമാണ്. കേരളത്തിന്റെ മതേതരസ്വഭാവത്തെ തകർക്കാനുള്ള ബോധപൂർവകവും ആസൂത്രിതവുമായ ശ്രമമാണിതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രാർത്ഥിച്ചുകൊണ്ടിരിക്കേ തികച്ചും അപ്രതീക്ഷിതമായി അക്രമത്തിനു വിധേയരായ വിശ്വാസിസമൂഹത്തിന്റെ വേദനയിൽ പങ്കുചേരുന്നു. […]
Read Moreഭീകരവാദത്തെ വെള്ളപൂശാന്‍ ശ്രമിക്കുന്നത് അപകടകരം:|ഇസ്രായേലില്‍ ജോലിചെയ്യുന്ന അനേകായിരങ്ങളുടെ ജീവന് സംരക്ഷണമേകി ആശങ്കകള്‍ മാറ്റേണ്ട ഉത്തരവാദിത്വം സര്‍ക്കാരുകളും ജനപ്രതിനിധികളും അടിയന്തരമായി നിര്‍വ്വഹിക്കണം.|സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
കൊച്ചി: ഭീകരവാദത്തെ വെള്ളപൂശാന്‍ ശ്രമിക്കുന്നവര്‍ ഭാവിയില്‍ വന്‍ ദുരന്തങ്ങള്‍ ബോധപൂര്‍വ്വം ക്ഷണിച്ചുവരുത്തുമെന്നും മനുഷ്യരാശിയുടെ നാശത്തിനിടനല്‍കുന്ന ഭീകരവാദവും യുദ്ധവും എതിര്‍ക്കപ്പെടേണ്ടതും സമാധാനം സ്ഥാപിച്ച് അവസാനിപ്പിക്കേണ്ടതുമാണെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍ പറഞ്ഞു. ആഗോള ആഭ്യന്തര ഭീകരവാദങ്ങള്‍ ശക്തിപ്പെടുന്നത് ആശങ്കയുണര്‍ത്തുന്നതാണ്. രക്തരൂക്ഷിത വിപ്ലവങ്ങളും പ്രത്യയശാസ്ത്രങ്ങളും കാലഹരണപ്പെട്ടിരിക്കുമ്പോള്‍ മതങ്ങളെയും വിശ്വാസങ്ങളെയും ആയുധങ്ങളാക്കി അക്രമങ്ങള്‍ അഴിച്ചുവിടുന്നത് ഭീതിയുളവാക്കുന്നു. രാജ്യാന്തര ഭീകരവാദത്തിന്റെ അടിവേരുകള്‍ കേരളത്തിലുണ്ടെന്നുള്ള യുഎന്‍ റിപ്പോര്‍ട്ടും സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരായിരുന്നവരുടെ മുന്‍കാല വെളിപ്പെടുത്തലുകളും […]
Read More“വ്യക്തിഹത്യയും വിവാദങ്ങളും വർധി ക്കുന്നതിൽ ആശങ്ക “| പ്രൊ- ലൈഫ് അപ്പോസ്തലേറ്റ്
വിവാദങ്ങളും വ്യക്തിഹത്യയും സാമൂഹ്യപുരോഗതിക്ക് വിഘാതം സൃഷ്ടിക്കുന്നു. കൊച്ചി. സാമൂഹ്യപുരോഗതിക്ക് വിഘാതം സൃഷ്ടിക്കുന്ന വിധത്തിൽ കേരളത്തിൽ വ്യക്തിഹത്യയും വിവാദങ്ങളും വർദ്ധിച്ചുവരുന്നതിൽ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആശങ്ക വ്യക്തമാക്കി. രാജ്യത്തിന്റെ പുരോഗതിക്കും ജനാധിപത്യസംവിധാനങ്ങൾക്കും ശക്തിപകരുന്ന വിധത്തിൽ ഭരണ പ്രതിപക്ഷം ഒരേമനസ്സോടെ വനിതാ സംവരണ ബിൽ പാസ്സാക്കിയപ്പോഴും അതിന്റെ പ്രതിഫലനം സംസ്ഥാനങ്ങളിൽ ഉണ്ടാകാത്തത് വേദനാജനകമാണെന്ന് സമ്മേളനം വിലയിരുത്തി. വിവാദങ്ങൾക്ക് വിടനൽകി നാടിന്റെ നന്മകൾക്കും പുരോഗതിക്കുംവേണ്ടി മനുഷ്യമനസ്സുകളെ കോർത്തിണക്കുന്ന ആശയങ്ങൾക്കും പദ്ധതികൾക്കും രൂപം നൽകുവാൻ പഞ്ചായത്ത് മുതൽ പാർലമെന്റുവരെ രെയുള്ള ജനപ്രതിനിധികൾ തയ്യാറാകണമെന്ന് […]
Read Moreഅക്രമം നടത്തുകയോ പ്രേരിപ്പിക്കുകയോ ചെയ്താല്‍ ശിക്ഷ കടുക്കും; ആശുപത്രി സംരക്ഷണ ബില്ലിനു ഗവര്‍ണറുടെ അംഗീകാരം
തിരുവനന്തപുരം: ആശുപത്രി സംരക്ഷണ ബില്ലിനു ഗവര്‍ണറുടെ അംഗീകാരം. ആശുപത്രിക്കും ജീവനക്കാര്‍ക്കും ഏതിരായ അതിക്രമങ്ങള്‍ തടയുക ലക്ഷ്യമിട്ടാണ് ബില്‍ കൊണ്ടുവന്നത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെയാണ് കര്‍ശന വ്യവസ്ഥകളോടെ നിയമം ഭേദഗതി ചെയ്ത് ഓര്‍ഡിനൻസ് ഇറക്കിയത്. അക്രമം നടത്തുകയോ പ്രേരിപ്പിക്കുകയോ ചെയ്താല്‍ ശിക്ഷിക്കപ്പെടും. ആറ് മാസം മുതല്‍ അഞ്ച് വര്‍ഷം വരെ തടവും അര ലക്ഷം രൂപ മുതല്‍രണ്ട് ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ. കേരള ആരോഗ്യ രക്ഷാ സേവന പ്രവര്‍ത്തകരും […]
Read Moreരാഷ്ട്രീയമാണ് കാര്യം, സഹതാപമല്ല: ഉപതെരഞ്ഞെടുപ്പിൽ ആശങ്കയില്ലെന്ന് ഗോവിന്ദൻ
തിരുവനന്തപുരം: ഇടതുമുന്നണിയുടെ വികസനപ്രക്രിയക്ക് തുരങ്കം വയ്ക്കുന്ന പ്രതിപക്ഷ രാഷ്ട്രീയത്തെ തുറന്നുകാണിക്കുന്ന ഫലപ്രദമായ തെരഞ്ഞടുപ്പ് പ്രചാരമാണ് പുതുപ്പള്ളിയില്‍ നടത്തുകയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അതിനെ നല്ലപോലെ വിചാരണ ചെയ്യുന്ന തെരഞ്ഞെടുപ്പാകും പുതുപ്പള്ളിയിലേത്. രാഷ്ട്രീയമാണ് കാര്യം, സഹതാപമല്ല. തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് വേവലാതിയുമില്ലെന്ന് ഗോവിന്ദന്‍ പറഞ്ഞു. പുതുപ്പള്ളി രാഷ്ട്രീയമായി ഇടുതുമുന്നണിക്ക് അനുകൂലമായ മണ്ഡലമാണെന്ന് മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. എട്ട് പഞ്ചായത്തില്‍ ആറ് പഞ്ചായത്തും എല്‍ഡിഎഫിനൊപ്പമാണ്. വലിയ രാഷ്ട്രീയ അടിത്തറ ഉണ്ട്. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെ നടന്ന തെരഞ്ഞടുപ്പില്‍ […]
Read Moreവീണ്ടും കോവിഡ്; പുതിയ വകഭേദം ‘ഏരിസ്’ യുകെയിൽ പടരുന്നു, ആശങ്ക
ലണ്ടൻ: കോവിഡിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഇജി 5.1 യുകെയില്‍ പടരുന്നതായി റിപ്പോര്‍ട്ട്. യുകെയിലെ റെസ്‌പിറേറ്ററി ഡേറ്റമാര്‍ട്ട് സംവിധാനത്തിലെത്തിയ 4396 ശ്വാസകോശ സ്രവ സാമ്പിളിൽ 5.4 ശതമാനത്തിലും കോവിഡ് സാന്നിധ്യം കണ്ടെത്തി. ‘ഏരിസ്’ എന്നാണ് പുതിയ വകഭേദത്തെ അറിയപ്പെടുന്നത്. ജൂലൈ 31നാണ് ഏരിസിനെ പുതിയ വകഭേദമായി തരംതിരിച്ചത്. യുകെയില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏഴിലൊന്ന് കോവിഡ് കേസുകളും ഏരിസ് മൂലമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ലോകാരോഗ്യ സംഘടന നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന കോവിഡ് വകഭേദങ്ങളുടെ പട്ടികയിൽ ഇജി […]
Read Moreബ്രഹ്മപുരം വിഷയത്തിൽ ജനങ്ങളുടെ ആശങ്കപരിഹരിക്കണം | പ്രൊ ലൈഫ് അപ്പോസ്തലേറ്റ്
കൊച്ചി .മാർച്ച് 1ന് ഉണ്ടായ തീപിടുത്തിനുശേഷം വീണ്ടും തീപിടുത്തമുണ്ടായ സാഹചര്യത്തിൽ ജനങ്ങൾക്കുള്ള ആശങ്കപരിഹരിക്കണമെന്ന് സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു .. ബഹു. ഹൈകോടതി ഇടപെടൽ, ഹരിത ട്രൈബ്യൂണലിന്റെ 100 കോടിയുടെ പിഴയും ഒക്കെ ഉണ്ടായിട്ടും മനുഷ്യ ജീവനുംജീവിതത്തിനും വീണ്ടും പ്രതിസന്ധിയുണ്ടാകാതെ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു
Read More