ഇന്ന് വായനാ ദിനം. |ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകനായ പി എൻ പണിക്കരുടെ ചരമ ദിനമാണ് വായനാ ദിനമായി ആചരിക്കുന്നത്.

Share News

ഗ്രന്ഥശാലാ സംഘം, സാക്ഷരതാ യജ്ഞം തുടങ്ങിയ മുന്നേറ്റങ്ങൾ കേരള നവോത്ഥാനത്തിൽ ചെലുത്തിയ സ്വാധീനം ഓർമ്മിപ്പിച്ചുകൊണ്ടാണ് ഈ ദിനം കടന്നു പോകുന്നത്. അറിവ് നേടുന്നതിനും ആശയ വിനിമയത്തിനുമുള്ള ഉപാധി എന്നതിനപ്പുറം മാനവരാശിയുടെ വിപ്ലവാത്മക മുന്നേറ്റത്തെ സ്വാധീനിച്ച പ്രക്രിയായി കൂടി വേണം വായനയെ അറിയാൻ. അറിവു കൈമാറ്റത്തിനോടൊപ്പം സമൂഹ മനഃസാക്ഷിയെ പരുവപ്പെടുത്തുന്നതിൽ വായനയുടെ പങ്ക് വളരെ പ്രധാനമാണ്. വായനയിലൂടെ മനുഷ്യൻ ചുറ്റുമുള്ളവരുടെ ലോകത്തെ കൂടി അടുത്തറിയുന്നു. അത്തരത്തിൽ വലിയൊരു സാമൂഹ്യ പ്രവർത്തനം കൂടിയായി വർത്തിക്കാൻ വായനക്ക് സാധിക്കുന്നുണ്ട്. പരന്നതും ആഴത്തിലുമുള്ള […]

Share News
Read More

എഴുത്തുകാരന്റെ ചിന്ത വായനക്കാരന്‍ അയാളുടെ ചിന്തയാക്കി മാറ്റുന്നു എന്നതാണ് വായനക്കാരന്റെ സര്‍ഗാത്മക ദൗത്യം|ജൂൺ-19 വായനാദിനം

Share News

ജൂൺ-19 വായനാദിനം വായന:വിജയത്തിലേക്കുള്ള വാതിൽ ജപ്പാനീസ് എഴുത്തുകാരൻ ഹാറൂകി മുറകാമിയുടെ “ദി സ്ട്രൈഞ്ച് ലൈബ്രറി” മികച്ച രചനയാണ്.വായനശാലയെ തടവറയായി കണ്ട് അതിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന സമൂഹത്തെയാണ് ഈ നോവലിലൂടെ അദ്ദേഹം വരച്ചുകാട്ടുന്നത്.വായനാശാലയിൽ തടവിലാക്കപ്പെട്ട ഒരു ആൺകുട്ടിയും,ഒരു പെൺകുട്ടിയും മറ്റൊരു ആടു മനുഷ്യനും നോവലിൽ കടന്നു വരുന്നുണ്ട്.വായിക്കുകയെന്നത് ജീവനറ്റു പോകുന്നതിനെക്കാൾ വേദനാജനകമെന്ന് ധരിച്ച്‌ ആ തടവറയിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിക്കുന്ന ഈ മൂന്ന് കഥാപാത്രങ്ങളിലൂടെ മുറകാമി തുറന്ന് കാട്ടുന്നത് വായനയിൽ നിന്ന് ഓടിയൊളിക്കുന്ന സമൂഹത്തെയാണ്.അദ്ദേഹത്തിന്റെ ഈ […]

Share News
Read More

അമ്മയുടെ മുത്തവും സ്നേഹവും ആസ്വദിക്കുന്ന കുട്ടി അമ്മയെയും തന്നെയും സദാസമയം താങ്ങിനിർത്തുന്ന അപ്പന്റെ കഠിനാധ്വാനത്തെ കാണുന്നില്ല?!

Share News

ഇന്ന് പിതൃദിനം ! ജീവനും ശ്വാസവും വിയർപ്പും നൽകി സ്വന്തം രക്തത്തിൽ പിറന്ന മക്കളെയും കുടുംബത്തെയും പോറ്റാനും സംരക്ഷിക്കാനും ഒരു മനുഷ്യായുസ്സു് തന്നെ മാറ്റിവയ്ക്കുന്ന മനുഷ്യജന്മത്തിന്റെ പേരാണ് അച്ഛൻ ! അപ്പച്ചൻ ! അപ്പൻ ! ബാപ്പ ! മക്കളെ വളർത്തുന്ന കാര്യത്തിൽ ഒരു പിതാവിന് സ്വാർഥതയില്ല. ജീവനും സർവ്വസുഖവും കൊടുത്താണ് മക്കളെ വളർത്തിവലുതാക്കുന്നത്. അപ്പനേക്കാൾ വലുതാവണം എന്ന ഒറ്റ ചിന്ത മാത്രം. അങ്ങനെയൊരപ്പനെ മക്കൾ ഓർമ്മിക്കുന്ന ദിനമാണ് “ഫാതെർസ് ഡേ”. എന്നാൽ ഇന്ന് എത്ര മക്കൾ […]

Share News
Read More

എന്തിനും നന്ദി പറഞ്ഞാൽ ഉണ്ടാകുന്ന അൽഭുതകരമായ മാറ്റങ്ങൾ | Rev Dr Vincent Variath

Share News
Share News
Read More

പ്രകൃതിക്ഷോഭങ്ങളെ നമ്മളും കരുതിയിരിക്കണം

Share News

_ദുരന്തനിവാരണം സർക്കാരിന്റെമാത്രം ഉത്തരവാദിത്വമല്ല. ഓരോ വ്യക്തിയും ദുരന്തനിവാരണ സൈനികനാവണം. അതിനുള്ള ബോധവത്കരണവും പരിശീലനവും എല്ലാവർക്കും നൽകണം. അറബിക്കടലിൽ രൂപംകൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ് ഘോരരൂപത്തിലാണ് കരയിലേക്ക് കടന്നത്. മണിക്കൂറിൽ 125 കിലോമീറ്റർ വേഗത്തിൽ അത് ഗുജറാത്തുതീരം തൊട്ടു. കേന്ദ്രഭാഗത്തിന് അമ്പതുകിലോമീറ്ററോളം വ്യാസമുള്ള ചുഴലി കടന്നുപോയേടം മുഴുവൻ സർവനാശം വിതച്ചു. രണ്ടുപേർ മരിക്കുകയും ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുകയുംചെയ്തു. രാജസ്ഥാനിലേക്കാണ് ഇപ്പോൾ കാറ്റിന്റെ ഗതി. ഗുജറാത്തിൽ കടലിൽ മൂന്നുമീറ്ററോളം ഉയരത്തിൽ തിരകളുണ്ടായി. മരങ്ങളും വൈദ്യുതക്കാലുകളും വീടുകളുടെ മേൽക്കൂരകളുമൊക്കെ കാറ്റിൽ വീണു. പ്രധാന തുറമുഖങ്ങളും […]

Share News
Read More

രാജ്യത്തെ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിൽ ഇരുന്നുകൊണ്ട് അഴിമതി കാട്ടിയിട്ട് അത് പിടിക്കപ്പെടുമ്പോൾ ജാതിയുടെ ചിറകിൻകീഴിൽ ഒളിച്ചു രക്ഷപ്പെടുക. ഇങ്ങനെയുള്ളവർ അവരുടെ സ്വന്തം ജാതിയെ തന്നെ അപമാനിക്കുകയാണ്.

Share News

……ഒരു എംഎൽഎ കേസ് കൊടുത്തിരിക്കുന്നത് ഞാൻ പുലയ ജാതിയിൽ പെട്ടവനായതുകൊണ്ടാണ് എന്റെഅഴിമതിക്കാരൃം പറഞ്ഞ് എനിക്ക് എതിരെ വീഡിയോ ചെയ്തത് എന്നാണ്. ഈ എംഎൽഎയുടെ അമ്മായിഅഛൻ സുപ്രീംകോടതി ജഡ്ജിയായിരുന്നപ്പോൾ അഴിമതി കാട്ടിയതിന് തെളിവോടെ കേസ് ഉണ്ടായപ്പോൾ ഞാൻ പട്ടികജാതിക്കാരനായതുകൊണ്ടാണ് കേസെടുക്കുന്നത് എന്ന് പറഞ്ഞുപരത്തിരക്ഷപെട്ടു. രാജ്യത്തെ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിൽ ഇരുന്നുകൊണ്ട് അഴിമതി കാട്ടിയിട്ട് അത് പിടിക്കപ്പെടുമ്പോൾ ജാതിയുടെ ചിറകിൻകീഴിൽ ഒളിച്ചു രക്ഷപ്പെടുക. ഇങ്ങനെയുള്ളവർ അവരുടെ സ്വന്തം ജാതിയെ തന്നെ അപമാനിക്കുകയാണ്. ജനിച്ചു വളർന്ന സ്വന്തം ജാതി അപമാനം ആണെങ്കിൽ അത് […]

Share News
Read More

ക്യൂബൻ പൊതുജനാരോഗ്യ പ്രഥമ ഉപമന്ത്രി ടാനിയ മാർഗരിറ്റ ക്രൂസ് ഹെർണാണ്ടസുമായി കേരളത്തിന്റെ ആരോഗ്യമേഖലയിൽ സഹകരിക്കാനുള്ള താല്പര്യം അറിയിച്ച്‌ മുഖ്യമന്ത്രി ചർച്ച നടത്തി.

Share News

ക്യൂബൻ പൊതുജനാരോഗ്യ പ്രഥമ ഉപമന്ത്രി ടാനിയ മാർഗരിറ്റ ക്രൂസ് ഹെർണാണ്ടസുമായി കേരളത്തിന്റെ ആരോഗ്യമേഖലയിൽ സഹകരിക്കാനുള്ള താല്പര്യം അറിയിച്ച്‌മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തി. ആരോഗ്യരംഗത്ത് ലോക മാതൃകകളായ കേരളവും ക്യൂബയും ആരോഗ്യമേഖലയിലെ വൈദഗ്ധ്യവും അനുഭവങ്ങളും പരസ്പരം പങ്കുവെക്കും. പൊതുജനാരോഗ്യ സംവിധാനത്തെപ്പറ്റി കൂടുതലറിയാൻ ആരോഗ്യ വിദഗ്ധരുടെ കൈമാറ്റവും വിനിമയവും നടത്തും. ഉഷ്ണമേഖലാ രോഗങ്ങൾ ഉൾപ്പെടെയുള്ളവയെപ്പറ്റി ഗവേഷണവും അതിവേഗ രോഗനിർണയത്തിനുള്ള ചികിത്സാ സാധ്യതകളും പങ്കുവെക്കും. ക്യൂബയിൽ ആയുർവേദം വികസിപ്പിക്കാൻ കേരളം സഹായിക്കും. ക്യൂബക്കാർക്ക് അതിന് വേണ്ട പരിശീലനവും വൈദഗ്ദ്ധ്യവും നൽകും. […]

Share News
Read More

സിറോ മലബാർ സഭയുടെ ആസ്ഥാനം മാറ്റാൻ തീരുമാനിച്ചു|എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു വേണ്ടിയുള്ള ഒരു പേപ്പൽ ഡെലഗേറ്റിനെനിയമിക്കും|ഏകീകൃത കുർബാനയർപ്പണരീതി യാതൊരു മാറ്റവുമില്ലാതെ തുടരും

Share News

സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്തമാർക്കും മെത്രാന്മാർക്കും വൈദികർക്കും സമർപ്പിതർക്കും അല്മായസഹോദരങ്ങൾക്കും എഴുതുന്ന സർക്കുലർ. മിശിഹായിൽ പ്രിയ സഹോദരീസഹോദരന്മാരേ, സീറോമലബാർസഭയുടെ പ്രത്യേക സിനഡുസമ്മേളനം 2023-ാം ആണ്ട്  ജൂൺ മാസം 12 മുതൽ 16 വരെ സഭാകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്നു. നമ്മുടെ സഭയെയും സമൂഹത്തെയും ബാധിക്കുന്ന സമകാലിക വിഷയങ്ങളെക്കുറിച്ചു പ്രാർത്ഥനാപൂർവം പഠിക്കാനും ദൈവഹിതം അന്വേഷിക്കാനുമാണു സിനഡുപിതാക്കന്മാർ  ശ്രമിച്ചത്. സിനഡിന്റെ വിജയത്തിനായി നിങ്ങളെല്ലാവരും ആത്മാർത്ഥമായി പ്രാർഥിച്ചതിനു ഹൃദയപൂർവ്വം നന്ദി […]

Share News
Read More

മനുഷ്യജീവൻ അപഹരിക്കുന്ന കലാപത്തിൽ പ്രതിഷേധിച്‌കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി പ്രതിഷേധ കുട്ടായ്‌മ നടത്തി

Share News

പ്രൊ ലൈഫ് സമിതിയുടെ പ്രതിഷേധ കുട്ടായ്‌മ .കൊച്ചി. മണിപ്പുരിൽ മനുഷ്യജീവൻ അപഹരിക്കുന്ന കലാപത്തിൽ പ്രതിഷേധിച്ചും, കേരളത്തിൽ മലയോര മേഖലയിൽ വന്യജീവികളുടെ കടന്നുകയറ്റത്തിലും , തെരുവോരങ്ങളിൽ നായകൾ മനുഷ്യരെ ആക്രമിക്കുന്നതിലും പ്രതിഷേധിച്ചു കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി പ്രതിഷേധ കുട്ടായ്‌മ നടത്തി. കൊച്ചിയിൽ പാലാരിവട്ടം പാസ്ട്രൽ സെന്ററിന് സമീപം നടന്ന  പ്രാർത്ഥന പ്രതിഷേധ കൂട്ടായ്‌മക്കു കെസിബിസി പ്രൊ ലൈഫ് സമിതി പ്രസിഡന്റ്‌ ജോൺസൻ സി എബ്രഹാം, ആനിമേറ്റർ സാബു ജോസ്, സിസ്റ്റർ മേരി ജോർജ്,ജനറൽ സെക്രട്ടറി ജെയിംസ് […]

Share News
Read More