എന്തുകൊണ്ട് ഈമഞ്ഞില്‍ 56 വര്‍ഷമായി കിടന്ന ബോഡി അഴുകിയില്ല?

Share News

കഴിഞ്ഞ ദിവസം കണ്ടെത്തിയ 56 വർഷമായിട്ടും കേടുപാടില്ലാതെ ജവാന്റെ ബോഡി ലഭിച്ചു എന്ന് പറഞ്ഞപ്പോൾ അത് കാണണം എന്ന് വല്ലാത്ത ആഗ്രഹമായിരുന്നു. അത് നമ്മൾക്ക് കാണുവാൻ കഴിയില്ല എന്നുളളതാണ് സത്യം. ഞാൻ AI യോട് ഈ കാര്യം പറഞ്ഞു, അദ്ദേഹത്തിന്റെ ഫോട്ടോയും AI ക്ക് കൈമാറി . AI (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്)എനിക്ക് ഉണ്ടാക്കി തന്ന ചിത്രമാണ്. എന്നാലും ഈ 56 വർഷമായ ബോഡിക്ക് ഒരു കുഴപ്പവും സംഭവിച്ചില്ല എന്ന് പറയുമ്പോൾ എനിക്കത് വിശ്വസിക്കാൻ കഴിയുന്നില്ല . ഇനിയും […]

Share News
Read More

യഥാർത്ഥത്തിൽ എനിക്ക് ഇഷ്ട്ടമായത് ബദൽ ആത്മീക യാത്രയുമായി കേരളത്തിൽ എല്ലാം മദ്യവിരുദ്ധ പ്രവർത്തനം നടത്തിയിരുന്ന പഴയ സഹോദരൻ കെ പി യോഹന്നാനെയാണ്.

Share News

സഹോദരൻ കെ പി യോഹന്നാനു വിട ഇത് ആത്മീയ യാത്ര. ഞാൻ കെ പി യോഹന്നാൻ… സിലോൺ റേഡിയോയിൽ നിന്നുള്ള സരളവാക്കുകളിളുള്ള സുവിശേഷ വചനങ്ങൾ 1980 കളിൽ പലരും ഓർക്കും. മധ്യതിരുവിതാംകൂറിലെയും ക്രിസ്ത്യൻ നവീകരണത്തിന്റെ എപ്പിസെന്റ്റാണ് തിരുവല്ല -കുമ്പനാട് -കോഴഞ്ചേരി -ആറന്മുള- കല്ലിശേരി ചെങ്ങന്നൂർ – മുളക്കുഴ ഉൾപ്പെടുന്ന ഏതാണ്ട് ഇരുപതു ചതുരശ്രകിലോമീറ്റർ സ്ഥലം. ഈ ഭാഗങ്ങളിൽ വിദ്യാഭ്യാസവും അക്ഷരാഭ്യാസവും ഇഗ്ളീഷ് വിദ്യാഭ്യാസവും നേരത്തെ എത്തിയതാണു ഒരു കാരണം. മലയാള ബൈബിൾ ഏതാണ്ട് 1880 മുതൽ ഈ […]

Share News
Read More

പ്രശസ്ത സംഗീതജ്ഞൻ കെ.ജി.ജയൻ(90) അന്തരിച്ചു.

Share News

പ്രശസ്ത സംഗീതജ്ഞൻ കെ.ജി.ജയൻ(90) അന്തരിച്ചു. തൃപ്പൂണിത്തുറയിലെ വസതിയിൽവച്ചായിരുന്നു അന്ത്യം. അറുപത് വർഷത്തോളം നീണ്ട സംഗീത ജീവിതത്തിൽ നിരവധി സിനിമാ ഗാനങ്ങൾക്കും ഭക്തി ഗാനങ്ങൾക്കും ഈണം നൽകി. ജയ-വിജയ എന്ന പേരിൽ ഇരട്ട സഹോദരനോടൊപ്പം നടത്തിയ കച്ചേരികളിലൂടെ സംഗീത ആസ്വാദകർക്ക് ഏറെ പ്രിയങ്കരനായിരുന്നു അദ്ദേഹം. ചലച്ചിത്ര താരം മനോജ് കെ ജയൻ മകനാണ്. സിനിമാ ഭക്തിഗാനങ്ങളിലൂടെ കർണാടക സംഗീതത്തെ ജനകീയമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തി കൂടിയാണ് കെ.ജി ജയൻ. രാധ തൻ പ്രേമത്തോടാണോ, നക്ഷത്രദീപങ്ങൾ തിളങ്ങി, ചന്ദനചർച്ചിത […]

Share News
Read More

അതേപോലെ ‘പ്ലീസ് വെയിറ്റ്’ എന്ന് ഫ്രാന്‍സിസ് അങ്കിളിനോടു പറയാന്‍ എനിക്ക് ഒരിക്കലും അവസരം കിട്ടിയിട്ടില്ലെന്നും ഞാനോര്‍ത്തു.

Share News

മനോരമയിലെ എന്റെ സഹപ്രവര്‍ത്തകരില്‍ നല്ലപങ്കും ഫ്രാന്‍സിസ് സാറിനാണ് വിടപറയുന്നത്. ഇക്കൂട്ടത്തില്‍ ഫ്രാന്‍സിസ് അങ്കിളിന് അന്ത്യയാത്ര പറയുന്നത് ഞാന്‍ മാത്രമാവും . കുട്ടിയായിരുന്നകാലത്തേ തുടങ്ങിയ ‘മോനേ’ വിളി തുടരുന്ന മനോരമയിലെ അഞ്ചുപേരില്‍ ഒരാള്‍. അന്ന് കോഴിക്കോട്ട് (1970– 80 കാലത്ത്) എനിക്ക് എല്ലാവരും അങ്കിള്‍മാരായിരുന്നു. മാത്തുക്കുട്ടിച്ചായനങ്കിള്‍ എന്ന് വിളിച്ചതായി അപഖ്യാതി പറഞ്ഞ് കൂട്ടത്തോടെ ചിരിച്ച് എന്നെ കരയിപ്പിക്കുന്നത് ഒരുകാലത്ത് ഇവരുടെ വിനോദമായിരുന്നു. ഞാന്‍മനോരമയില്‍ ജോലിക്കു ചേര്‍ന്നപ്പോള്‍ എല്ലാവരെയും സാര്‍ എന്നു വിളിച്ചു. ഇവരെയൊഴിച്ച്. എന്റെ പിതാവ് മാത്യു മണിമലയുടെ […]

Share News
Read More

കേരളം കണ്ട മികച്ച ഒരു ഭരണാധികാരിയായിരുന്നു ശ്രീ.വക്കം പുരുഷോത്തമൻ.മന്ത്രി,സ്പീക്കർ, ഗവർണർ.എം പി, തുടങ്ങിയ എല്ലാ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

Share News

കേരളം കണ്ട മികച്ച ഒരു ഭരണാധികാരിയായിരുന്നു ശ്രീ.വക്കം പുരുഷോത്തമൻ. മന്ത്രി,സ്പീക്കർ, ഗവർണർ.എം പി, തുടങ്ങിയ എല്ലാ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.എല്ലാ ചുമതലകളും ഏറ്റവും അധികം പ്രാഗല്ഭ്യത്തോടെയാണ് അദ്ദേഹം നിർവഹിച്ചത്. അദ്ദേഹത്തോടൊപ്പം ലോക്സഭയിൽ അംഗമായിരിക്കുവാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. പ്രഗൽഭനായ ഒരു പാർലമെന്റേറിയൻ ആയിരുന്നു അധ്യക്ഷ പാനലിൽ അംഗമെന്ന നിലയിൽ ഒരു സ്പീക്കറെക്കാൾ കൂടുതൽ കൃത്യതയോടെ അദ്ദേഹം ലോക്സഭ നിയന്ത്രിച്ചിരുന്നു. ആലപ്പുഴ എം പി ആയപ്പോൾ തീരദേശ റെയിൽവേ യാഥാർത്ഥ്യമാക്കുന്നതിൽ അദ്ദേഹം വലിയ പങ്കു വഹിച്ചിട്ടുണ്ട്. കേരള കർഷകത്തൊഴിലാളി നിയമം […]

Share News
Read More

ഞാന്‍ എന്നും ‘ഉമ്മന്‍ ചാണ്ടിയുടെ പ്രസ് സെക്രട്ടറി!!

Share News

ഞാനങ്ങനെ ഉമ്മന്‍ ചാണ്ടിയിലെത്തി ദീപികയിലെ പത്രപ്രവര്‍ത്തനം വിട്ട് 2003ല്‍ ഞാന്‍ പിആര്‍ഡിയില്‍ എത്തി. കെഎസ്‌യു കുപ്പായമൊക്കെ അഴിച്ചുവച്ചായിരുന്നു പത്രപ്രവര്‍ത്തനം. സര്‍ക്കാരില്‍ പിന്നെ പരസ്യമായ രാഷ്രീയം പാടില്ലെന്നാണ് വയ്പ്. 2004ല്‍ എകെ ആന്റണി രാജിവച്ചതിനെ തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി. പേഴ്‌സണല്‍ സ്റ്റാഫിന്റെ നിയമം പൂര്‍ത്തിയായി രണ്ടു മാസം കഴിഞ്ഞിട്ടും പ്രസ് സെക്രട്ടറി പോസ്റ്റില്‍ ആളായില്ല. അതിനു വേണ്ടി നല്ല പിടിവലി നടന്നപ്പോള്‍ എകെ ആന്റണി ചെയ്തതുപോലെ ഉമ്മന്‍ ചാണ്ടിയും പിആര്‍ഡിയില്‍നിന്ന് ആളെ നിയമിക്കാന്‍ തീരുമാനിച്ചു. വകുപ്പില സീനിയറായ […]

Share News
Read More

പക്ഷേ ഉമ്മൻ ചാണ്ടി എന്ന അത്ഭുതം അന്നു മുതൽ ഇന്നു വരെ എന്നേയും അമ്പരപ്പിച്ചു കൊണ്ടേയിരുന്നു…|അദ്ദേഹത്തിന് ഒളിക്കാൻ ഒന്നുമില്ലായിരുന്നു.| ആ നാട്ടുകാർ അക്ഷരാർത്ഥത്തിൽ അനാഥരായിരിക്കുന്നു…..

Share News

ഒരു നേതാവ് എങ്ങനെയായിരിക്കണം എന്നതിൻ്റെ നേർദർശനമായിരുന്നു ഉമ്മൻ ചാണ്ടി. കടുത്ത വിമർശനങ്ങളോട് പ്രതികരിക്കുമ്പോൾ പോലും അദ്ദേഹം സമചിത്തത പാലിച്ചു. ഒരു മോശം വാക്ക് ഒരിക്കൽ പോലും അദ്ദേഹത്തിൽ നിന്നുണ്ടായില്ല. പകയോ പ്രതികാരമോ അദ്ദേഹത്തിൻ്റെ മനസ്ഥിതി ആയിരുന്നില്ല. അതൃപ്തി പ്രകടിപ്പിക്കുമ്പോൾ പോലും ആ വാക്കുകളിൽ മിതത്വം നിറഞ്ഞുനിന്നു. അഭിമുഖങ്ങളിൽ പ്രകോപിപ്പിക്കുന്ന ചോദ്യങ്ങളെ നേരിട്ടപ്പോൾ പോലും പുഞ്ചിരിക്കാൻ മറന്നില്ല. പത്രപ്രവർത്തകൻ എന്ന നിലയിൽ ഏറ്റവുമെളുപ്പത്തിൽ ബന്ധപ്പെടാനാകുന്ന വ്യക്തിയായിരുന്നു ഉമ്മൻ ചാണ്ടി. മാധ്യമ ഡെഡ്ലൈനുകളോട് എന്നും എപ്പോഴും സഹകരിച്ച് പ്രതികരിച്ചിരുന്നയാൾ. ഇതൊക്കെ […]

Share News
Read More

അദ്ദേഹം പുതുപ്പള്ളി യിലെത്തും : ഉണരാത്ത ഉറക്കത്തിനായി: ആരും മറക്കാത്ത ഓർമയായി..

Share News

കേരളപോലീസിലെ രൂപഭാവങ്ങളിൽ ഏറ്റവും വലിയ മാറ്റം നടപ്പാക്കാൻ തീരുമാനിച്ച ആഭ്യന്തര മന്ത്രി എന്ന ഖ്യാതിയും ശ്രീ ഉമ്മൻ ചാണ്ടി അന്ന് നേടി.. ശ്രീ ഉമ്മൻ ചാണ്ടി ഇന്ന് ആരും ഒരിക്കലും വിസ്മരിക്കാത്ത ഓർമയായി, ജനലക്ഷ്ങ്ങൾ സാക്ഷികളായി, മണ്ണിൽ മറയുന്നു.. പോലീസുകാര്യങ്ങളിൽ വ്യക്തിപരമായും പൊതുവായും വളരെ കരുതൽ ഉള്ള ഒരു വ്യക്തിയായാണ് ഞാൻ ശ്രീഉമ്മൻ ചാണ്ടിയെ ഓർക്കുന്നത്. 1982 ൽ അദ്ദേഹം മൂന്നു മാസക്കാലം ആഭ്യന്തരമന്ത്രിയായിരുന്ന പ്പോൾ ഞാൻ കോഴിക്കോട് കമ്മിഷണർ ആയിരുന്നു. അന്ന് ആദ്യമായി കോഴിക്കോട്ടു വന്നപ്പോൾ […]

Share News
Read More

ഏതാണ്ട് ആറു മാസങ്ങൾക്കു മുമ്പ്, |ഇരുന്ന സീറ്റിൽ നിന്നും ഇടത്തേക്ക് തലതിരിച്ചതും, ഞാൻ ഒന്ന് ഞെട്ടി. കേരളത്തിന്റെ മുൻമുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടി സാർ.

Share News

ഏതാണ്ട് ആറു മാസങ്ങൾക്കു മുമ്പ്, പനി കലശലായി എങ്ങനെയെങ്കിലും വീട്ടിൽ എത്തണമെന്ന ഒറ്റ ചിന്തയിൽ ജനറൽ കമ്പാർട്ട്മെന്റിന് ടിക്കറ്റ് എടുത്ത ഞാൻ ഓടികയറിയതാവട്ടെ സ്ലീപ്പർ കോച്ചിൽ. അന്ന്, എന്റെ കയ്യിൽ ലിക്വിഡ് ക്യാഷ് ആയി 100 രൂപ മാത്രം. 65 രൂപക്കു ജനറൽ കമ്പാർട്ട്മെന്റിന് ടിക്കറ്റ് എടുത്ത്, ബാക്കി 35 രൂപയിൽ 15 രൂപ, ഞാൻ ഇറങ്ങേണ്ട ചങ്ങനാശ്ശേരി സ്റ്റേഷനിൽ നിന്നും വീട്ടിലേക്കുള്ള ബസ് കൂലിയായി കയ്യിൽ ചുരുട്ടി പിടിച്ചുകൊണ്ട് ട്രെയിനിൻ അകത്തുകൂടി ഞാൻ നടന്നു. ലഗേജിന്റെ […]

Share News
Read More

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച്‌ നടൻ മമ്മൂട്ടിയും മോഹൻലാലും

Share News

കൊച്ചി:”ആള്‍ക്കൂട്ടത്തിന് നടുവിലല്ലാതെ ഞാൻ ഉമ്മൻ ചാണ്ടിയെ കണ്ടിട്ടില്ല… ഒടുവിലൊരിക്കല്‍ ചെന്ന് കണ്ടപ്പോഴും അദ്ദേഹത്തിനൊപ്പം ഔഷധം എന്നവണ്ണം ഒരു പറ്റം ആളുകള്‍ ഉണ്ടായിരുന്നു”, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച്‌ നടൻ മമ്മൂട്ടി കുറിച്ചു. മമ്മൂട്ടി ഫേയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം സാധാരണത്വത്തിന് ഇത്രമേല്‍ ശക്തിയുണ്ടെന്നു അസാധാരണമാം വിധം ജീവിച്ചു കാണിച്ചു തന്ന വ്യക്തിത്വം.ആള്‍ക്കൂട്ടത്തിന് നടുവിലല്ലാതെ ഞാൻ ഉമ്മൻ ചാണ്ടിയെ കണ്ടിട്ടില്ല.. ഒടുവിലൊരിക്കല്‍ ചെന്ന് കണ്ടപ്പോഴും അദ്ദേഹത്തിനൊപ്പം ഔഷധം എന്നവണ്ണം ഒരു പറ്റം ആളുകള്‍ ഉണ്ടായിരുന്നു.ഞാൻ വിദ്യാര്‍ത്ഥി ആയിരുന്നപ്പോഴേ […]

Share News
Read More