ഏപ്രിൽ 29 മുതൽ മെയ് 1വരെ കൊച്ചിയിൽ ലക്‌സോ ഹോട്ടലിൽ വെച്ച് നടക്കുന്ന SKILL SURGE’24 എന്ന കൗമാരപ്രായത്തിലുള്ള കുട്ടികളുടെ സമ്മിറ്റിൽ മക്കളുടെ പേര് രജിസ്റ്റർ ചെയ്യൂ.

Share News

പ്രിയപ്പെട്ട മാതാപിതാക്കളെ, 👉🏻ഈ അവധിക്കാലത്ത് കുട്ടികൾ എന്ത് ചെയ്യുന്നു എന്ന് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?👉🏻ഫോൺ അധികസമയവും കുട്ടികളുടെ കൈകളിൽ തന്നെയാണോ?..മക്കൾ കൂടുതൽ സമയവും സോഷ്യൽ മീഡിയയിൽ ആണോ?👉🏻കൂട്ടുകാരുമായുള്ള ഓൺലൈൻ ഗെയിംസ് സമയപരിധി കടക്കാറുണ്ടോ?👉🏻ആരോടൊക്കെയോ ഉള്ള ചാറ്റിങും സംസാരവും കൂടിക്കൂടി വരുന്നുണ്ടോ?👉🏻വ്യക്തിക്കും സമൂഹത്തിനും വിപത്തായ മയക്കുമരുന്നിലേക്കും, അപകടകരമായ സ്നേഹബന്ധങ്ങളിലേക്കും നമ്മുടെ മക്കൾ ആകർഷിക്കപ്പെടുമെന്ന് ഭയപ്പെടുന്നുണ്ടോ?👉🏻മക്കളുടെ അനുസരണശീലവും,മാതാപിതാക്കളോടുള്ള ആത്മബന്ധവും കുറഞ്ഞു വരുന്നതായി നിങ്ങൾക്ക് തോന്നിത്തുടങ്ങിയോ?👉🏻ഇങ്ങിനെ പോയാൽ മക്കളുടെ ഭാവി എന്താകുമെന്നോർത്ത് നിങ്ങൾ വിഷമിക്കുന്നുണ്ടോ?👉🏻വഴി തെറ്റാതെ ജീവിക്കാൻ മക്കളുടെ ജീവിതത്തിന് ലക്ഷ്യബോധം നല്കാൻ […]

Share News
Read More

അരുത്!! കുട്ടികളുടെയും നിങ്ങളുടെയും ഭാവി തുലയ്ക്കരുത് !!

Share News

പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കുന്നതും അതുമൂലം ഉണ്ടാകുന്ന അപകടങ്ങളും വർദ്ധിച്ചു വരികയാണെന്നാണ് സമീപകാല കണക്കുകൾ കാണിക്കുന്നത്. മോട്ടോർ വാഹന നിയമത്തിലും ഇന്ത്യൻ ശിക്ഷാനിയമത്തിലും വന്നിട്ടുള്ള മാറ്റങ്ങളെ കുറിച്ച് തെല്ലെങ്കിലും അറിവുള്ളവർ ഒരു കാരണവശാലും ഇത്തരം പ്രവർത്തികൾക്ക് കൂട്ടുനിൽക്കില്ല, അത്രയ്ക്കും കഠിനമായ ശിക്ഷകളുമാണ് നിയമഭേദഗതിയിൽ ഈ കുറ്റത്തിന് വന്നിട്ടുള്ളത്. മോട്ടോർ വാഹന നിയമം 2019-ൽ ഭേദഗതി വരുത്തിയപ്പോൾ ഏറ്റവും കർക്കശമായ ശിക്ഷാവിധികൾ ഉൾക്കൊള്ളിച്ചിട്ടുള്ളതാണ്, ജുവനയിൽ ഡ്രൈവിങ്ങുമായി ബന്ധപ്പെട്ട വകുപ്പ് 199 (A). ഇതിൻ പ്രകാരം 30000 രൂപവരെ പിഴയും […]

Share News
Read More

സ്വന്തം കുട്ടികളെ വിൽപ്പനയ്ക്ക് വെച്ചതിന് ശേഷം പണമില്ലാത്ത ഒരു അമ്മ ലജ്ജയോടെ മുഖം മറയ്ക്കുന്നു.|ആ സമയത്ത് അവർ അഞ്ചാമത്തെ ഗർഭം ധരിച്ചുരിക്കുകയായിരുന്നു.

Share News

ചിക്കാഗോ, 1948- ൽ സ്വന്തം കുട്ടികളെ വിൽപ്പനയ്ക്ക് വെച്ചതിന് ശേഷം പണമില്ലാത്ത ഒരു അമ്മ ലജ്ജയോടെ മുഖം മറയ്ക്കുന്നു. ഈ ഫോട്ടോ 1948 ഓഗസ്റ്റിൽ എടുത്തതും ഒരു ചിക്കാഗോ പത്രത്തിൽ പ്രസിദ്ധീകരിച്ചതുമാണ്. Lucille Chalifoux എന്ന സ്ത്രീക്ക് 24 വയസ്സ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ, എന്നാൽ ആ സമയത്ത് അവർ അഞ്ചാമത്തെ ഗർഭം ധരിച്ചുരിക്കുകയായിരുന്നു. ലുസിലിയും അവളുടെ ഭർത്താവ് റേയും, ആ സമയത്ത് അവരുടെ അപ്പാർട്ട്മെന്റിൽ നിന്നും പുറത്താക്കൽ ഭീഷണി നേരിടുകയായിരുന്നു. കൽക്കരി ട്രക്ക് ഡ്രൈവറായ റേയുടെ […]

Share News
Read More

ആലുവയിൽ ആവർത്തിക്കുന്ന കുട്ടികളോടുള്ള ലൈഗികപീഡനങ്ങൾ ദുഃഖകരം: പ്രൊ -ലൈഫ്

Share News

കൊച്ചി: ഒന്നരമാസം മുമ്പ് 5 വയസ്സുകാരിയായ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ ആലുവയിൽ തന്നെ, മറ്റൊരു ബാലികയെ അർധരാത്രിയിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആശങ്ക പ്രകടിപ്പിച്ചു. വളരെ വേഗം പ്രതിയെ പോലിസ് കണ്ടെത്തി അറസ്റ്റ് ചെയ്തുവെങ്കിലും,ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കൊച്ചുകുട്ടികളോടുള്ള കൊടുംക്രൂരതകളും പീഡനങ്ങളും ആവർത്തിക്കാതിരിക്കുവാൻ ഉചിതമായ ക്രമീകരണങ്ങൾ സർക്കാരും പൊതുസമൂഹവും ആവി ഷ്ക്കരിക്കേണ്ടതുണ്ട്. കേരളത്തിന്റെ തെരുവോരങ്ങളിൽ സുരക്ഷിതമല്ലാതെ കുഞ്ഞുങ്ങളുമായി വസിക്കുന്നവർക്ക് സംരക്ഷണം നൽകുവാൻ സർക്കാർ പ്രത്യേക പദ്ധതികൾ തയ്യാറാ ക്കണം. […]

Share News
Read More

കുട്ടികൾക്ക് ഇടയിൽ നടത്തിയ സർവ്വേയിൽ ഏറ്റവും നല്ല അധ്യാപകനായി എനിക്ക് തെരഞ്ഞെടുക്കപ്പെടുവാൻ കഴിഞ്ഞു.|ഫാദർ റോബിൻ പേണ്ടാനത്ത്

Share News

അങ്ങനെ 2023ലെ അധ്യാപന ദിനം കടന്നു പോവുകയാണ്. ഞാൻ പഠിപ്പിക്കുന്ന കോളേജിൽ 300 കുട്ടികൾക്ക് ഇടയിൽ നടത്തിയ സർവ്വേയിൽ ഏറ്റവും നല്ല അധ്യാപകനായി എനിക്ക് തെരഞ്ഞെടുക്കപ്പെടുവാൻ കഴിഞ്ഞു. ഈ വിദ്യാലയത്തിൽ ഞങ്ങൾ കുട്ടികൾക്കിടയിൽ നടത്തിവരുന്ന peer mediation എന്ന ഒരു വിദ്യാഭ്യാസ രീതിയെക്കുറിച്ച് നിങ്ങളുമായി പങ്കുവയ്ക്കുവാൻ ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നു. വിദ്യാഭ്യാസ മേഖലയിൽ അധ്യാപകരുടെ കഴിവുകൾ മാത്രമല്ല വിദ്യാർത്ഥികളുടെ കഴിവുകൾ കൂടി പ്രയോജനപ്പെടുത്തിക്കൊണ്ട് വിദ്യാഭ്യാസമേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്ന ഒരു പ്രക്രിയയാണ് ഈ peer mediation. ഈ വിഷയത്തിന്റെ […]

Share News
Read More

വളരെ മാന്യമായ രീതിയിൽ കുട്ടികൾക്കെങ്ങനെ ലൈംഗിക വിദ്യാഭ്യാസം കൊടുക്കാമെന്ന് തെളിയിച്ചു വിജയിച്ച ഒരു ബുക്കിനെ പരിചയപെടുത്തട്ടെ ….

Share News

അശ്ലീല വാക്കുകളുടെ അകമ്പടികളില്ലാതെ…. വളരെ മാന്യമായ രീതിയിൽ കുട്ടികൾക്കെങ്ങനെ ലൈംഗിക വിദ്യാഭ്യാസം കൊടുക്കാമെന്ന് തെളിയിച്ചു വിജയിച്ച ഒരു ബുക്കിനെ പരിചയപെടുത്തട്ടെ …. നമ്മളിതുവരെ കേട്ടതും കണ്ടറിഞ്ഞതുമായ തലമുറയല്ല ഇന്ന് നമുക്ക് മുമ്പിൽ വളർന്നു വരുന്നത് . നമ്മൾ കണ്ട ആ ലോകമല്ല അവരിപ്പോൾ കാണുന്നത് . അവർ ഈ ലോകത്തിന്റെ മായിക വളയം സ്വയം പിടിക്കുന്നതിന്നു മുമ്പേ മാതാപിതാക്കൾക്ക് നല്ലൊരു ഇൻസ്ട്രക്ടറിന്റെ റോൾ ഉണ്ട്. നമ്മൾ മാതാപിതാക്കരാണ് അവരുടെ ആദ്യത്തെ അദ്ധ്യാപകർ. നമ്മളാണ് അവർക്ക് ഓരോ അറിവിന്റെയും […]

Share News
Read More

10 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് അധിക ഗൃഹപാഠം ദോഷകരമാണ്. വിജയത്തിനായുള്ള മറ്റ് പ്രത്യേക കഴിവുകൾ വികസിപ്പിക്കാനുള്ള സമയമാണിത്…

Share News

തങ്ങൾക്കു ഒട്ടും തന്നെ ഇഷ്ടമല്ലാത്ത കാര്യം എന്തെന്ന് ചോദിച്ചാൽ ഭൂരിപക്ഷം കുട്ടികൾക്ക് ഒരൊറ്റ ഉത്തരമേ ഉണ്ടാവു – അത് ഹോംവർക് ചെയ്യുന്നതായിരിക്കും. 1905-ൽ ഒരു ഇറ്റാലിയൻ അധ്യാപകനാണ് ഗൃഹപാഠം കണ്ടുപിടിച്ചത്, മോശമായി പെരുമാറുന്ന വിദ്യാർത്ഥികളെ ശിക്ഷിക്കാൻ വേണ്ടിയായായിരുന്നു അത്. എന്നാൽ ഇന്നത്തെ ഗൃഹപാഠത്തിന്റെ പതിപ്പ് അതിൽ നിന്ന് വളരെ അകലെയാണ്. വിദ്യാർത്ഥികൾക്ക് പതിറ്റാണ്ടുകളായി ഗൃഹപാഠം ഉണ്ടായിരുന്നു, എന്നാൽ സമീപ വർഷങ്ങളിൽ ഇത് വർധിച്ചു വരുന്നതായി കാണപ്പെടുന്നു. വിദ്യാർത്ഥികൾ ഒരു രാത്രിയിൽ ശരാശരി മൂന്ന് മണിക്കൂർ ഗൃഹപാഠം ചെയ്യുന്നുവെന്ന് […]

Share News
Read More

8 കോടി കുട്ടികൾ അതീവ ദാരിദ്ര്യത്തിൽ |ലോകത്തിൽ ഇന്ന് 8 ബില്യൺ (800 കോടി) ജനങ്ങളുണ്ട്.

Share News

പക്ഷെ ഈ 800 കോടിയിൽ 80 കോടി ജനങ്ങൾ അതീവ ദാരിദ്ര്യത്തില ആണ് ജീവിക്കുന്നത്. ദിവസേന 175 രൂപയെങ്കിലും വരുമാനം ഇല്ലാത്തവരാണ് അവർ. നമ്മുടെ “നീതി ആയോഗ്” തന്നെ നടത്തിയ പഠനത്തിൽ നിന്ന് അറിയുന്നത് 22 ശതമാനം ഇന്ത്യക്കാരും അതീവ ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത് എന്നാണു. അതായതു നമ്മുടെ ജനസംഖ്യയായ 142 കോടിയിൽ 31 കോടി ജനങ്ങളും ദിവസം ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കാൻ കഴിവില്ലാത്ത വരും, തലക്കു മുകളിൽ കൂര ഇല്ലാത്തവരും, വിദ്യാഭ്യാസ ആരോഗ്യ സംവിധാനങ്ങൾ കിട്ടാത്തവരുമാണ്. […]

Share News
Read More

വളരെ വലിയ പൊട്ടന്‍ഷ്യലുള്ള, ബൗദ്ധികമായി ഏറെ ഉയരെ നില്‍ക്കുന്ന ഈ കുട്ടികള്‍ക്കാണ് ചിലര്‍ അധാര്‍മ്മികതയും അശ്ലീലവും നിറഞ്ഞ ‘തൊപ്പി’ വെയ്ക്കാനൊരുങ്ങുന്നത്.

Share News

അഭിമാനമാണ് നമ്മുടെ പുതിയ തലമുറയെക്കുറിച്ചോര്‍ക്കുമ്പോള്‍. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ടെക്നോളജിയിലൂടെ വളരാന്‍ കഴിഞ്ഞവരാണ് അവര്‍. നമ്മുടെ മൊബൈലോ ഐപാഡോ കേടുവന്നാല്‍ നിമിഷനേരം കൊണ്ട് വീട്ടിലെ ഏറ്റവും ചെറിയ കുട്ടിയാണ് നന്നാക്കുന്നത്. അത്രയേറെ നിരീക്ഷണവും പഠിച്ചെടുക്കാനുള്ള മിടുക്കും അവര്‍ക്കുണ്ട്. വളരെ വലിയ പൊട്ടന്‍ഷ്യലുള്ള, ബൗദ്ധികമായി ഏറെ ഉയരെ നില്‍ക്കുന്ന ഈ കുട്ടികള്‍ക്കാണ് ചിലര്‍ അധാര്‍മ്മികതയും അശ്ലീലവും നിറഞ്ഞ ‘തൊപ്പി’ വെയ്ക്കാനൊരുങ്ങുന്നത്. അതില്‍ ആകൃഷ്ടരായവര്‍ക്ക് ചിന്തിക്കാനും ശരിയായ ദിശ കണ്ടെത്താനും സമയം ഇനിയുമുണ്ട്. തെറ്റും ശരിയും തിരിച്ചറിയാന്‍ ശ്രമിക്കുക. നല്ല കഴിവുകളുള്ള, […]

Share News
Read More

യൂട്യൂബർ ‘തൊപ്പി’ കസ്റ്റഡിയിൽ|ആറ് ലക്ഷത്തില്‍ കൂടുതല്‍ സബ്സ്‌ക്രൈബേഴ്സാണ് യുട്യൂബ് ചാനലിനും ‘തൊപ്പിക്കും’ ||കുട്ടികള്‍ ആണ് ഏറെ ആരാധകര്‍.

Share News

കൊച്ചി; യൂട്യൂബർ തൊപ്പി കസ്റ്റഡിയിൽ. എറണാകുളം എടത്തലയിലെ താമസസ്ഥലത്തു നിന്നാണ് തൊപ്പി എന്ന് അറിയപ്പെടുന്ന നിഹാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊതുജനമധ്യത്തിൽ തെറിപ്പാട്ട് പാടിയതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനും തൊപ്പിക്കെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. വാതിൽ ചവിട്ടിപ്പൊളിച്ച് എത്തിയാണ് തൊപ്പിയെ കസ്റ്റഡിയിലെടുത്തത്. ഇതിന്റെ വിഡിയോ തൊപ്പി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. താൻ നാളെ പൊലീസ് സ്റ്റേഷനിൽ ഹാജരാകാമെന്ന് പറഞ്ഞിരുന്നതാണ്. രാഷ്ട്രീയ വിവാദങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് തന്നെ കസ്റ്റഡിയിലെടുക്കുന്നത് എന്നും തൊപ്പി പറഞ്ഞു. പൊലീസുകാർ ചവിട്ടിയതിനാൽ വാതിൽ തുറക്കാനാവുന്നില്ലെന്ന് തൊപ്പി പറയുന്നത് […]

Share News
Read More