വീടിന്റെ പരിപാലനം രാഷ്ട്രപരിപാലനമാണ്|സുപ്രീം കോടതി വിധിയെ പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് സ്വാഗതം ചെയ്തു
വീടിന്റെപരിപാലനം രാഷ്ട്രപരിപാലനമാണ്* : സുപ്രീം കോടതി വിധിയെ പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് സ്വാഗതം ചെയ്തു കൊച്ചി: വീട്ടമ്മമാരുടെ സേവനത്തിന് സാമ്പത്തിക മൂല്യമുണ്ടെന്ന് അംഗീകരിച്ചുകൊണ്ട് സുപ്രീം കോടതി നടത്തിയ ചരിത്രപരമായ വിധിയെ പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് ഹൃദയപൂർവ്വം സ്വാഗതം ചെയ്തു. വീട്ടിൽ കുടുംബാംഗങ്ങളുടെ സേവനത്തിനായി ജീവിതം സമർപ്പിച്ച ഒരു വീട്ടമ്മയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ, നഷ്ടപരിഹാരം ₹8.43 ലക്ഷത്തിൽ നിന്ന് ₹62.77 ലക്ഷമായി ഉയർത്തിയ സുപ്രീം കോടതി വിധി വീട്ടമ്മമാരുടെ അദൃശ്യവും വിലമതിക്കാനാവാത്തതുമായ സേവനത്തിന് നൽകിയ […]
Read Moreമൃഗങ്ങളുടെ ആക്രമണ ഭീതിയിൽ ദിവസങ്ങൾ തള്ളി നീക്കുന്ന ഒരു ജനത
മൃഗങ്ങളുടെ ആക്രമണ ഭീതിയിൽ ദിവസങ്ങൾ തള്ളി നീക്കുന്ന ഒരു ജനത! മലയോര, വനയോര മേഖലകളിൽ ആന, കടുവ, പുലി, കാട്ടുപന്നി… അല്ലാത്ത സ്ഥലങ്ങളിൽ തെരുവ് നായ്ക്കൾ… കഴിഞ്ഞ മെയ് വരെയുള്ള അഞ്ചു മാസങ്ങൾക്കിടയിൽ മാത്രം തെരുവ് നായ്ക്കളുടെ കടിയേറ്റ മലയാളികൾ ഒന്നരലക്ഷത്തിലേറെ… പേവിഷബാധയേറ്റ് മരിച്ചവർ പതിനേഴ് – അതിൽ മിക്കവരും പ്രതിരോധ കുത്തിവയ്പ്പ് എടുത്തവർ! വന്യമൃഗ ഭീഷണി കുത്തനെ ഉയരുന്ന പശ്ചാത്തലത്തിൽ പെട്ടെന്നൊരു സുപ്രഭാതം മുതൽ (ഇലക്ഷൻ അടുക്കുന്ന പശ്ചാത്തലത്തിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന് ഒരു വാദമുണ്ട്) […]
Read Moreഇന്ത്യയിലെ മുസ്ലീങ്ങളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് 2025 ലെ വഖഫ് (ഭേദഗതി) ബില്ലെന്ന് അഖിലേന്ത്യാ മുസ്ലിം ജമാഅത്തിന്റെ ദേശീയ പ്രസിഡന്റ് മൗലാന ഷഹാബുദ്ദീൻ റസ്വി പറഞ്ഞു.
ഇന്ത്യയിലെ മുസ്ലീങ്ങളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് 2025 ലെ വഖഫ് (ഭേദഗതി) ബില്ലെന്ന് അഖിലേന്ത്യാ മുസ്ലിം ജമാഅത്തിന്റെ ദേശീയ പ്രസിഡന്റ് മൗലാന ഷഹാബുദ്ദീൻ റസ്വി പറഞ്ഞു. ഈ ആഴ്ച ലോക്സഭയിലും രാജ്യസഭയിലും പാസായ ഈ ബിൽ, വഖഫ് സ്വത്തുക്കളുടെ മാനേജ്മെന്റ് പരിഷ്കരിക്കാനും അവ പാർശ്വവൽക്കരിക്കപ്പെട്ട മുസ്ലീം സമൂഹങ്ങൾക്ക് പ്രയോജനപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിടുന്നു. ബിൽ പാസായതിനു ശേഷമുള്ള തന്റെ ആദ്യ പൊതു പ്രസ്താവനയിൽ മൗലാന ഷഹാബുദ്ദീൻ മോദി സർക്കാരിന്റെ ശ്രമങ്ങളെ പ്രശംസിക്കുകയും വഖഫ് (ഭേദഗതി) […]
Read Moreജസ്റ്റിസ് കുര്യൻ ജോസഫ് ആദരണീയനായ ന്യായാധിപനാണ്.
ജസ്റ്റിസ് കുര്യൻ ജോസഫ് ആദരണീയനായ ന്യായാധിപനാണ്. സഭയോടൊപ്പമാണെന്നു പറയുന്ന അദ്ദേഹം സിനഡിന്റെ ‘structual obstinacy’ യെ മാത്രമാണ് എതിർക്കുന്നത് എന്ന് പറയുന്ന ഒരു വീഡിയോ കാണാൻ ഇടയായി. ആരാധനാക്രമപരമായ അനൈക്യം മൂലം ദുർബലമാകുന്നു ഒരു സഭയെ ഒന്നിപ്പിക്കാനായി എല്ലാ രൂപതകളും അദ്ദേഹം പറയുന്ന ‘structual obstinacy’ ഉപേക്ഷിക്കാൻ തയാറായപ്പോഴാണ് ഏകീകൃത കുർബാന ക്രമം രൂപപ്പെട്ടത് എന്ന് അദ്ദേഹത്തിന് എന്തുകൊണ്ട് മനസിലായില്ല എന്ന് ഞാൻ അത്ഭുതപ്പെടുന്നു! ‘ഞങ്ങൾ ഇപ്പോൾ ചെയ്യുന്നത് മാത്രമേ ഇനിയും ചെയ്യൂ, മാർപാപ്പ പറഞ്ഞാലും അനുസരിക്കില്ല’ […]
Read More‘സ്വവർഗ വിവാഹം’ അസാധുവെന്നു സുപ്രീം കോടതി! കോടതിക്കു തെറ്റു പറ്റിയോ?|ഫാ. വർഗീസ് വള്ളിക്കാട്ട്
‘സ്വവർഗ വിവാഹം’ അസാധുവെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ചിന്തിക്കുമ്പോൾ, സ്വവർഗ കൂട്ടാളികൾക്ക് സാമൂഹ്യ സുരക്ഷയും നിയമ പരിരക്ഷയുമാണോ കോടതി നിഷേധിച്ചത്, അതോ ‘വിവാഹം’ കഴിക്കാനും വിവാഹത്തിന്റെ ലക്ഷ്യങ്ങൾ സാധൂകരിക്കാനുമുള്ള അവകാശമാണോ എന്ന ചോദ്യം പ്രസക്തമാണ്. സമൂഹത്തിൽ വ്യത്യസ്ത ലൈംഗിക ചോദനയും ആഭിമുഖ്യവുമുള്ള വ്യക്തികൾക്കും, ട്രാൻസ്‌ജണ്ടർ വിഭാഗത്തിൽപ്പെട്ടവർക്കും, സാധാരണ പൗരർക്കുള്ളതുപോലെ, എല്ലാ അവകാശങ്ങളിലും തുല്യതവേണമെന്ന ആവശ്യമാണ് കോടതി നിരാകരിച്ചിരിക്കുന്നത്! ഇതിന്റെ ന്യായാന്യായങ്ങൾ സമൂഹം ഇനി ചർച്ചചെയ്യും. അവകാശങ്ങളിലുള്ള തുല്യതയാണ് വിഷയം. ഉത്തരവാദിത്വങ്ങളിലെ തുല്യത സാധാരണയായി ആരും ചർച്ച […]
Read Moreസ്വന്തം കുട്ടികളെ വിൽപ്പനയ്ക്ക് വെച്ചതിന് ശേഷം പണമില്ലാത്ത ഒരു അമ്മ ലജ്ജയോടെ മുഖം മറയ്ക്കുന്നു.|ആ സമയത്ത് അവർ അഞ്ചാമത്തെ ഗർഭം ധരിച്ചുരിക്കുകയായിരുന്നു.
ചിക്കാഗോ, 1948- ൽ സ്വന്തം കുട്ടികളെ വിൽപ്പനയ്ക്ക് വെച്ചതിന് ശേഷം പണമില്ലാത്ത ഒരു അമ്മ ലജ്ജയോടെ മുഖം മറയ്ക്കുന്നു. ഈ ഫോട്ടോ 1948 ഓഗസ്റ്റിൽ എടുത്തതും ഒരു ചിക്കാഗോ പത്രത്തിൽ പ്രസിദ്ധീകരിച്ചതുമാണ്. Lucille Chalifoux എന്ന സ്ത്രീക്ക് 24 വയസ്സ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ, എന്നാൽ ആ സമയത്ത് അവർ അഞ്ചാമത്തെ ഗർഭം ധരിച്ചുരിക്കുകയായിരുന്നു. ലുസിലിയും അവളുടെ ഭർത്താവ് റേയും, ആ സമയത്ത് അവരുടെ അപ്പാർട്ട്മെന്റിൽ നിന്നും പുറത്താക്കൽ ഭീഷണി നേരിടുകയായിരുന്നു. കൽക്കരി ട്രക്ക് ഡ്രൈവറായ റേയുടെ […]
Read Moreഎഞ്ചിനീയറിങ്ങ് കോളേജിലെ യൂണിഫോം|എന്തുകൊണ്ടാണ് മന്ത്രിമാർ ജെൻഡർ ന്യൂട്രൽ യൂണിഫോം ധരിക്കാത്തത്?|നമുക്ക് ഒറ്റ യൂണിവേഴ്സിറ്റി മതി|മുരളി തുമ്മാരുകുടി
കുട്ടികളുടെ വസ്ത്രത്തിന് പുറകിൽ പോകുന്നത് സമയം കളയുന്ന പരിപാടിയാണ് എഞ്ചിനീയറിങ്ങ് കോളേജിലെ യൂണിഫോം “കേരളത്തിലെ ഐ എച്ച് ആർ ഡി എഞ്ചിനീയറിങ്ങ് കോളേജുകളിൽ ഇനി ജൻഡർ ന്യൂട്രൽ യൂണിഫോം” സംസ്ഥാനതല ഉൽഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി. ലാബ് അല്ലാത്ത സമയത്ത് മുണ്ടും ഷർട്ടുമിട്ടാണ് ഞാൻ കോളേജിൽ പോയിരുന്നത്. എഞ്ചിനീയറിങ്ങ് മാത്തമാറ്റിക്സോ മെക്കാനിക്‌സോ മെറ്റീരിയൽസോ ഡിസൈനോ ഒന്നും പഠിക്കാൻ ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതും മുണ്ടുടുക്കുന്നതും ഒരു ബുദ്ധിമുട്ടായിരുന്നില്ല. അധ്യാപകർ അതിനെ പറ്റി അന്വേഷിച്ചുമില്ല. ഇന്ന് കണ്ട വാർത്തയാണ്. […]
Read Moreക്രിസ്ത്യാനികൾ പൊതുവെ, അനാർക്കിസ്റ്റുകളല്ല. നിയമം പാലിക്കുന്നവരും, ‘റൂൾ ഓഫ് ലോ’ എന്ന ആശയം സഭയിലും രാഷ്ട്രത്തിലും മുറുകെ പിടിക്കുന്നവരുമാണ്.
കത്തോലിക്കാ സഭയെ നിലനിർത്തുന്നത് യേശുക്രിസ്തുവിലുള്ള വിശ്വാസം മാത്രമാണോ? അല്ല എന്നാണ് ഉത്തരം. വിശ്വാസം ജീവിക്കുന്ന മനുഷ്യസമൂഹം എന്ന നിലയിൽ, വിശ്വാസത്തെ ആഘോഷിക്കുന്ന കർമ്മങ്ങളും ആചാരക്രമങ്ങളുമുണ്ട്. വിശ്വാസത്തിന്റെ ചൈതന്യം നിലനിർത്തുന്ന ആത്മീയതയും പ്രാർത്ഥനകളും ഇത്തരം ആചാരങ്ങളെ അർത്ഥവത്തായി അവതരിപ്പിക്കുകയും ജീവിതത്തിൽ അവ പാലിക്കാൻ വിശ്വാസികളെ സഹായിക്കുകയും ചെയ്യുന്നു. വിശ്വാസം വെളിച്ചമാകുന്നത് അതിനെ യുക്തിപൂർവം ഗ്രഹിക്കുമ്പോഴാണല്ലോ. ഇതിനു സഹായിക്കുന്ന ദൈവശാസ്ത്ര ചിന്തകളും സഭാ ജീവിതത്തിന്റെ ഭാഗമാണ്. മറ്റേതു മേഖലയിലും എന്നതുപോലെ സഭയിൽ വിശ്വാസികൾ ജീവിക്കേണ്ട ജീവിത ക്രമവും അതിനാവശ്യമായ പരിശീലനവുമുണ്ട്. […]
Read More